Tag: Dalit

Islamophobia Studies Kerala Islamophobia Theorising Islamophobia

പൊതുതിരഞ്ഞെടുപ്പും ജീവിതത്തിലെ തിരഞ്ഞെടുപ്പുകളും: മുസ്‌ലിം ദൃശ്യതാ പ്രതിസന്ധികൾ

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു വ്യക്തിയും മത്സരിക്കാത്ത ഒരു വ്യക്തിയും പൊതുചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ്. അവർക്കെതിരെ ആരോപണങ്ങളും വാദങ്ങളും ഉയർത്തപ്പെടുന്നു. ഫാത്തിമ തഹിലിയയും ഷാഫി പറമ്പിലുമാണ് മേൽ സൂചിപ്പിച്ച രണ്ട് പേർ. അവർക്കെതിരെ ഉന്നയിക്കുന്നതെന്താണ്? രണ്ട് പേരും “വർഗീയത” പറയുന്നുവെന്നും “മതം” പറഞ്ഞു വോട്ട് പിടിക്കുന്നുവെന്നും ആരോപിക്കപ്പെടുന്നു. ഫാത്തിമ തഹിലിയ പേരാമ്പ്രയിലെ  മുസ്‌ലിം ലീഗ്  സ്ഥാനാർത്ഥിയും ഷാഫി പറമ്പിൽ വടകര ലോകസഭയെ പ്രതിനിധീകരിക്കുന്ന  കോൺഗ്രസ് എം. പിയും നിയമസഭാ തിരഞ്ഞെടുപ്പിലെ യു. ഡി. എഫ് കാമ്പയിനറുമാണ്. എന്നാൽ ആരോപണം ഉന്നയിക്കുന്നവർ […]

Read more »

Data Brief Hindutva Indian Islamophobia

ഇന്ത്യൻ മുസ് ലിംകള്‍: സമ്പത്തും ജീവിതനിലവാരവും

പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി തുടങ്ങിയ വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് മുസ്‌ലിം സമുദായത്തിന് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പറഞ്ഞിരുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു (27 മെയ് 2024) മന്ത്രിയുടെ പ്രതികരണം. സാമൂഹിക_സാമ്പത്തിക സര്‍വേ നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ളതാണെന്നും വികസനത്തിനല്ല, വോട്ടിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടിരുന്നു. ‘കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്കിടയില്‍ ഭയത്തിന്റെ സാഹചര്യം സൃഷ്ടിക്കുകയാണ്. എങ്ങനെയാണ് ദരിദ്രരെ ഹിന്ദു/മുസ്‌ലിം എന്ന് വിഭജിക്കാന്‍ […]

Read more »

Hindutva Indian Islamophobia Islamophobia Studies

ഹിന്ദുത്വ, ജാതി, മു​സ്‍ലിം അപരത്വം : ഭന്‍വർ മേഘവന്‍ഷിയുടെ ആത്മകഥ

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങൾ ഇന്ത്യയിലെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തിലും രാഷ്ട്രീയ മേഖലയിലും സവിശേഷമായ പ്രാധാന്യമുള്ളതാണെന്ന് സാമൂഹിക ചിന്തകരും രാഷ്ട്രീയ വിദ്യാര്‍ഥികളും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. പൊതുവേ ഇടതു-മതേതര കക്ഷികള്‍ക്ക് ഐക്യപ്പെടാനും ഒരുമിച്ച് പ്രക്ഷോഭം നയിക്കാനും കഴിയുന്നത്ര സ്വീകാര്യതയുണ്ടായിരുന്ന ജനസംഘം ബി.ജെ.പി.യായി മാറുകയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ദിശ അക്രമോല്‍സുകതയെയും സാമൂഹിക ധ്രുവീകരണത്തെയും മാത്രം ലക്ഷ്യംവെക്കുന്നതിലേക്ക് പരിണമിക്കുന്നത് 1980കളുടെ തുടക്കത്തിലാണ്. മറുഭാഗത്ത് പിന്നാക്ക വിഭാഗങ്ങളും ദലിതരും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് മൂര്‍ത്തവും അധികാരോന്മുഖവുമായ ഘടനയിലേക്ക് പരിവര്‍ത്തിക്കാനും […]

Read more »