Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia തിരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ: രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും March 22, 2026 by ബാബുരാജ് ഭഗവതി പ്രിയ സുഹൃത്തുക്കളെ, നാം ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പ്രതിരോധം നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് വസ്തുത. അപ്പോള്‍ അടുത്ത ഘട്ടത്തില്‍ നാം പരിശോധിക്കുന്നത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍, ഇസ്‌ലാമോഫോബിയ ഒരു കക്ഷിരാഷ്ട്രീയ പ്രശ്‌നമായി ഉപയോഗിക്കുന്നത് ശരിയാണോ എന്നതാണ്. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടങ്ങള്‍ പലപ്പോഴും ഒരു രാഷ്ട്രീയ കക്ഷി മറുകക്ഷിയെ മറികടക്കുന്നതിനുള്ള കേവല ആയുധമായി, ഇസ്‌ലാമോഫോബിയക്കെതിരെ ശരിയായ സമീപനമില്ലാതെയും അവസരവാദപരമായും ഉപയോഗിക്കുകയാണെങ്കില്‍, അത് ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായിരിക്കും […] Read more » CPM Election and Islamophobia Electoral Politics Indian National Congress INL Kerala Election Minority Politics PDP SDPI WelfareParty
Islamophobia Studies Kerala Islamophobia ഇസ്‌ലാമോഫോബിയ: കേരളമൊരു അപവാദമോ? March 19, 2026 by ജിഷ എം. 2026 ജനുവരിയിലെ ഒരു വാർത്താസമ്മേളനം പൊതുചർച്ചകളിലെ മുസ്‌ലിം ബിംബവത്കരണത്തിനുപയോഗിക്കുന്ന ‘സവിശേഷ’ ഭാഷാപ്രയോഗങ്ങളിലേക്കു ശ്രദ്ധക്ഷണിച്ചു. കേരളത്തിലെ ഏക മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് എസ്എൻഡിപി പ്രസ്ഥാനത്തിന് സ്കൂളുകൾ തുടങ്ങാൻ അനുമതി ലഭിക്കുന്നില്ലെന്ന തന്റെ മുൻ ആരോപണത്തെക്കുറിച്ച് റിപ്പോർട്ടർ ടിവി ജേണലിസ്റ്റ് റഹീസ് റഷീദ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് ഒരു ചോദ്യം ചോദിച്ചു. റഷീദ് തുടർചോദ്യങ്ങളുന്നയിച്ചതോടെ പ്രകോപിതനായ നടേശൻ മൈക്രോഫോണുകൾ തട്ടിമാറ്റി അവിടെനിന്ന് പോയി. പിറ്റേന്ന് മാധ്യമങ്ങളെക്കണ്ട നടേശൻ ആക്രമണം കടുപ്പിച്ചു. റഷീദിന്റെ പേരെടുത്ത് പറയുകയും അദ്ദേഹത്തിന്റെ ജന്മനാടായ […] Read more » Islamophobia Research and Documentation Project Malappuram MEC 7 Sandeep Balakrishnan Vellapalli Nadesan
Indian Islamophobia Islamophobia Studies ഇസ്‌ലാമോഫോബിയയുടെ ഇന്ത്യൻ വർത്തമാനം March 16, 2026 by അഷ്റഫ് വാളൂർ 2015 സെപ്റ്റംബർ 28-നാണ് ഉത്തർപ്രദേശിലെ ദാദ്രിയില്‍ 52 കാരനായ മുഹമ്മദ് അഖ്ലാഖിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് നടത്തിയ ഈ കൊലപാതകം രാജ്യമാകെ ചർച്ചയായി. പാർലമെന്‍റിന് അകത്തും പുറത്തും പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വന്നു. ദേശീയ അന്തർദേശീയ മാധ്യമങ്ങളില്‍ അഖ്ലാഖ് വധം വലിയ തോതില്‍ ചർച്ച ചെയ്യപ്പെട്ടു. തൊട്ടടുത്ത വർഷം ഹരിയാനയിലെ ക്ഷീരകർഷകനായ പെഹ്ലു ഖാൻ, പിന്നാലെ വിദ്യാർഥിയായ ജുനൈദ് ഖാൻ, ഝാർഖണ്ഡില്‍ തബ്രീസ് അൻസാരി, അധികം വൈകാതെ മജ്നൂൻ അൻസാരിയും അദ്ദേഹത്തിന്‍റെ സ്കൂള് […] Read more » Hate Speech International Islamophobia Day Mob Lynching Saji Cheriyan United Nations Vellapalli Nadesan
Islamophobia Studies Kerala Islamophobia ഇസ്‌ലാമോഫോബിയ: ആത്മപരിശോധനയില്ലാതെ പ്രതിരോധം സാധ്യമല്ല March 14, 2026 by സുദേഷ് എം. രഘു 2022 മാർച്ച് 15-ന് ഐക്യരാഷ്ട്രസഭ രാജ്യാന്തര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചപ്പോൾ, അത് കഴിഞ്ഞകാലത്തെ അനീതികളെ ഓർമിപ്പിക്കുന്നതോടൊപ്പം, ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായിരുന്നു. 2023-മുതൽ ഗസ്സയിൽ ഇസ്രായേൽ വംശഹത്യകൾക്കെതിരായി അമേരിക്കയിലെയും യൂറോപ്പിലെയും യുവസമൂഹത്തിൽ വളരുന്ന ഐക്യദാർഢ്യ പ്രസ്ഥാനങ്ങൾ, ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ മുന്നേറ്റത്തിന്റെകൂടി തെളിവുകളാണ്. എന്നാൽ അതേ രാജ്യങ്ങളിൽത്തന്നെ ഭരണകൂടങ്ങൾ പലപ്പോഴും, യാതൊരു മറയുമില്ലാതെ ഇസ്‌ലാമോഫോബിയയുടെ വാഹകരായി മാറുന്നു. ഇറാനെതിരെ നടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ-സയണിസ്റ്റ് കടന്നാക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് അഞ്ചാമത്തെ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം കടന്നുവരുന്നത്. നിലവിലെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയായ […] Read more » Anti Immigration CPIM Harkishan Singh Surjeet Hate Speech Imperialism Iran Kerala M M Narayanan March 15 PC George Sasikala teacher Sikh Homeland Vipin Das
Gendered Islamophobia Global Islamophobia Islamophobia Studies Theorising Islamophobia ലിംഗവൽകൃത ഇസ്‌ലാമോഫോബിയ: ഒരു പരിചയം March 13, 2026 by സഫ പി. പാശ്ചാത്യ ലോകത്തും അതിന്റെ സ്വാധീനത്തിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള പൊതുചർച്ചകളിൽ പലപ്പോഴും ഉയരുന്ന ഒരു ധാരണയുണ്ട്: മുസ്‌ലിമാകുക എന്നത് തന്നെ സ്ത്രീകളെ സംബന്ധിച്ചുള്ള വിവേചനപരമായ സമീപനങ്ങളെ ഉൾക്കൊള്ളുന്ന ഒരു മതപരമായ അവസ്ഥയാണ് എന്നും അതുകൊണ്ടുതന്നെ മുസ്‌ലിം സമൂഹം ആധുനിക മതേതര സമൂഹത്തിന്റെ മൂല്യങ്ങളോട് അടിസ്ഥാനപരമായി പൊരുത്തപ്പെടാത്തതാണ് എന്നുമാണത്. അതായത്, ലിംഗ സമത്വം, വ്യക്തി സ്വാതന്ത്ര്യം, ആധുനികത എന്നിവയെ അടിസ്ഥാനമാക്കി രൂപപ്പെട്ട ഒരു മതേതര സാമൂഹിക ക്രമത്തിന്റെ പുറത്താണ് മുസ്‌ലിം സമൂഹം നിലകൊള്ളുന്നത് എന്നൊരു ഭാവന ഇവിടെ സൃഷ്ടിക്കപ്പെടുന്നു. […] Read more » Gendered Islamophobia Masculinity Muslim Men Muslim Women and Islamophobia Stereotypes
Islamophobia Studies Kerala Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയയുടെ കേരളീയ വര്‍ത്തമാനം March 12, 2026 by ശ്രുതീഷ് കണ്ണാടി കേരളീയ പൊതുമണ്ഡലത്തിന്റെ ഒരു സ്ഥിരപ്രശ്നം, അത് പലപ്പോഴും പ്രബല രാഷ്ട്രീയ ധാരകളോട് ചേര്‍ന്നുനില്‍ക്കുകയും ചെറുതുകളെയും അപരങ്ങളെയും പുറന്തള്ളാന്‍ സ്വാഭാവിക പ്രവണത കാണിക്കുകയും ചെയ്യുന്നു എന്നതാണ്. ഈ പ്രവണതക്കെതിരെ നിന്നുകൊണ്ട് ഇസ്‌ലാമോഫോബിയക്കെതിരെ മറ്റൊരു രാഷ്ട്രീയ ഇടം കണ്ടെത്തേണ്ട ആവശ്യം ഇന്നത്തെ സാഹചര്യത്തില്‍ ശക്തമായി അനുഭവപ്പെടുന്നു. ഇസ്‌ലാമോഫോബിയ എന്ന ആധുനിക വംശീയ രൂപത്തെ ഇന്ത്യന്‍ പശ്ചാത്തലത്തിലും പ്രത്യേകിച്ച് കേരളീയ സാമൂഹിക ഘടനയ്ക്കുള്ളിലും പരിശോധിക്കാനുള്ള ശ്രമങ്ങള്‍ അതിനാലാണ് പ്രാധാന്യമര്‍ഹിക്കുന്നത്. മലയാളികള്‍ ആന്തരികവൽക്കരിച്ചിരിക്കുന്ന ‘ഇസ്‌ലാമോഫോബിയയെ’ ദൃശ്യതയിലേക്ക് കൊണ്ടുവരിക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. […] Read more » Kerala Model of Islamophobia Politics of Mourning Public Sphere
Global Islamophobia Islamophobia Studies ഹ്യൂമറും മീമുകളും: 9/11 ജോക്കുകളെ കുറിച്ച് ഒരു സംഭാഷണം March 12, 2026 by ബാസിൽ ഇസ്‌ലാം 9/11 എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 2001 സെപ്റ്റംബർ 11നു അമേരിക്കയിൽ നടന്ന അക്രമത്തെ കുറിച്ചുള്ള ഇന്റർനെറ്റ് ജോക്കുകൾ പഠിക്കുന്ന ഒരു മീഡിയ എത്‌നോഗ്രഫിയുടെ ഭാഗമാണ് ഈ ലേഖനം. ദക്ഷിണേഷ്യയെ കേന്ദ്രീകരിച്ചുള്ള ഈ അന്വേഷണം ഒരു നിർണ്ണായക ചോദ്യം ഉന്നയിക്കുന്നു: സംഭവം നടന്ന ഇടത്തിൽ നിന്ന് ഏറെ അകലെയുള്ള ദക്ഷിണേഷ്യൻ സന്ദർഭങ്ങളിൽ, 9/11-നെക്കുറിച്ചുള്ള ഡിജിറ്റൽ ഹ്യൂമർ എങ്ങനെ പ്രവർത്തിക്കുന്നു? ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോൾ ട്രോമ, രാഷ്ട്രീയം, ഓൺലൈൻ സംസ്കാരം എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ അന്തർബന്ധങ്ങൾ തെളിഞ്ഞുവരുന്നു. അൽ-ഖ്വയ്ദ നടത്തിയ […] Read more » 9/11 Art Art and Islamophobia Comedy Digital Humour Digital Islamophobia Imperialism Instagram Jokes Meme Muslim experience
Global Islamophobia Islamophobia Studies Theorising Islamophobia ഇസ്‌ലാമോഫോബിയ: മൂന്ന് സ്കൂൾ ഓഫ് തോട്ടുകൾ March 10, 2026 by മുഹമ്മദ് മുസ്തഫ ഏലംകുളം ഇസ്‌ലാമോഫോബിയ (islamophobia) അഥവാ മുസ്‌ലിം വിരുദ്ധ വംശീയത (anti-muslim racism) എന്നത് ഒരു സമകാലിക സാമൂഹിക പ്രശ്നമെന്നതിലുപരി, ഇന്ന് അക്കാദമിക ലോകത്ത് പ്രത്യേകമായി പഠിക്കപ്പെടുന്ന ഒരു ജ്ഞാന വിഷയമായി മാറിയിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള പഠനങ്ങളെ പൊതുവെ “ഇസ്‌ലാമോഫോബിയ പഠനങ്ങൾ” (islamophobia studies) എന്നാണ് വിളിക്കുന്നത്. സമൂഹത്തിൽ മുസ്‌ലിംകളെക്കുറിച്ച് രൂപപ്പെടുന്ന വംശീയമായ ഭീതികളും മുൻവിധികളും, രാഷ്ട്രീയവും മാധ്യമവും നിയമവും സാമൂഹിക ഇടപെടലുകളും വഴി, എങ്ങനെ രൂപപ്പെടുന്നു എന്നത് മനസിലാക്കാനുള്ള ശ്രമങ്ങളാണ് ഈ പഠനങ്ങളുടെ ലക്ഷ്യം. ഈ മേഖലയിൽ നടക്കുന്ന […] Read more » Anti- Muslim Racism Brian Klug cultural racism Decoloniality Edward Said Hatem Bazian Iman Attia Islamophobia Studies John Esposito Nasar Meer Orientalism othering Post-colonial Studies Prejudice Studies racialisation Ramon Grosfoguel Runnymede Trust Salman Sayyid Wolfgang Benz
Campus Islamophobia Hindutva Islamophobia Studies Kerala Islamophobia കേരളത്തിലെ കാമ്പസുകളും ഇസ്‌ലാമോഫോബിയയും: അനുഭവവും വിശകലനവും March 3, 2026 by സലീം ദേളി ഞാൻ വെച്ച തൊപ്പി എടുത്തുവെച്ച് ‘കൊള്ളാം, നല്ല അസ്സൽ ജിഹാദി ലുക്കുണ്ട്’ എന്ന് പറഞ്ഞത് മിതവാദിയായ ഇടതുപക്ഷ സുഹൃത്താണ്. ഹോസ്റ്റലിലെ എന്റെ കട്ടിലിനടിയിൽ ‘ബോംബ് ഉണ്ടോ’ എന്ന് പരിശോധിച്ച സംഘ്പരിവാറുകാരനും എന്റെ അനുഭവങ്ങളുടെ പട്ടികയിലുണ്ട്. നിങ്ങൾ ഇതൊക്കെയെല്ലാം ഉത്തരേന്ത്യയിലെ കാമ്പസുകളിലായിരിക്കുമെന്ന് കരുതിയിരിക്കാം. എന്നാൽ ഇവ കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂരിലുള്ള മലയാളം സർവകലാശാലയിൽ ഞാൻ പി.ജി പഠിച്ച കാലത്തെ സംഭവങ്ങളാണ്. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ നിലപാട് കൃത്യമായി രൂപപ്പെടാത്ത കാലഘട്ടമായിരുന്നു അത്. കൂടുതൽ കൃത്യമായി പറഞ്ഞാൽ, രാഷ്ട്രീയബോധം […] Read more » Campus Islamophobia Campus Politics Education Education and Development Minority and Education Muslim Students Student Politics
Islamophobia Studies Theorising Islamophobia ഇസ്‌ലാമോഫോബിയയുടെ ആന്തരികവൽക്കരണം March 2, 2026 by ബാബുരാജ് ഭഗവതി ചോദ്യം: ഒരു മുസ്‌ലിം ഇസ്‌ലാം വിരുദ്ധനാകുമോ? ഉത്തരം: ഇല്ല. വിശ്വാസിയായ ഒരു മുസ്‌ലിം ഇസ്‌ലാം വിരുദ്ധനല്ല. അവരുടെ വിശ്വാസവും തിരഞ്ഞെടുപ്പും തന്നെയാണ് അവരെ ഇസ്‌ലാമിന്റെ ഭാഗമാക്കുന്നു. ചോ: എന്നാൽ ഒരു മുസ്‌ലിം ഇസ്‌ലാമോഫോബിക് ആവുമോ? ആയി തോന്നുന്നത് എങ്ങനെ? ഉ: അത് ആന്തരികവൽക്കരിക്കപ്പെട്ട (internalised) ഇസ്‌ലാമോഫോബിയയിലൂടെ സംഭവിക്കുന്നു. സമൂഹം, മാധ്യമങ്ങൾ, ഭരണകൂടസ്ഥാപനങ്ങൾ എന്നിവ നിർമിക്കുന്ന ഇസ്‌ലാമോഫോബിക് ധാരണകൾ മുസ്‌ലിംകളിൽ ചിലർ അറിഞ്ഞും അറിയാതെയും സ്വാംശീകരിക്കുന്നു. ആന്തരികവൽക്കരണത്തിലൂടെ മുസ്‌ലിംകൾ ഇസ്‌ലാമോഫോബിയയുടെ വാഹകരാവുന്നു (carriers). ചോ: അതായത് മുസ്‌ലിംകൾ തന്നെയാണോ […] Read more » Faith and Islamophobia Internalised Islamophobia Islam and Islamophobia? Muslims and Islamophobia