Category: Kerala Islamophobia

Geographies of Islamophobia Kerala Islamophobia

ബീമാപ്പള്ളി പൊലീസ് വെടിവെപ്പിന്റെ ഓർമ്മകൾ

കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതകളിൽ ഒന്നായ ബീമാപള്ളി പോലീസ് വെടിവെപ്പിന് 17 വർഷം പൂർത്തിയാവുകയാണ്. 2009 മെയ് 17ന് തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശമായ ബീമാപള്ളിയിൽ ഉച്ചയ്ക്ക് മൂന്നു മണിയോടെ  നടന്ന വെടിവെപ്പിൽ ഒമ്പതു പേരാണ് സംഭവസ്ഥലത്തും അല്ലാതെയുമായി ക്രൂരമായി കൊലചെയ്യപ്പെട്ടത്. സെയ്താലി (24), ബാദുഷ (34), ഫിറോസ് (16), അഹ്മദലി (45), അബ്ദുൽ ഹമീദ് (27), അബ്ദുൽ കനി (55) എന്നീ ആറു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും മുഹമ്മദ് സലീം, […]

Read more »

Islamophobia Studies Kerala Islamophobia

ഇസ്‌ലാമോഫോബിയ, ജാതി, ഹിന്ദുത്വപ്രചാരണം: ഡോ. എം.എസ് ജയപ്രകാശിന്റെ നിരീക്ഷണങ്ങൾ

(ഡോ. എം.എസ് ജയപ്രകാശ് (1950-2013) കേരളത്തിലെ ജാതിവ്യവസ്ഥ, നവോത്ഥാനം, പിന്നോക്ക സമൂഹങ്ങളുടെ ചരിത്രം എന്നിവയെ ആസ്പദമാക്കി ശ്രദ്ധേയമായ പഠനങ്ങൾ നടത്തി. ഡി.ബി. കോളജിലെ ചരിത്രവിഭാഗം മേധാവിയായി പ്രവർത്തിച്ച അദ്ദേഹം “തിരുവിതാംകൂറിലെ സാമൂഹിക പ്രതിരോധം” എന്ന വിഷയത്തിൽ പി.എച്ച്.ഡി നേടി. “ശ്രീനാരായണനും സാംസ്കാരിക വിപ്ലവവും” ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. 2013 മെയ് 10നു ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അദ്ദേഹം അന്തരിച്ചു.എം.എസ് ജയപ്രകാശുമായി സദറുദ്ദീൻ വാഴക്കാട് 2012-ൽ നടത്തിയ സംഭാഷണത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ.) അനേകം […]

Read more »

Data Brief Islamophobia Studies Kerala Islamophobia

എംഎല്‍എമാര്‍, മന്ത്രിമാര്‍: മുസ്‌ലിം പ്രാതിനിധ്യക്കുറവ് കേരള നിയമസഭയില്‍ (1957-2031)

2011 സെൻസസ് പ്രകാരം മുസ്‌ലിംകൾക്ക് (26.56 %) ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട എംഎൽഎമാരുടെ എണ്ണം 37 ആണ്. കേരളത്തിൽ ഏറ്റവുമധികം മുസ്‌ലിംകൾ ഉള്ള നിയമസഭയാണ് ഇത്: 35. 1957-2026 വരെയുള്ള കേരള നിയമസഭകളില്‍ ഇതുവരെ 2307 എംഎൽഎമാരാണ്. അതിൽ മുസ്‌ലിംകൾ 423 പേരാണ്. ആകെ വേണ്ടിയിരുന്നത് 510 പേരാണ്. 87 പേരുടെ കുറവ്. കേരളത്തിൽ (1957-2026) ഇതുവരെ ആകെ മന്ത്രിമാർ 394 പേരാണ്. അതിൽ മുസ്‌ലിംകൾ 67 . വേണ്ടിയിരുന്നത് 87 പേരാണ്. ആകെ 20 പേരുടെ കുറവ്. […]

Read more »

Hindutva Kerala Islamophobia

നിയമസഭാ തിരഞ്ഞടുപ്പിലെ വെറുപ്പിൻ്റെ രാഷ്ട്രീയം: ജനാധിപത്യത്തിൻ്റെ വെല്ലുവിളികളും സാമൂഹിക പ്രതിഫലനങ്ങളും കേരളത്തിൽ

2026ലെ നിയമസഭാ തിരഞ്ഞടുപ്പിനെ കുറിച്ചുള്ള പലവിധ വിശകലനങ്ങളും പുറത്തുവരുന്നുണ്ട്. ഇടതു-വലത്-തീവ്ര വലതു രാഷ്ട്രീയപാർട്ടികൾ ചർച്ചകളിൽ അവരുടേതായ ഇടങ്ങൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. പാർലമെന്ററി ജനാധിപത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. വോട്ടാണ് രാഷ്ട്രീയ പാർട്ടികളെ നിലനിർത്തുന്നത്. അതിനാൽ പൊതുധാർമികതയും പൗരബോധവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കണമെന്നില്ല. അക്കക്കണക്കിലുള്ള വോട്ടും പാർലമെൻ്റി അധികാരവും ലക്ഷ്യമിടുന്ന രാഷ്ട്രീയ പാർട്ടികൾ സവിശേഷ രീതിയിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു ആൾക്കൂട്ടവും അതിൻ്റെ ഭാഗമാണ്. ഈ ആൾക്കൂട്ടത്തെ പ്രത്യേകം സൃഷ്ടിക്കാൻ ജാതി,പ്രദേശം, മതം, വർഗം, ലിംഗം, ദേശീയത തുടങ്ങിയ ഘടകങ്ങൾ […]

Read more »

Geographies of Islamophobia Kerala Islamophobia Special Report

മലപ്പുറം ജില്ലാ വിഭജനം: പ്രചാരണങ്ങളും വസ്തുതകളും (2004-2026)

പൊതുവികസന ആവശ്യമാണെങ്കിലും അത് ഉയര്‍ത്തുന്നത് മുസ്‌ലിംകളാണെങ്കിൽ അതിനെ സങ്കുചിതത്വമായി മാത്രമല്ല, ദേശവിരുദ്ധതയായിപോലും വിശദീകരിക്കുകയാണ് പതിവ്. രാജ്യസുരക്ഷയ്ക്ക് ഭീഷണി, വര്‍ഗീയത, പാകിസ്താന്‍ വിഭജനവുമായുള്ള താരതമ്യം, ന്യൂനപക്ഷ പ്രീണനം,  മതപ്രശ്നം, മതരാഷ്ട്രവാദം, മാപ്പിളസ്ഥാൻ ആരോപണം   ഇങ്ങനെ പല രീതിയിലാണ് ചര്‍ച്ചകള്‍ വികസിക്കാറുള്ളത്.  1969ൽ രൂപീകരിക്കപ്പെട്ട മലപ്പുറം ജില്ലയെക്കുറിച്ചുള്ള മുന്‍വിധികള്‍ ഇപ്പോഴും തുടരുന്നു (വിശദ വായനക്ക്:മലപ്പുറം എന്ന ആരോപണസ്ഥലം (1968-2025): ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതി). എന്നാൽ ഇപ്പോൾ മലപ്പുറം വിഭജന ചര്ച്ചയാണ്. കേരളത്തിലെ ജില്ലകളിൽ ജനസംഖ്യയിൽ ഒന്നാമതും ഭൂവിസ്തൃതിയിൽ മൂന്നാമതുമാണ് മലപ്പുറം. […]

Read more »

Global Islamophobia Hindutva Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia

മെയ് ദിനം: ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തിന്റെ പ്രസക്തി

ഷിക്കാഗോയിലെ തെരുവുകളിൽ എട്ടു മണിക്കൂർ അധ്വാന സമയത്തിനു വേണ്ടി തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെയും അതിനെ തുടർന്നുണ്ടായ രക്തസാക്ഷിത്വത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ടാണ് നാം മെയ് ദിനം ആചരിക്കുന്നത്. 2026-ൽ ഈ പോരാട്ടത്തിന് 141 വർഷങ്ങൾ പൂർത്തിയാകുമ്പോൾ, മെയ് ദിനം എന്നത് കേവലം തൊഴിലാളികളുടെ അവകാശ സംരക്ഷണ ദിനം എന്നതിലുപരിയായി ലോകത്തിലെ മുഴുവൻ മർദ്ദിത ജനതയുടെയും വിമോചന പ്രതീകമായി മാറിയിരിക്കുന്നു. ചരിത്രപരമായി നോക്കിയാൽ, ലെനിന്റെ നേതൃത്വത്തിൽ നടന്ന ഒക്ടോബർ വിപ്ലവത്തിന് (1917) ശേഷമാണ് മെയ് ദിനത്തിന് ഒരു അന്താരാഷ്ട്ര […]

Read more »

Geographies of Islamophobia Kerala Islamophobia Special Report

ഈരാറ്റുപേട്ടക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ (2021-2026)

കഴിഞ്ഞ ദിവസം  ഓൺലൈൻ മാധ്യമമായ ‘ബ്രേവ് ഇന്ത്യാ ന്യൂസ്’ ഇങ്ങിനെയൊരു വാർത്ത പുറത്തുവിട്ടു: “കേരളത്തിൽ മതസ്പർദ്ധയില്ലെന്ന് പറയുന്നത് വെറുതെയാണ്, നടുറോഡിലെ അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം സ്വദേശിയുടെ ലൈവ്; ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി.( ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി, ബ്രേവ് ഇന്ത്യാ ഡെസ്‌ക്, 28 ഏപ്രിൽ 2026). വാര്ത്ത തുടരുന്നു: “വാഹനാപകടങ്ങൾ നിത്യസംഭവമാകുന്ന നമ്മുടെ നിരത്തുകളിൽ അപകടത്തിന് ശേഷമുള്ള മാനുഷിക പരിഗണനകൾ പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാഗമൺ യാത്ര കഴിഞ്ഞ് കുടുംബവുമൊത്ത് കോട്ടയത്തേക്ക് മടങ്ങുകയായിരുന്ന […]

Read more »

Hindutva Kerala Islamophobia Special Report

അഷ്റഫിന്റെ ഓർമ്മ: ഹിന്ദുത്വ ആൾക്കൂട്ടക്കൊലക്ക് ഒരു വർഷം (2025 ഏപ്രിൽ 27 – 2026 ഏപ്രിൽ 27)

കഴിഞ്ഞ വർഷം കേരളത്തിൽ രണ്ട് ആൾക്കൂട്ടക്കൊലപാതകങ്ങൾ നടന്നത് ശ്രദ്ധേയമാണ്. ഒന്നാമത്തേത് മംഗലാപുരത്തിൽ നടന്ന സംഭവമാണ്. പാകിസ്താനിയാണെന്ന് ആരോപിച്ച്, മലപ്പുറത്ത് ജനിച്ച് വളർന്ന അഷ്റഫ് എന്ന യുവാവിനെ 2025 ഏപ്രിൽ 27 നു ഹിന്ദുത്വ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. രണ്ടാമത്തെ സംഭവം പാലക്കാട് വാളയാറിലാണ്. ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് നാരായണൻ ഭാഗേൽ 2025 ഡിസംബർ 17 നു ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ രണ്ട് സംഭവങ്ങളും കേരളത്തിലെ പൊതുസമൂഹത്തിൽ വലിയ ചർച്ചകളോ രാഷ്ട്രീയ പ്രതികരണങ്ങളോ സൃഷ്ടിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. […]

Read more »

Data Brief Kerala Islamophobia

കേരളത്തിലെ ‘മുസ്‌ലിം പ്രശ്നം’: അവകാശവാദങ്ങൾക്കു പിന്നിലെ യാഥാർത്ഥ്യമെന്ത്?

‘വികസിതരാജ്യങ്ങളെപ്പോലും വിസ്മയിപ്പിക്കുന്ന സുസ്ഥിര വികസന നേട്ട’ങ്ങളുടെ പേരിലും ‘ന്യൂനപക്ഷസമുദായങ്ങൾക്കു സുരക്ഷിതമായ അഭയസ്ഥാന’മെന്നനിലയിലും കാലങ്ങളായി കേരളം പ്രകീർത്തിക്കപ്പെടുന്നു. ഇന്ത്യൻ മതേതര മാതൃകയ്ക്കു വിജയകരമായി പ്രവർത്തിക്കാനാകുമെന്നതിന്റെ തെളിവ് ഇവിടം നല്കുന്നുണ്ടെന്നാണു പലരുടെയും വാദം. ഓരോ തിരഞ്ഞെടുപ്പുകാലത്തും ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്ന് ഇവിടെയെത്തുന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയനിരീക്ഷകരുമൊക്കെ ചില സ്ഥിരം പല്ലവികളാവർത്തിക്കാറുണ്ട്. ‘മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളും ഇവിടെയേറെ സുരക്ഷിതരാണ്’, ’കേരളം വേറിട്ടുനില്ക്കുന്നു, ‘ഇവിടുത്തെ മതേതര മാതൃക പ്രായോഗികമാണ്’ തുടങ്ങിയവയാണവ. ഈ സാഹചര്യത്തിൽ, കേരളത്തിലെ മുസ്‌ലിം സമുദായസംബന്ധിയായ അവകാശവാദങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഈ ലേഖനം പരിശോധിക്കുന്നത്. […]

Read more »

Experiencing Islamophobia Kerala Islamophobia

ഒരു എക്‌സ്-ഇസ്‌ലാമോഫോബിന്റെ കുമ്പസാരം

ഒരിക്കല്‍ ഞാന്‍ ബ്ലോഗില്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് ”തൊപ്പിയിട്ടവര്‍ തീട്ടുകുഴിയില്‍” എന്നായിരുന്നു. ഇന്ന് അതേ കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ എനിക്ക് ലജ്ജ തോന്നുന്നു. അന്ന് ഞാന്‍ വിശ്വസിച്ചിരുന്നത്, മുസ്‌ലിംകള്‍ നേരിടുന്ന ആക്രമണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഒരു പരിധിവരെ അവര്‍ തന്നെയാണ് ഉത്തരവാദിയെന്നായിരുന്നു. മുസ്‌ലിംകള്‍ കൂടുതല്‍ ”നന്നാവണം”, ”പുരോഗമിക്കണം”, ”ആധുനികരാകണം” എന്നൊക്കെ ഞാന്‍ കരുതി. ജീവിതത്തിന്റെ ആദ്യഘട്ടം മുതല്‍ ഇസ്‌ലാമോഫോബിക് ബോധം എങ്ങനെ എന്നില്‍ രൂപപ്പെട്ടുവെന്ന് പറയേണ്ടതുണ്ട്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. എല്‍.കെ.ജി മുതല്‍ പ്ലസ് […]

Read more »