ഇസ്‌ലാമോഫോബിയയും കീഴാള സമുദായവാദവും
ഇന്ത്യൻ ദേശീയതയുടെ ചരിത്രപരമായ പ്രവർത്തനരീതികളിലൊന്ന് മുസ്‌ലിംകളെ ദേശീയതയുടെ “പുറം അപരരായി” നിർമ്മിക്കുന്നതാണ്. “അപരൻ” എന്നത് ഒരു സമൂഹത്തെ സ്വന്തം രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ സ്വാഭാവിക ഭാഗമല്ലാത്തവരായി കാണുന്ന രീതിയാണ്. “പുറം അപരൻ” എന്നത് അതിലും കൂടുതൽ ശക്തമായ ഒരു നിർമ്മിതിയാണ്. ഒരു സമൂഹം രാജ്യത്തിനകത്ത് ജീവിച്ചാലും, ദേശീയ ഭാവനയിൽ അവർ പുറത്തുള്ളവരായി കണക്കാക്കപ്പെടുന്നു. അവർക്ക് പൗരത്വമുണ്ടെങ്കിലും, അവരുടെ പൗരത്വം നിരന്തരം തെളിയിക്കേണ്ടതായി വരുന്നു. ഇന്ത്യയിൽ മുസ്‌ലിംകൾ ദേശീയ ശരീരത്തിന്റെ പൂർണ്ണമായ ഭാഗമല്ലെന്നും അവർ സംശയാസ്പദരാണെന്നും രാജ്യവിരുദ്ധതയുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണെന്നും […]