Islamophobia Watch

Document It. Name It. Resist It.

ഫാറൂഖ് കോളജ്, ബദല്‍ ചികിത്സ, ഫാറൂഖ് കോളജ്: 2024 ഫെബ്രുവരിയില്‍ സംഭവിച്ചത്

കേരളത്തിലെ ഇസ്ലാമോഫോബിയയെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രത്യേകം പഠിക്കുമ്പോള്‍ ശരാശരി രണ്ടു ദിവസം കൂടുമ്പോള്‍ ഒന്ന് എന്ന രീതിയില്‍ മുസ്‌ലിംവിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടക്കുന്നു. ഉത്തരേന്ത്യയിലേതുപോലെ നേരിട്ടുള്ള വിദ്വേഷ പ്രചാരണമല്ല കേരളത്തിലുള്ളത്. കേരളത്തില്‍ 2024 ഫെബ്രുവരി മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍.

Read more »

ഭരണഘടന, ന്യൂനപക്ഷം, നിയമം: ചില നിരീക്ഷണങ്ങൾ

സെക്കുലറിസം എന്നത് ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങളിൽ ചോദ്യം ചെയ്യപ്പെടാത്ത ഒന്നായി ദീർഘകാലം നിലനിന്നിരുന്നുവെങ്കിലും, സമകാലിക പഠനങ്ങൾ അതിനെ ഒരു ഹെജിമോണിക് (ആധിപത്യ സ്വഭാവമുള്ള) അധികാര രൂപമായാണ് വിലയിരുത്തുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന സെക്കുലറിസം എങ്ങനെയാണ് ഇസ്‌ലാമോഫോബിയയെ ഒളിപ്പിച്ചുവെക്കാനോ അല്ലെങ്കിൽ അതിന് നിയമസാധുത നൽകാനോ ഉള്ള ഒരു ഉപകരണമായി മാറുന്നത് എന്നത് ഗൗരവതരമായ ചർച്ചകൾ അർഹിക്കുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയ എന്നത് വെറുമൊരു മുൻവിധി മാത്രമല്ല, മറിച്ച് അത് ആധുനിക കൊളോണിയൽ വംശീയ ഘടനകളാൽ നിർമിക്കപ്പെട്ടതും ഭരണകൂട സംവിധാനങ്ങളാൽ നടപ്പിലാക്കപ്പെടുന്നതുമായ […]

Read more »

കാമ്പസ് ഇസ്‌ലാമോഫോബിയ

ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുസ്‌ലിംകള്‍ക്ക് വിദ്യഭ്യാസപരമായി വലിയ മുന്നേറ്റങ്ങള്‍ സാധിച്ച ഒരു സംസ്ഥാനമാണ് കേരളം. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യത്തെതെന്നു പറയാവുന്ന Report of the Commission for the Reservation of Seats in Educational Institutions (1965) പ്രകാരം ജനസംഖ്യാനുപാതികമായി പോലും വിദ്യാഭ്യാസ പങ്കാളിത്തമില്ലാത്ത സാമൂഹിക വിഭാഗമായിരുന്നു കേരളത്തിലെ മുസ്‌ലിംകള്‍, പ്രത്യേകിച്ച് മലബാര്‍ മുസ്‌ലിംകള്‍. 2000ത്തിനു ശേഷം മലപ്പുറത്ത് വിജയഭേരി പോലുള്ള പദ്ധതികളിലൂടെ എസ്.എസ്.എല്‍.സി പരീക്ഷയിലുണ്ടായ മുന്നേറ്റങ്ങളും കേരളത്തിലെ പ്രൊഫഷനല്‍, ആര്‍ട്സ് കോളേജുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ വിശിഷ്യ […]

Read more »

പൊതുജനാരോഗ്യരംഗത്തെ ഇസ്‌ലാമോഫോബിയ

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയയുടെ മൂന്ന് രൂപങ്ങളാണ് ലൗ ജിഹാദ്, കൊറോണ ജിഹാദ്, പോപുലേഷന്‍ ജിഹാദ്. ഇതില്‍ ഏറ്റവും പഴക്കമുള്ളത് മുസ് ലിം ജനസംഖ്യാ ഭീതിതന്നെ. പ്രസവത്തിലൂടെ മുസ് ലിംകള്‍ ജനസംഖ്യ വര്‍ധിപ്പിച്ച് രാജ്യം പിടിച്ചടക്കുമെന്ന പ്രചാരണത്തിന് തുടക്കമിട്ടത് എ ഡയിങ് റേസ്(1907) എന്ന കൃതിയിലൂടെ ബംഗാളി ഡോക്ടറായ ഉപേന്ദ്രോ നാഥ് മുഖര്‍ജിയാണ്. (ലൗ ജിഹാദ് ആന്റ് അദര്‍ ഫിക്ഷന്‍സ്: സിംപിള്‍ ഫാക്റ്റ്‌സ് റ്റു കൗണ്ടര്‍ വൈറല്‍ ഫാള്‍സ് ഹൂഡ്സ് (2024), ശ്രീനിവാസ ജയിന്‍, മറിയം അലവി, സുപ്രിയ ശര്‍മ). […]

Read more »

കേരള ഇസ്‌ലാമോഫോബിയ റിപ്പോര്ട്ട് 2023

2023 ലെ കേരളീയ ഇസ്ലാമോഫോബിയ: ഒരു വിശകലനം  ഭക്ഷണം, വസ്ത്രം, തൊഴില്‍,അന്താരാഷ്ട്ര പ്രശ്നം, മാധ്യമം,  വിദ്യാഭ്യാസം,  പ്രദേശം,രാഷ്ട്രീയ പ്രവര്ത്തനം, സാമുദായിക ചിഹ്നങ്ങള്‍,ലിംഗ രാഷ്ട്രീയം,  സാമൂഹ്യ മനോഭാവം തുടങ്ങിയ നിരവധി  വ്യവഹാരങ്ങളുടെ സന്ദർഭത്തില് മുസ്‌ലിംകകളെ  പ്രത്യേകം അടയാളപ്പെടുത്തുക. തുടർന്ന്  മറ്റു സാമൂഹിക വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി നിർവചിക്കുകയും  വിവേചനവും ബഹിഷ്കരണവും  ഉച്ചനീചത്വവും കല്‍പിക്കുകയും ചെയ്യുന്ന വംശീയതയാണ്  ഇസ്ലാമോഫോബിയ. ഒരു ജനവിഭാഗം എന്ന നിലയിൽ  മുസ്‌ലിംകള്  ‘വ്യത്യസ്തരാണ്’ എന്ന സ്വയം നിർണയനം ഒരു രാഷ്ട്രീയ അവകാശമാണ്. സ്വയം നിരണയവകാശത്തിന്റെ നിഷേധത്തിലൂടെ  […]

Read more »

കേരളത്തിനൊരു വാര്‍ഷികഇസ‌്ലാമോഫോബിയ റിപ്പോര്‍ട്ട്

അനുഭവങ്ങള്‍ ഒരു പരിധിവരെ വ്യക്തിനിഷ്ഠമാണ്. വസ്തുനിഷ്ഠമായ വിവരശേഖരണവും ക്രോഡീകരണവും വ്യക്തിനിഷ്ഠമായ അനുഭവങ്ങളെ സാമൂഹ്യമായ അറിവായി പരിവര്‍ത്തിപ്പിക്കും. സാമൂഹ്യമായ അറിവ് ശാക്തീകരണത്തിന് സഹായിക്കും. ഇസ് ലാമോഫോബിയക്കെതിരായ പോരാട്ടത്തിന്റെ കാര്യത്തിലും അത് ശരിയാണ്. വാര്‍ഷിക ഇസ് ലാമോഫോബിയ റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ കേരളത്തിലെ വിവിധ സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗവേഷകരും ആക്റ്റിവിസ്റ്റുകളും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം വളരെ ഏറെയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും തൊണ്ണൂറുകള്‍ മുതല്‍ തന്നെ ഇസ് ലാമോഫോബിയ വലിയൊരു ആഭ്യന്തര സാമൂഹിക-രാഷ്ട്രീയ പ്രശ്നമായി അക്കാദമിക രംഗത്തും നയരൂപീകരണ രംഗത്തും ചര്‍ച്ചയായിട്ടുണ്ട്. […]

Read more »

ഇസ്‌ലാമോഫോബിയയും ആന്ത്രോപൊസീനും

വര്‍ഗ, വര്‍ണ, വംശ, മത, പ്രദേശ, ലിംഗ വിവേചനമില്ലാതെ മുഴുവന്‍ ലോകത്തെയും ബാധിക്കുന്ന പ്രശ്‌നമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാറിയിരിക്കുന്നു. മുഴുവന്‍ മനുഷ്യരും പ്രകൃതിയും ഒരു പോലെ അനുഭവിക്കുന്ന ഏക ആഗോള പ്രശ്‌നം എന്ന സാര്‍വലൗകിക പദവിയും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കുണ്ട്. ഉദാഹരണമായി, കരയില്‍ അനുഭവിക്കുന്ന താപനത്തിലെ മാറ്റങ്ങളും കടലില്‍ വ്യാപകമായ ജലത്തിന്റെ അമ്ല വല്‍ക്കരണവും ഉണ്ടാക്കിയ കെടുതികള്‍ എല്ലാ പ്രദേശങ്ങളും ജനതകളും ഒരു പോലെ അനുഭവിക്കുന്ന പ്രശ്‌നങ്ങളായി മാറിയിരിക്കുന്നു. വെളളപ്പൊക്കം, വരള്‍ച്ച, ഭൂചലനം, കടലെടുക്കല്‍ തുടങ്ങി ആണവ പ്രശ്‌നം, […]

Read more »