Tag: Minority Politics

Hindutva Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയും കീഴാള സമുദായവാദവും

ഇന്ത്യൻ ദേശീയതയുടെ ചരിത്രപരമായ പ്രവർത്തനരീതികളിലൊന്ന് മുസ്‌ലിംകളെ ദേശീയതയുടെ “പുറം അപരരായി” നിർമ്മിക്കുന്നതാണ്. “അപരൻ” എന്നത് ഒരു സമൂഹത്തെ സ്വന്തം രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ സ്വാഭാവിക ഭാഗമല്ലാത്തവരായി കാണുന്ന രീതിയാണ്. “പുറം അപരൻ” എന്നത് അതിലും കൂടുതൽ ശക്തമായ ഒരു നിർമ്മിതിയാണ്. ഒരു സമൂഹം രാജ്യത്തിനകത്ത് ജീവിച്ചാലും, ദേശീയ ഭാവനയിൽ അവർ പുറത്തുള്ളവരായി കണക്കാക്കപ്പെടുന്നു. അവർക്ക് പൗരത്വമുണ്ടെങ്കിലും, അവരുടെ പൗരത്വം നിരന്തരം തെളിയിക്കേണ്ടതായി വരുന്നു. ഇന്ത്യയിൽ മുസ്‌ലിംകൾ ദേശീയ ശരീരത്തിന്റെ പൂർണ്ണമായ ഭാഗമല്ലെന്നും അവർ സംശയാസ്പദരാണെന്നും രാജ്യവിരുദ്ധതയുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണെന്നും […]

Read more »

Hindutva Islamophobia Studies Kerala Islamophobia Theorising Islamophobia

കേരളത്തിലെ ഇസ്‌ലാമോഫോബിയ: സുദേഷ് എം. രഘുവും ബാബുരാജ് ഭഗവതിയും സംസാരിക്കുന്നു

2026 മെയ് 12നു മൂന്നാമത് ദാറുൽഹുദ (ചെമ്മാട് )റിസർച്ച് കാർണിവലിൽ സുദേഷ് എം. രഘുവും ബാബുരാജ് ഭഗവതിയും സംസാരിക്കുന്നു. മുബാറക് മുണ്ടുമുഴി നടത്തിയ സംഭാഷണം. ‘പ്രബുദ്ധ കേരളത്തിൽ നിറഞ്ഞ് നിൽക്കുന്ന ഇസ്‌ലാമോഫോബിയ’ എന്ന ചര്ച്ചയുടെ സംഗ്രഹം : മുബാറക് മുണ്ടുമുഴി: കേരളം സാംസ്കാരികപരമായും സാമൂഹികമായും പുരോഗമനപരമായും വളർന്ന ഒരു സമൂഹമായി പലപ്പോഴും അവതരിപ്പിക്കപ്പെടുന്നു. എന്നാൽ അതേ കേരളത്തിൽ തന്നെ ഇസ്‌ലാമോഫോബിയ വിവിധ രൂപങ്ങളിൽ പ്രചരിക്കുകയും ചെയ്യുന്നു. “പ്രബുദ്ധ കേരളം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമൂഹം ഇന്നും പഴയ സവർണബോധങ്ങളുടെയും […]

Read more »

Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia

തിരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ: രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും

പ്രിയ സുഹൃത്തുക്കളെ, നാം ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പ്രതിരോധം നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് വസ്തുത. അപ്പോള്‍ അടുത്ത ഘട്ടത്തില്‍ നാം പരിശോധിക്കുന്നത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍, ഇസ്‌ലാമോഫോബിയ ഒരു കക്ഷിരാഷ്ട്രീയ പ്രശ്‌നമായി ഉപയോഗിക്കുന്നത് ശരിയാണോ എന്നതാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടങ്ങള്‍ പലപ്പോഴും ഒരു രാഷ്ട്രീയ കക്ഷി മറുകക്ഷിയെ മറികടക്കുന്നതിനുള്ള കേവല ആയുധമായി, ഇസ്‌ലാമോഫോബിയക്കെതിരെ ശരിയായ സമീപനമില്ലാതെയും അവസരവാദപരമായും ഉപയോഗിക്കുകയാണെങ്കില്‍, അത് ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായിരിക്കും […]

Read more »

Data Brief Hindutva Indian Islamophobia

ഇന്ത്യൻ ജനാധിപത്യവും മുസ് ലിം പ്രാതിനിധ്യവും

മുസ് ലിംകൾ അടക്കമുള്ള  വിവിധ ജനവിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട സാമൂഹിക കരാര്‍ എന്ന നിലയില്‍  ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നൈതിക  ആവിഷ്കാരമായി  പ്രവർത്തിക്കുന്നു. സംഘടിക്കാനും സ്വയം പ്രതിനിധീകരിക്കാനും അവകാശങ്ങള്‍ നേടാനും  ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്ക് അവസരം നല്‍കുന്നു. എങ്കിലും രാഷ്ട്രഘടനയിലും ദേശീയ വ്യവഹാരങ്ങളിലും മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങള്‍ ഭൂരിപക്ഷാധിപത്യത്തിന്റെ പിടിയിലാണെന്നതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ  അനുഭവം. കാരണം ഭരണഘടനാധിഷ്ഠിത, പ്രാതിനിധ്യ  ജനാധിപത്യ മാതൃകയുടെ  നിഷേധമായി ഇലക്ടറല്‍ ജനാധിപത്യം മാറിയിരിക്കുന്നു. ഈ മേഖലയിൽ വികസിച്ച ഇസ്‌ലാമോഫോബിയയുടെ […]

Read more »

Indian Islamophobia Theorising Islamophobia

മുസ്‌ലിം ന്യൂനപക്ഷത്തെ ആരാണ് പ്രതിനിധീകരിക്കുന്നത്?

ആരാണ് മുസ്‌ലിം ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യം പൊതുമണ്ഡലത്തില്‍ ധാരാളമായി ഉയര്‍ന്നുകേള്‍ക്കാറുണ്ട്. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹിക പ്രസ്ഥാനങളുടെയും വിമര്‍ശനമായും ഇത് ഉയര്‍ന്നു വരാറുണ്ട്. ന്യൂനപക്ഷ അവകാശങ്ങളെയും ന്യൂനപക്ഷ പ്രശ്‌നങ്ങളെയും കുറിച്ചുള്ള രാഷ്ട്രീയ അവബോധത്തിന്റെ കുറവാണ് ഇത്തരം പ്രസ്താവനകളില്‍ തെളിഞ്ഞു കാണാറുള്ളത്. ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ പലപ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ സ്വയം സംഘാടനത്തെ അസ്ഥിരപ്പെടുത്തുന്ന സമീപനത്തിന്റെ ഭാഗമായും ഈ ചോദ്യം കടന്നുവരുന്നു. ഇസ്‌ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം നല്ല മുസ്‌ലിമിനെയും ചീത്ത മുസ്‌ലിമിനെയും നിര്‍ണയിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായും മാറുന്നുണ്ട്. […]

Read more »