Tag: Gendered Islamophobia

Global Islamophobia

അമേരിക്കൻ ഇസ്‌ലാമോഫോബിയ: ഒരു റിപ്പോർട്ട്

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്‌ലിയിലെ ‘അദറിംഗ് ആൻഡ് ബിലോങ്ങിംഗ് ഇൻസ്റ്റിറ്റ്യൂട്ട്’ (Othering & Belonging Institute) 2021-ൽ പ്രസിദ്ധീകരിച്ച “മുസ്‌ലിംകളുടെ കണ്ണിലൂടെ ഇസ്‌ലാമോഫോബിയ: ധാരണകൾ, അനുഭവങ്ങൾ, പ്രത്യാഘാതങ്ങൾ” റിപ്പോർട്ട് സമകാലീന ഇസ്‌ലാമോഫോബിയ പഠനങ്ങളിലെ സുപ്രധാനമായ അനുഭവ കേന്ദ്രീകൃതമായ സംഭാവനകളിൽ ഒന്നാണ്. 2020 ഒക്ടോബറിനും നവംബറിനുമിടയിൽ അമേരിക്കയിൽ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ 1,123 മുസ്‌ലിംകളിൽ നിന്ന് ശേഖരിച്ച സർവ്വേ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കുന്നതിൽ മുസ്‌ലിം ശബ്ദങ്ങളെയും, അവരുടെ കാഴ്ചപ്പാടുകളെയും, ജീവിതാനുഭവങ്ങളെയും വ്യവസ്ഥാപിതമായി കേന്ദ്രസ്ഥാനത്ത് […]

Read more »

Gendered Islamophobia Global Islamophobia Islamophobia Studies Theorising Islamophobia

ലിംഗവൽകൃത ഇസ്‌ലാമോഫോബിയ: ഒരു പരിചയം

പാശ്ചാത്യ ലോകത്തും അതിന്റെ സ്വാധീനത്തിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള പൊതുചർച്ചകളിൽ പലപ്പോഴും ഉയരുന്ന ഒരു ധാരണയുണ്ട്: മുസ്‌ലിമാകുക എന്നത് തന്നെ സ്ത്രീകളെ സംബന്ധിച്ചുള്ള വിവേചനപരമായ സമീപനങ്ങളെ ഉൾക്കൊള്ളുന്ന ഒരു മതപരമായ അവസ്ഥയാണ് എന്നും അതുകൊണ്ടുതന്നെ മുസ്‌ലിം സമൂഹം ആധുനിക മതേതര സമൂഹത്തിന്റെ മൂല്യങ്ങളോട് അടിസ്ഥാനപരമായി പൊരുത്തപ്പെടാത്തതാണ് എന്നുമാണത്. അതായത്, ലിംഗ സമത്വം, വ്യക്തി സ്വാതന്ത്ര്യം, ആധുനികത എന്നിവയെ അടിസ്ഥാനമാക്കി രൂപപ്പെട്ട ഒരു മതേതര സാമൂഹിക ക്രമത്തിന്റെ പുറത്താണ് മുസ്‌ലിം സമൂഹം നിലകൊള്ളുന്നത് എന്നൊരു ഭാവന ഇവിടെ സൃഷ്ടിക്കപ്പെടുന്നു. […]

Read more »

Gendered Islamophobia Indian Islamophobia Islamophobia Studies

ഹിജാബും പുരോഗമനവാദവും

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പുരോഗമനകാരികളുടെ ഒരു പ്രധാന വാദമിപ്പോഴും മുസ്‌ലിം സ്ത്രീകളെ അത് പുരുഷാധികാരത്തിന്റെ കാൽകീഴിൽ നിർത്തുന്നു എന്നതാണ് എന്ന് പറയേണ്ടി വരുന്നത് ഖേദകരമാണ്. ഭരണകൂടവും മറ്റിതര സമൂഹങ്ങളും ചേർന്ന് വിശ്വാസത്തിന്റെ പേരിൽ വേട്ടയാടുന്ന അവരോട് നിങ്ങളുടെ വിശ്വാസാവകാശങ്ങൾ ആണധികാരത്തിൽ നിങ്ങളെ ചേർത്തുനിർത്തുന്നതാണെന്നും അത് പൊട്ടിച്ചെറിയണമെന്നും പറയുന്നവരുടെ വാക്കുകൾ ഭരണകൂട ഭാഷയുടെ വിവർത്തനമാകുന്നുണ്ട്. ഇത് തിരിച്ചറിയുക ഭരണകൂടവും മുസ്‌ലിം സ്ത്രീകളുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി എന്ന് പറഞ്ഞാണ് പലതരം നിയമങ്ങളും ഇടപെടലുകളും നടത്തുന്നത് എന്ന് ചേർത്ത് വായിക്കുമ്പോഴാണ്. […]

Read more »

Campus Islamophobia Gendered Islamophobia Hindutva Indian Islamophobia Islamophobia Studies Kerala Islamophobia

ഫാത്തിമ ലത്തീഫിന്റെ മരണം : കാമ്പസ് / ലിംഗവൽകൃത ഇസ്‌ലാമോഫോബിയ

2018ല്‍ ഐ ഐ ടി മദ്രാസില്‍ റിസര്‍ച്ച് സ്‌കോളറായി ഞാന്‍ ചേര്‍ന്നതു മുതല്‍ 2019 വരെ ഐ ഐ ടിയില്‍ നിന്ന് അഞ്ച് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ രണ്ട് പേര്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ ആയിരുന്നു. മലപ്പുറത്തെ മഞ്ചേരിയില്‍ നിന്നുള്ള ഷഹല്‍ കോര്‍മാത്തും ഈ അടുത്ത് ആത്മഹത്യ ചെയ്ത ഫാത്വിമ ലത്തീഫും. മുസ്‌ലിം വിദ്യാര്‍ഥികളും ഝാര്‍ഖണ്ഡ് പോലുള്ള രാജ്യത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള പി എച്ച് ഡി സ്‌കോളറുമടക്കം ഭയാനകമായ ആത്മഹത്യകള്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു സ്ഥാപനത്തില്‍ നടമാടിയിട്ടും […]

Read more »