Category: Kerala Islamophobia

Islamophobia Studies Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയ വർത്തമാനങ്ങളെങ്ങനെ ഒഴിവാക്കാം? ഏഴ് ഉദാഹരണങ്ങൾ

ഇസ്‌ലാമോഫോബിയ തുറന്ന വിദ്വേഷപ്രസംഗങ്ങളായോ വ്യക്തമായ ആക്രമണങ്ങളായോമാത്രമല്ല പ്രത്യക്ഷപ്പെടുക. പലപ്പോഴുമത് ‘നിഷ്പക്ഷ’ വാക്കുകളിലൂടെയും ‘യുക്തിപരമായ’ അഭിപ്രായങ്ങളിലൂടെയും ‘സാധാരണ’ സാമൂഹിക സംഭാഷണങ്ങളിലൂടെയുമൊക്കെ തികച്ചും ‘സ്വാഭാവികമായി’ പ്രകടിപ്പിക്കപ്പെടും. ഇത്തരം ഭാഷാരൂപങ്ങളുടെ പ്രയോഗം മുസ്‌ലിംകളെ നേരിട്ടു ലക്ഷ്യമിടുന്നില്ലെന്ന ഭാവത്തിലാകും. പക്ഷേ, മുസ്‌ലിംകളെ സംശയത്തിന്റെ നിഴലിലാക്കിയും അവരോട് സാമൂഹികാകലം‌ സൃഷ്ടിച്ചും അവർക്കുമേൽ നിയന്ത്രണം അടിച്ചേല്പിച്ചും അവരുടെ കർത്തൃത്വം നിരസിച്ചുമൊക്കെ അവ പ്രവർത്തിക്കുന്നു. ‘നിശ്ശബ്ദ ഭൂരിപക്ഷം’, ‘ചില തീവ്രവിഭാഗങ്ങൾ’, ‘ആധുനിക സമൂഹം’, ‘ഞാൻ സംഘിയല്ല, പക്ഷേ….’, ‘എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല, പക്ഷേ……’, ‘അവർ ചെറിയ വിഭാഗമാണ്, […]

Read more »

Experiencing Islamophobia Kerala Islamophobia

ഒരു ശ്രീനാരായണീയൻ അനുഭവിച്ച ഇസ്‌ലാമോഫോബിയ

ഞാൻ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പിൻപറ്റുന്ന ഒരു ഈഴവ സമുദായാംഗമാണ്. കഴിഞ്ഞ മാർച്ച് 15-ലെ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഞാൻ പങ്കുവച്ച ഒരു വാട്സ്ആപ്പ് സ്റ്റാറ്റസിന് എന്റെ ഒരു സുഹൃത്തിൽ നിന്ന് വന്ന പ്രതികരണ സന്ദേശം, നമ്മുടെ സമൂഹത്തിൽ മുസ്‌ലിംകളോടുള്ള സാഹോദര്യത്തിൽ സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിള്ളലുകളുടെ ആഴം വെളിപ്പെടുത്തുന്നു. എന്റെ ആത്മസുഹൃത്തായിരുന്ന ഒരു ഈഴവ സമുദായാംഗമിട്ട “കാക്കാൻമാർക്ക് കു**ഞ്ഞും കൊടുക്ക്.” എന്ന സന്ദേശം എനിക്ക് അതിയായ മനോവിഷമമുണ്ടാക്കി. ഇടതുപക്ഷ അനുഭാവിയെന്ന് അവകാശപ്പെട്ടിരുന്ന ആ സുഹൃത്തിന്റെ പ്രതികരണം […]

Read more »

Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia

തിരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ: രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും

പ്രിയ സുഹൃത്തുക്കളെ, നാം ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പ്രതിരോധം നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് വസ്തുത. അപ്പോള്‍ അടുത്ത ഘട്ടത്തില്‍ നാം പരിശോധിക്കുന്നത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍, ഇസ്‌ലാമോഫോബിയ ഒരു കക്ഷിരാഷ്ട്രീയ പ്രശ്‌നമായി ഉപയോഗിക്കുന്നത് ശരിയാണോ എന്നതാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടങ്ങള്‍ പലപ്പോഴും ഒരു രാഷ്ട്രീയ കക്ഷി മറുകക്ഷിയെ മറികടക്കുന്നതിനുള്ള കേവല ആയുധമായി, ഇസ്‌ലാമോഫോബിയക്കെതിരെ ശരിയായ സമീപനമില്ലാതെയും അവസരവാദപരമായും ഉപയോഗിക്കുകയാണെങ്കില്‍, അത് ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായിരിക്കും […]

Read more »

Kerala Islamophobia Theorising Islamophobia

മാപ്പിളപ്പേടിയുടെ ചൂഴ്നിലകൾ

ഈ പരിപാടിയിലേക്ക് എന്നെ വിളിച്ച സുദേഷ് എം. രഘു ചേട്ടനോടും ഇസ്‌ലാമോഫോബിയയുടെ പ്രശ്നമണ്ഡലത്തെ നിരന്തരം തുറന്നുകാട്ടാൻ പണിയെടുക്കുന്ന ബാബുരാജ് ഭഗവതിയോടും കെ. അഷ്റഫിനോടും നന്ദി പറയുന്നു. എനിക്കു നേരിട്ടു പരിചയമില്ലാത്ത വ്യക്തികളുടെ ശ്രമഫലമാണ് ‘അപരപ്രിയം ട്രസ്റ്റും’ അതിന്റെ മുൻകൈയിൽ സാധ്യമായ ‘ഇസ്‌ലാമോഫോബിയ വാച്ചും’. ശ്രീനാരായണ ഗുരു പാടി: പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയ- പ്രിയമപര പ്രിയമെന്നനേകമായി പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തന്‍- പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം. പ്രിയമപരന്റെയതെന്‍പ്രിയം; സ്വകീയ- പ്രിയമപരപ്രിയമിപ്രകാരമാകും നയമതിനാലെ നരന്നു നന്മ നല്‍കും ക്രിയയപരപ്രിയഹേതുവായ് വരേണം. […]

Read more »

Kerala Islamophobia Special Report

“റംസാൻ ആശംസകൾ” പറഞ്ഞ് “പെരുന്നാൾ” ആഘോഷിക്കുമ്പോൾ

മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട പദങ്ങളും ആചാരങ്ങളും പൊതുസമൂഹത്തിൽ പലപ്പോഴും തെറ്റായി മനസ്സിലാക്കപ്പെടുകയും തെറ്റായ രീതിയിൽ പ്രചരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഭാഷാപരമായ ചെറിയ പിഴവുകളായി തോന്നുന്ന ഇത്തരം കാര്യങ്ങൾ പോലും, വാസ്തവത്തിൽ, ഒരു വലിയ സാമൂഹിക അജ്ഞതയുടെ സൂചനകളാണ്. ‘റംസാൻ ആശംസകൾ’ എന്ന രീതിയിൽ ചെറിയ പെരുന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കുന്നതുപോലുള്ള സംഭവങ്ങൾ അതിന്റെ ഏറ്റവും സാധാരണമായ ഉദാഹരണങ്ങളാണ്. ഹിജ്റ കലണ്ടർ അല്ലെങ്കിൽ ഇസ് ലാമിക കലണ്ടർ  പ്രകാരമുള്ള ഒമ്പതാം  മാസത്തിന്റെ പേരായ ‘റമദാനെ’യും അതിന്റെ തൊട്ടടുത്ത മാസം (പത്ത് […]

Read more »

Islamophobia Studies Kerala Islamophobia

ഇസ്‌ലാമോഫോബിയ: കേരളമൊരു അപവാദമോ?

2026 ജനുവരിയിലെ ഒരു വാർത്താസമ്മേളനം പൊതുചർച്ചകളിലെ മുസ്‌ലിം ബിംബവത്കരണത്തിനുപയോഗിക്കുന്ന ‘സവിശേഷ’ ഭാഷാപ്രയോഗങ്ങളിലേക്കു ശ്രദ്ധക്ഷണിച്ചു. കേരളത്തിലെ ഏക മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് എസ്എൻഡിപി പ്രസ്ഥാനത്തിന് സ്കൂളുകൾ തുടങ്ങാൻ അനുമതി ലഭിക്കുന്നില്ലെന്ന തന്റെ മുൻ ആരോപണത്തെക്കുറിച്ച് റിപ്പോർട്ടർ ടിവി ജേണലിസ്റ്റ് റഹീസ് റഷീദ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് ഒരു ചോദ്യം ചോദിച്ചു. റഷീദ് തുടർചോദ്യങ്ങളുന്നയിച്ചതോടെ പ്രകോപിതനായ നടേശൻ മൈക്രോഫോണുകൾ തട്ടിമാറ്റി അവിടെനിന്ന് പോയി. പിറ്റേന്ന് മാധ്യമങ്ങളെക്കണ്ട നടേശൻ ആക്രമണം കടുപ്പിച്ചു. റഷീദിന്റെ പേരെടുത്ത് പറയുകയും അദ്ദേഹത്തിന്റെ ജന്മനാടായ […]

Read more »

Experiencing Islamophobia Kerala Islamophobia

ഞാനുമൊരു ഇസ്‌ലാമോഫോബായിരുന്നു

കത്തുന്ന വേനൽചൂടിനിടയിലും, നോമ്പിന്റെ അവസാന പത്തിലെ ആ തീക്ഷ്ണ സമയത്തും ഇത്രയും വലിയൊരു സദസിനെ അഭിസംബോധന ചെയ്യേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്തായാലും ഇവിടെ എത്തിയിരിക്കുന്ന എല്ലാവർക്കും എന്റെ നമസ്കാരം. ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ ഒരു യൂട്യൂബ് ചാനലിന്റെ (ടോപ് മീഡിയ) ഉദ്ഘാടനം നിർവഹിക്കാൻ ഞാൻ യോജിച്ച ഒരാളാണെന്ന് എനിക്ക് തോന്നുന്നു. അതിന് ഒരു പ്രത്യേക കാരണമുണ്ട്. മറ്റൊന്നുമല്ല. ഞാൻ ഒരിക്കൽ നല്ലൊരു ഇസ്‌ലാമോഫോബായിരുന്നു. അത് പറയാൻ എനിക്ക് യാതൊരു മടിയും ഇല്ല. ഞാൻ വളർന്നത് ആദ്യം ഒരു അവിശ്വാസിയായിട്ടാണ്. […]

Read more »

Geographies of Islamophobia Global Islamophobia Kerala Islamophobia Theorising Islamophobia

ആഗോള ഇസ്‌ലാമോഫോബിയയും കേരളവും: ഫ്രെഡറിക് ഫോര്‍സൈത്ത് മുതൽ ടോം ലൂറ്റ്‌സ് വരെ

2023ല്‍ ഒരു ദിവസം രണ്ടെന്ന തോതില്‍ ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടന്നുവെന്ന് വാഷിങ്ടൺ ഡിസി കേന്ദ്രമായ ഇന്ത്യ ഹേറ്റ് ലാബ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 75% വിദ്വേഷ പ്രസ്താവനകളുടെയും കേന്ദ്രം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 2025-ല്‍ 1318 വിദ്വേഷ പ്രസ്താവനകളാണ് ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഏഴെണ്ണം മാത്രമാണ് കേരളത്തിന്റെ വിഹിതം. എന്തായിരിക്കും കേരളത്തിലെ ഈ വ്യത്യാസത്തിന്റെ കാരണം? ഹിന്ദുത്വരുടെ കേരള വിരുദ്ധത കേരളം തീര്‍ച്ചയായും ഹിന്ദുത്വരുടെ ഒരു […]

Read more »

Islamophobia Studies Kerala Islamophobia

ഇസ്‌ലാമോഫോബിയ: ആത്മപരിശോധനയില്ലാതെ പ്രതിരോധം സാധ്യമല്ല

2022 മാർച്ച് 15-ന് ഐക്യരാഷ്ട്രസഭ രാജ്യാന്തര  ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചപ്പോൾ, അത് കഴിഞ്ഞകാലത്തെ അനീതികളെ ഓർമിപ്പിക്കുന്നതോടൊപ്പം, ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായിരുന്നു. 2023-മുതൽ ഗസ്സയിൽ ഇസ്രായേൽ വംശഹത്യകൾക്കെതിരായി അമേരിക്കയിലെയും യൂറോപ്പിലെയും യുവസമൂഹത്തിൽ വളരുന്ന ഐക്യദാർഢ്യ പ്രസ്ഥാനങ്ങൾ, ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ മുന്നേറ്റത്തിന്റെകൂടി തെളിവുകളാണ്. എന്നാൽ അതേ രാജ്യങ്ങളിൽത്തന്നെ ഭരണകൂടങ്ങൾ പലപ്പോഴും, യാതൊരു മറയുമില്ലാതെ ഇസ്‌ലാമോഫോബിയയുടെ വാഹകരായി മാറുന്നു. ഇറാനെതിരെ നടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ-സയണിസ്റ്റ് കടന്നാക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് അഞ്ചാമത്തെ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം കടന്നുവരുന്നത്. നിലവിലെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയായ […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയുടെ കേരളീയ വര്‍ത്തമാനം

കേരളീയ  പൊതുമണ്ഡലത്തിന്റെ ഒരു സ്ഥിരപ്രശ്നം, അത് പലപ്പോഴും പ്രബല രാഷ്ട്രീയ ധാരകളോട് ചേര്‍ന്നുനില്‍ക്കുകയും ചെറുതുകളെയും അപരങ്ങളെയും പുറന്തള്ളാന്‍ സ്വാഭാവിക പ്രവണത കാണിക്കുകയും ചെയ്യുന്നു എന്നതാണ്. ഈ പ്രവണതക്കെതിരെ നിന്നുകൊണ്ട് ഇസ്‌ലാമോഫോബിയക്കെതിരെ മറ്റൊരു രാഷ്ട്രീയ ഇടം കണ്ടെത്തേണ്ട ആവശ്യം ഇന്നത്തെ സാഹചര്യത്തില്‍ ശക്തമായി അനുഭവപ്പെടുന്നു. ഇസ്‌ലാമോഫോബിയ എന്ന ആധുനിക വംശീയ രൂപത്തെ ഇന്ത്യന്‍ പശ്ചാത്തലത്തിലും പ്രത്യേകിച്ച് കേരളീയ സാമൂഹിക ഘടനയ്ക്കുള്ളിലും പരിശോധിക്കാനുള്ള ശ്രമങ്ങള്‍ അതിനാലാണ് പ്രാധാന്യമര്‍ഹിക്കുന്നത്. മലയാളികള്‍ ആന്തരികവൽക്കരിച്ചിരിക്കുന്ന ‘ഇസ്‌ലാമോഫോബിയയെ’ ദൃശ്യതയിലേക്ക് കൊണ്ടുവരിക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. […]

Read more »