Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia തിരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ: രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും March 22, 2026 by ബാബുരാജ് ഭഗവതി പ്രിയ സുഹൃത്തുക്കളെ, നാം ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പ്രതിരോധം നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് വസ്തുത. അപ്പോള്‍ അടുത്ത ഘട്ടത്തില്‍ നാം പരിശോധിക്കുന്നത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍, ഇസ്‌ലാമോഫോബിയ ഒരു കക്ഷിരാഷ്ട്രീയ പ്രശ്‌നമായി ഉപയോഗിക്കുന്നത് ശരിയാണോ എന്നതാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടങ്ങള്‍ പലപ്പോഴും ഒരു രാഷ്ട്രീയ കക്ഷി മറുകക്ഷിയെ മറികടക്കുന്നതിനുള്ള കേവല ആയുധമായി, ഇസ്‌ലാമോഫോബിയക്കെതിരെ ശരിയായ സമീപനമില്ലാതെയും അവസരവാദപരമായും ഉപയോഗിക്കുകയാണെങ്കില്‍, അത് ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായിരിക്കും […] Read more » CPM Election and Islamophobia Electoral Politics Indian National Congress INL Kerala Election Minority Politics PDP SDPI WelfareParty
Kerala Islamophobia Theorising Islamophobia മാപ്പിളപ്പേടിയുടെ ചൂഴ്നിലകൾ March 21, 2026 by അരുൺ അശോകൻ ഈ പരിപാടിയിലേക്ക് എന്നെ വിളിച്ച സുദേഷ് എം. രഘു ചേട്ടനോടും ഇസ്‌ലാമോഫോബിയയുടെ പ്രശ്നമണ്ഡലത്തെ നിരന്തരം തുറന്നുകാട്ടാൻ പണിയെടുക്കുന്ന ബാബുരാജ് ഭഗവതിയോടും കെ. അഷ്റഫിനോടും നന്ദി പറയുന്നു. എനിക്കു നേരിട്ടു പരിചയമില്ലാത്ത വ്യക്തികളുടെ ശ്രമഫലമാണ് ‘അപരപ്രിയം ട്രസ്റ്റും’ അതിന്റെ മുൻകൈയിൽ സാധ്യമായ ‘ഇസ്‌ലാമോഫോബിയ വാച്ചും’. ശ്രീനാരായണ ഗുരു പാടി: പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയ- പ്രിയമപര പ്രിയമെന്നനേകമായി പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തന്‍- പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം. പ്രിയമപരന്റെയതെന്‍പ്രിയം; സ്വകീയ- പ്രിയമപരപ്രിയമിപ്രകാരമാകും നയമതിനാലെ നരന്നു നന്മ നല്‍കും ക്രിയയപരപ്രിയഹേതുവായ് വരേണം. […] Read more » Brahminism Caste among Muslims Caste and Islamophobia Malabar Manuel Mappila Mappilappedi Muslim Dress Muslim Women Pazhasshi Pazhassi Raja Pulappedi Pulaya Purdah William Logan
Geographies of Islamophobia Global Islamophobia Kerala Islamophobia Theorising Islamophobia ആഗോള ഇസ്‌ലാമോഫോബിയയും കേരളവും: ഫ്രെഡറിക് ഫോര്‍സൈത്ത് മുതൽ ടോം ലൂറ്റ്‌സ് വരെ March 16, 2026 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2023ല്‍ ഒരു ദിവസം രണ്ടെന്ന തോതില്‍ ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടന്നുവെന്ന് വാഷിങ്ടൺ ഡിസി കേന്ദ്രമായ ഇന്ത്യ ഹേറ്റ് ലാബ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 75% വിദ്വേഷ പ്രസ്താവനകളുടെയും കേന്ദ്രം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 2025-ല്‍ 1318 വിദ്വേഷ പ്രസ്താവനകളാണ് ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഏഴെണ്ണം മാത്രമാണ് കേരളത്തിന്റെ വിഹിതം. എന്തായിരിക്കും കേരളത്തിലെ ഈ വ്യത്യാസത്തിന്റെ കാരണം? ഹിന്ദുത്വരുടെ കേരള വിരുദ്ധത കേരളം തീര്‍ച്ചയായും ഹിന്ദുത്വരുടെ ഒരു […] Read more » And the Monkey Learned Nothing: Dispatches from a Life in Transit Dharmasthala Fiction Frederick Forsyth Karnataka Malappuram Malappuramdistrict Novel The Afghan Novel by Frederick Forsyth Tom Lutz Travel Writing
Global Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയ, ഇറാനോഫോബിയ: സാമ്രാജ്യത്വവിരുദ്ധതയുടെ പ്രതിസന്ധികൾ March 15, 2026 by വസീം ആർ. എസ്. ഇറാനെതിരെ അമേരിക്കൻ സാമ്രാജ്യത്വവും സയണിസ്റ്റ് ശക്തികളും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ-സൈനിക സമ്മർദ്ദങ്ങളും ആക്രമണങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയയും ഇറാനോഫോബിയയും ഒന്നു ചേരുകയും വഴിപിരിയുകയും ചെയ്യുന്ന സന്ദർഭങ്ങൾ പ്രത്യേക വിശകലനം അർഹിക്കുന്നു. സമകാലിക ലോകത്ത് സാമ്രാജ്യത്വ വിരുദ്ധതയും ഇസ്‌ലാമോഫോബിയ വിരുദ്ധതയും തമ്മിലുള്ള പരസ്പര ബന്ധങ്ങൾ കൂടുതൽ വ്യക്തത ആവശ്യപ്പെടുന്നുണ്ട്. ഇസ്‌ലാമോഫോബിയയുടെ ആധുനിക ചരിത്രത്തിൽ 1980-കളെ പല ഗവേഷകരും നിർണായക ഘട്ടമായി കാണുന്നു. 1979-ൽ ഇറാനിൽ നടന്ന ഇസ്‌ലാമിക വിപ്ലവം പാശ്ചാത്യ ശക്തികൾ പിന്തുണച്ചിരുന്ന ഷാ ഭരണത്തെ അവസാനിപ്പിക്കുകയും പുതിയ […] Read more » Benjamin Netanyahu Bernard Lewis Good Muslim Bad Muslim Good Sunni Bad Shia Imperialism Iranian Revolution
Gendered Islamophobia Global Islamophobia Islamophobia Studies Theorising Islamophobia ലിംഗവൽകൃത ഇസ്‌ലാമോഫോബിയ: ഒരു പരിചയം March 13, 2026 by സഫ പി. പാശ്ചാത്യ ലോകത്തും അതിന്റെ സ്വാധീനത്തിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള പൊതുചർച്ചകളിൽ പലപ്പോഴും ഉയരുന്ന ഒരു ധാരണയുണ്ട്: മുസ്‌ലിമാകുക എന്നത് തന്നെ സ്ത്രീകളെ സംബന്ധിച്ചുള്ള വിവേചനപരമായ സമീപനങ്ങളെ ഉൾക്കൊള്ളുന്ന ഒരു മതപരമായ അവസ്ഥയാണ് എന്നും അതുകൊണ്ടുതന്നെ മുസ്‌ലിം സമൂഹം ആധുനിക മതേതര സമൂഹത്തിന്റെ മൂല്യങ്ങളോട് അടിസ്ഥാനപരമായി പൊരുത്തപ്പെടാത്തതാണ് എന്നുമാണത്. അതായത്, ലിംഗ സമത്വം, വ്യക്തി സ്വാതന്ത്ര്യം, ആധുനികത എന്നിവയെ അടിസ്ഥാനമാക്കി രൂപപ്പെട്ട ഒരു മതേതര സാമൂഹിക ക്രമത്തിന്റെ പുറത്താണ് മുസ്‌ലിം സമൂഹം നിലകൊള്ളുന്നത് എന്നൊരു ഭാവന ഇവിടെ സൃഷ്ടിക്കപ്പെടുന്നു. […] Read more » Gendered Islamophobia Masculinity Muslim Men Muslim Women and Islamophobia Stereotypes
Islamophobia Studies Kerala Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയയുടെ കേരളീയ വര്‍ത്തമാനം March 12, 2026 by ശ്രുതീഷ് കണ്ണാടി കേരളീയ പൊതുമണ്ഡലത്തിന്റെ ഒരു സ്ഥിരപ്രശ്നം, അത് പലപ്പോഴും പ്രബല രാഷ്ട്രീയ ധാരകളോട് ചേര്‍ന്നുനില്‍ക്കുകയും ചെറുതുകളെയും അപരങ്ങളെയും പുറന്തള്ളാന്‍ സ്വാഭാവിക പ്രവണത കാണിക്കുകയും ചെയ്യുന്നു എന്നതാണ്. ഈ പ്രവണതക്കെതിരെ നിന്നുകൊണ്ട് ഇസ്‌ലാമോഫോബിയക്കെതിരെ മറ്റൊരു രാഷ്ട്രീയ ഇടം കണ്ടെത്തേണ്ട ആവശ്യം ഇന്നത്തെ സാഹചര്യത്തില്‍ ശക്തമായി അനുഭവപ്പെടുന്നു. ഇസ്‌ലാമോഫോബിയ എന്ന ആധുനിക വംശീയ രൂപത്തെ ഇന്ത്യന്‍ പശ്ചാത്തലത്തിലും പ്രത്യേകിച്ച് കേരളീയ സാമൂഹിക ഘടനയ്ക്കുള്ളിലും പരിശോധിക്കാനുള്ള ശ്രമങ്ങള്‍ അതിനാലാണ് പ്രാധാന്യമര്‍ഹിക്കുന്നത്. മലയാളികള്‍ ആന്തരികവൽക്കരിച്ചിരിക്കുന്ന ‘ഇസ്‌ലാമോഫോബിയയെ’ ദൃശ്യതയിലേക്ക് കൊണ്ടുവരിക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. […] Read more » Kerala Model of Islamophobia Politics of Mourning Public Sphere
Global Islamophobia Islamophobia Studies Theorising Islamophobia ഇസ്‌ലാമോഫോബിയ: മൂന്ന് സ്കൂൾ ഓഫ് തോട്ടുകൾ March 10, 2026 by മുഹമ്മദ് മുസ്തഫ ഏലംകുളം ഇസ്ലാമോഫോബിയ (islamophobia) അഥവാ മുസ്‌ലിം വിരുദ്ധ വംശീയത (anti-muslim racism) എന്നത് ഒരു സമകാലിക സാമൂഹിക പ്രശ്നമെന്നതിലുപരി, ഇന്ന് അക്കാദമിക ലോകത്ത് പ്രത്യേകമായി പഠിക്കപ്പെടുന്ന ഒരു ജ്ഞാന വിഷയമായി മാറിയിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള പഠനങ്ങളെ പൊതുവെ “ഇസ്‌ലാമോഫോബിയ പഠനങ്ങൾ” (islamophobia studies) എന്നാണ് വിളിക്കുന്നത്. സമൂഹത്തിൽ മുസ്‌ലിംകളെക്കുറിച്ച് രൂപപ്പെടുന്ന വംശീയമായ ഭീതികളും മുൻവിധികളും, രാഷ്ട്രീയവും മാധ്യമവും നിയമവും സാമൂഹിക ഇടപെടലുകളും വഴി, എങ്ങനെ രൂപപ്പെടുന്നു എന്നത് മനസിലാക്കാനുള്ള ശ്രമങ്ങളാണ് ഈ പഠനങ്ങളുടെ ലക്ഷ്യം. ഈ മേഖലയിൽ നടക്കുന്ന […] Read more » Anti- Muslim Racism Brian Klug cultural racism Decoloniality Edward Said Hatem Bazian Iman Attia Islamophobia Studies John Esposito Nasar Meer Orientalism othering Post-colonial Studies Prejudice Studies racialisation Ramon Grosfoguel Runnymede Trust Salman Sayyid Wolfgang Benz
Islamophobia Studies Theorising Islamophobia ഇസ്‌ലാമോഫോബിയയുടെ ആന്തരികവൽക്കരണം March 2, 2026 by ബാബുരാജ് ഭഗവതി ചോദ്യം: ഒരു മുസ്‌ലിം ഇസ്‌ലാം വിരുദ്ധനാകുമോ? ഉത്തരം: ഇല്ല. വിശ്വാസിയായ ഒരു മുസ്‌ലിം ഇസ്‌ലാം വിരുദ്ധനല്ല. അവരുടെ വിശ്വാസവും തിരഞ്ഞെടുപ്പും തന്നെയാണ് അവരെ ഇസ്‌ലാമിന്റെ ഭാഗമാക്കുന്നു. ചോ: എന്നാൽ ഒരു മുസ്‌ലിം ഇസ്‌ലാമോഫോബിക് ആവുമോ? ആയി തോന്നുന്നത് എങ്ങനെ? ഉ: അത് ആന്തരികവൽക്കരിക്കപ്പെട്ട (internalised) ഇസ്‌ലാമോഫോബിയയിലൂടെ സംഭവിക്കുന്നു. സമൂഹം, മാധ്യമങ്ങൾ, ഭരണകൂടസ്ഥാപനങ്ങൾ എന്നിവ നിർമിക്കുന്ന ഇസ്‌ലാമോഫോബിക് ധാരണകൾ മുസ്‌ലിംകളിൽ ചിലർ അറിഞ്ഞും അറിയാതെയും സ്വാംശീകരിക്കുന്നു. ആന്തരികവൽക്കരണത്തിലൂടെ മുസ്‌ലിംകൾ ഇസ്‌ലാമോഫോബിയയുടെ വാഹകരാവുന്നു (carriers). ചോ: അതായത് മുസ്‌ലിംകൾ തന്നെയാണോ […] Read more » Faith and Islamophobia Internalised Islamophobia Islam and Islamophobia? Muslims and Islamophobia
Islamophobia Studies Kerala Islamophobia Theorising Islamophobia തെരുവ് നായകളും മുസ്‌ലിംകളും: ചില താരതമ്യ പ്രശ്നങ്ങൾ March 1, 2026 by അബ്ദുൽ വാജിദ് കേരളത്തിൽ കോവിഡ് ലോക്ക്ഡൗൺ രണ്ട് വർഷം നീണ്ടുനിന്ന കാലത്ത്, മറ്റു സർക്കാർ സ്ഥാപനങ്ങളെപ്പോലെ തന്നെ മൃഗക്ഷേമവും മൃഗനിയന്ത്രണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പൂർണമായി പ്രവർത്തിച്ചിരുന്നില്ല. ഇതിന്റെ ഫലമായി ഒരു പ്രത്യേക സാഹചര്യം രൂപപ്പെട്ടു. തെരുവ് നായകളെ വന്ധ്യംകരിക്കുന്ന (neutering) പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തതിനാൽ സംസ്ഥാനത്തെ തെരുവ് നായകളുടെ എണ്ണം വേഗത്തിൽ വർധിച്ചു. അതോടൊപ്പം ലോക്ക്ഡൗൺ കാരണം ഹൈവേകൾ, തെരുവുകൾ, മാർക്കറ്റുകൾ എന്നിവ ശൂന്യമായതും ഈ വർധനവിനെ കൂടുതൽ ശക്തമാക്കി. മനുഷ്യരുടെ ഇടപെടൽ കുറവായതിനാൽ തെരുവ് നായകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കുകയും […] Read more » Animals Animals and Muslims Dogs Dogs and Muslims
Islamophobia Studies Theorising Islamophobia വിവിധയിനം ഇസ്‌ലാമോഫോബിയകൾ February 27, 2026 by ബാബുരാജ് ഭഗവതി ഇസ്ലാമോഫോബിയ പല തലത്തിലുണ്ട്. ദേശരാഷ്ട്ര വ്യവസ്ഥ തന്നെ ഇസ്‌ലാമോഫോബിയയുടെ രൂപം കൈവരിക്കുന്ന വ്യവസ്ഥാപരമായ ഇസ്‌ലാമോഫോബിയയുണ്ട്. ജാതി, പ്രദേശം, ലിംഗം, വർഗം തുടങ്ങിയ രൂപം കൈവരിക്കുന്ന ഘടനാപരമായ ഇസ്‌ലാമോഫോബിയയുണ്ട്. വ്യക്തികളും വിഭാഗങ്ങളും പുലർത്തുന്ന വിവിധയിനം ഇസ്‌ലാമോഫോബിയകളുണ്ട്: സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ, മതേതരരെന്നും ജനാധിപത്യവാദികളെന്നും ഇടതുപക്ഷക്കാരെന്നും സ്വയം വിശേഷിപ്പിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇസ്‌ലാമോഫോബിയ തുടങ്ങി വിവിധ രീതിയിൽ ഇത് പ്രവർത്തിക്കുന്നു. എന്നാല്‍ വിവിധ വിഭാഗങ്ങളുടെ ഇസ്‌ലാമോഫോബിയകളെ പരസ്പരം സമീകരിക്കരുതെന്നതാണ് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള പഠനങ്ങളില്‍ പ്രധാനം. കാരണം സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ, മുസ്‌ലിം, അല്ലെങ്കില്‍ ഇസ്‌ലാം എന്നതിന്റെ […] Read more » Everyday Islamophobia Hate Speech Internalised Islamophobia islamophobia documentation Left Types of Islamophobia