Hindutva Kerala Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയയും കീഴാള സമുദായവാദവും June 6, 2026 by വസീം ആർ. എസ്. ഇന്ത്യൻ ദേശീയതയുടെ ചരിത്രപരമായ പ്രവർത്തനരീതികളിലൊന്ന് മുസ്‌ലിംകളെ ദേശീയതയുടെ “പുറം അപരരായി” നിർമ്മിക്കുന്നതാണ്. “അപരൻ” എന്നത് ഒരു സമൂഹത്തെ സ്വന്തം രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ സ്വാഭാവിക ഭാഗമല്ലാത്തവരായി കാണുന്ന രീതിയാണ്. “പുറം അപരൻ” എന്നത് അതിലും കൂടുതൽ ശക്തമായ ഒരു നിർമ്മിതിയാണ്. ഒരു സമൂഹം രാജ്യത്തിനകത്ത് ജീവിച്ചാലും, ദേശീയ ഭാവനയിൽ അവർ പുറത്തുള്ളവരായി കണക്കാക്കപ്പെടുന്നു. അവർക്ക് പൗരത്വമുണ്ടെങ്കിലും, അവരുടെ പൗരത്വം നിരന്തരം തെളിയിക്കേണ്ടതായി വരുന്നു. ഇന്ത്യയിൽ മുസ്‌ലിംകൾ ദേശീയ ശരീരത്തിന്റെ പൂർണ്ണമായ ഭാഗമല്ലെന്നും അവർ സംശയാസ്പദരാണെന്നും രാജ്യവിരുദ്ധതയുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണെന്നും […] Read more » Community Politics Hindutva Minority Politics Progressive Politics
Hindutva Islamophobia Studies Kerala Islamophobia Theorising Islamophobia കേരളത്തിലെ ഇസ്‌ലാമോഫോബിയ: സുദേഷ് എം. രഘുവും ബാബുരാജ് ഭഗവതിയും സംസാരിക്കുന്നു May 28, 2026 by മുബാറക് മുണ്ടുമുഴി 2026 മെയ് 12നു മൂന്നാമത് ദാറുൽഹുദ (ചെമ്മാട് )റിസർച്ച് കാർണിവലിൽ സുദേഷ് എം. രഘുവും ബാബുരാജ് ഭഗവതിയും സംസാരിക്കുന്നു. മുബാറക് മുണ്ടുമുഴി നടത്തിയ സംഭാഷണം. ‘പ്രബുദ്ധ കേരളത്തിൽ നിറഞ്ഞ് നിൽക്കുന്ന ഇസ്‌ലാമോഫോബിയ’ എന്ന ചര്ച്ചയുടെ സംഗ്രഹം : മുബാറക് മുണ്ടുമുഴി: കേരളം സാംസ്കാരികപരമായും സാമൂഹികമായും പുരോഗമനപരമായും വളർന്ന ഒരു സമൂഹമായി പലപ്പോഴും അവതരിപ്പിക്കപ്പെടുന്നു. എന്നാൽ അതേ കേരളത്തിൽ തന്നെ ഇസ്‌ലാമോഫോബിയ വിവിധ രൂപങ്ങളിൽ പ്രചരിക്കുകയും ചെയ്യുന്നു. “പ്രബുദ്ധ കേരളം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമൂഹം ഇന്നും പഴയ സവർണബോധങ്ങളുടെയും […] Read more » Anti- Muslim Racism Baburaj Bhagavathy Geographies of Islamophobia Malabar Rebellion Malappuram Minority Politics Muslim Representation Secularism sudesh m reghu
Theorising Islamophobia ജനവികാരം, അപരഭയം, ഇസ്‌ലാമോഫോബിയ May 15, 2026 by വസീം ആർ. എസ്. ഇന്ന് ലോക രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും കേരളത്തിലും വരെ ‘ജനവികാരം’ വളരെ വലിയ രാഷ്ട്രീയ ശക്തിയായി മാറിയിരിക്കുകയാണ്. ആഗ്രഹം , ഭയം, സുരക്ഷാ ഭീഷണി, കോപം, സ്നേഹം, വെറുപ്പ്, അപമാനബോധം, പീഡിതബോധം തുടങ്ങിയ വികാരങ്ങൾ തിരഞ്ഞെടുപ്പുകളെയും മാധ്യമങ്ങളെയും പൊതുചർച്ചകളെയും ശക്തമായി സ്വാധീനിക്കുന്നു. സമകാലിക ഇസ്‌ലാമോഫോബിയയും ഈ വലിയ രാഷ്ട്രീയ പശ്ചാത്തലത്തിനുള്ളിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഇസ്‌ലാമോഫോബിയയെ വെറും ഒരു മുൻവിധിയോ മതവൈരമോ ആയി മാത്രം മനസ്സിലാക്കാൻ കഴിയില്ല. അത് ഇന്ന് വലിയൊരു രാഷ്ട്രീയ വികാരമായി പ്രവർത്തിക്കുന്നു. മുസ്‌ലിംകളെക്കുറിച്ചുള്ള ഭയം, […] Read more » Anti-Muslim Politics Fear of the Other Hindutva Politics islamophobia Pluralism and Democracy Political Ideology Political Theology Politics of Fear Public Sentiment Social Emotions and Politics
Islamophobia Studies Theorising Islamophobia ഇസ്‌ലാമോഫോബിയയുടെ മനഃശാസ്ത്രം: മുന്‍വിധികളും സാമൂഹിക നിര്‍മിതികളും May 8, 2026 by കാവേരി സുദേഷ് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുമായോ മാധ്യമ പ്രചാരണങ്ങളുമായോ ബന്ധപ്പെട്ടാണ് സാധാരണയായി ഇസ്‌ലാമോഫോബിയയെ വിലയിരുത്താറുള്ളത്. എന്നാല്‍, ഇസ് ലാമോഫോബിയ സാധാരണക്കാരായ മനുഷ്യര്‍ക്കിടയില്‍ എങ്ങനെയാണു സ്വാഭാവികമായി രൂപപ്പെടുന്നതെന്നും നിലനില്‍ക്കുന്നതെന്നും മനസ്സിലാക്കാന്‍ മനഃശാസ്ത്രപരമായ വിശകലനം കൂടി വേണ്ടതാണ്. മനഃശാസ്ത്ര ഗവേഷണങ്ങള്‍ പ്രകാരം, ഇസ്‌ലാമോഫോബിയ എന്നത് കേവലം ‘ഭയം’ മാത്രമല്ല; അതൊരു ബഹുമുഖ സാമൂഹിക നിര്‍മിതിയാണ്. മുസ് ലിംകളോടോ ഇസ് ലാമിനോടോ പ്രകടിപ്പിക്കുന്ന മുന്‍വിധി, വെറുപ്പ് മാത്രമല്ല, മുസ് ലിംകളോടുള്ള വിവേചനപരമായ സമീപനങ്ങളുടെയും പെരുമാറ്റങ്ങളുടെയും സങ്കലനം കൂടിയാണത്. അതില്‍ ചിന്താപരമായ (കൊഗിനിറ്റീവ്) മുന്‍വിധികളും വൈകാരികമായ (അഫക്റ്റീവ്) […] Read more » Availability Heuristics Cognitive Bias Cognitive Shortcuts Emotional Contagion Fear Conditioning Group Polarization Intergroup Relations Out-Group Homogeneity Prejudice Formation Social Learning Theory Social Psychology Stereotyping System Justification Theory
Global Islamophobia Hindutva Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia മെയ് ദിനം: ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തിന്റെ പ്രസക്തി May 1, 2026 by പി. ജെ. ജെയിംസ് ഷിക്കാഗോയിലെ തെരുവുകളിൽ എട്ടു മണിക്കൂർ അധ്വാന സമയത്തിനു വേണ്ടി തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെയും അതിനെ തുടർന്നുണ്ടായ രക്തസാക്ഷിത്വത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ടാണ് നാം മെയ് ദിനം ആചരിക്കുന്നത്. 2026-ൽ ഈ പോരാട്ടത്തിന് 141 വർഷങ്ങൾ പൂർത്തിയാകുമ്പോൾ, മെയ് ദിനം എന്നത് കേവലം തൊഴിലാളികളുടെ അവകാശ സംരക്ഷണ ദിനം എന്നതിലുപരിയായി ലോകത്തിലെ മുഴുവൻ മർദ്ദിത ജനതയുടെയും വിമോചന പ്രതീകമായി മാറിയിരിക്കുന്നു. ചരിത്രപരമായി നോക്കിയാൽ, ലെനിന്റെ നേതൃത്വത്തിൽ നടന്ന ഒക്ടോബർ വിപ്ലവത്തിന് (1917) ശേഷമാണ് മെയ് ദിനത്തിന് ഒരു അന്താരാഷ്ട്ര […] Read more » Communist International Islamophobia and class Islamophobia and the politics of empire May Day Racism and Class War
Theorising Islamophobia മുസ്‌ലിം വ്യക്തിക്ക് അഭിപ്രായം സാധ്യമാണോ? April 22, 2026 by വസീം ആർ. എസ്. നമ്മുടെ സമൂഹത്തില്‍ പലപ്പോഴും തുറന്നു പറയപ്പെടാതെ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന യുക്തിയുണ്ട്. ഒരു മുസ്‌ലിം വ്യക്തി എന്തെങ്കിലും അഭിപ്രായം പറയുമ്പോള്‍, അദ്ദേഹത്തെ ഒരു സ്വതന്ത്ര വ്യക്തിയായി മാത്രം കാണാതെയും, അവരുടെ സമ്മതമില്ലാതെയും, ഒരു വലിയ കൂട്ടായ്മയുടെ പ്രതിനിധിയായി വായിക്കുന്ന പ്രവണത. ഈ പ്രവണത സാധാരണ കാര്യമായിപ്പോലും തോന്നാം. പക്ഷേ ഇത് സാധാരണ കാര്യമല്ല. ഇത് സമൂഹം മുസ്‌ലിംകളെ എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു സൂചനയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പ്രശ്നം ഒരാള്‍ എന്താണ് പറഞ്ഞത് എന്നതില്‍ മാത്രം […] Read more » Collective Stereotyping Everyday Islamophobia Individual vs Collective Identity Muslim Representation Public Sphere
Kerala Islamophobia Theorising Islamophobia മുസ്‌ലിംകളെ പഠിപ്പിക്കുന്നവരും പഠിക്കുന്നവരും April 9, 2026 by വസീം ആർ. എസ്. ഏതൊരു സമൂഹത്തെയും പറ്റിയുള്ള അറിവുകൾ സ്വാഭാവികമായി രൂപപ്പെടുന്നതല്ല; സാമൂഹികസ്ഥാപനങ്ങളിലൂടെയും അധികാരബന്ധങ്ങളിലൂടെയുമൊക്കെ നിർമിക്കപ്പെടുന്നതാണവ. മുസ്‌ലിംകളും ഇതിൽനിന്നു വ്യത്യസ്തരല്ല. സ്കൂൾ വിദ്യാഭ്യാസം, കോളേജ് പഠനം, രാഷ്ട്രീയപ്രസംഗങ്ങൾ, പത്രസാമൂഹികമാധ്യമങ്ങൾ, സാഹിത്യരചനകൾ തുടങ്ങിയവയ്ക്കൊക്കെ അവരെ സംബന്ധിച്ച പൊതുബോധം രൂപപ്പെടുത്തുന്നതിൽ നിർണ്ണായകസ്ഥാനമാണുള്ളത്. ചരിത്രപരമായ വൈവിധ്യവും സാമൂഹികയിടപെടലുകളുടെ സമ്പന്നതയും പ്രകടിപ്പിക്കുന്നൊരു സ്വാഭാവിക സമൂഹമായി വീക്ഷിക്കേണ്ടതിനു പകരം വിശദീകരിക്കപ്പെടേണ്ട ഒരു ‘പ്രശ്നം’ എന്നനിലയിലാണ് മുസ്‌ലിം സമുദായത്തെ അവതരിപ്പിക്കുന്നത്. മുസ്‌ലിംകളെക്കുറിച്ചുള്ള ചർച്ചകൾ സാധാരണമായി വിദ്യാഭ്യാസപിന്നാക്കാവസ്ഥ, മതാധിപത്യം, സ്ത്രീയവകാശങ്ങൾ, രാഷ്ട്രീയാമിതത്വം (എക്സസ്) തുടങ്ങിയ വിഷയങ്ങളിൽ ‘സവിശേഷമായി’ കേന്ദ്രീകരിക്കുന്നു. ഇക്കാര്യങ്ങൾ പ്രധാനമല്ലെന്നല്ല, […] Read more » Democratic Participation Knowledge and Power Minority Rights Muslim Political Agency Muslims in Kerala Representation of Muslims
Islamophobia Studies Kerala Islamophobia Theorising Islamophobia പൊതുതിരഞ്ഞെടുപ്പും ജീവിതത്തിലെ തിരഞ്ഞെടുപ്പുകളും: മുസ്‌ലിം ദൃശ്യതാ പ്രതിസന്ധികൾ April 6, 2026 by എ.എസ്. അജിത്കുമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു വ്യക്തിയും മത്സരിക്കാത്ത ഒരു വ്യക്തിയും പൊതുചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ്. അവർക്കെതിരെ ആരോപണങ്ങളും വാദങ്ങളും ഉയർത്തപ്പെടുന്നു. ഫാത്തിമ തഹിലിയയും ഷാഫി പറമ്പിലുമാണ് മേൽ സൂചിപ്പിച്ച രണ്ട് പേർ. അവർക്കെതിരെ ഉന്നയിക്കുന്നതെന്താണ്? രണ്ട് പേരും “വർഗീയത” പറയുന്നുവെന്നും “മതം” പറഞ്ഞു വോട്ട് പിടിക്കുന്നുവെന്നും ആരോപിക്കപ്പെടുന്നു. ഫാത്തിമ തഹിലിയ പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയും ഷാഫി പറമ്പിൽ വടകര ലോകസഭയെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എം. പിയും നിയമസഭാ തിരഞ്ഞെടുപ്പിലെ യു. ഡി. എഫ് കാമ്പയിനറുമാണ്. എന്നാൽ ആരോപണം ഉന്നയിക്കുന്നവർ […] Read more » CPM Dalit FathimaThahliya INC Muslim Hypervisibility Muslim visibility ShafiParambil
Islamophobia Studies Kerala Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയ വർത്തമാനങ്ങളെങ്ങനെ ഒഴിവാക്കാം? ഏഴ് ഉദാഹരണങ്ങൾ March 29, 2026 by വസീം ആർ. എസ്. ഇസ്‌ലാമോഫോബിയ തുറന്ന വിദ്വേഷപ്രസംഗങ്ങളായോ വ്യക്തമായ ആക്രമണങ്ങളായോമാത്രമല്ല പ്രത്യക്ഷപ്പെടുക. പലപ്പോഴുമത് ‘നിഷ്പക്ഷ’ വാക്കുകളിലൂടെയും ‘യുക്തിപരമായ’ അഭിപ്രായങ്ങളിലൂടെയും ‘സാധാരണ’ സാമൂഹിക സംഭാഷണങ്ങളിലൂടെയുമൊക്കെ തികച്ചും ‘സ്വാഭാവികമായി’ പ്രകടിപ്പിക്കപ്പെടും. ഇത്തരം ഭാഷാരൂപങ്ങളുടെ പ്രയോഗം മുസ്‌ലിംകളെ നേരിട്ടു ലക്ഷ്യമിടുന്നില്ലെന്ന ഭാവത്തിലാകും. പക്ഷേ, മുസ്‌ലിംകളെ സംശയത്തിന്റെ നിഴലിലാക്കിയും അവരോട് സാമൂഹികാകലം സൃഷ്ടിച്ചും അവർക്കുമേൽ നിയന്ത്രണം അടിച്ചേല്പിച്ചും അവരുടെ കർത്തൃത്വം നിരസിച്ചുമൊക്കെ അവ പ്രവർത്തിക്കുന്നു. ‘നിശ്ശബ്ദ ഭൂരിപക്ഷം’, ‘ചില തീവ്രവിഭാഗങ്ങൾ’, ‘ആധുനിക സമൂഹം’, ‘ഞാൻ സംഘിയല്ല, പക്ഷേ….’, ‘എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല, പക്ഷേ……’, ‘അവർ ചെറിയ വിഭാഗമാണ്, […] Read more » All Muslims are Not Terrorists But Coded Racism Freinship and Islamophobia I am not Hindutva But I have Muslim Friends Modernity MSS Pandian Richard Nixon Silent Majority Some Extremists Stuart Hall Transmodernity
Global Islamophobia Islamophobia Studies Theorising Islamophobia ഹേബർമാസും മുസ്‌ലിംകളും: സാര്‍വലൗകികതയുടെ വംശീയ മുഖംമൂടികള്‍ March 24, 2026 by അഫ്താബ് ഇല്ലത്ത് 2026 മാര്‍ച്ച് 14-ന് തന്റെ തൊണ്ണൂറ്റി അഞ്ചാം വയസ്സില്‍ അന്തരിച്ച യൂർഗൻ ഹേബർമാസ്, രണ്ടാം ലോകമഹായുദ്ധാനന്തര യൂറോപ്യന്‍ തത്വചിന്തയിൽ ഏറ്റവുമുന്നതനായ വ്യക്തിത്വങ്ങളില്‍ ഒരാളാണ്. പാശ്ചാത്യ ലോകത്തും പുറത്തും എഴുതപ്പെട്ട ആരാധന നിറഞ്ഞ പല അനുശോചനക്കുറിപ്പുകളും അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘നമ്മുടെ ലോകത്തെ ഏറ്റവും സ്വാധീനിച്ച ദാര്‍ശനികരില്‍ ഒരാള്‍’ എന്നാണ്. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെർസ് പറഞ്ഞത് ജര്‍മ്മനിക്കും യൂറോപ്പിനും നമ്മുടെ കാലത്തെ ഏറ്റവും വലിയ ചിന്തകനെയാണ് നഷ്ടപ്പെട്ടതെന്നാണ്. എന്നാല്‍ ‘നമ്മുടെ കാലം’, ‘നമ്മുടെ ലോകം’ എന്നീ പ്രയോഗങ്ങള്‍ എപ്പോഴും […] Read more » anti -semitism Asef Bayat Auschwitz colonial unconscious communicative rationality communicative reason Critical Theory Deliberative Democracy Democracy Dirk A Moses Edward W Said Enzo Traverso Esra Özyürek Eurocentrism Foucault german catechism Hamid Dabashi Irfan Ahmad Islam Jean Genet Jürgen Habermas Justin Byrd Public Reason Public Sphere Sartre Secularism Siavash Saffari Simone de Beauvoir Talal Asad Universalism