Tag: Public Sphere

Hindutva Kerala Islamophobia

നിയമസഭാ തിരഞ്ഞടുപ്പിലെ വെറുപ്പിൻ്റെ രാഷ്ട്രീയം: ജനാധിപത്യത്തിൻ്റെ വെല്ലുവിളികളും സാമൂഹിക പ്രതിഫലനങ്ങളും കേരളത്തിൽ

2026ലെ നിയമസഭാ തിരഞ്ഞടുപ്പിനെ കുറിച്ചുള്ള പലവിധ വിശകലനങ്ങളും പുറത്തുവരുന്നുണ്ട്. ഇടതു-വലത്-തീവ്ര വലതു രാഷ്ട്രീയപാർട്ടികൾ ചർച്ചകളിൽ അവരുടേതായ ഇടങ്ങൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. പാർലമെന്ററി ജനാധിപത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. വോട്ടാണ് രാഷ്ട്രീയ പാർട്ടികളെ നിലനിർത്തുന്നത്. അതിനാൽ പൊതുധാർമികതയും പൗരബോധവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കണമെന്നില്ല. അക്കക്കണക്കിലുള്ള വോട്ടും പാർലമെൻ്റി അധികാരവും ലക്ഷ്യമിടുന്ന രാഷ്ട്രീയ പാർട്ടികൾ സവിശേഷ രീതിയിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു ആൾക്കൂട്ടവും അതിൻ്റെ ഭാഗമാണ്. ഈ ആൾക്കൂട്ടത്തെ പ്രത്യേകം സൃഷ്ടിക്കാൻ ജാതി,പ്രദേശം, മതം, വർഗം, ലിംഗം, ദേശീയത തുടങ്ങിയ ഘടകങ്ങൾ […]

Read more »

Theorising Islamophobia

മുസ്‌ലിം വ്യക്തിക്ക് അഭിപ്രായം സാധ്യമാണോ?

നമ്മുടെ സമൂഹത്തില്‍ പലപ്പോഴും തുറന്നു പറയപ്പെടാതെ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന യുക്തിയുണ്ട്. ഒരു മുസ്‌ലിം വ്യക്തി എന്തെങ്കിലും അഭിപ്രായം പറയുമ്പോള്‍, അദ്ദേഹത്തെ ഒരു സ്വതന്ത്ര വ്യക്തിയായി മാത്രം കാണാതെയും, അവരുടെ സമ്മതമില്ലാതെയും, ഒരു വലിയ കൂട്ടായ്മയുടെ പ്രതിനിധിയായി വായിക്കുന്ന പ്രവണത. ഈ പ്രവണത സാധാരണ കാര്യമായിപ്പോലും തോന്നാം. പക്ഷേ ഇത് സാധാരണ കാര്യമല്ല. ഇത് സമൂഹം മുസ്‌ലിംകളെ എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു സൂചനയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പ്രശ്നം ഒരാള്‍ എന്താണ് പറഞ്ഞത് എന്നതില്‍ മാത്രം […]

Read more »

Global Islamophobia Islamophobia Studies Theorising Islamophobia

ഹേബർമാസും മുസ്‌ലിംകളും: സാര്‍വലൗകികതയുടെ വംശീയ മുഖംമൂടികള്‍

2026 മാര്‍ച്ച് 14-ന് തന്റെ തൊണ്ണൂറ്റി അഞ്ചാം വയസ്സില്‍ അന്തരിച്ച യൂർഗൻ ഹേബർമാസ്, രണ്ടാം ലോകമഹായുദ്ധാനന്തര യൂറോപ്യന്‍ തത്വചിന്തയിൽ ഏറ്റവുമുന്നതനായ വ്യക്തിത്വങ്ങളില്‍ ഒരാളാണ്. പാശ്ചാത്യ ലോകത്തും പുറത്തും എഴുതപ്പെട്ട ആരാധന നിറഞ്ഞ പല അനുശോചനക്കുറിപ്പുകളും അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘നമ്മുടെ ലോകത്തെ ഏറ്റവും സ്വാധീനിച്ച ദാര്‍ശനികരില്‍ ഒരാള്‍’ എന്നാണ്. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെർസ് പറഞ്ഞത് ജര്‍മ്മനിക്കും യൂറോപ്പിനും നമ്മുടെ കാലത്തെ ഏറ്റവും വലിയ ചിന്തകനെയാണ് നഷ്ടപ്പെട്ടതെന്നാണ്. എന്നാല്‍ ‘നമ്മുടെ കാലം’, ‘നമ്മുടെ ലോകം’ എന്നീ പ്രയോഗങ്ങള്‍ എപ്പോഴും […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയുടെ കേരളീയ വര്‍ത്തമാനം

കേരളീയ  പൊതുമണ്ഡലത്തിന്റെ ഒരു സ്ഥിരപ്രശ്നം, അത് പലപ്പോഴും പ്രബല രാഷ്ട്രീയ ധാരകളോട് ചേര്‍ന്നുനില്‍ക്കുകയും ചെറുതുകളെയും അപരങ്ങളെയും പുറന്തള്ളാന്‍ സ്വാഭാവിക പ്രവണത കാണിക്കുകയും ചെയ്യുന്നു എന്നതാണ്. ഈ പ്രവണതക്കെതിരെ നിന്നുകൊണ്ട് ഇസ്‌ലാമോഫോബിയക്കെതിരെ മറ്റൊരു രാഷ്ട്രീയ ഇടം കണ്ടെത്തേണ്ട ആവശ്യം ഇന്നത്തെ സാഹചര്യത്തില്‍ ശക്തമായി അനുഭവപ്പെടുന്നു. ഇസ്‌ലാമോഫോബിയ എന്ന ആധുനിക വംശീയ രൂപത്തെ ഇന്ത്യന്‍ പശ്ചാത്തലത്തിലും പ്രത്യേകിച്ച് കേരളീയ സാമൂഹിക ഘടനയ്ക്കുള്ളിലും പരിശോധിക്കാനുള്ള ശ്രമങ്ങള്‍ അതിനാലാണ് പ്രാധാന്യമര്‍ഹിക്കുന്നത്. മലയാളികള്‍ ആന്തരികവൽക്കരിച്ചിരിക്കുന്ന ‘ഇസ്‌ലാമോഫോബിയയെ’ ദൃശ്യതയിലേക്ക് കൊണ്ടുവരിക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. […]

Read more »