വി.എച്ച്. നിഷാദ്

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സ്വദേശി.ചെറുകഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍,അധ്യാപകന്‍.പരിയാരം ഗവ ഹൈസ്‌കൂള്‍, തളിപ്പറമ്പ് സര്‍സയ്യദ് കോളേജ്, മാനന്തവാടി മേരീ മാതാ കോളേജ്, മഹാത്മാഗാന്ധി സര്‍വകലാശാല ജേണലിസം വിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളത്തില്‍ റാഡിക്കല്‍ ജേണലിസത്തിനു തുടക്കിട്ട് ദില്ലിയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഫ്രീ പ്രസ് മാസികയുടെ സ്ഥാപകരിലൊരാളും അതിന്റെ ലിറ്റററി എഡിറ്ററുമായിരുന്നു. ഇന്ത്യാടുഡേ,ന്യൂസ് ടുഡേ, കവേര്‍ട് മാഗസിന്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ പ്രസിദ്ധീകരണങ്ങളില്‍ ജേണലിസ്റ്റായി ഒരു പതിറ്റാണ്ടുകാലത്തോളം ജോലി ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല ജേണലിസം വിഭാഗത്തിന്റെ കോഴ്‌സ് ഡയറക്ടര്‍, ജേണലിസം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, 'ഇന്ത്യന്‍ ഇങ്ക്'എന്ന ഇംഗ്ലിഷ് ലിറ്റില്‍ മാഗസിന്റെ പത്രാധിപ സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ തളിപ്പറമ്പ് സര്‍സയ്യദ് കോളെജില്‍ ജേണലിസം വിഭാഗം മേധാവിയും അസിസ്റ്റൻ്റ് പ്രൊഫസറും . ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോൽസവമായ Wayanad Literature Festival (WLF) ൻ്റെ ക്യുറേറ്റർമാരിൽ ഒരാളാണ്. മാതൃഭൂമി വിഷുപ്പതിപ്പ് കഥാ സമ്മാനം, മുട്ടത്തുവര്‍ക്കി കലാലയ കഥാ അവാര്‍ഡ്, എം പി നാരായണപ്പിള്ള ചെറുകഥാ പുരസ്‌കാരം, നാവ് കഥാ പുരസ്‌കാരം,ബാലകൃഷ്ണന്‍ മാങ്ങാട് ചെറുകഥാ അവാര്‍ഡ്, അങ്കണം-ഇ പി സുഷമ എന്‍ഡോവ്‌മെന്റ് തുടങ്ങിയ അംഗീകാരങ്ങള്‍. ബ്ലോക്ക്, അവള്‍, ചെക്ക്, മഞ്ഞു പോലെ..തുടങ്ങിയ ഹ്രസ്വ ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.'അവള്‍' എന്ന ഷോര്‍ട് ഫിലിം 2010-ല്‍ ഇന്ത്യന്‍ പനോരമാ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വാന്‍ഗോഗിന്റെ ചെവി, മിസ്ഡ് കോള്‍, ഷോക്ക്, ജീവിതോല്‍സവം,മരമാണ് മറുപടി, അയ്യോ!,ചോക്കുകളുടെ കരച്ചില്‍,ആതിരാ-സൈക്കിള്‍, മിസിസ്.ഷെർലക് ഹോംസ്, മലാലാ - ടാക്കീസ്, ആകാശത്തിൻ്റെ തമാശകൾ, എട്ടു പ്രേമ കഥകൾ, മാസ്ക്കുകളുടെ നൃത്തം(കഥകള്‍),പേരയ്ക്ക,മൂന്ന്,അനിതാ-വയലറ്റ്,ഏകാന്തതയെക്കുറിച്ച് ഒരു നോവല്‍ കൂടി(നോവല്‍), അബ്ദുവിന്റെ പേനകൾ, ടുട്ടു ജേണലിസ്റ്റ്, ഭൂമിയുടെ അലമാര (ബാലസാഹിത്യം ), പ്രിന്റ് മീഡിയ ജേണലിസം,ടെലിവിഷന്‍ ജേണലിസം ,Film Studies: An academic Introduction എന്നീ അക്കാദമിക് ഗ്രന്ഥങ്ങളുമടക്കം 24 പുസ്തകങ്ങൾ രചിച്ചു.

Writings on Islamophobia Watch

ആകാംക്ഷാഭരിതരായ കൂട്ടുകാർക്ക് ഒരു കത്ത്

2005 ഏപ്രിലിൽ ഫ്രീ പ്രസ് മാസിക പുറത്തിറക്കിയ ഇസ്‌ലാമോഫോബിയ പ്രത്യേക പതിപ്പിൽ നിന്നുള്ള ഒരു അനുഭവവിവരണം ഫ്രീ പ്രസ് എഡിറ്ററുടെ താഴെ കാണുന്ന  കുറിപ്പോടെയാണ്  അനുഭവം  പ്രസിദ്ധീകരിച്ചിരിക്കുന്നത്.  (ഫ്രീ പ്രസ് ടീമിന് വി.എച്ച്. നിഷാദ് ഒരു ജേണലിസ്റ്റാണ്. അതിനുമപ്പുറം കഥകളെയും കവിതകളെയും സ്നേഹിക്കുന്ന ഒരെഴുത്തുകാരനും കൂടിയാണ്. എന്നാൽ കെട്ടിടത്തിന്റെ മാനേജർക്കും അയാളെ സമീപിച്ച പോലീസുകാരനും അയാൾ ഒരു ‘മുസ്‌ലിമും’ ഒരു ‘potential terrorist’ഉം ആണെന്ന് ഞങ്ങൾ മനസ്സിലാക്കിയത് പിന്നീടാണ്. ഇസ്‌ലാമോഫോബിയയുടെ  ഒരു ഇരയെക്കുറിച്ച് : ഫ്രീ പ്രസ് […]

Read article »