Tag: Indian Union Muslim League

Global Islamophobia Indian Islamophobia Kerala Islamophobia

തിരഞ്ഞെടുപ്പ്, ന്യൂനപക്ഷ രാഷ്ട്രീയം, ഇസ്‌ലാമോഫോബിയ: മുന്നോട്ടുള്ള ആലോചനകള്‍

മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയം, ഇസ്‌ലാമോഫോബിയ, തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ എന്നിവയെ തമ്മില്‍ ബന്ധിപ്പിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് ഈ തിരഞ്ഞെടുപ്പുകാലം നമ്മെ ബോധ്യപ്പെടുത്തി. ഇസ്‌ലാമോഫോബിയയെ ഒരു വ്യക്തിഗത മുന്‍വിധിയായി മാത്രം കാണാനാകില്ല; അറിവിന്റെ നിര്‍മ്മാണം, മാധ്യമ പ്രവര്‍ത്തനം, രാഷ്ട്രീയ പ്രയോഗങ്ങള്‍, ഭരണകൂടനയങ്ങള്‍, ചരിത്ര വ്യാഖ്യാനങ്ങള്‍ എന്നിവയുടെ കൂടിച്ചേരലിലൂടെ രൂപപ്പെടുന്ന ഘടനാപരമായ ഒരു സാമൂഹ്യ-രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണത്. മുസ്‌ലിം സ്വയം സംഘാടനത്തിൻ്റെ നിഷേധമാണ് ഇസ്‌ലാമോഫോബിയ ലക്ഷ്യം വെക്കുന്നത്. ഈ പശ്ചാത്തലത്തില്‍, മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയവും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും തമ്മിലുള്ള ബന്ധം കൂടുതല്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. […]

Read more »

Kerala Islamophobia

മുന്നണി രാഷ്ട്രീയവും ‘ചീത്ത മുസ്‌ലിമിന്റെ’ നിർമ്മാണവും

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ കേരളം പലപ്പോഴും മതേതരത്വത്തിന്റെ അപൂര്‍വവും സവിശേഷവുമായ ഒരു ഇടമായി ആഘോഷിക്കപ്പെടുകയും ഹിന്ദുത്വയുടെ കാലത്ത് അത് മലയാളിയുടെ ആത്മസാക്ഷ്യപ്പെടുത്തലിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തിട്ടുണ്ട്. തുറന്ന ഹിന്ദുത്വ വംശീയതക്ക് പൂര്‍ണമായും കീഴ്‌പ്പെട്ട് വോട്ടുകളായി മാറുന്നതില്‍ വലിയ പരിമിതികളും അത് സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, കേരളീയമായ ഈ സവിശേഷതയുടെ അനന്തരഫലം, ഇസ്‌ലാമോഫോബിയ പലപ്പോഴും ‘മതേതര’ രാഷ്ട്രീയ ശൈലികള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അതിസൂക്ഷ്മവും അപകടകരവുമായ ആഖ്യാനങ്ങളായി മാറാന്‍ അത് കാരണമാകുന്നു എന്നതാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷമായ പ്രത്യയശാസ്ത്ര ശത്രുതയില്‍ നിന്ന് […]

Read more »

Experiencing Islamophobia Kerala Islamophobia

ഒരു ശ്രീനാരായണീയൻ അനുഭവിച്ച ഇസ്‌ലാമോഫോബിയ

ഞാൻ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പിൻപറ്റുന്ന ഒരു ഈഴവ സമുദായാംഗമാണ്. കഴിഞ്ഞ മാർച്ച് 15-ലെ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഞാൻ പങ്കുവച്ച ഒരു വാട്സ്ആപ്പ് സ്റ്റാറ്റസിന് എന്റെ ഒരു സുഹൃത്തിൽ നിന്ന് വന്ന പ്രതികരണ സന്ദേശം, നമ്മുടെ സമൂഹത്തിൽ മുസ്‌ലിംകളോടുള്ള സാഹോദര്യത്തിൽ സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിള്ളലുകളുടെ ആഴം വെളിപ്പെടുത്തുന്നു. എന്റെ ആത്മസുഹൃത്തായിരുന്ന ഒരു ഈഴവ സമുദായാംഗമിട്ട “കാക്കാൻമാർക്ക് കു**ഞ്ഞും കൊടുക്ക്.” എന്ന സന്ദേശം എനിക്ക് അതിയായ മനോവിഷമമുണ്ടാക്കി. ഇടതുപക്ഷ അനുഭാവിയെന്ന് അവകാശപ്പെട്ടിരുന്ന ആ സുഹൃത്തിന്റെ പ്രതികരണം […]

Read more »

Indian Islamophobia

അടിയന്തിരാവസ്ഥയും ഇന്ത്യന്‍ മുസ്‌ലിംകളും

അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള (1975-1977) പഠനങ്ങളില്‍ രണ്ടു പ്രധാന ധാരകളാണ് ഉള്ളത്. ഉമ വാസുദേവ്, കാതറിന്‍ ഫ്രാങ്ക് തുടങ്ങിയവരുടെ ധാരയാണ് ആദ്യത്തേത്. ഗ്യാന്‍ പ്രകാശിനെപ്പോലുള്ള എഴുത്തുകാരാണ് രണ്ടാമത്തെ ധാരയില്‍ ഉള്‍പ്പെടുന്നത്. ആദ്യ വിഭാഗം അടിയന്തരാവസ്ഥയെക്കുറിച്ച് പരമ്പരാഗത വീക്ഷണം വച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ അടിയന്തിരാവസ്ഥയെ ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യവാസനയും വ്യക്തിപരമായ പരിഭ്രാന്തിയുമായി ബന്ധപ്പെടുത്തുന്നു. രണ്ടാമത്തെ പക്ഷക്കാര്‍ അടിയന്തിരാവസ്ഥയെ വെറും വ്യക്തിനിഷ്ഠമായ തീരുമാനമായി കാണുന്നതിനു പകരം, ഇന്ത്യന്‍ സമൂഹത്തിന്റെ ഘടനാപരമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തുന്നു. 2018ല്‍ ഗ്യാന്‍ പ്രകാശ് എഴുതിയ ‘എമര്‍ജന്‍സി ക്രോണിക്കിള്‍: ഇന്ദിര ഗാന്ധി […]

Read more »