Category: Geographies of Islamophobia

Data Brief Geographies of Islamophobia Indian Islamophobia

15 ലക്ഷം അയൽപക്കങ്ങൾ പറയുന്നത്: ദലിത്, മുസ്‌ലിം വിഭാഗങ്ങൾ അനുഭവിക്കുന്ന പാർപ്പിട വിവേചനം

“Residential Segregation and Unequal Access to Local Public Services in India: Evidence from 1.5 million Neighborhoods” എന്ന  ഗവേഷണ പ്രബന്ധം ഇന്ത്യയിലെ പാർപ്പിട മേഖലകളിലെ വേർതിരിവുകളെക്കുറിച്ചും പ്രാദേശിക പൊതുസേവനങ്ങളുടെ അസമത്വത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു സുപ്രധാന പഠനമാണ്. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഏകദേശം 15 ലക്ഷം പ്രാദേശിക താമസസ്ഥലങ്ങളെ   അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. 2026 ഫെബ്രുവരിയിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. അഞ്ച് പ്രമുഖ ഗവേഷകർ ചേർന്നാണ് ഈ പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. […]

Read more »

Geographies of Islamophobia Kerala Islamophobia

ബീമാപ്പള്ളി പൊലീസ് വെടിവെപ്പിന്റെ ഓർമ്മകൾ

കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതകളിൽ ഒന്നായ ബീമാപള്ളി പോലീസ് വെടിവെപ്പിന് 17 വർഷം പൂർത്തിയാവുകയാണ്. 2009 മെയ് 17ന് തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശമായ ബീമാപള്ളിയിൽ ഉച്ചയ്ക്ക് മൂന്നു മണിയോടെ  നടന്ന വെടിവെപ്പിൽ ഒമ്പതു പേരാണ് സംഭവസ്ഥലത്തും അല്ലാതെയുമായി ക്രൂരമായി കൊലചെയ്യപ്പെട്ടത്. സെയ്താലി (24), ബാദുഷ (34), ഫിറോസ് (16), അഹ്മദലി (45), അബ്ദുൽ ഹമീദ് (27), അബ്ദുൽ കനി (55) എന്നീ ആറു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും മുഹമ്മദ് സലീം, […]

Read more »

Geographies of Islamophobia Kerala Islamophobia Special Report

മലപ്പുറം ജില്ലാ വിഭജനം: പ്രചാരണങ്ങളും വസ്തുതകളും (2004-2026)

പൊതുവികസന ആവശ്യമാണെങ്കിലും അത് ഉയര്‍ത്തുന്നത് മുസ്‌ലിംകളാണെങ്കിൽ അതിനെ സങ്കുചിതത്വമായി മാത്രമല്ല, ദേശവിരുദ്ധതയായിപോലും വിശദീകരിക്കുകയാണ് പതിവ്. രാജ്യസുരക്ഷയ്ക്ക് ഭീഷണി, വര്‍ഗീയത, പാകിസ്താന്‍ വിഭജനവുമായുള്ള താരതമ്യം, ന്യൂനപക്ഷ പ്രീണനം,  മതപ്രശ്നം, മതരാഷ്ട്രവാദം, മാപ്പിളസ്ഥാൻ ആരോപണം   ഇങ്ങനെ പല രീതിയിലാണ് ചര്‍ച്ചകള്‍ വികസിക്കാറുള്ളത്.  1969ൽ രൂപീകരിക്കപ്പെട്ട മലപ്പുറം ജില്ലയെക്കുറിച്ചുള്ള മുന്‍വിധികള്‍ ഇപ്പോഴും തുടരുന്നു (വിശദ വായനക്ക്:മലപ്പുറം എന്ന ആരോപണസ്ഥലം (1968-2025): ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതി). എന്നാൽ ഇപ്പോൾ മലപ്പുറം വിഭജന ചര്ച്ചയാണ്. കേരളത്തിലെ ജില്ലകളിൽ ജനസംഖ്യയിൽ ഒന്നാമതും ഭൂവിസ്തൃതിയിൽ മൂന്നാമതുമാണ് മലപ്പുറം. […]

Read more »

Geographies of Islamophobia Kerala Islamophobia Special Report

ഈരാറ്റുപേട്ടക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ (2021-2026)

കഴിഞ്ഞ ദിവസം  ഓൺലൈൻ മാധ്യമമായ ‘ബ്രേവ് ഇന്ത്യാ ന്യൂസ്’ ഇങ്ങിനെയൊരു വാർത്ത പുറത്തുവിട്ടു: “കേരളത്തിൽ മതസ്പർദ്ധയില്ലെന്ന് പറയുന്നത് വെറുതെയാണ്, നടുറോഡിലെ അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം സ്വദേശിയുടെ ലൈവ്; ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി.( ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി, ബ്രേവ് ഇന്ത്യാ ഡെസ്‌ക്, 28 ഏപ്രിൽ 2026). വാര്ത്ത തുടരുന്നു: “വാഹനാപകടങ്ങൾ നിത്യസംഭവമാകുന്ന നമ്മുടെ നിരത്തുകളിൽ അപകടത്തിന് ശേഷമുള്ള മാനുഷിക പരിഗണനകൾ പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാഗമൺ യാത്ര കഴിഞ്ഞ് കുടുംബവുമൊത്ത് കോട്ടയത്തേക്ക് മടങ്ങുകയായിരുന്ന […]

Read more »

Geographies of Islamophobia Global Islamophobia Kerala Islamophobia Theorising Islamophobia

ആഗോള ഇസ്‌ലാമോഫോബിയയും കേരളവും: ഫ്രെഡറിക് ഫോര്‍സൈത്ത് മുതൽ ടോം ലൂറ്റ്‌സ് വരെ

2023ല്‍ ഒരു ദിവസം രണ്ടെന്ന തോതില്‍ ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടന്നുവെന്ന് വാഷിങ്ടൺ ഡിസി കേന്ദ്രമായ ഇന്ത്യ ഹേറ്റ് ലാബ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 75% വിദ്വേഷ പ്രസ്താവനകളുടെയും കേന്ദ്രം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 2025-ല്‍ 1318 വിദ്വേഷ പ്രസ്താവനകളാണ് ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഏഴെണ്ണം മാത്രമാണ് കേരളത്തിന്റെ വിഹിതം. എന്തായിരിക്കും കേരളത്തിലെ ഈ വ്യത്യാസത്തിന്റെ കാരണം? ഹിന്ദുത്വരുടെ കേരള വിരുദ്ധത കേരളം തീര്‍ച്ചയായും ഹിന്ദുത്വരുടെ ഒരു […]

Read more »

Data Brief Geographies of Islamophobia Kerala Islamophobia Special Report

മലപ്പുറം എന്ന ആരോപണസ്ഥലം (1968-2025):  ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതി 

ഇസ്‌ലാമോഫോബിയയുടെ പ്രധാനപ്പെട്ട രീതിശാസ്ത്രങ്ങളിലൊന്നാണ്  ഭൂമിശാസ്ത്ര നിര്‍മിതി. ഒരു ജനതയുടെ വാസസ്ഥലത്തോടുള്ള ബന്ധം സ്വാഭാവികമല്ല; അത് രാഷ്ട്രീയ-സാമൂഹിക ഘടനകകളിൽ കൂടി  നിർമിക്കപ്പെടുന്നതാണ്.  മുസ്ലിം വിരുദ്ധ വംശീയതയാണ്  ഇസ്‌ലാമോഫോബിയ.  മുസ്ലിംകളായി മറ്റുള്ളവരാൽ കരുതപ്പെടുന്നവരെയും സ്വയം തിരിച്ചറിയുന്നവരെയും,  അവർ ജീവിക്കുന്ന സ്ഥലങ്ങളെയും വ്യവഹരിക്കുന്ന ഇടങ്ങളെയും,  ഒരു സാമൂഹിക-രാഷ്ട്രീയ-ഭൂമിശാസ്ത്ര ഭീഷണിയായും പ്രശ്നമായും  രൂപപ്പെടുത്തുന്ന വംശീയവൽക്കരണ പ്രക്രിയയാണ ഇസ്ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതി (കൗസർ നജിബ് & കാർമെൻ ടീപിൾ ഹോപ്പ്‌കിൻസ് (2020), ജിയോഗ്രാഫീസ് ഓഫ് ഇസ്ലാമോഫോബിയ, സോഷ്യൽ ആൻഡ് കൾച്ചറൽ ജിയോഗ്രാഫി, 21:4, പേജ്: […]

Read more »

Annual Islamophobia Report 2024 Gendered Islamophobia Geographies of Islamophobia Kerala Islamophobia

ഹേമ കമ്മിറ്റി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, മട്ടാഞ്ചേരി മാഫിയ : 2024 സെപ്റ്റംബര്‍ മാസം സംഭവിച്ചത്

മുസ്‌ലിംകളോ മുസ്‌ലിംസൂചനകള്‍ വഹിക്കുന്നവരോ മുസ്‌ലിമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവരോ അവരുടെ പങ്കാളികളോ സുഹൃത്തുക്കളോ പോലും ഇരയാക്കപ്പെടുന്നു. ഇസ്‌ലാമോഫോബിയയുടെ രീതിശാസ്ത്രം ഇതാണ്. ആഷിക് അബുവിനെതിരേ നടക്കുന്ന കാമ്പയിന്റെ പൊതുസ്വഭാവവും ഇതുതന്നെ - 2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 01.

Read more »