Month: May 2026

Hindutva Kerala Islamophobia Special Report

റഹീമിന്റെ മോചനവും വിദ്വേഷ പ്രചാരണങ്ങളും (2024 ഏപ്രിൽ 14- 2026 മെയ് 28)

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര/കൊടമ്പുഴ സ്വദേശിയായ അബ്‌ദുൽ റഹീം 2006-ൽ സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്യാൻ പോയി. സൗദിയിൽ എത്തിയതിന് പിന്നാലെ തന്നെ, തന്റെ സ്പോൺസറുടെ പ്രത്യേക പരിചരണം ആവശ്യമുള്ള മകനെ നോക്കേണ്ട ചുമതലയും റഹീമിന് ലഭിച്ചു. 2006 നവംബറിൽ ആ ബാലന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് അബ്‌ദുൽ റഹീം സൗദി പൊലീസിന്റെ കസ്റ്റഡിയിലായി. റിപ്പോർട്ടുകൾ പ്രകാരം, ബാലന്റെ ലൈഫ് സപ്പോർട്ട് ഉപകരണവുമായി ബന്ധപ്പെട്ട അപകടകരമായ സംഭവമാണ് കേസിന്റെ അടിസ്ഥാനമായി മാറിയത്. ഈ സംഭവത്തിന് ശേഷം […]

Read more »

Hindutva Islamophobia Studies Kerala Islamophobia Theorising Islamophobia

കേരളത്തിലെ ഇസ്‌ലാമോഫോബിയ: സുദേഷ് എം. രഘുവും ബാബുരാജ് ഭഗവതിയും സംസാരിക്കുന്നു

2026 മെയ് 12നു മൂന്നാമത് ദാറുൽഹുദ (ചെമ്മാട് )റിസർച്ച് കാർണിവലിൽ സുദേഷ് എം. രഘുവും ബാബുരാജ് ഭഗവതിയും സംസാരിക്കുന്നു. മുബാറക് മുണ്ടുമുഴി നടത്തിയ സംഭാഷണം. ‘പ്രബുദ്ധ കേരളത്തിൽ നിറഞ്ഞ് നിൽക്കുന്ന ഇസ്‌ലാമോഫോബിയ’ എന്ന ചര്ച്ചയുടെ സംഗ്രഹം : മുബാറക് മുണ്ടുമുഴി: കേരളം സാംസ്കാരികപരമായും സാമൂഹികമായും പുരോഗമനപരമായും വളർന്ന ഒരു സമൂഹമായി പലപ്പോഴും അവതരിപ്പിക്കപ്പെടുന്നു. എന്നാൽ അതേ കേരളത്തിൽ തന്നെ ഇസ്‌ലാമോഫോബിയ വിവിധ രൂപങ്ങളിൽ പ്രചരിക്കുകയും ചെയ്യുന്നു. “പ്രബുദ്ധ കേരളം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമൂഹം ഇന്നും പഴയ സവർണബോധങ്ങളുടെയും […]

Read more »

Kerala Islamophobia Special Report

തൊപ്പിയും അറബി ഭാഷയും (1960- 2026)

2026 മെയ് 18-ന് സത്യപ്രതിജ്ഞ ചെയ്ത കേരളത്തിലെ പുതിയ മന്ത്രിസഭയെയും പ്രതിപക്ഷത്തെയും കുറിച്ച് സിന്ധു സൂര്യകുമാര്‍ ഒരു വിശകലനം പ്രസിദ്ധീകരിച്ചു (തൊപ്പിയൂരി, ജാതി പറഞ്ഞ് യുഡിഎഫ് എങ്ങോട്ട്? കവര്‍ സ്റ്റോറി, 23 മെയ് 2026). അവരുടെ കാഴ്ചപ്പാടില്‍, മുസ്‌ലിം ലീഗ് മന്ത്രിമാര്‍ ”അല്ലാഹുവിന്റെ നാമത്തില്‍” എന്നുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യാതിരുന്നത് മതേതര ജാഗ്രതയുടെ ഭാഗമായിരുന്നു. തൊപ്പി ധരിക്കാതിരുന്നതും ഇതേ ജാഗ്രതയുടെ ഭാഗമാണ്. സമകാലിക രാഷ്ട്രീയ കാലാവസ്ഥയില്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഹിന്ദുത്വ അജണ്ടയെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്ന സമീപനത്തിന്റെ […]

Read more »

Data Brief Kerala Islamophobia Special Report

“സതീശന് പിന്നിലെ മുസ്‌ലിം”: ഇസ്‌ലാമോഫോബിയയുടെ 10 ദിനങ്ങൾ (2026 മെയ് 5 – മെയ് 14)

മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മുഖ്യമന്ത്രി പദത്തെ ചുറ്റിപ്പറ്റിയുള്ള ചരടുവലികളും തീരുമാനപ്രക്രിയകളും സജീവമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി. ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ. സി. വേണുഗോപാല്‍ തുടങ്ങിയ പല പേരുകളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഒടുവില്‍ മെയ് 14-ന് വി. ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും മെയ് 18-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ പത്ത് ദിവസങ്ങള്‍ സാധാരണ അധികാരചര്‍ച്ചകളുടെ ദിവസങ്ങള്‍ മാത്രമായിരുന്നില്ല. ഇസ്‌ലാമോഫോബിയയെ കത്തിച്ചുനിര്‍ത്തുകയും, നിരന്തരമായ വിദ്വേഷപ്രസ്താവനകളും മുസ്‌ലിം […]

Read more »

Data Brief Kerala Islamophobia Special Report

കാരണം ഇസ്‌ലാമോഫോബിയ: 10 തെരഞ്ഞെടുപ്പ് അവലോകനങ്ങൾ

2026 മെയ് 4നു നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ 102 മണ്ഡലങ്ങളിൽ വിജയവുമായി യുഡിഎഫ് അധികാരത്തിൽ വന്നു. എൽഡി എഫ് 35 സീറ്റുകളിലേക്ക് ചുരുങ്ങി. ചരിത്രത്തിലാദ്യമായി ബി ജെപി 3 സീറ്റുകൾ നേടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കേറ്റ കനത്ത പ്രഹരവും യു ഡി എഫിന്റെ മികച്ച വിജയവും വിവിധ കോണുകളിൽ നിന്നും പല തരത്തിലുള്ള പ്രതികരണങ്ങൾക്കും വിശകലനങ്ങൾക്കും കാരണമായി. പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവം, സാമ്പത്തിക ധൂർത്ത്, ഇടതുമുന്നണിയിലെ വിമതവിപ്ലവം, ദലിത് വിരുദ്ധത, ശബരിമലയിലെ മോഷണം, […]

Read more »

Geographies of Islamophobia Kerala Islamophobia

ബീമാപ്പള്ളി പൊലീസ് വെടിവെപ്പിന്റെ ഓർമ്മകൾ

കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതകളിൽ ഒന്നായ ബീമാപള്ളി പോലീസ് വെടിവെപ്പിന് 17 വർഷം പൂർത്തിയാവുകയാണ്. 2009 മെയ് 17ന് തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശമായ ബീമാപള്ളിയിൽ ഉച്ചയ്ക്ക് മൂന്നു മണിയോടെ  നടന്ന വെടിവെപ്പിൽ ഒമ്പതു പേരാണ് സംഭവസ്ഥലത്തും അല്ലാതെയുമായി ക്രൂരമായി കൊലചെയ്യപ്പെട്ടത്. സെയ്താലി (24), ബാദുഷ (34), ഫിറോസ് (16), അഹ്മദലി (45), അബ്ദുൽ ഹമീദ് (27), അബ്ദുൽ കനി (55) എന്നീ ആറു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും മുഹമ്മദ് സലീം, […]

Read more »

Theorising Islamophobia

ജനവികാരം, അപരഭയം, ഇസ്‌ലാമോഫോബിയ

ഇന്ന് ലോക രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും കേരളത്തിലും വരെ  ‘ജനവികാരം’ വളരെ വലിയ രാഷ്ട്രീയ ശക്തിയായി മാറിയിരിക്കുകയാണ്. ആഗ്രഹം , ഭയം, സുരക്ഷാ ഭീഷണി, കോപം, സ്നേഹം, വെറുപ്പ്, അപമാനബോധം, പീഡിതബോധം തുടങ്ങിയ വികാരങ്ങൾ തിരഞ്ഞെടുപ്പുകളെയും മാധ്യമങ്ങളെയും പൊതുചർച്ചകളെയും ശക്തമായി സ്വാധീനിക്കുന്നു. സമകാലിക  ഇസ്‌ലാമോഫോബിയയും ഈ വലിയ രാഷ്ട്രീയ പശ്ചാത്തലത്തിനുള്ളിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഇസ്‌ലാമോഫോബിയയെ വെറും ഒരു മുൻവിധിയോ മതവൈരമോ ആയി മാത്രം മനസ്സിലാക്കാൻ കഴിയില്ല. അത് ഇന്ന് വലിയൊരു രാഷ്ട്രീയ വികാരമായി പ്രവർത്തിക്കുന്നു. മുസ്‌ലിംകളെക്കുറിച്ചുള്ള ഭയം, […]

Read more »

Global Islamophobia

അമേരിക്കൻ ഇസ്‌ലാമോഫോബിയ: ഒരു റിപ്പോർട്ട്

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്‌ലിയിലെ ‘അദറിംഗ് ആൻഡ് ബിലോങ്ങിംഗ് ഇൻസ്റ്റിറ്റ്യൂട്ട്’ (Othering & Belonging Institute) 2021-ൽ പ്രസിദ്ധീകരിച്ച “മുസ്‌ലിംകളുടെ കണ്ണിലൂടെ ഇസ്‌ലാമോഫോബിയ: ധാരണകൾ, അനുഭവങ്ങൾ, പ്രത്യാഘാതങ്ങൾ” റിപ്പോർട്ട് സമകാലീന ഇസ്‌ലാമോഫോബിയ പഠനങ്ങളിലെ സുപ്രധാനമായ അനുഭവ കേന്ദ്രീകൃതമായ സംഭാവനകളിൽ ഒന്നാണ്. 2020 ഒക്ടോബറിനും നവംബറിനുമിടയിൽ അമേരിക്കയിൽ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ 1,123 മുസ്‌ലിംകളിൽ നിന്ന് ശേഖരിച്ച സർവ്വേ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കുന്നതിൽ മുസ്‌ലിം ശബ്ദങ്ങളെയും, അവരുടെ കാഴ്ചപ്പാടുകളെയും, ജീവിതാനുഭവങ്ങളെയും വ്യവസ്ഥാപിതമായി കേന്ദ്രസ്ഥാനത്ത് […]

Read more »

Experiencing Islamophobia

പേര് കേൾക്കുമ്പോൾ മാറുന്ന മുഖങ്ങൾ: ഒരു മുസ്‌ലിം ഡോക്ടറുടെ അനുഭവങ്ങൾ

വളരെ വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണ് . മദ്രാസ് മെഡിക്കൽ കോളേജിൽ എംബിബിഎസ് രണ്ടാം വർഷം പഠിക്കുന്ന സമയം. ഞാനും നാല് സുഹൃത്തുക്കളും ഷിംലയിലേക്ക് ഒരു ടൂർ പോയി. കൂട്ടത്തിൽ ഞാൻ മാത്രമാണ് മുസ്‌ലിം. ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് ട്രെയിനിലാണ് ഞങ്ങൾ യാത്ര ചെയ്യുന്നത്. ട്രെയിൻ മഹാരാഷ്ട്രയുടെ ഒരു ഭാഗത്തെത്തിയപ്പോൾ ഞങ്ങളുടെ കമ്പാർട്ട്മെന്റിൽ ഒരാൾ കയറി. എനിക്കന്ന് ഹിന്ദി വിജ്ഞാനം പരിമിതമാണ്. ഹിന്ദി സ്കൂളിൽ വെച്ച് പഠിച്ചതല്ലാതെ സംസാരിച്ചൊന്നും പരിചയമില്ല. അതുകൊണ്ടുതന്നെ വേഗത്തിലുള്ള ഹിന്ദി ഭാഷയിലുള്ള സംസാരങ്ങൾ […]

Read more »