പേര് കേൾക്കുമ്പോൾ മാറുന്ന മുഖങ്ങൾ: ഒരു മുസ്‌ലിം ഡോക്ടറുടെ അനുഭവങ്ങൾ
വളരെ വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണ് . മദ്രാസ് മെഡിക്കൽ കോളേജിൽ എംബിബിഎസ് രണ്ടാം വർഷം പഠിക്കുന്ന സമയം. ഞാനും നാല് സുഹൃത്തുക്കളും ഷിംലയിലേക്ക് ഒരു ടൂർ പോയി. കൂട്ടത്തിൽ ഞാൻ മാത്രമാണ് മുസ്‌ലിം. ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് ട്രെയിനിലാണ് ഞങ്ങൾ യാത്ര ചെയ്യുന്നത്. ട്രെയിൻ മഹാരാഷ്ട്രയുടെ ഒരു ഭാഗത്തെത്തിയപ്പോൾ ഞങ്ങളുടെ കമ്പാർട്ട്മെന്റിൽ ഒരാൾ കയറി. എനിക്കന്ന് ഹിന്ദി വിജ്ഞാനം പരിമിതമാണ്. ഹിന്ദി സ്കൂളിൽ വെച്ച് പഠിച്ചതല്ലാതെ സംസാരിച്ചൊന്നും പരിചയമില്ല. അതുകൊണ്ടുതന്നെ വേഗത്തിലുള്ള ഹിന്ദി ഭാഷയിലുള്ള സംസാരങ്ങൾ […]