Archives: Books

Books about Islamophobia and related topics

ഇസ്‌ലാമോഫോബിയ: പഠനങ്ങള്‍, സംവാദങ്ങള്‍

Author: സുദേഷ് എം രഘു, സലിം ദേളി (എഡിറ്റേഴ്സ്)

ബുക്ക് പ്ലസ് (2024)

220 INR

ആധുനിക വംശീയ പ്രയോഗമെന്ന നിലയില്‍ ഇസ്‌ലാമോഫോബിയ നമ്മുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ നിര്‍ണയിക്കുന്നുണ്ട്. മുസ് ലിം എന്നു തോന്നിപ്പിക്കുന്ന അടയാളങ്ങളെ, സാമൂഹിക സാഹചര്യങ്ങളെ, വ്യക്തികളെ, ചിഹ്നങ്ങളെ ലക്ഷ്യംവക്കുന്ന വംശീയപദ്ധതി കൂടിയാണ് അത്. അന്തര്‍ദേശീയ-ദേശീയ രംഗങ്ങളിലെ അക്കാദമിക്കുകളുടെ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതി, ആഗോളതലത്തിലും ഇന്ത്യയിലും...

കേരള ഇസ്‌ലാമോഫോബിയ റിപോർട്ട് 2024

Author: കെ. അഷ്റഫ്, ബാബുരാജ് ഭഗവതി (എഡിറ്റേഴ്സ്)

പ്രതീക്ഷ ബുക്സ് (2025)

475 INR

നിഷേധിക്കാനാവാത്ത വിധം കേരളത്തില്‍ ഇസ്‌ലാമോഫോബിയ ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. ഓരോ 36 മണിക്കൂറിലും കേരളത്തില്‍ ഒരു പുതിയ ഇസ്‌ലാമോഫോബിക് പ്രചാരണം നടക്കുന്നു. ആഴത്തില്‍ വേരോടിയ ഒരു വംശീയ പദ്ധതിയായി ഇത് മാറിക്കഴിഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍നിന്നുള്ളവരും സജീവമായി ഈ പ്രചാരണത്തിന്റെ ഭാഗമാണ്....

തട്ടവും തിട്ടൂരങ്ങളും: ഇസ്‌ലാമോഫോബിയക്കാലത്തെ ഹിജാബനുഭവങ്ങള്‍

Author: ദില്‍റുബ കെ (എഡിറ്റര്‍)

പ്രൊഫൌണ്ട് പ്രസ് (2023)

50 INR

ഹിജാബികളായ ഇരുപത് ദക്ഷിണ ഇന്‍ഡ്യന്‍ മുസ്ലീം സ്ത്രീകള്‍ അനുഭവങ്ങളും ആലോചനകളും പങ്കു വയ്ക്കുന്നു. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യവും മതാതീതമായ അവസര സമത്വവും ജലരേഖയാകുന്നതിനെതിരിലുള്ള സമരമാണ് ഈ പുസ്തകം. ഹിജാബ് പ്രാകൃതവും പിന്തിരിപ്പനും ഹിജാബ് ധരിച്ചവള്‍ അസ്വതന്ത്രയും പിന്നാക്കവുമാണെന്ന നിലയിലുള്ള പരിഷ്‌കൃത നോട്ടങ്ങളോടും...

കാമ്പസ് ഇസ്‌ലാമോഫോബിയ: 2024 വാർഷിക റിപ്പോര്ട്ട്

Author: മുഹമ്മദ് റാഷിദ് (എഡിറ്റർ)

കാമ്പസ് അലൈവ് (2025)

Download the Free Ebook — Click “Buy Now” Below

കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല ഇസ്‌ലാമോഫോബിയ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന മേഖലകളിലൊന്നാണ്. ഇത് പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ മാത്രം പരിമിതമല്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേലധികാരികളുടെയും സമീപനങ്ങളിൽ, വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തുടങ്ങിയ വിവിധ രംഗങ്ങളിലും ഇതിന്റെ സാന്നിധ്യം വ്യക്തമാകുന്നു. 2024 ൽ കേരളത്തിലെ...

കാമ്പസ് ഇസ്‌ലാമോഫോബിയ: 2023 വാർഷിക റിപ്പോര്ട്ട്

Author: മുഹമ്മദ് റാഷിദ് (എഡിറ്റർ)

കാമ്പസ് അലൈവ് (2024)

100 INR

2023 ൽ കേരളത്തിലെ കാമ്പസുകളിൽ മുസ്ലിം വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ചില പ്രധാന സംഭവങ്ങളെ മുൻനിർത്തിക്കൊണ്ടുള്ള ഒരു ഇസ്‌ലാമോഫോബിയ റിപ്പോർട്ടാണിത്. ഇവ്വിഷയകമായുള്ള ആദ്യത്തെ സംരംഭമാണ് ഈ പുസ്തകം . ആറ് സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പഠനം കേരളത്തിലെ കാമ്പസ് ഇസ്ലാമോഫോബിയയെ വിശകലന...

ഇസ്‌ലാമോഫോബിയ: മലയാള ഭൂപടം

Author: കെ അഷ്റഫ്

പെൻഡുലം ബുക്സ് (2020)

Download the Free Ebook — Click “Buy Now” Below

ഇസ്ലാമോഫോബിയയുടെ കേരളീയ സാഹചര്യത്തെ വിമർശന വിധേയമാക്കുന്ന ഇടപെടലുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ സവർണ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം മാത്രമല്ല; ഇടതുപക്ഷ മതേതര പുരോഗമന രാഷ്ട്രീയത്തിന്റെ പ്രബല ധാരകളും ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയത്തെ സാധ്യമാക്കുന്നുവെന്നു ഈ പുസ്തകം വാദിക്കുന്നു. അബ്ദുന്നാസർ മഅ്ദനിയുടെ...

ഈരാറ്റുപേട്ട: ഇസ്‌ലാമോഫോബിയയുടെ പ്രാദേശികാനുഭവങ്ങൾ

Author: മുഖ്താർ നജീബ് ( എഡിറ്റർ)

SIO Kottayam District Committie (2024)

Download the Free Ebook — Click “Buy Now” Below

2023–2024 കാലയളവിൽ ഈരാറ്റുപേട്ടക്കെതിരെ നടന്ന വിദ്വേഷ പ്രചാരണങ്ങളെ സമഗ്രമായി രേഖപ്പെടുത്തുന്ന ഈ പുസ്തകം, ഇസ്‌ലാമോഫോബിയയുടെ ഭാഷയും യുക്തിയും പ്രചാരണ രീതികളും തുറന്നുകാട്ടുന്ന ഒരു നിർണായക ഡോക്യുമെന്റായി മാറുന്നു. കേരളത്തിൽ ഇസ്‌ലാമോഫോബിക് ആക്രമണങ്ങൾ ആവർത്തിച്ച് ലക്ഷ്യമാക്കപ്പെടുന്ന പ്രദേശങ്ങളിൽ ഈരാറ്റുപേട്ടയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.  മുഖ്യധാരാ...

ഇസ്‌ലാമോഫോബിയ ഇൻഡസ്ട്രി: മുസ്‌ലിം വിരോധത്തിന്റെ വലതുപക്ഷ നിർമ്മിതി

Author: നഥാൻ ലീൻ

Translated by: സന്തോഷ് കുമാർ വി ടി , രതീഷ് ഇ ജി

ഐ പി ബി (2020)

320 INR

'സംക്ഷിപ്തവും സംവേദനക്ഷമവും ഉജ്വലവുമായ ഈ പുസ്തകം നമ്മുടെ കാലത്തിന്‍റെ അടിയന്തരാവശ്യങ്ങളില്‍ ഒന്നാണ്. ലോകത്തിന്‍റെ സമാധാനം കെടുത്തുകയും സമത്വത്തെയും സഹിഷ്ണുതയെയും ദ്രവിപ്പിക്കുകയും ചെയ്യുന്ന അപകടകരമായ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന നിക്ഷിപ്ത താല്പര്യക്കാര്‍ക്കും സംഘടിതശൃംഖലകള്‍ക്കും ഉചിതമായ പ്രത്യാഖ്യാനമാണ് ലീന്‍ നല്‍കുന്നത്. വായിച്ചിരിക്കേണ്ട പുസ്തകം'. -കരേന്‍ ആംസ്ട്രോങ്.

ഇസ്‌ലാമോഫോബിയ

Author: സിയാവുദ്ദീൻ സർദാർ

Translated by: ഹരീന്ദ്രനാഥ്

പ്രണത ബുക്സ് (2018)

200

സിയാവുദ്ദീൻ സർദാർ രചിച്ച Islamophobia: The Othering of Europe's Muslims എന്ന ഗ്രന്ഥത്തി ന്റെ മലയാള വിവർത്തനം.  യൂറോപ്യൻ സമൂഹങ്ങളിൽ മുസ്‌ലിംകളെ ‘അപരരായി’ നിർമ്മിക്കുന്ന രാഷ്ട്രീയ-സാംസ്കാരിക പ്രക്രിയകളെ വിമർശനാത്മകമായി വിശകലനം ചെയ്യുന്നു.

ഇസ്‌ലാമോഫോബിയ: പ്രതിവിചാരങ്ങൾ

Author: വി. ഹിക്മതുല്ല (എഡിറ്റർ)

ഐപിഎച്ച് (2016)

190 INR

കേരളീയ സാഹചര്യത്തിൽ ഇസ്ലാമോഫോബിയ എന്താണ് എന്ന് വിശകലനം ചെയ്യുന്ന പത്തൊമ്പത് പഠനാർഹമായ ലേഖനങ്ങളാണ് ഇവിടെ സമാഹരിച്ചിട്ടുള്ളത്. ദേശീയത, മതേതരത്വം, മാനവികത തുടങ്ങിയ സങ്കൽപനങ്ങളെ മുൻനിർത്തി മുസ്ലിംകളടക്കമുള്ള അടിസ്ഥാന ജനസമൂഹങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തെ നിയന്ത്രിക്കുവാനായാണ് ഇന്ത്യയിലും അതിനെ തുടർന്ന് കേരളത്തിലും ഇസ്ലാമോഫോബിയ പല...