കാവേരി സുദേഷ്

കൊച്ചിയിലെ എടവനക്കാട് പ്രവർത്തിക്കുന്ന 'ഫീൽ ഹോം സൈക്കോളജിക്കൽ കൗൺസിലിംഗ് സെന്ററിലെ (Feel Home Psychological Counseling Center) ഡയറക്ടറും ചീഫ് സൈക്കോളജിസ്റ്റുമാണ്. സൈക്കോളജിസ്റ്റ് എന്ന നിലയിൽ വ്യക്തിബന്ധങ്ങളിലെ സങ്കീർണ്ണതകൾ, അറ്റാച്ച്‌മെന്റ് സ്റ്റൈലുകൾ, പേഴ്സണാലിറ്റി പാറ്റേണുകൾ, ആത്മവിശ്വസക്കുറവ് (self esteem issues)എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആളുകൾക്ക് മാനസിക പിന്തുണ നൽകുന്നു. വ്യക്തികളുടെ ചിന്താശീലങ്ങളിലും വൈകാരിക പ്രതികരണങ്ങളിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി, CBT (Cognitive Behaviour Therapy), DBT (Dialectical Behavior Therapy ) തുടങ്ങിയ എവിഡൻസ് ബേസ്ഡ് തെറാപ്പികൾ ഇവർ ക്ലിനിക്കൽ പ്രാക്ടീസിൽ ഉപയോഗിക്കുന്നു. മനഃശാസ്ത്ര വിജ്ഞാനം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇവർ സജീവമായി ഇടപെടുന്നു. Website: kaverisudesh.in Youtube : @kaverisudesh Instagram: feelhome.counseling & kaveri.psychologist

Writings on Islamophobia Watch

ഇസ്‌ലാമോഫോബിയയുടെ മനഃശാസ്ത്രം: മുന്‍വിധികളും സാമൂഹിക നിര്‍മിതികളും

രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുമായോ മാധ്യമ പ്രചാരണങ്ങളുമായോ ബന്ധപ്പെട്ടാണ് സാധാരണയായി ഇസ്‌ലാമോഫോബിയയെ വിലയിരുത്താറുള്ളത്. എന്നാല്‍, ഇസ് ലാമോഫോബിയ സാധാരണക്കാരായ മനുഷ്യര്‍ക്കിടയില്‍ എങ്ങനെയാണു സ്വാഭാവികമായി രൂപപ്പെടുന്നതെന്നും നിലനില്‍ക്കുന്നതെന്നും മനസ്സിലാക്കാന്‍ മനഃശാസ്ത്രപരമായ വിശകലനം കൂടി വേണ്ടതാണ്. മനഃശാസ്ത്ര ഗവേഷണങ്ങള്‍ പ്രകാരം, ഇസ്‌ലാമോഫോബിയ എന്നത് കേവലം ‘ഭയം’ മാത്രമല്ല; അതൊരു ബഹുമുഖ സാമൂഹിക നിര്‍മിതിയാണ്. മുസ് ലിംകളോടോ ഇസ് ലാമിനോടോ പ്രകടിപ്പിക്കുന്ന മുന്‍വിധി, വെറുപ്പ് മാത്രമല്ല, മുസ് ലിംകളോടുള്ള വിവേചനപരമായ സമീപനങ്ങളുടെയും പെരുമാറ്റങ്ങളുടെയും സങ്കലനം കൂടിയാണത്. അതില്‍ ചിന്താപരമായ (കൊഗിനിറ്റീവ്) മുന്‍വിധികളും വൈകാരികമായ (അഫക്റ്റീവ്) […]

Read article »