Islamophobia Studies Kerala Islamophobia Theorising Islamophobia സ്വത്വത്തിന്റെ ലേലം: ഇസ്‌ലാമോഫോബിയയും ‘നേറ്റീവ് വിവരദാതാക്കളുടെ’ രാഷ്ട്രീയവും February 7, 2026 by അഫ്താബ് ഇല്ലത്ത് ഇസ്ലാമോഫോബിയ പഠനങ്ങൾ തെളിയിച്ചത് പോലെ, മുസ്ലീങ്ങളെ “നല്ലവരെന്നും” “ചീത്തയെന്നും” തരംതിരിക്കുക മാത്രമല്ല ഇസ്‌ലാമോഫോബിയ ചെയ്യുന്നത്. അതിന്റെ കൂടെ സമുദായത്തിലെ ഏറ്റവും ബുദ്ധിപരമായും ആശയപരമായും ദരിദ്രമായവരെയും രാഷ്ട്രീയ ബോധമില്ലാത്തവരേയും, ധാർമ്മികമായി തകർന്നവരേയും, അനുരഞ്ജനത്തിന് സന്നദ്ധമായവരെയും (faustian pact), അവസരവാദികളേയും ബാക്കിയുള്ളവരെ പൊലീസിങ്ങിന് നിയമിക്കുക എന്ന തന്ത്രം കൂടി അത് പ്രയോഗിക്കുന്നു. ഇത്തരക്കാർ അധീശരുടെ കാര്യസ്ഥന്മാരായി ഉയർത്തപ്പെടുന്നത് അവർക്ക് സ്വന്തമായി രാഷ്ട്രീയമില്ലാത്തതു കൊണ്ട് മാത്രമല്ല, മറിച്ച് അവർക്ക് കൂടുതൽ ഉപയോഗപ്രദമായ ഒരു “രാഷ്ട്രീയ”മുള്ളത് കൊണ്ടാണ്. ഇസ്‌ലാമോഫോബിയയുടെ പ്രായോജകർ ഇവിടെ നിഷ്പക്ഷമായി […] Read more » Good Muslim Bad Muslim Native Informants Weaponisation of Identity
Hindutva Indian Islamophobia Theorising Islamophobia മൈനോറിറ്റി കോംപ്ലക്‌സ്: ഒരു വിശകലനം December 20, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഡിസംബർ ആദ്യവാരത്തിൽ കൊച്ചിയിൽ മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ‘അംബേദ്കറെ എങ്ങനെ വായിക്കണം?’ എന്ന പാനൽ ചർച്ച സാമൂഹികമാധ്യമങ്ങളിൽ വലിയ വിവാദമായി. ഈ ചർച്ചകളിൽ ഒരു വിഭാഗം സംഘ്പരിവാർ അനുയായികൾ ഉയർത്തിയ വിമർശനങ്ങളിലൊന്ന് കേരളത്തിലെ കീഴാള ബുദ്ധിജീവികളുടെ ജാതിവിമർശനത്തിനു പിന്നിൽ അവർ അനുഭവിക്കുന്ന ‘അപകർഷബോധ’മാണെന്നാണ്. പലരും ഈ വാദം ബോധപൂർവം പ്രചരിപ്പിക്കാൻ ശ്രമിച്ചു. രാഷ്ട്രീയ പ്രശ്നങ്ങളെ മനഃശാസ്ത്ര പ്രശ്നമാക്കി അവതരിപ്പിക്കുന്ന അധീശ രീതിശാസ്ത്രമാണിത്. ഇന്ത്യൻ രാഷ്ട്രീയചിന്തകളിൽ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു പദപ്രയോഗമാണ് ‘മൈനോരിറ്റി കോംപ്ലക്‌സ്’. […] Read more » Bipan Chandra Communalism islamophobia-documentation Minority Complex pan-indian-islamophobia Secularism
Islamophobia Studies Theorising Islamophobia വര്‍ഗീയതയും ഇസ്‌ലാമോഫോബിയയും ഒന്നാണോ? October 30, 2025 by ബാബുരാജ് ഭഗവതി ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെയാണ് വര്‍ഗീയതയെന്ന പരികല്‍പന വികസിച്ചിട്ടുള്ളതെന്നും അതെങ്ങനെയാണ് മുസ് ലിംകളുടെ രാഷ്ട്രീയകര്‍തൃത്വത്തെ കൈകാര്യം ചെയ്യുന്നതെന്നും വിശകലനം ചെയ്താലേ ഇതിന്റെ പ്രശ്‌നം മനസിലാവുകയുള്ളൂ. 1900 വരെ ഇന്ത്യയില്‍ കമ്മ്യൂണലിസം എന്ന പദം വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് മത സാമുദായിക പ്രശ്‌നങ്ങളെ വ്യവഹരിക്കാന്‍ ഉപയോഗിച്ചിരുന്നത്. സാമുദായിക അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങളെയും അവകാശങ്ങളെയും സൂചിപ്പിക്കുന്ന വളരെ പോസിറ്റീവായ ഒരു സംജ്ഞയായിരുന്നു 1900വരെ ഇത്. സ്വാതന്ത്ര്യപൂര്‍വകാലത്ത് ബ്രിട്ടീഷുകാരില്‍ നിന്ന് വിവിധ തരത്തിലുള്ള സാമുദായിക അവകാശങ്ങള്‍ നേടിയെടുത്തത് പ്രധാനമായും സവര്‍ണവിഭാഗങ്ങളാണ്. അത് […] Read more » Communalism Communalism Studies islamophobia
Global Islamophobia Theorising Islamophobia മതവും മയക്കുമരുന്നും: സാമ്രാജ്യത്വവിരുദ്ധതയും ഇസ്‌ലാമോഫോബിയയും August 14, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ലാറ്റിനമേരിക്കയിൽ നടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ ഇടപെടലുകൾ ആഗോളതലത്തിൽ ഗൗരവ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ലാറ്റിനമേരിക്കയിൽ അമേരിക്ക സ്വീകരിച്ച സാമ്പത്തിക ഉപരോധങ്ങൾ, നയതന്ത്ര സമ്മർദങ്ങൾ, സൈനിക അട്ടിമറികൾ എന്നിവ ഈ ചർച്ചകളുടെ ഭാഗമായിരുന്നു. ഫലസ്തീനിലും ഇറാനിലും ഉക്രൈനിലുമൊക്കെ തുടരുന്ന അധിനിവേശ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ആഗോള രാഷ്ട്രീയത്തിന്റെ വിവിധ അധികാരഘടനകൾ നമ്മുടെ ശ്രദ്ധയിലേക്കു വരുന്നു. ഇതൊക്കെ പ്രാദേശിക സംഘർഷമായോ അധികാരരാഷ്ട്രീയമായോ മാത്രം വായിക്കാനാവില്ല. മറിച്ച്, സാമ്രാജ്യത്വത്തിന്റെ ദീർഘകാല ചരിത്രവും അതിന്റെ ആഗോള പ്രവർത്തനരീതികളും മനസിലാക്കേണ്ട നിർണായക ഘട്ടമായാണിത് നിലകൊള്ളുന്നത്. ഈ […] Read more » Anti- Muslim Racism Clash of Civilisation Empire Hisapanophobia Imperialism islamophobia-documentation Latin America pan-indian-islamophobia Racism USA
Islamophobia Studies Theorising Islamophobia ഉത്തരാധുനികതയല്ല, അധിനിവേശാനന്തരത: ഇസ്‌ലാമോഫോബിയാ വിരുദ്ധതയുടെ ചരിത്രസാഹചര്യം February 1, 2025 by കെ. അഷ്റഫ് ഉത്തരാധുനികത എന്നാല്‍ ബൃഹദാഖ്യാനങ്ങളുടെ അന്ത്യം എന്ന സമീപനം ഏറെ ജനപ്രിയമാണ്. പത്ര മാധ്യമങ്ങല്‍ നിരീക്ഷിച്ചാല്‍ വിമര്‍ശകരും അനുകൂലികളും ഒരുപോലെ അംഗീകരിക്കുന്ന ഒരു പോപുലര്‍ നിര്‍വചനമാണിത്. ഗവേഷകരുടെ കാര്യമല്ല പറയുന്നത്. കേരളത്തിലും ഇതാണ് അനുഭവം. ഫ്രഞ്ച് ദാര്‍ശനികനും സാമൂഹികശാസ്ത്രജ്ഞനും സാഹിത്യനിരൂപകനുമായ ജീന്‍ ഫ്രാങ്ക്വാ ലിയോത്താര്‍ ആയിരുന്നു ഈ നിര്‍വചനത്തിനു പിന്നില്‍. ഉത്തരാധുനികതയുടെ പ്രഭാവം മനുഷ്യജീവിതത്തില്‍ എന്ത് മാറ്റങ്ങളുണ്ടാക്കുന്നു എന്ന് വിശകലനം ചെയ്തതിലൂടെ അദ്ദേഹം ലോകമെങ്ങും വായിക്കപ്പെട്ടു. ലിയോത്താര്‍ (1979) പോസ്റ്റ് മോഡേണ്‍ അവസ്ഥയെ ‘ഗ്രാന്‍ഡ് നരേറ്റീവുകളെ’ (ബൃഹദാഖ്യാനങ്ങള്‍) ചോദ്യം […] Read more » Akbar S Ahmad Decoloniality Hamid Dabashi Lyotard Postcolonialism Postmodernism Salman Sayyid Transmodernity Ziauddin Sardar
Islamophobia Studies Theorising Islamophobia സത്യാനന്തരം, രാഷ്ട്രീയാനന്തരം December 1, 2024 by കെ. അഷ്റഫ് ഭരണകൂടത്തിനും വിപണിക്കുമപ്പുറം ജനങ്ങൾ ഒരുമിച്ചുചേരുന്ന ഇടങ്ങളിലൂടെ നിർമിക്കുന്ന പൊതുമണ്ഡലം എന്ന ആശയം ചരിത്രപരമായിത്തന്നെ നിരവധി സംഘർഷങ്ങളിലൂടെ വികസിച്ചതാണ്. 1962-ൽ യൂറോപ്പിൽ ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ ചരിത്രമാണ് യുർഗൻ ഹേബർമാസ് വിവരിക്കുന്നതെങ്കിൽ, സ്ത്രീപക്ഷ നിലപാടുകളിലൂടെ അതിലെ ഒഴിവാക്കലുകളെയും വ്യത്യസ്തമായ ഭാവി പുനർനിർമാണത്തെയും കുറിച്ച് നാൻസി ഫ്രേസർ 1990-ൽ തിരുത്തെഴുതി. ജനാധിപത്യത്തിന്റെ സക്രിയമായ വികാസത്തിന് പൊതുമണ്ഡലം എന്ന സങ്കൽപം, വിശിഷ്യ പൗരസമൂഹ രാഷ്ട്രീയത്തിന്റെ ഇടമെന്ന നിലയിൽ ഒഴിച്ചുകൂടാനാവാത്തതാണ്. മാറുന്ന പൊതുമണ്ഡലം 90-കൾക്കുശേഷം ശക്തിപ്പെട്ട കോർപറേറ്റ് മാധ്യമങ്ങൾ ബഹുജനാഭിപ്രായത്തെ വരിഞ്ഞുമുറുക്കുകയും ഒപ്പം […] Read more » Habermas Nancy Fraser Politics of Islamophobia Post-truth
Global Islamophobia Islamophobia Studies Theorising Islamophobia ഇസ്ലാമോഫോബിയ: ധര്‍മം, പ്രവര്‍ത്തനം November 1, 2024 by കെ. അഷ്റഫ് The very serious function of racism is distraction. It keeps you from doing your work. It keeps you explaining, over and over again, your reason for being. Somebody says you have no language and so you spend 20 years proving that you do. Somebody says your head isn’t shaped properly so you have scientists working […] Read more » Capitalism Otherisation Otherness Racism Toni Morison
Islamophobia Studies Kerala Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയക്ക് മുസ്ലിംകളില് നിന്നും ഇസ്ലാമില്‍ നിന്നും കാരണങ്ങള്‍ കണ്ടെത്തുന്നവിധം October 9, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഇസ്ലാമോഫോബിയ: സെപ്റ്റംബര്‍ മാസം റിപ്പോര്‍ട്ട് (ഭാഗം രണ്ട്) Read more » Baburaj Bhagavathy islamophobia islamophobiadocumentation islamophobiakeralareport k ashraf
Islamophobia Studies Theorising Islamophobia ദൈനംദിന ഇസ്‌ലാമോഫോബിയ: എട്ടു പ്രധാന രീതികള്‍ October 1, 2024 by കെ. അഷ്റഫ് ഇസ്ലാമോഫോബിയ എങ്ങനെയാണ് ദൈനംദിനജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിയ മൂന്നു ഇംഗ്ലീഷ് ഗവേഷകരാണ് പീറ്റര്‍ ഹോപ്കിന്‍സും, ഗുര്‍ചെതന്‍ സന്‍ഘേരയും കാതറിന്‍ ബോട്ടറിലും. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ തന്നെ അവര്‍ രചിച്ചിട്ടുണ്ട്. ഇസ്‌ലാമോഫോബിയയുടെ എട്ട് രീതിയിലുള്ള ദൈനംദിന ആവിഷ്‌കാരങ്ങളെക്കുറിച്ച് ഇവര്‍ ഒരു ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ഇസ്‌ലാമോഫോബിയക്ക് ഒരു പ്രത്യയശാസ്ത്ര അടിത്തറ മാത്രമല്ല ദൈനംദിന ജീവിതത്തിന്റെ ഒരു ഘടനയും കൈവന്നിരിക്കുന്നു. ഓരോ ദിവസവും വിവിധ രീതികളില്‍ ഇസ്‌ലാമോഫോബിയ നമ്മുടെ ദൈനംദിനജീവിതത്തെ അടക്കി ഭരിക്കുന്നു. ഇസ്‌ലാമോഫോബിയ എന്നതു കാഴ്ചയില്‍ തെളിയുന്ന […] Read more » Everyday Islamophobia
Global Islamophobia Indian Islamophobia Islamophobia Studies Theorising Islamophobia സന്തുഷ്ട ജീവിതവും മുസ്‌ലിം രാഷ്ട്രങ്ങളും: നവനാസ്തിക ഇസ്ലാമോഫോബിയ October 1, 2024 by കെ. അഷ്റഫ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡനും ഡെന്‍മാര്‍ക്കും നിരീശ്വര – നിര്‍മത സമൂഹങ്ങളാണ്. മുസ്‌ലിംങ്ങള്‍ ഭൂരിപക്ഷമുള്ള ദേശരാഷ്ട്രങ്ങള്‍ ഹിംസയിലും യുദ്ധത്തിലും അഭിരമിക്കുമ്പോള്‍ സ്വീഡനും ഡെന്‍മാര്‍ക്കും സന്തോഷത്തിലും ജീവിതാഭിമുഖ്യത്തിലും മുന്നിലാണ്. മതത്തെ വിശിഷ്യ ഇസ്ലാമിനെ പടിക്കു പുറത്തു നിറുത്താന്‍ ഉയര്‍ത്തുന്ന ഒരു ചരിത്രമാതൃകയുമാണിത്. കേരളത്തിലെ നവനാസ്തികരുടെ പ്രചാരണത്തിന്റെ ഒരു ശൈലിയാണിത്. എന്നാല്‍ ഇത്തരമൊരു പ്രചാരണത്തില്‍ ഉള്ളടങ്ങിയ ഇസ്ലാമോഫോബിയ മതവിമര്‍ശനവും കഴിഞ്ഞു ഇസ്ലാമിനെ പ്രത്യേകം ലക്ഷ്യം വെക്കുന്ന ലളിതവായനയുടേതും വംശീയവല്‍ക്കരണശ്രമങ്ങളുടേയും ഭാഗമാണ്. ഫില്‍ സുക്കര്‍മാന്‍ 2008-ല്‍ എഴുതിയ ‘സൊസൈറ്റി വിത്തൗട്ട് ഗോഡ്: വാട്ട് […] Read more » Atheism Global Development Happiness Index Kerala Atheism New Athiesm Rationalism Scandinavia