Islamophobia Watch

Document It. Name It. Resist It.

ഇന്ത്യൻ ജനാധിപത്യവും മുസ് ലിം പ്രാതിനിധ്യവും

മുസ് ലിംകൾ അടക്കമുള്ള  വിവിധ ജനവിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട സാമൂഹിക കരാര്‍ എന്ന നിലയില്‍  ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നൈതിക  ആവിഷ്കാരമായി  പ്രവർത്തിക്കുന്നു. സംഘടിക്കാനും സ്വയം പ്രതിനിധീകരിക്കാനും അവകാശങ്ങള്‍ നേടാനും  ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്ക് അവസരം നല്‍കുന്നു. എങ്കിലും രാഷ്ട്രഘടനയിലും ദേശീയ വ്യവഹാരങ്ങളിലും മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങള്‍ ഭൂരിപക്ഷാധിപത്യത്തിന്റെ പിടിയിലാണെന്നതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ  അനുഭവം. കാരണം ഭരണഘടനാധിഷ്ഠിത, പ്രാതിനിധ്യ  ജനാധിപത്യ മാതൃകയുടെ  നിഷേധമായി ഇലക്ടറല്‍ ജനാധിപത്യം മാറിയിരിക്കുന്നു. ഈ മേഖലയിൽ വികസിച്ച ഇസ്‌ലാമോഫോബിയയുടെ […]

Read more »

കാഫിര്‍, നിസ്‌കാരം, മലപ്പുറം വികാരം: 2024 മേയ് മാസം സംഭവിച്ചത്

ഇസ്‌ലാമോഫോബിയ രൂക്ഷമായ സമൂഹങ്ങളില്‍ മുസ്‌ലിംകളുടെ അകം വ്യവഹാരങ്ങളില്‍ നിന്നു വ്യത്യസ്തമായ അര്‍ഥമുള്ള സംജ്ഞയായാണ് കാഫിര്‍ എന്ന പദം പ്രത്യക്ഷപ്പെടുന്നത്. ജിഹാദ്, ഹലാല്‍ തുടങ്ങിയ പദങ്ങളും ഈ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അസഹിഷ്ണുതയുടെ പര്യായമായും മതവിദ്വേഷത്തിന്റെ രൂപമായും അത് പ്രചരിപ്പിക്കപ്പെടുന്നു. ഈ സങ്കീര്‍ണതകളെ ഉപയോഗപ്പെടുത്തിയാണ് വടകരയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാഫിര്‍ പ്രയോഗം തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 05)

Read more »

സുഡാപ്പി ഫ്രം ഇന്ത്യ, പിന്നാക്ക മുസ്‌ലിം, ബിരിയാണി: 2024 മെയ് മാസം സംഭവിച്ചത്

ആരുടെയും ഇസ്‌ലാമോഫോബിയക്കെതിരേയുള്ള നിലപാട് ഒരു അവസാന തീര്‍പ്പല്ല. ഇസ്‌ലാമോഫോബിയ തന്നെ വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ അര്‍ഥങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ഒരു വംശീയ പ്രതിഭാസമാണ്. അതിനോടുള്ള പ്രതികരണങ്ങളിലും ഈ സങ്കീര്‍ണതയുണ്ട്. ഒരാള്‍ മുസ്‌ലിമായതുകൊണ്ടുമാത്രം ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളില്‍നിന്ന് മുക്തനാവണമെന്നില്ല. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 04)

Read more »

ഇസ്‌ലാമോഫോബിയയും പ്രായോഗിക നിലപാടുകളും

മുസ്‌ലിം വിരുദ്ധ വംശീയതയാണ് ഇസ്‌ലാമോഫോബിയ. വിവിധ സാമൂഹിക വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി മുസ്‌ലിംകളെ ഒറ്റതിരിച്ചു വിവേചനം മുതല്‍ ഉന്‍മൂലനം നടത്തുന്ന ആശയ പ്രവര്‍ത്തന നയപരിപാടിയാണ് ഇസ്‌ലാമോഫോബിയ. ഇസ്‌ലാമോ മോഫോബിക്കായ വ്യക്തികളെയും വിഭാഗങ്ങളെയും ഈ രീതിയില്‍ നിര്‍വചിക്കാവുന്നതാണ്. പൗരത്വ നിഷേധം, രാഷ്ട്രീയ അവകാശ നിഷേധം, വിദ്യാഭ്യാസ അവകാശ നിഷേധം മുതല്‍ പൊതുയിടത്തിലെ മുസ്‌ലിം എന്നു കരുതുന്ന വ്യക്തികള്‍ക്കുള്ള പ്രാതിനിധ്യ നിഷേധം വരെ ഈ വംശീയ വിവേചന വ്യവസ്ഥയുടെ പരിധിയില്‍പ്പെടുത്തി പരിശോധിക്കാവുന്നതാണ്. വംശീയവിരുദ്ധ നിലപാടിന്റെ പ്രശ്‌നം ഒരു വംശീയ നയത്തിനോ […]

Read more »

കേരളത്തിലെ പൊലീസ് വെടിവയ്പ്പുകള്‍: ബീമാപള്ളി, ആലപ്പുഴ

പതിനഞ്ചു വര്‍ഷം മുൻപ് 2009 മെയ് 17 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരക്കും രണ്ടരക്കും ഇടയില്‍ ബീമാപള്ളിയിലെ മുസ് ലിം മത്സ്യത്തൊഴിലാളികള്‍ക്കെതിരേ പൊലിസ് വെടിവയ്പ്പ് നടന്നു. എട്ടുപേര്‍ മരിച്ചു. അമ്പതോളം പേര്‍ക്കു പരുക്കു പറ്റി. ഉറൂസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു അടിയന്തര സാഹചര്യം. നാല്‍പത്തിരണ്ടു കൊല്ലം മുമ്പു ആലപ്പുഴയില്‍ 1982 ഡിസംബറര്‍ 28 ചൊവ്വാഴ്ച രാവിലെ നബിദിനത്തില്‍ മറ്റൊരു പൊലിസ് വെടിവയ്പ്പു നടന്നിരുന്നു. പുതുപറമ്പില്‍ കബീര്‍ എന്നയാള്‍ കൊല്ലപ്പെട്ടു, 31 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായിരുന്നു. മൂന്നു […]

Read more »