വെള്ളാപ്പള്ളിയെ വായിക്കേണ്ടതെങ്ങനെ?
2025 ഏപ്രിൽ മുതൽ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷപരാമര്‍ശങ്ങളുടെ തുടർപരമ്പര കേരളീയസമൂഹത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. എസ്എന്‍ഡിപിയുടെ നേതൃയോഗങ്ങളിലൂടെയാണ് ഇവയില്‍ പലതും പുറത്തുവന്നത്. അദ്ദേഹത്തിന്റെ വിദ്വേഷപ്രസ്താവനകളും അതിന്റെ സാഹചര്യവും രാഷ്ട്രീയവും പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. അതിനായി, വെള്ളാപ്പള്ളിയുടെ വിദ്വേഷപരാമര്‍ശങ്ങള്‍ പുറത്തുവന്ന സാഹചര്യം പരിശോധിക്കുകയും തുടര്‍ന്നതിനെ സൂക്ഷ്മമായി വിശകലനംചെയ്ത് വര്‍ഗീകരിക്കുകയാണ് ലേഖനാദ്യഭാഗത്ത്. ഈ അന്വേഷണത്തിലൂടെ ഇതര വിദ്വേഷപ്രചാരകരുടെ വാദങ്ങളിൽനിന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾക്കുള്ള വ്യത്യാസങ്ങള്‍ വേര്‍തിരിക്കും . ഒപ്പമൊരു സമുദായമെന്നനിലയില്‍ ഈഴവരുടെ സാമൂഹികാവസ്ഥയുടെ പ്രത്യേകതകളും പ്രശ്നങ്ങളും പരിശോധിക്കുന്നുമുണ്ട്. വെള്ളാപ്പള്ളിയുടെ വിദ്വേഷപരാമര്‍ശങ്ങളെ […]