Kerala Islamophobia മുന്നണി രാഷ്ട്രീയവും ‘ചീത്ത മുസ്‌ലിമിന്റെ’ നിർമ്മാണവും April 1, 2026 by അഫ്താബ് ഇല്ലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ കേരളം പലപ്പോഴും മതേതരത്വത്തിന്റെ അപൂര്‍വവും സവിശേഷവുമായ ഒരു ഇടമായി ആഘോഷിക്കപ്പെടുകയും ഹിന്ദുത്വയുടെ കാലത്ത് അത് മലയാളിയുടെ ആത്മസാക്ഷ്യപ്പെടുത്തലിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തിട്ടുണ്ട്. തുറന്ന ഹിന്ദുത്വ വംശീയതക്ക് പൂര്‍ണമായും കീഴ്‌പ്പെട്ട് വോട്ടുകളായി മാറുന്നതില്‍ വലിയ പരിമിതികളും അത് സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, കേരളീയമായ ഈ സവിശേഷതയുടെ അനന്തരഫലം, ഇസ്‌ലാമോഫോബിയ പലപ്പോഴും ‘മതേതര’ രാഷ്ട്രീയ ശൈലികള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അതിസൂക്ഷ്മവും അപകടകരവുമായ ആഖ്യാനങ്ങളായി മാറാന്‍ അത് കാരണമാകുന്നു എന്നതാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷമായ പ്രത്യയശാസ്ത്ര ശത്രുതയില്‍ നിന്ന് […] Read more » Indian Union Muslim League Kerala Election Kerala Election 2026 LDF Michel Foucault Ramon Grosfoguel SDPI UDF WelfareParty
Hindutva Kerala Islamophobia തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലെ ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കുക: പ്രസ്താവന March 31, 2026 by സുദേഷ് എം. രഘു (സുദേഷ് എം രഘു, കൺവീനർ, കേരള നെറ്റ്‌വർക്ക് എഗൈൻസ്റ്റ് ഇസ്‌ലാമോഫോബിയ ) കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ യു.ഡി.എഫും എൽ.ഡി.എഫും പൊതുവെ ഹിന്ദുത്വത്തെ എതിർക്കുന്ന മുന്നണികളായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ, ഹിന്ദുത്വവിരുദ്ധമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ഈ രണ്ടു മുന്നണികളിലും മുസ്‌ലിംകളെയും മുസ്‌ലിം ന്യൂനപക്ഷ സംഘടനകളെയും അവരുടെ രാഷ്ട്രീയ സംഘാടനത്തെയും സംബന്ധിച്ച ഇസ്‌ലാമോഫോബിക് ധാരണകൾ തുടരുന്നതായി തിരഞ്ഞെടുപ്പ് ചര്‍ച്ചകളിൽ വ്യക്തമായി കാണുന്നു. ഹിന്ദുത്വവിരുദ്ധതയും ഇസ്‌ലാമോഫോബിയ വിരുദ്ധതയും ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കാൻ ഇസ്‌ലാമോഫോബിയക്കെതിരായ വ്യക്തമായ രാഷ്ട്രീയ നിലപാട് അനിവാര്യമാണ്. മുസ്‌ലിംകളുടെ രാഷ്ട്രീയ […] Read more » CPM Election and Islamophobia Hindutva Indian National Congress INL IUML JIH Kerala Election 2026 PDP SDPI
Islamophobia Studies Kerala Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയ വർത്തമാനങ്ങളെങ്ങനെ ഒഴിവാക്കാം? ഏഴ് ഉദാഹരണങ്ങൾ March 29, 2026 by വസീം ആർ. എസ്. ഇസ്‌ലാമോഫോബിയ തുറന്ന വിദ്വേഷപ്രസംഗങ്ങളായോ വ്യക്തമായ ആക്രമണങ്ങളായോമാത്രമല്ല പ്രത്യക്ഷപ്പെടുക. പലപ്പോഴുമത് ‘നിഷ്പക്ഷ’ വാക്കുകളിലൂടെയും ‘യുക്തിപരമായ’ അഭിപ്രായങ്ങളിലൂടെയും ‘സാധാരണ’ സാമൂഹിക സംഭാഷണങ്ങളിലൂടെയുമൊക്കെ തികച്ചും ‘സ്വാഭാവികമായി’ പ്രകടിപ്പിക്കപ്പെടും. ഇത്തരം ഭാഷാരൂപങ്ങളുടെ പ്രയോഗം മുസ്‌ലിംകളെ നേരിട്ടു ലക്ഷ്യമിടുന്നില്ലെന്ന ഭാവത്തിലാകും. പക്ഷേ, മുസ്‌ലിംകളെ സംശയത്തിന്റെ നിഴലിലാക്കിയും അവരോട് സാമൂഹികാകലം സൃഷ്ടിച്ചും അവർക്കുമേൽ നിയന്ത്രണം അടിച്ചേല്പിച്ചും അവരുടെ കർത്തൃത്വം നിരസിച്ചുമൊക്കെ അവ പ്രവർത്തിക്കുന്നു. ‘നിശ്ശബ്ദ ഭൂരിപക്ഷം’, ‘ചില തീവ്രവിഭാഗങ്ങൾ’, ‘ആധുനിക സമൂഹം’, ‘ഞാൻ സംഘിയല്ല, പക്ഷേ….’, ‘എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല, പക്ഷേ……’, ‘അവർ ചെറിയ വിഭാഗമാണ്, […] Read more » All Muslims are Not Terrorists But Coded Racism Freinship and Islamophobia I am not Hindutva But I have Muslim Friends Modernity MSS Pandian Richard Nixon Silent Majority Some Extremists Stuart Hall Transmodernity
Experiencing Islamophobia Kerala Islamophobia ഒരു ശ്രീനാരായണീയൻ അനുഭവിച്ച ഇസ്‌ലാമോഫോബിയ March 26, 2026 by കണ്ണൻ കാർത്തികേയൻ ഞാൻ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പിൻപറ്റുന്ന ഒരു ഈഴവ സമുദായാംഗമാണ്. കഴിഞ്ഞ മാർച്ച് 15-ലെ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഞാൻ പങ്കുവച്ച ഒരു വാട്സ്ആപ്പ് സ്റ്റാറ്റസിന് എന്റെ ഒരു സുഹൃത്തിൽ നിന്ന് വന്ന പ്രതികരണ സന്ദേശം, നമ്മുടെ സമൂഹത്തിൽ മുസ്‌ലിംകളോടുള്ള സാഹോദര്യത്തിൽ സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിള്ളലുകളുടെ ആഴം വെളിപ്പെടുത്തുന്നു. എന്റെ ആത്മസുഹൃത്തായിരുന്ന ഒരു ഈഴവ സമുദായാംഗമിട്ട “കാക്കാൻമാർക്ക് കു**ഞ്ഞും കൊടുക്ക്.” എന്ന സന്ദേശം എനിക്ക് അതിയായ മനോവിഷമമുണ്ടാക്കി. ഇടതുപക്ഷ അനുഭാവിയെന്ന് അവകാശപ്പെട്ടിരുന്ന ആ സുഹൃത്തിന്റെ പ്രതികരണം […] Read more » British Colonialism CPM Experience Experience of Islamophobia Ezhava Community Family and Islamophobia Freinship and Islamophobia Indian Union Muslim League Islamic State Left Islamophobia SNDP Tipu Sulthan Vellapalli Nadesan
Global Islamophobia Islamophobia Studies Theorising Islamophobia ഹേബർമാസും മുസ്‌ലിംകളും: സാര്‍വലൗകികതയുടെ വംശീയ മുഖംമൂടികള്‍ March 24, 2026 by അഫ്താബ് ഇല്ലത്ത് 2026 മാര്‍ച്ച് 14-ന് തന്റെ തൊണ്ണൂറ്റി അഞ്ചാം വയസ്സില്‍ അന്തരിച്ച യൂർഗൻ ഹേബർമാസ്, രണ്ടാം ലോകമഹായുദ്ധാനന്തര യൂറോപ്യന്‍ തത്വചിന്തയിൽ ഏറ്റവുമുന്നതനായ വ്യക്തിത്വങ്ങളില്‍ ഒരാളാണ്. പാശ്ചാത്യ ലോകത്തും പുറത്തും എഴുതപ്പെട്ട ആരാധന നിറഞ്ഞ പല അനുശോചനക്കുറിപ്പുകളും അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘നമ്മുടെ ലോകത്തെ ഏറ്റവും സ്വാധീനിച്ച ദാര്‍ശനികരില്‍ ഒരാള്‍’ എന്നാണ്. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെർസ് പറഞ്ഞത് ജര്‍മ്മനിക്കും യൂറോപ്പിനും നമ്മുടെ കാലത്തെ ഏറ്റവും വലിയ ചിന്തകനെയാണ് നഷ്ടപ്പെട്ടതെന്നാണ്. എന്നാല്‍ ‘നമ്മുടെ കാലം’, ‘നമ്മുടെ ലോകം’ എന്നീ പ്രയോഗങ്ങള്‍ എപ്പോഴും […] Read more » anti -semitism Asef Bayat Auschwitz colonial unconscious communicative rationality communicative reason Critical Theory Deliberative Democracy Democracy Dirk A Moses Edward W Said Enzo Traverso Esra Özyürek Eurocentrism Foucault german catechism Hamid Dabashi Irfan Ahmad Islam Jean Genet Jürgen Habermas Justin Byrd Public Reason Public Sphere Sartre Secularism Siavash Saffari Simone de Beauvoir Talal Asad Universalism
Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia തിരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ: രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും March 22, 2026 by ബാബുരാജ് ഭഗവതി പ്രിയ സുഹൃത്തുക്കളെ, നാം ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പ്രതിരോധം നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് വസ്തുത. അപ്പോള്‍ അടുത്ത ഘട്ടത്തില്‍ നാം പരിശോധിക്കുന്നത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍, ഇസ്‌ലാമോഫോബിയ ഒരു കക്ഷിരാഷ്ട്രീയ പ്രശ്‌നമായി ഉപയോഗിക്കുന്നത് ശരിയാണോ എന്നതാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടങ്ങള്‍ പലപ്പോഴും ഒരു രാഷ്ട്രീയ കക്ഷി മറുകക്ഷിയെ മറികടക്കുന്നതിനുള്ള കേവല ആയുധമായി, ഇസ്‌ലാമോഫോബിയക്കെതിരെ ശരിയായ സമീപനമില്ലാതെയും അവസരവാദപരമായും ഉപയോഗിക്കുകയാണെങ്കില്‍, അത് ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായിരിക്കും […] Read more » CPM Election and Islamophobia Electoral Politics Indian National Congress INL Kerala Election Minority Politics PDP SDPI WelfareParty
Kerala Islamophobia Theorising Islamophobia മാപ്പിളപ്പേടിയുടെ ചൂഴ്നിലകൾ March 21, 2026 by അരുൺ അശോകൻ ഈ പരിപാടിയിലേക്ക് എന്നെ വിളിച്ച സുദേഷ് എം. രഘു ചേട്ടനോടും ഇസ്‌ലാമോഫോബിയയുടെ പ്രശ്നമണ്ഡലത്തെ നിരന്തരം തുറന്നുകാട്ടാൻ പണിയെടുക്കുന്ന ബാബുരാജ് ഭഗവതിയോടും കെ. അഷ്റഫിനോടും നന്ദി പറയുന്നു. എനിക്കു നേരിട്ടു പരിചയമില്ലാത്ത വ്യക്തികളുടെ ശ്രമഫലമാണ് ‘അപരപ്രിയം ട്രസ്റ്റും’ അതിന്റെ മുൻകൈയിൽ സാധ്യമായ ‘ഇസ്‌ലാമോഫോബിയ വാച്ചും’. ശ്രീനാരായണ ഗുരു പാടി: പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയ- പ്രിയമപര പ്രിയമെന്നനേകമായി പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തന്‍- പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം. പ്രിയമപരന്റെയതെന്‍പ്രിയം; സ്വകീയ- പ്രിയമപരപ്രിയമിപ്രകാരമാകും നയമതിനാലെ നരന്നു നന്മ നല്‍കും ക്രിയയപരപ്രിയഹേതുവായ് വരേണം. […] Read more » Brahminism Caste among Muslims Caste and Islamophobia Malabar Manuel Mappila Mappilappedi Muslim Dress Muslim Women Pazhasshi Pazhassi Raja Pulappedi Pulaya Purdah William Logan
Kerala Islamophobia Special Report “റംസാൻ ആശംസകൾ” പറഞ്ഞ് “പെരുന്നാൾ” ആഘോഷിക്കുമ്പോൾ March 19, 2026 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട പദങ്ങളും ആചാരങ്ങളും പൊതുസമൂഹത്തിൽ പലപ്പോഴും തെറ്റായി മനസ്സിലാക്കപ്പെടുകയും തെറ്റായ രീതിയിൽ പ്രചരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഭാഷാപരമായ ചെറിയ പിഴവുകളായി തോന്നുന്ന ഇത്തരം കാര്യങ്ങൾ പോലും, വാസ്തവത്തിൽ, ഒരു വലിയ സാമൂഹിക അജ്ഞതയുടെ സൂചനകളാണ്. ‘റംസാൻ ആശംസകൾ’ എന്ന രീതിയിൽ ചെറിയ പെരുന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കുന്നതുപോലുള്ള സംഭവങ്ങൾ അതിന്റെ ഏറ്റവും സാധാരണമായ ഉദാഹരണങ്ങളാണ്. ഹിജ്റ കലണ്ടർ അല്ലെങ്കിൽ ഇസ് ലാമിക കലണ്ടർ പ്രകാരമുള്ള ഒമ്പതാം മാസത്തിന്റെ പേരായ ‘റമദാനെ’യും അതിന്റെ തൊട്ടടുത്ത മാസം (പത്ത് […] Read more » 24 News Bakrid Celebrations Cow Politics Cow Slaughter Dhu al-Hijjah Eid Eid al Adha Eid al Fitr Eid Festival Eid Greetings in Kerala Festival Goat Hatem Bazian Indian National Congress K C Komukkutty Moulavi Kerala Islamophobia Malayalam Dictionary Ramadan Sanctioned Ignorance Southern Railway T P Senkumar
Islamophobia Studies Kerala Islamophobia ഇസ്‌ലാമോഫോബിയ: കേരളമൊരു അപവാദമോ? March 19, 2026 by ജിഷ എം. 2026 ജനുവരിയിലെ ഒരു വാർത്താസമ്മേളനം പൊതുചർച്ചകളിലെ മുസ്‌ലിം ബിംബവത്കരണത്തിനുപയോഗിക്കുന്ന ‘സവിശേഷ’ ഭാഷാപ്രയോഗങ്ങളിലേക്കു ശ്രദ്ധക്ഷണിച്ചു. കേരളത്തിലെ ഏക മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് എസ്എൻഡിപി പ്രസ്ഥാനത്തിന് സ്കൂളുകൾ തുടങ്ങാൻ അനുമതി ലഭിക്കുന്നില്ലെന്ന തന്റെ മുൻ ആരോപണത്തെക്കുറിച്ച് റിപ്പോർട്ടർ ടിവി ജേണലിസ്റ്റ് റഹീസ് റഷീദ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് ഒരു ചോദ്യം ചോദിച്ചു. റഷീദ് തുടർചോദ്യങ്ങളുന്നയിച്ചതോടെ പ്രകോപിതനായ നടേശൻ മൈക്രോഫോണുകൾ തട്ടിമാറ്റി അവിടെനിന്ന് പോയി. പിറ്റേന്ന് മാധ്യമങ്ങളെക്കണ്ട നടേശൻ ആക്രമണം കടുപ്പിച്ചു. റഷീദിന്റെ പേരെടുത്ത് പറയുകയും അദ്ദേഹത്തിന്റെ ജന്മനാടായ […] Read more » Islamophobia Research and Documentation Project Malappuram MEC 7 Sandeep Balakrishnan Vellapalli Nadesan
Experiencing Islamophobia Kerala Islamophobia ഞാനുമൊരു ഇസ്‌ലാമോഫോബായിരുന്നു March 17, 2026 by ലാലി പി.എം. കത്തുന്ന വേനൽചൂടിനിടയിലും, നോമ്പിന്റെ അവസാന പത്തിലെ ആ തീക്ഷ്ണ സമയത്തും ഇത്രയും വലിയൊരു സദസിനെ അഭിസംബോധന ചെയ്യേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്തായാലും ഇവിടെ എത്തിയിരിക്കുന്ന എല്ലാവർക്കും എന്റെ നമസ്കാരം. ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ ഒരു യൂട്യൂബ് ചാനലിന്റെ (ടോപ് മീഡിയ) ഉദ്ഘാടനം നിർവഹിക്കാൻ ഞാൻ യോജിച്ച ഒരാളാണെന്ന് എനിക്ക് തോന്നുന്നു. അതിന് ഒരു പ്രത്യേക കാരണമുണ്ട്. മറ്റൊന്നുമല്ല. ഞാൻ ഒരിക്കൽ നല്ലൊരു ഇസ്‌ലാമോഫോബായിരുന്നു. അത് പറയാൻ എനിക്ക് യാതൊരു മടിയും ഇല്ല. ഞാൻ വളർന്നത് ആദ്യം ഒരു അവിശ്വാസിയായിട്ടാണ്. […] Read more » Cinema Indian Secularism Lali P.M. Malappuram Ramadan Secular Muslim Vayalar Zakath