അഫ്താബ് ഇല്ലത്ത്

ഒമാനിലെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ ഐ.ടി. കൺസൾട്ടന്റ്.

Writings on Islamophobia Watch

അമേരിക്കൻ ഇസ്‌ലാമോഫോബിയ: ഒരു റിപ്പോർട്ട്

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്‌ലിയിലെ ‘അദറിംഗ് ആൻഡ് ബിലോങ്ങിംഗ് ഇൻസ്റ്റിറ്റ്യൂട്ട്’ (Othering & Belonging Institute) 2021-ൽ പ്രസിദ്ധീകരിച്ച “മുസ്‌ലിംകളുടെ കണ്ണിലൂടെ ഇസ്‌ലാമോഫോബിയ: ധാരണകൾ, അനുഭവങ്ങൾ, പ്രത്യാഘാതങ്ങൾ” റിപ്പോർട്ട് സമകാലീന ഇസ്‌ലാമോഫോബിയ പഠനങ്ങളിലെ സുപ്രധാനമായ അനുഭവ കേന്ദ്രീകൃതമായ സംഭാവനകളിൽ ഒന്നാണ്. 2020 ഒക്ടോബറിനും നവംബറിനുമിടയിൽ അമേരിക്കയിൽ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ 1,123 മുസ്‌ലിംകളിൽ നിന്ന് ശേഖരിച്ച സർവ്വേ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കുന്നതിൽ മുസ്‌ലിം ശബ്ദങ്ങളെയും, അവരുടെ കാഴ്ചപ്പാടുകളെയും, ജീവിതാനുഭവങ്ങളെയും വ്യവസ്ഥാപിതമായി കേന്ദ്രസ്ഥാനത്ത് […]

Read article »

അസമിലെയും ഉത്തർപ്രദേശിലെയും വംശീയ ഭരണത്തിന്റെ അനാട്ടമി: സ്വതന്ത്ര അന്താരാഷ്ട്ര വിദഗ്ധസമിതിയുടെ റിപ്പോർട്ട് (2022–2025)

അസമിലും ഉത്തർപ്രദേശിലും നടക്കുന്ന  മുസ്ലിംകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചു  അന്താരാഷ്ട്ര നിയമ ലംഘനങ്ങൾ പരിശോധിക്കുന്ന സ്വതന്ത്ര അന്താരാഷ്ട്ര വിദഗ്ധ സമിതി (PIIE) പുറത്തിറക്കിയ റിപ്പോർട്ടിന്റെ (2022–2025) വിശകലനം. ആമുഖം മുൻ യുഎൻ റിപ്പോർട്ടർമാരും അന്താരാഷ്ട്ര ക്രിമിനൽ നിയമ പ്രൊഫസർമാരും യുഗോസ്ലാവിയ, റുവാണ്ട ട്രിബ്യൂണലുകളിൽ നിന്നുള്ള അന്വേഷകരും ഉൾപ്പെട്ട മൂന്നംഗ പാനൽ ഓഫ് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ എക്സ്പെർട്സ് (PIIE), 2026 മാർച്ചിൽ നിർണ്ണായകമായ ഒരു നിയമ റിപ്പോർട്ട് പുറത്തുവിട്ടു. 2022-നും 2025-നും ഇടയിൽ അസം, ഉത്തർപ്രദേശ് (UP) എന്നിവിടങ്ങളിൽ മുസ്ലിം ജനവിഭാഗത്തിനെതിരെ […]

Read article »

മുന്നണി രാഷ്ട്രീയവും ‘ചീത്ത മുസ്‌ലിമിന്റെ’ നിർമ്മാണവും

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ കേരളം പലപ്പോഴും മതേതരത്വത്തിന്റെ അപൂര്‍വവും സവിശേഷവുമായ ഒരു ഇടമായി ആഘോഷിക്കപ്പെടുകയും ഹിന്ദുത്വയുടെ കാലത്ത് അത് മലയാളിയുടെ ആത്മസാക്ഷ്യപ്പെടുത്തലിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തിട്ടുണ്ട്. തുറന്ന ഹിന്ദുത്വ വംശീയതക്ക് പൂര്‍ണമായും കീഴ്‌പ്പെട്ട് വോട്ടുകളായി മാറുന്നതില്‍ വലിയ പരിമിതികളും അത് സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, കേരളീയമായ ഈ സവിശേഷതയുടെ അനന്തരഫലം, ഇസ്‌ലാമോഫോബിയ പലപ്പോഴും ‘മതേതര’ രാഷ്ട്രീയ ശൈലികള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അതിസൂക്ഷ്മവും അപകടകരവുമായ ആഖ്യാനങ്ങളായി മാറാന്‍ അത് കാരണമാകുന്നു എന്നതാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷമായ പ്രത്യയശാസ്ത്ര ശത്രുതയില്‍ നിന്ന് […]

Read article »

ഹേബർമാസും മുസ്‌ലിംകളും: സാര്‍വലൗകികതയുടെ വംശീയ മുഖംമൂടികള്‍

2026 മാര്‍ച്ച് 14-ന് തന്റെ തൊണ്ണൂറ്റി അഞ്ചാം വയസ്സില്‍ അന്തരിച്ച യൂർഗൻ ഹേബർമാസ്, രണ്ടാം ലോകമഹായുദ്ധാനന്തര യൂറോപ്യന്‍ തത്വചിന്തയിൽ ഏറ്റവുമുന്നതനായ വ്യക്തിത്വങ്ങളില്‍ ഒരാളാണ്. പാശ്ചാത്യ ലോകത്തും പുറത്തും എഴുതപ്പെട്ട ആരാധന നിറഞ്ഞ പല അനുശോചനക്കുറിപ്പുകളും അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘നമ്മുടെ ലോകത്തെ ഏറ്റവും സ്വാധീനിച്ച ദാര്‍ശനികരില്‍ ഒരാള്‍’ എന്നാണ്. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെർസ് പറഞ്ഞത് ജര്‍മ്മനിക്കും യൂറോപ്പിനും നമ്മുടെ കാലത്തെ ഏറ്റവും വലിയ ചിന്തകനെയാണ് നഷ്ടപ്പെട്ടതെന്നാണ്. എന്നാല്‍ ‘നമ്മുടെ കാലം’, ‘നമ്മുടെ ലോകം’ എന്നീ പ്രയോഗങ്ങള്‍ എപ്പോഴും […]

Read article »

ഇസ്‌ലാമോഫോബിയയിൽ നിന്ന് പുറത്തുകടന്ന മാന്ത്രികസ്ഥലമോ കേരളം?

ഇസ്‌ലാമോഫോബിയ എന്നത് അടിസ്ഥാനപരമായി ഒരു വംശീയവൽക്കരിക്കുന്ന രാഷ്ട്രീയ രൂപീകരണമാണ് (racializing political formation). മുസ്‌ലിംകളെ  താഴ്ന്നവരോ, സ്വയം നവീകരിക്കാൻ കഴിയാത്തവരോ, സംശയം ജനിപ്പിക്കുന്നവരോ, ഗൂഢാലോചനക്കാരോ, അപകടകാരികളോ അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് എളുപ്പത്തിൽ പിടി തരാത്ത അന്യരോ ആയ ഒരു സാമൂഹിക വിഭാഗമായി കൂട്ടായി ചിത്രീകരിക്കുന്ന ആശയങ്ങൾ, വിവരണങ്ങൾ, പൊതു പ്രഖ്യാപനങ്ങൾ, “സെക്കുലർ” നിയമങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, ഭരണകൂട/പോലീസ് നടപടികൾ, ദൈനംദിന പെരുമാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് കേവലം ഒരു മതത്തോടുള്ള വിരോധമല്ല; ഇസ്‌ലാമുമായും മുസ്‌ലിങ്ങളുമായി ബന്ധപ്പെട്ട […]

Read article »

സ്വത്വത്തിന്റെ ലേലം: ഇസ്‌ലാമോഫോബിയയും ‘നേറ്റീവ് വിവരദാതാക്കളുടെ’ രാഷ്ട്രീയവും

ഇസ്ലാമോഫോബിയ പഠനങ്ങൾ തെളിയിച്ചത് പോലെ, മുസ്ലീങ്ങളെ “നല്ലവരെന്നും” “ചീത്തയെന്നും” തരംതിരിക്കുക മാത്രമല്ല ഇസ്‌ലാമോഫോബിയ ചെയ്യുന്നത്. അതിന്റെ കൂടെ സമുദായത്തിലെ ഏറ്റവും ബുദ്ധിപരമായും ആശയപരമായും ദരിദ്രമായവരെയും രാഷ്ട്രീയ ബോധമില്ലാത്തവരേയും, ധാർമ്മികമായി തകർന്നവരേയും, അനുരഞ്ജനത്തിന് സന്നദ്ധമായവരെയും (faustian pact), അവസരവാദികളേയും ബാക്കിയുള്ളവരെ പൊലീസിങ്ങിന് നിയമിക്കുക എന്ന തന്ത്രം കൂടി അത് പ്രയോഗിക്കുന്നു. ഇത്തരക്കാർ അധീശരുടെ കാര്യസ്ഥന്മാരായി ഉയർത്തപ്പെടുന്നത് അവർക്ക് സ്വന്തമായി രാഷ്ട്രീയമില്ലാത്തതു കൊണ്ട് മാത്രമല്ല, മറിച്ച് അവർക്ക് കൂടുതൽ ഉപയോഗപ്രദമായ ഒരു “രാഷ്ട്രീയ”മുള്ളത് കൊണ്ടാണ്. ഇസ്‌ലാമോഫോബിയയുടെ പ്രായോജകർ ഇവിടെ നിഷ്പക്ഷമായി […]

Read article »