Category: Kerala Islamophobia

Gendered Islamophobia Kerala Islamophobia

ഫാത്തിമ തെഹിലിയക്കെതിരായ ആക്രമണം ലിംഗവല്‍കൃത ഇസ്‌ലാമോഫോബിയ

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പുതുതലമുറ നേതാക്കളില്‍, പ്രത്യേകിച്ചും സ്ത്രീകളില്‍ ഏറെ ശ്രദ്ധേയയാണ് അഡ്വ. ഫാത്തിമ തെഹിലിയ. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ വന്ന് ഹരിതയുടെയും മുസ്‌ലിം യൂത്ത് ലീഗിന്റെയും പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയ ആളാണവര്‍. തന്റെ പാര്‍ട്ടിക്കകത്തുള്ള സ്ത്രീപ്രാതിനിധ്യ ചര്‍ച്ചകളിലും സ്ത്രീനേതൃത്വത്തിനായുള്ള പോരാട്ടങ്ങളിലും അവര്‍ നജ്മ തബ്ഷീറയ്ക്കും മുഫീദ തെസ്‌നിക്കുമൊപ്പം ശ്രദ്ധേയമായ പങ്കുവഹിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷന്റെ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര മണ്ഡലത്തിലെ യു.ഡി.എഫ് […]

Read more »

Global Islamophobia Indian Islamophobia Kerala Islamophobia

തിരഞ്ഞെടുപ്പ്, ന്യൂനപക്ഷ രാഷ്ട്രീയം, ഇസ്‌ലാമോഫോബിയ: മുന്നോട്ടുള്ള ആലോചനകള്‍

മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയം, ഇസ്‌ലാമോഫോബിയ, തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ എന്നിവയെ തമ്മില്‍ ബന്ധിപ്പിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് ഈ തിരഞ്ഞെടുപ്പുകാലം നമ്മെ ബോധ്യപ്പെടുത്തി. ഇസ്‌ലാമോഫോബിയയെ ഒരു വ്യക്തിഗത മുന്‍വിധിയായി മാത്രം കാണാനാകില്ല; അറിവിന്റെ നിര്‍മ്മാണം, മാധ്യമ പ്രവര്‍ത്തനം, രാഷ്ട്രീയ പ്രയോഗങ്ങള്‍, ഭരണകൂടനയങ്ങള്‍, ചരിത്ര വ്യാഖ്യാനങ്ങള്‍ എന്നിവയുടെ കൂടിച്ചേരലിലൂടെ രൂപപ്പെടുന്ന ഘടനാപരമായ ഒരു സാമൂഹ്യ-രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണത്. മുസ്‌ലിം സ്വയം സംഘാടനത്തിൻ്റെ നിഷേധമാണ് ഇസ്‌ലാമോഫോബിയ ലക്ഷ്യം വെക്കുന്നത്. ഈ പശ്ചാത്തലത്തില്‍, മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയവും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും തമ്മിലുള്ള ബന്ധം കൂടുതല്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. […]

Read more »

Islamophobia Studies Kerala Islamophobia

ഫോക്‌ലോറിൽ നിന്ന് സാഹിത്യത്തിലേക്ക്: മുസ്‌ലിം അപരവൽക്കരണത്തിന്റെ തുടർച്ചകൾ

ഇന്ത്യയെന്ന ദേശരാഷ്ട്ര സങ്കല്പത്തിൽ മുസ്‌ലിംകൾ എങ്ങനെ അപരവൽക്കരിക്കപ്പെട്ടു എന്ന ചർച്ച കവി സച്ചിദാനന്ദൻ വികസിപ്പിക്കുമ്പോൾ അപരവൽക്കരണത്തിന്റെ കുറ്റം മുഴുവനായും ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ചാർത്തിക്കൊടുക്കുന്നുണ്ട്. ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അവർ ചെയ്തുവെച്ച പാതകം എന്ന നിലയ്ക്കാണ് മുസ്‌ലിം അപരവൽക്കരണത്തെ സച്ചിദാനന്ദൻ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. അദ്ദേഹം എഴുതുന്നു: “ഏകമത സമുദായത്തിൽനിന്നു വന്ന ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ബഹുമത സമുദായം എങ്ങനെ കൈകാര്യം ചെയ്യണമെന്നു് അറിയില്ലായിരുന്നു. അവർ പ്രാഥമികമായും ഒരു ഹിന്ദുരാജ്യം എന്ന നിലയിൽ തന്നെയാണ് ഇന്ത്യയെ മനസ്സിലാക്കിയത്. […]

Read more »

Kerala Islamophobia

ഇസ്‌ലാമോഫോബിയ ഡോക്യുമെന്റേഷൻ: എന്ത്? എങ്ങിനെ?

2024-ല്‍ കേരളത്തിൽ 220 സംഭവങ്ങളാണ് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്ടീവ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ശരാശരി ഓരോ 36 മണിക്കൂറിലും ഓരോ സംഭവം വീതം(കേരള  ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ട് 2024, പേജ് 15). എന്നാല്‍ 2025ല്‍ മൊത്തം 636 സംഭവങ്ങളാണ് രേഖപ്പെടുത്തിയത് (കേരളീയം, ഇസ്‌ലാമോഫോബിയ ക്ലിനിക്) . അതായത് ശരാശരി ഓരോ 24 മണിക്കൂറിലും ഏകദേശം രണ്ട് സംഭവങ്ങള്‍ വീതം. ഇതിലേറെ വിപുലമാണ് രേഖപ്പെടുത്താന്‍ സാധിക്കാതെ പോയത് എന്നും ഓര്‍ക്കുക. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇസ്‌ലാമോഫോബിയ പൊതുവേ […]

Read more »

Kerala Islamophobia Theorising Islamophobia

മുസ്‌ലിംകളെ പഠിപ്പിക്കുന്നവരും പഠിക്കുന്നവരും

ഏതൊരു സമൂഹത്തെയും പറ്റിയുള്ള അറിവുകൾ സ്വാഭാവികമായി രൂപപ്പെടുന്നതല്ല; സാമൂഹികസ്ഥാപനങ്ങളിലൂടെയും അധികാരബന്ധങ്ങളിലൂടെയുമൊക്കെ നിർമിക്കപ്പെടുന്നതാണവ. മുസ്‌ലിംകളും ഇതിൽനിന്നു വ്യത്യസ്തരല്ല. സ്കൂൾ വിദ്യാഭ്യാസം, കോളേജ് പഠനം, രാഷ്ട്രീയപ്രസംഗങ്ങൾ, പത്രസാമൂഹികമാധ്യമങ്ങൾ, സാഹിത്യരചനകൾ തുടങ്ങിയവയ്ക്കൊക്കെ അവരെ സംബന്ധിച്ച പൊതുബോധം രൂപപ്പെടുത്തുന്നതിൽ നിർണ്ണായകസ്ഥാനമാണുള്ളത്. ചരിത്രപരമായ വൈവിധ്യവും സാമൂഹികയിടപെടലുകളുടെ സമ്പന്നതയും പ്രകടിപ്പിക്കുന്നൊരു സ്വാഭാവിക സമൂഹമായി വീക്ഷിക്കേണ്ടതിനു പകരം വിശദീകരിക്കപ്പെടേണ്ട ഒരു ‘പ്രശ്നം’ എന്നനിലയിലാണ് മുസ്‌ലിം സമുദായത്തെ അവതരിപ്പിക്കുന്നത്. മുസ്‌ലിംകളെക്കുറിച്ചുള്ള ചർച്ചകൾ സാധാരണമായി വിദ്യാഭ്യാസപിന്നാക്കാവസ്ഥ, മതാധിപത്യം, സ്ത്രീയവകാശങ്ങൾ, രാഷ്ട്രീയാമിതത്വം (എക്സസ്) തുടങ്ങിയ വിഷയങ്ങളിൽ ‘സവിശേഷമായി’ കേന്ദ്രീകരിക്കുന്നു. ഇക്കാര്യങ്ങൾ പ്രധാനമല്ലെന്നല്ല, […]

Read more »

Kerala Islamophobia

സമുദായം, രാഷ്ട്രീയം, ഇസ്‌ലാമോഫോബിയ: സുദേഷ് എം രഘു സംസാരിക്കുന്നു

അഭിമുഖം: ഷബീര്‍ രാരങ്ങോത്ത് ബാല്യകൗമാരങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് തുടങ്ങാമെന്ന് കരുതുന്നു. എവിടെയായിരുന്നു പഠനവും മറ്റും? 1965 ല്‍ എറണാകുളം ജില്ലയിലെ എടവനക്കാട് ഗ്രാമത്തില്‍ ഒരു സാധാരണ ഈഴവ കുടുംബത്തിലാണെന്റെ ജനനം. നാലു മക്കളില്‍ ഏറ്റവും ഇളയ ആള്‍. ഈഴവ സമുദായത്തിന്റെ തന്നെ, സന്മാര്‍ഗ പ്രദീപിക(എസ്.പി) സഭ നടത്തിയിരുന്ന സ്‌കൂളിലാണ് ഞാന്‍ എല്‍ പി വിദ്യാഭ്യാസം ചെയ്തത്. പിന്നീട് ആ സ്കൂളിന്റെ മാനേജറൊക്കെ ആയിട്ടുണ്ട്. എടവനക്കാട് തന്നെയുള്ള കെ പി എം ഹൈസ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ പഠനം. പ്രീഡിഗ്രി, മൂത്തകുന്നം എച് […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

പൊതുതിരഞ്ഞെടുപ്പും ജീവിതത്തിലെ തിരഞ്ഞെടുപ്പുകളും: മുസ്‌ലിം ദൃശ്യതാ പ്രതിസന്ധികൾ

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു വ്യക്തിയും മത്സരിക്കാത്ത ഒരു വ്യക്തിയും പൊതുചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ്. അവർക്കെതിരെ ആരോപണങ്ങളും വാദങ്ങളും ഉയർത്തപ്പെടുന്നു. ഫാത്തിമ തഹിലിയയും ഷാഫി പറമ്പിലുമാണ് മേൽ സൂചിപ്പിച്ച രണ്ട് പേർ. അവർക്കെതിരെ ഉന്നയിക്കുന്നതെന്താണ്? രണ്ട് പേരും “വർഗീയത” പറയുന്നുവെന്നും “മതം” പറഞ്ഞു വോട്ട് പിടിക്കുന്നുവെന്നും ആരോപിക്കപ്പെടുന്നു. ഫാത്തിമ തഹിലിയ പേരാമ്പ്രയിലെ  മുസ്‌ലിം ലീഗ്  സ്ഥാനാർത്ഥിയും ഷാഫി പറമ്പിൽ വടകര ലോകസഭയെ പ്രതിനിധീകരിക്കുന്ന  കോൺഗ്രസ് എം. പിയും നിയമസഭാ തിരഞ്ഞെടുപ്പിലെ യു. ഡി. എഫ് കാമ്പയിനറുമാണ്. എന്നാൽ ആരോപണം ഉന്നയിക്കുന്നവർ […]

Read more »

Kerala Islamophobia

വെള്ളാപ്പള്ളിയെ വായിക്കേണ്ടതെങ്ങനെ?

2025 ഏപ്രിൽ മുതൽ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷപരാമര്‍ശങ്ങളുടെ തുടർപരമ്പര കേരളീയസമൂഹത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. എസ്എന്‍ഡിപിയുടെ നേതൃയോഗങ്ങളിലൂടെയാണ് ഇവയില്‍ പലതും പുറത്തുവന്നത്. അദ്ദേഹത്തിന്റെ വിദ്വേഷപ്രസ്താവനകളും അതിന്റെ സാഹചര്യവും രാഷ്ട്രീയവും പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. അതിനായി, വെള്ളാപ്പള്ളിയുടെ വിദ്വേഷപരാമര്‍ശങ്ങള്‍ പുറത്തുവന്ന സാഹചര്യം പരിശോധിക്കുകയും തുടര്‍ന്നതിനെ സൂക്ഷ്മമായി വിശകലനംചെയ്ത് വര്‍ഗീകരിക്കുകയാണ് ലേഖനാദ്യഭാഗത്ത്. ഈ അന്വേഷണത്തിലൂടെ ഇതര വിദ്വേഷപ്രചാരകരുടെ വാദങ്ങളിൽനിന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾക്കുള്ള വ്യത്യാസങ്ങള്‍ വേര്‍തിരിക്കും . ഒപ്പമൊരു സമുദായമെന്നനിലയില്‍ ഈഴവരുടെ സാമൂഹികാവസ്ഥയുടെ പ്രത്യേകതകളും പ്രശ്നങ്ങളും പരിശോധിക്കുന്നുമുണ്ട്. വെള്ളാപ്പള്ളിയുടെ വിദ്വേഷപരാമര്‍ശങ്ങളെ […]

Read more »

Kerala Islamophobia

മുന്നണി രാഷ്ട്രീയവും ‘ചീത്ത മുസ്‌ലിമിന്റെ’ നിർമ്മാണവും

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ കേരളം പലപ്പോഴും മതേതരത്വത്തിന്റെ അപൂര്‍വവും സവിശേഷവുമായ ഒരു ഇടമായി ആഘോഷിക്കപ്പെടുകയും ഹിന്ദുത്വയുടെ കാലത്ത് അത് മലയാളിയുടെ ആത്മസാക്ഷ്യപ്പെടുത്തലിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തിട്ടുണ്ട്. തുറന്ന ഹിന്ദുത്വ വംശീയതക്ക് പൂര്‍ണമായും കീഴ്‌പ്പെട്ട് വോട്ടുകളായി മാറുന്നതില്‍ വലിയ പരിമിതികളും അത് സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, കേരളീയമായ ഈ സവിശേഷതയുടെ അനന്തരഫലം, ഇസ്‌ലാമോഫോബിയ പലപ്പോഴും ‘മതേതര’ രാഷ്ട്രീയ ശൈലികള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അതിസൂക്ഷ്മവും അപകടകരവുമായ ആഖ്യാനങ്ങളായി മാറാന്‍ അത് കാരണമാകുന്നു എന്നതാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷമായ പ്രത്യയശാസ്ത്ര ശത്രുതയില്‍ നിന്ന് […]

Read more »

Hindutva Kerala Islamophobia

തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലെ ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കുക: പ്രസ്താവന

(സുദേഷ് എം രഘു, കൺവീനർ, കേരള നെറ്റ്‌വർക്ക് എഗൈൻസ്റ്റ് ഇസ്‌ലാമോഫോബിയ ) കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ യു.ഡി.എഫും എൽ.ഡി.എഫും പൊതുവെ ഹിന്ദുത്വത്തെ എതിർക്കുന്ന മുന്നണികളായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ, ഹിന്ദുത്വവിരുദ്ധമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ഈ രണ്ടു മുന്നണികളിലും മുസ്‌ലിംകളെയും മുസ്‌ലിം ന്യൂനപക്ഷ സംഘടനകളെയും അവരുടെ രാഷ്ട്രീയ സംഘാടനത്തെയും സംബന്ധിച്ച ഇസ്‌ലാമോഫോബിക് ധാരണകൾ തുടരുന്നതായി തിരഞ്ഞെടുപ്പ് ചര്‍ച്ചകളിൽ വ്യക്തമായി കാണുന്നു. ഹിന്ദുത്വവിരുദ്ധതയും ഇസ്‌ലാമോഫോബിയ വിരുദ്ധതയും ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കാൻ ഇസ്‌ലാമോഫോബിയക്കെതിരായ വ്യക്തമായ രാഷ്ട്രീയ നിലപാട് അനിവാര്യമാണ്. മുസ്‌ലിംകളുടെ രാഷ്ട്രീയ […]

Read more »