എസ്. മുഹമ്മദ് ഇർഷാദ്

മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ അസി. പ്രൊഫസർ.

Writings on Islamophobia Watch

നിയമസഭാ തിരഞ്ഞടുപ്പിലെ വെറുപ്പിൻ്റെ രാഷ്ട്രീയം: ജനാധിപത്യത്തിൻ്റെ വെല്ലുവിളികളും സാമൂഹിക പ്രതിഫലനങ്ങളും കേരളത്തിൽ

2026ലെ നിയമസഭാ തിരഞ്ഞടുപ്പിനെ കുറിച്ചുള്ള പലവിധ വിശകലനങ്ങളും പുറത്തുവരുന്നുണ്ട്. ഇടതു-വലത്-തീവ്ര വലതു രാഷ്ട്രീയപാർട്ടികൾ ചർച്ചകളിൽ അവരുടേതായ ഇടങ്ങൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. പാർലമെന്ററി ജനാധിപത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. വോട്ടാണ് രാഷ്ട്രീയ പാർട്ടികളെ നിലനിർത്തുന്നത്. അതിനാൽ പൊതുധാർമികതയും പൗരബോധവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കണമെന്നില്ല. അക്കക്കണക്കിലുള്ള വോട്ടും പാർലമെൻ്റി അധികാരവും ലക്ഷ്യമിടുന്ന രാഷ്ട്രീയ പാർട്ടികൾ സവിശേഷ രീതിയിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു ആൾക്കൂട്ടവും അതിൻ്റെ ഭാഗമാണ്. ഈ ആൾക്കൂട്ടത്തെ പ്രത്യേകം സൃഷ്ടിക്കാൻ ജാതി,പ്രദേശം, മതം, വർഗം, ലിംഗം, ദേശീയത തുടങ്ങിയ ഘടകങ്ങൾ […]

Read article »

ഇസ്‌ലാമോഫോബിയയും മുസ്‌ലിം രാഷ്ട്രീയവും: അനുഭവവും തിരിച്ചറിവുകളും

ഇസ്ലാമോഫോബിയ ഒരു യൂറോപ്യൻ നിർമിതി ആയിട്ടാണ് പലപ്പോഴും പരിഗണിക്കപ്പെടുന്നത്. യൂറോപ്പ്യൻ ആധുനികതയും ‘പ്രാകൃത ഇസ്ലാമും’ തമ്മിലുള്ള സംഘർഷങ്ങളിലൂടെയാണ് ഇസ്ലാമോഫോബിയ രൂപപെട്ടത് എന്ന രീതിയിൽ വലിയ ചർച്ചകൾ നന്നിരുന്നു ഇപ്പോഴും നടക്കുന്നുണ്ട്. Runnymede Trust Commission on British Muslims and Islamophobia in 1997 എന്ന പഠന റിപ്പോർട്ടാണ് ഇസ്ലാമോഫോബിയ അഥവാ ഇസ്ലാംപേടിയെ കുറിച്ചുള്ള ബ്രിട്ടിഷ് അന്വേഷണം ഒരു അക്കാഡമിക്- രാഷ്ട്രീയ അന്വേഷണവിഷയമാക്കി തീർത്തത്. യൂറോപ്പ്യന് ചിന്തകർ ഈ പ്രശ്നത്തെ അധിനികതയുടെ ഒരു പ്രതിസന്ധി എന്ന നിലക്കാണ് […]

Read article »