Tag: IUML

Data Brief Kerala Islamophobia Special Report

“സതീശന് പിന്നിലെ മുസ്‌ലിം”: ഇസ്‌ലാമോഫോബിയയുടെ 10 ദിനങ്ങൾ (2026 മെയ് 5 – മെയ് 14)

മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മുഖ്യമന്ത്രി പദത്തെ ചുറ്റിപ്പറ്റിയുള്ള ചരടുവലികളും തീരുമാനപ്രക്രിയകളും സജീവമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി. ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ. സി. വേണുഗോപാല്‍ തുടങ്ങിയ പല പേരുകളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഒടുവില്‍ മെയ് 14-ന് വി. ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും മെയ് 18-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ പത്ത് ദിവസങ്ങള്‍ സാധാരണ അധികാരചര്‍ച്ചകളുടെ ദിവസങ്ങള്‍ മാത്രമായിരുന്നില്ല. ഇസ്‌ലാമോഫോബിയയെ കത്തിച്ചുനിര്‍ത്തുകയും, നിരന്തരമായ വിദ്വേഷപ്രസ്താവനകളും മുസ്‌ലിം […]

Read more »

Gendered Islamophobia Kerala Islamophobia

ഫാത്തിമ തെഹിലിയക്കെതിരായ ആക്രമണം ലിംഗവല്‍കൃത ഇസ്‌ലാമോഫോബിയ

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പുതുതലമുറ നേതാക്കളില്‍, പ്രത്യേകിച്ചും സ്ത്രീകളില്‍ ഏറെ ശ്രദ്ധേയയാണ് അഡ്വ. ഫാത്തിമ തെഹിലിയ. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ വന്ന് ഹരിതയുടെയും മുസ്‌ലിം യൂത്ത് ലീഗിന്റെയും പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയ ആളാണവര്‍. തന്റെ പാര്‍ട്ടിക്കകത്തുള്ള സ്ത്രീപ്രാതിനിധ്യ ചര്‍ച്ചകളിലും സ്ത്രീനേതൃത്വത്തിനായുള്ള പോരാട്ടങ്ങളിലും അവര്‍ നജ്മ തബ്ഷീറയ്ക്കും മുഫീദ തെസ്‌നിക്കുമൊപ്പം ശ്രദ്ധേയമായ പങ്കുവഹിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷന്റെ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര മണ്ഡലത്തിലെ യു.ഡി.എഫ് […]

Read more »

Global Islamophobia Indian Islamophobia Kerala Islamophobia

തിരഞ്ഞെടുപ്പ്, ന്യൂനപക്ഷ രാഷ്ട്രീയം, ഇസ്‌ലാമോഫോബിയ: മുന്നോട്ടുള്ള ആലോചനകള്‍

മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയം, ഇസ്‌ലാമോഫോബിയ, തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ എന്നിവയെ തമ്മില്‍ ബന്ധിപ്പിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് ഈ തിരഞ്ഞെടുപ്പുകാലം നമ്മെ ബോധ്യപ്പെടുത്തി. ഇസ്‌ലാമോഫോബിയയെ ഒരു വ്യക്തിഗത മുന്‍വിധിയായി മാത്രം കാണാനാകില്ല; അറിവിന്റെ നിര്‍മ്മാണം, മാധ്യമ പ്രവര്‍ത്തനം, രാഷ്ട്രീയ പ്രയോഗങ്ങള്‍, ഭരണകൂടനയങ്ങള്‍, ചരിത്ര വ്യാഖ്യാനങ്ങള്‍ എന്നിവയുടെ കൂടിച്ചേരലിലൂടെ രൂപപ്പെടുന്ന ഘടനാപരമായ ഒരു സാമൂഹ്യ-രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണത്. മുസ്‌ലിം സ്വയം സംഘാടനത്തിൻ്റെ നിഷേധമാണ് ഇസ്‌ലാമോഫോബിയ ലക്ഷ്യം വെക്കുന്നത്. ഈ പശ്ചാത്തലത്തില്‍, മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയവും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും തമ്മിലുള്ള ബന്ധം കൂടുതല്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. […]

Read more »

Hindutva Kerala Islamophobia

തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലെ ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കുക: പ്രസ്താവന

(സുദേഷ് എം രഘു, കൺവീനർ, കേരള നെറ്റ്‌വർക്ക് എഗൈൻസ്റ്റ് ഇസ്‌ലാമോഫോബിയ ) കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ യു.ഡി.എഫും എൽ.ഡി.എഫും പൊതുവെ ഹിന്ദുത്വത്തെ എതിർക്കുന്ന മുന്നണികളായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ, ഹിന്ദുത്വവിരുദ്ധമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ഈ രണ്ടു മുന്നണികളിലും മുസ്‌ലിംകളെയും മുസ്‌ലിം ന്യൂനപക്ഷ സംഘടനകളെയും അവരുടെ രാഷ്ട്രീയ സംഘാടനത്തെയും സംബന്ധിച്ച ഇസ്‌ലാമോഫോബിക് ധാരണകൾ തുടരുന്നതായി തിരഞ്ഞെടുപ്പ് ചര്‍ച്ചകളിൽ വ്യക്തമായി കാണുന്നു. ഹിന്ദുത്വവിരുദ്ധതയും ഇസ്‌ലാമോഫോബിയ വിരുദ്ധതയും ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കാൻ ഇസ്‌ലാമോഫോബിയക്കെതിരായ വ്യക്തമായ രാഷ്ട്രീയ നിലപാട് അനിവാര്യമാണ്. മുസ്‌ലിംകളുടെ രാഷ്ട്രീയ […]

Read more »

Annual Islamophobia Report 2024 Kerala Islamophobia

ലീഗിന്റെ വികൃത മുഖം, ജമാഅത്ത് മൂശ, എസ്.ഡി.പി.ഐയുടെ റാഞ്ചല്‍: 2024 ജൂണ്‍ മാസം സംഭവിച്ചത്

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇസ്‌ലാമോഫോബിക് പ്രചാരണത്തിന്റെ ഒരു ശൃംഖലാപ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് മുസ്‌ലിംകളുടെ, പ്രത്യേകിച്ച് മുസ്‌ലിം സംഘടനകളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിക് ആശങ്കയായിരുന്നു സംഘ്പരിവാര്‍ ശക്തികളും മുഖ്യധാരാ പാര്‍ട്ടികളും ഉയര്‍ത്തിക്കാട്ടിയത്. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 01)

Read more »