Islamophobia Watch

Document It. Name It. Resist It.

പ്രാദേശിക ഇസ്‌ലാം, സൂഫി ഇസ്‌ലാം, മുസ്‌ലിംകളിലെ ജാതി

ഇന്ത്യയിലെ അറിയപ്പെട്ട സാമൂഹിക ശാസ്ത്രജ്ഞനായിരുന്നു 2023 ജൂൺ 19ന് അന്തരിച്ച പ്രൊഫ. ഇംതിയാസ് അഹമദ്. ഇന്ത്യൻ മുസ്‌ലിംകൾക്കിടയിലെ സാമൂഹിക ഉൾപ്പിരിവുകളെയും ഇസ്‌ലാമിൻ്റെ രൂപപ്പെടലുകളെയും കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങൾ നിരവധി ചർച്ചകൾക്കു വഴി തെളിയിച്ചിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിലെ ഒരു ഇടത്തരം മുസ്ലീം കുടുംബത്തിൽ 1940 ഏപ്രിൽ 28 ന് ജനിച്ച അഹമദ് ലഖ്‌നൗ സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. പഠനത്തിനായി ഡൽഹിയിലേക്ക് ചേക്കേറിയ അഹമദ് 1964-ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ സീനിയർ റിസർച്ച് അനലിസ്റ്റായും പിന്നീട് […]

Read more »

ഫലസ്തീനും ഇസ്‌ലാമോഫോബിയയും

1994ല്‍ ദക്ഷിണാഫ്രിക്കയിലെ കൊളോണിയല്‍ അപാര്‍തീഡ് ഭരണം അവസാനിച്ചതിനു ശേഷവും തുടരുന്ന സമകാലികലോകത്തെ പഴക്കംചെന്ന ഒരു കൊളോണിയല്‍ പ്രശ്‌നമാണ് ഫലസ്തീന്‍ ജനത അനുഭവിക്കുന്നത്. പശ്ചിമേഷ്യയിലെ ഏക ന്യൂക്ലിയര്‍ശക്തി, ലോകത്തെ പതിനൊന്നാമത്തെ സൈനികശക്തി, ആയുധ കയറ്റുമതിയില്‍ പന്ത്രണ്ടാം സ്ഥാനം തുടങ്ങി ആഗോള അധികാരങ്ങളുള്ള അധിനിവേശ രാജ്യമാണ് ഇസ്രയേല്‍. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ഇസ്രയേലിന്റെ ചില ‘പ്രത്യേകതകള്‍’ ഇപ്രകാരമാണ്: ഐക്യരാഷ്ട്ര സഭ ഏറ്റവുമധികം പ്രമേയങ്ങള്‍ (140 എണ്ണം) പാസാക്കി അപലപിച്ച രാജ്യം. മറ്റെല്ലാ രാഷ്ട്രങ്ങള്‍ക്കെതിരേയും ആകെ 68 ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങള്‍ […]

Read more »

ലിഞ്ചിങും ഇസ്‌ലാമോഫോബിയയും

2023 സപ്തംബര്‍ 10ന് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പുസെസവലി എന്ന ഗ്രാമത്തില്‍ വെച്ച് നൂറുല്‍ ഹസന്‍ എന്ന ഇരുപത്തൊമ്പതുകാരനെ പള്ളിയില്‍ വച്ച് ഹിന്ദുത്വ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ കേരളത്തിലടക്കം വലിയ വാര്‍ത്താ പ്രാധാന്യമോ പൊതു ചര്‍ച്ചകളോ ഇവ്വിഷയകമായി കണ്ടില്ല. എന്തുകൊണ്ടാണ് ഇത്തരം കൊലപാതകങ്ങള്‍ പൊതു ചര്‍ച്ചകളില്‍ നിന്ന് അപ്രത്യക്ഷ്യമാവുന്നത്? ലിഞ്ചിങ് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ വിളിക്കുന്ന ഈ നരഹത്യകള്‍ക്ക് ഒരുതരം നോര്‍മലൈസേഷന്‍ സംഭവിക്കുന്നുവെന്നാണ് മനസിലാവുന്നത്. ഡാറ്റാ ജേണലിസം വെബ്‌സൈറ്റായ ‘ഇന്ത്യാസ്‌പെന്‍ഡ്’ […]

Read more »

ഇസ്‌ലാമോഫോബിയയും മലയാള മാധ്യമങ്ങളും

ഇസ്‌ലാമോഫോബിയപഠനങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ ഏതെങ്കിലും പ്രത്യേക സാമൂഹികസ്ഥാപനങ്ങളോ സാമൂഹികവിഭാഗങ്ങളോ ഇസ്‌ലാമോഫോബിയയുടെ മൊത്തക്കച്ചവടക്കാരാണെന്ന് കരുതാന്‍ നിര്‍വാഹമില്ല. ചരിത്രപരമായി വികസിച്ച വംശീയവല്‍ക്കരണപ്രക്രിയയെന്ന നിലയില്‍ ഇസ്‌ലാമോഫോബിയയുടെ വ്യാവഹാരിക സ്വാധീനം അതിന്റെ പ്രത്യക്ഷ ഏജന്റുമാരില്‍ മാത്രമല്ല, അതിന്റെ ഇരകളിലും കാണാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇസ്‌ലാമോഫോബിയ ഒരു സ്ഥാപനം എന്നതിനേക്കാള്‍ ഒരു വ്യവഹാരം എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്‌ലാമോഫോബിയയുടെ വ്യാവഹാരിക സ്വഭാവം പക്ഷെ അതിന്റെ സ്ഥാപന രൂപങ്ങളെ പാടെ അവഗണിച്ചുകൊണ്ട് പ്രവര്‍ത്തനക്ഷമമാവുന്നുമില്ല. കേരളത്തില്‍ത്തന്നെ ഇസ്‌ലാമോഫോബിയയുടെ വിവിധങ്ങളായ സ്ഥാപനരൂപങ്ങള്‍ നിലവിലുണ്ട്. ആര്‍എസ്എസ്, ബിജെപി അടക്കമുള്ള സംഘപരിവാര്‍ശക്തികള്‍ […]

Read more »

മുസ്‌ലിം ന്യൂനപക്ഷത്തെ ആരാണ് പ്രതിനിധീകരിക്കുന്നത്?

ആരാണ് മുസ്‌ലിം ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യം പൊതുമണ്ഡലത്തില്‍ ധാരാളമായി ഉയര്‍ന്നുകേള്‍ക്കാറുണ്ട്. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹിക പ്രസ്ഥാനങളുടെയും വിമര്‍ശനമായും ഇത് ഉയര്‍ന്നു വരാറുണ്ട്. ന്യൂനപക്ഷ അവകാശങ്ങളെയും ന്യൂനപക്ഷ പ്രശ്‌നങ്ങളെയും കുറിച്ചുള്ള രാഷ്ട്രീയ അവബോധത്തിന്റെ കുറവാണ് ഇത്തരം പ്രസ്താവനകളില്‍ തെളിഞ്ഞു കാണാറുള്ളത്. ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ പലപ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ സ്വയം സംഘാടനത്തെ അസ്ഥിരപ്പെടുത്തുന്ന സമീപനത്തിന്റെ ഭാഗമായും ഈ ചോദ്യം കടന്നുവരുന്നു. ഇസ്‌ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം നല്ല മുസ്‌ലിമിനെയും ചീത്ത മുസ്‌ലിമിനെയും നിര്‍ണയിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായും മാറുന്നുണ്ട്. […]

Read more »

ഏകസിവില്‍കോഡും വോട്ടുബാങ്ക് രാഷ്ട്രീയവും

ഏകസിവില്‍കോഡ് ചര്‍ച്ച ബിജെപിയുടെ അവസരവാദരാഷ്ട്രീയവുമായി ബന്ധപ്പെട്ടും മുസ്‌ലിംകളെ ഒറ്റതിരിച്ചുകൊണ്ട് ഹിന്ദു വോട്ട് ഏകീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമുള്ള വിമര്‍ശനം വ്യാപകമാണ്. ഒരു നിയമസങ്കല്‍പ്പമെന്ന നിലയില്‍ ഏക സിവില്‍കോഡ് ബിജെപിയുടെ ഹിന്ദു ദേശീയവാദ അജണ്ടകളുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ത്തന്നെ കഴിഞ്ഞ 75 വര്‍ഷമായി ഇതിനു സംഭവിച്ച മാറ്റങ്ങള്‍കൂടി പരിശോധിക്കണം. കഴിഞ്ഞ 75 വര്‍ഷത്തെ സംവാദം പരിശോധിച്ചാല്‍ യഥാര്‍ഥത്തില്‍ ഏകസിവില്‍കോഡിനെ തുടക്കം മുതല്‍ ഏകപക്ഷീയമായി എതിര്‍ത്തത് മുസ്‌ലിം ന്യൂനപക്ഷ സമീപനമുള്ള പ്രസ്ഥാനങ്ങളാണ്. പാര്‍ലമന്ററി നിയമനിര്‍മാണത്തിന്റെ ഭാഗമായി ഹിന്ദുത്വര്‍, കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സന്ദര്‍ഭവും സാഹചര്യവും […]

Read more »

ഇസ്‌ലാമോഫോബിയയും ഭീകരതയും

ശീതയുദ്ധാനന്തരമുള്ള ആഗോള ഇസ്‌ലാമോഫോബിയയുടെ പ്രധാന വഴിത്തിരിവാണ് 2001-നുശേഷം അമേരിക്കൻ പ്രസിഡന്റായ ജോർജ് ബുഷ് ജൂനിയർ പ്രഖ്യാപിച്ച ഭീകരതയ്‌ക്കെതിരായ യുദ്ധം (War on Terror). അതിനു മുൻപ് യുദ്ധം ഭരണകൂടങ്ങളുടെ ചുമതലയായും ഭീകരത ഭരണകൂടേതര വിഭാഗങ്ങളുടെ കുത്തകയായുമാണ് കാണപ്പെട്ടിരുന്നത്. എന്നാൽ 2001-ഓടെ ഭീകരതയെക്കുറിച്ചുള്ള നിർവചനങ്ങൾ ശക്തിയാർജിക്കുകയും ഭീകരതയ്‌ക്കെതിരായ യുദ്ധം ഒരു ഭീകരയുദ്ധമായി മാറുകയും ചെയ്തു. മാറുന്ന യുദ്ധമാതൃകകൾ ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന ആഗോള സൈനിക രാഷ്ട്രീയം അതുവരെയുണ്ടായിരുന്ന യുദ്ധമാതൃകകളെ ലംഘിച്ചു. ഒരേസമയം ഭരണകൂടങ്ങളെയും ഭരണകൂടേതര സായുധസംഘങ്ങളെയും ലക്ഷ്യമിടുന്ന ഒന്നായി […]

Read more »

ഇസ്‌ലാമോഫോബിയയും മുസ്‌ലിം പ്രാതിനിധ്യവും

മുസ്‌ലിം സാമൂഹിക രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ തകർച്ച ഇസ്‌ലാമോഫോബിയയുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യൻ മുസ്‌ലിംകളുടെ സാമൂഹിക രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ചുള്ള സാമാന്യമായ ഒരു വിവരണമാണ് ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിലുള്ള ഇസ്ലാമോഫോബിയയുടെ പ്രത്യേകതകൾ പഠിക്കാൻ ഈ കണക്കുകൾ സഹായിക്കുന്നുണ്ട്. പാർലമെന്റ്, മാധ്യമം, നിയമം, പോലിസ് തൊഴിൽ, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവിനെക്കുറിച്ചുള്ള 2006ലെ സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന് പതിനഞ്ചു വർഷത്തിനു ശേഷവും മുസ്‌ലിം പ്രാതിനിധ്യത്തിൽ […]

Read more »

ലോകം ഇസ്‍ലാമോഫോബിയ തിരിച്ചറിയുമ്പോൾ

ഇനിമേൽ മാർച്ച് 15 ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ആഗോള ഇസ്‍ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കും. 2004ൽ തന്നെ അന്നത്തെ സെക്രട്ടറി ജനറൽ കോഫീ അന്നന്റെ മുൻകൈയിൽ ഇസ്‍ലാമോഫോബിയക്കെതിരായ ഗവേഷണ – നയ രൂപവത്കരണ ശ്രമങ്ങൾ യു.എൻ ആരംഭിച്ചിരുന്നു. ഇസ് ലാമിക പണ്ഡിതൻ ഹുസൈൻ നസ്ർ അക്കാലത്ത് ഐക്യരാഷ്ട്ര സഭയിൽ ഇസ് ലാമോഫോബിയയെക്കുറിച്ച് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധ നേടിയതാണ്. ഇസ്‍ലാമോഫോബിയ ദിനം ആചരിക്കാനുള്ള യു.എൻ പൊതുസഭയിലെ പ്രമേയത്തെ 140 അംഗരാഷ്ട്രങ്ങൾ പിന്തുണച്ചു. ബി.ജെ.പി നേതൃത്വം നല്കുന്ന ഇന്ത്യൻ സർക്കാർ എതിർവാദമാണുയർത്തിയത്. […]

Read more »

ഹിന്ദുത്വ, ജാതി, മു​സ്‍ലിം അപരത്വം : ഭന്‍വർ മേഘവന്‍ഷിയുടെ ആത്മകഥ

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങൾ ഇന്ത്യയിലെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തിലും രാഷ്ട്രീയ മേഖലയിലും സവിശേഷമായ പ്രാധാന്യമുള്ളതാണെന്ന് സാമൂഹിക ചിന്തകരും രാഷ്ട്രീയ വിദ്യാര്‍ഥികളും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. പൊതുവേ ഇടതു-മതേതര കക്ഷികള്‍ക്ക് ഐക്യപ്പെടാനും ഒരുമിച്ച് പ്രക്ഷോഭം നയിക്കാനും കഴിയുന്നത്ര സ്വീകാര്യതയുണ്ടായിരുന്ന ജനസംഘം ബി.ജെ.പി.യായി മാറുകയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ദിശ അക്രമോല്‍സുകതയെയും സാമൂഹിക ധ്രുവീകരണത്തെയും മാത്രം ലക്ഷ്യംവെക്കുന്നതിലേക്ക് പരിണമിക്കുന്നത് 1980കളുടെ തുടക്കത്തിലാണ്. മറുഭാഗത്ത് പിന്നാക്ക വിഭാഗങ്ങളും ദലിതരും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് മൂര്‍ത്തവും അധികാരോന്മുഖവുമായ ഘടനയിലേക്ക് പരിവര്‍ത്തിക്കാനും […]

Read more »