Tag: Electoral Politics

Hindutva Kerala Islamophobia

നിയമസഭാ തിരഞ്ഞടുപ്പിലെ വെറുപ്പിൻ്റെ രാഷ്ട്രീയം: ജനാധിപത്യത്തിൻ്റെ വെല്ലുവിളികളും സാമൂഹിക പ്രതിഫലനങ്ങളും കേരളത്തിൽ

2026ലെ നിയമസഭാ തിരഞ്ഞടുപ്പിനെ കുറിച്ചുള്ള പലവിധ വിശകലനങ്ങളും പുറത്തുവരുന്നുണ്ട്. ഇടതു-വലത്-തീവ്ര വലതു രാഷ്ട്രീയപാർട്ടികൾ ചർച്ചകളിൽ അവരുടേതായ ഇടങ്ങൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. പാർലമെന്ററി ജനാധിപത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. വോട്ടാണ് രാഷ്ട്രീയ പാർട്ടികളെ നിലനിർത്തുന്നത്. അതിനാൽ പൊതുധാർമികതയും പൗരബോധവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കണമെന്നില്ല. അക്കക്കണക്കിലുള്ള വോട്ടും പാർലമെൻ്റി അധികാരവും ലക്ഷ്യമിടുന്ന രാഷ്ട്രീയ പാർട്ടികൾ സവിശേഷ രീതിയിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു ആൾക്കൂട്ടവും അതിൻ്റെ ഭാഗമാണ്. ഈ ആൾക്കൂട്ടത്തെ പ്രത്യേകം സൃഷ്ടിക്കാൻ ജാതി,പ്രദേശം, മതം, വർഗം, ലിംഗം, ദേശീയത തുടങ്ങിയ ഘടകങ്ങൾ […]

Read more »

Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia

തിരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ: രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും

പ്രിയ സുഹൃത്തുക്കളെ, നാം ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പ്രതിരോധം നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് വസ്തുത. അപ്പോള്‍ അടുത്ത ഘട്ടത്തില്‍ നാം പരിശോധിക്കുന്നത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍, ഇസ്‌ലാമോഫോബിയ ഒരു കക്ഷിരാഷ്ട്രീയ പ്രശ്‌നമായി ഉപയോഗിക്കുന്നത് ശരിയാണോ എന്നതാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടങ്ങള്‍ പലപ്പോഴും ഒരു രാഷ്ട്രീയ കക്ഷി മറുകക്ഷിയെ മറികടക്കുന്നതിനുള്ള കേവല ആയുധമായി, ഇസ്‌ലാമോഫോബിയക്കെതിരെ ശരിയായ സമീപനമില്ലാതെയും അവസരവാദപരമായും ഉപയോഗിക്കുകയാണെങ്കില്‍, അത് ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായിരിക്കും […]

Read more »

Hindutva Indian Islamophobia

‘വോട്ട് ജിഹാദ്’: വിദ്വേഷ പ്രചാരണത്തിന്റെ പുതിയ മാതൃക

ഇസ്-ലാമിലെ സാങ്കേതിക ശബ്ദങ്ങളില്‍ പ്രധാനമായ ജിഹാദ് എന്ന വാക്കിന് വ്യക്തിഗതവും സാമൂഹികവുമായ പോരാട്ടം, പരിശ്രമം തുടങ്ങിയ അര്‍ഥങ്ങളാണുള്ളത്. എന്നാല്‍, മുസ് ലിംകളുമായി ബന്ധപ്പെട്ട ഏതു സാങ്കേതിക പദവും വിവാദ രൂപകമാക്കി മാറ്റുന്നതില്‍ ഇസ്-ലാമോഫോബിയ വിജയിച്ചിരിക്കുന്നു. 2006ല്‍ തുടങ്ങിയ ലൗജിഹാദിനു ശേഷം വിവിധ സന്ദര്‍ഭങ്ങളില്‍ പലരുടെയും മനോധര്‍മങ്ങളനുസരിച്ച് വിവിധ തരത്തിലുള്ള ജിഹാദുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.  അതില്‍ ഏറ്റവും ഒടുവിലത്തേതാണ് “വോട്ട് ജിഹാദ്’ പ്രചാരണം. പ്രത്യേക സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി മു-സ്‌ലിംകള്‍ കുട്ടമായി വോട്ട് ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളെയാണ് “വോട്ട് ജിഹാദ്’ എന്നതുകൊണ്ട് […]

Read more »

Data Brief Hindutva Indian Islamophobia

ഇന്ത്യൻ ജനാധിപത്യവും മുസ് ലിം പ്രാതിനിധ്യവും

മുസ് ലിംകൾ അടക്കമുള്ള  വിവിധ ജനവിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട സാമൂഹിക കരാര്‍ എന്ന നിലയില്‍  ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നൈതിക  ആവിഷ്കാരമായി  പ്രവർത്തിക്കുന്നു. സംഘടിക്കാനും സ്വയം പ്രതിനിധീകരിക്കാനും അവകാശങ്ങള്‍ നേടാനും  ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്ക് അവസരം നല്‍കുന്നു. എങ്കിലും രാഷ്ട്രഘടനയിലും ദേശീയ വ്യവഹാരങ്ങളിലും മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങള്‍ ഭൂരിപക്ഷാധിപത്യത്തിന്റെ പിടിയിലാണെന്നതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ  അനുഭവം. കാരണം ഭരണഘടനാധിഷ്ഠിത, പ്രാതിനിധ്യ  ജനാധിപത്യ മാതൃകയുടെ  നിഷേധമായി ഇലക്ടറല്‍ ജനാധിപത്യം മാറിയിരിക്കുന്നു. ഈ മേഖലയിൽ വികസിച്ച ഇസ്‌ലാമോഫോബിയയുടെ […]

Read more »