എ കെ വാസു

ഡോക്ടര്‍ എ കെ വാസു, എഴുത്തുകാരന്‍ അധ്യാപകന്‍. ദലിത് ഫോക്‌ലോർ എന്ന വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കി. 'കറുപ്പ് അഴകാണെന്നു നീ വെറുതെ പറയരുത്' എന്ന പുസ്തകത്തിന്റെ രചയിതാവ്. ദലിത് സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്നു. എയ്ഡഡ് മേഖല റിസര്‍വേഷന്‍ സംബന്ധിച്ച കേസുകള്‍ നടത്തുന്നുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ ബി എ മലയാളം, മൂവാറ്റുപുഴ നിര്‍മ്മലാ കോളേജില്‍ എം എ, കാര്യവട്ടം ക്യാമ്പസില്‍ എംഫില്‍, കേരള യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ പിഎച്ച്ഡി. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍.

Writings on Islamophobia Watch

ഫോക്‌ലോറിൽ നിന്ന് സാഹിത്യത്തിലേക്ക്: മുസ്‌ലിം അപരവൽക്കരണത്തിന്റെ തുടർച്ചകൾ

ഇന്ത്യയെന്ന ദേശരാഷ്ട്ര സങ്കല്പത്തിൽ മുസ്‌ലിംകൾ എങ്ങനെ അപരവൽക്കരിക്കപ്പെട്ടു എന്ന ചർച്ച കവി സച്ചിദാനന്ദൻ വികസിപ്പിക്കുമ്പോൾ അപരവൽക്കരണത്തിന്റെ കുറ്റം മുഴുവനായും ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ചാർത്തിക്കൊടുക്കുന്നുണ്ട്. ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അവർ ചെയ്തുവെച്ച പാതകം എന്ന നിലയ്ക്കാണ് മുസ്‌ലിം അപരവൽക്കരണത്തെ സച്ചിദാനന്ദൻ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. അദ്ദേഹം എഴുതുന്നു: “ഏകമത സമുദായത്തിൽനിന്നു വന്ന ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ബഹുമത സമുദായം എങ്ങനെ കൈകാര്യം ചെയ്യണമെന്നു് അറിയില്ലായിരുന്നു. അവർ പ്രാഥമികമായും ഒരു ഹിന്ദുരാജ്യം എന്ന നിലയിൽ തന്നെയാണ് ഇന്ത്യയെ മനസ്സിലാക്കിയത്. […]

Read article »