Category: Islamophobia Studies

Islamophobia Studies Theorising Islamophobia

ഉത്തരാധുനികതയല്ല, അധിനിവേശാനന്തരത: ഇസ്‌ലാമോഫോബിയാ വിരുദ്ധതയുടെ ചരിത്രസാഹചര്യം

ഉത്തരാധുനികത എന്നാല്‍ ബൃഹദാഖ്യാനങ്ങളുടെ അന്ത്യം എന്ന സമീപനം ഏറെ ജനപ്രിയമാണ്. പത്ര മാധ്യമങ്ങല്‍ നിരീക്ഷിച്ചാല്‍ വിമര്‍ശകരും അനുകൂലികളും ഒരുപോലെ അംഗീകരിക്കുന്ന ഒരു പോപുലര്‍ നിര്‍വചനമാണിത്. ഗവേഷകരുടെ കാര്യമല്ല പറയുന്നത്. കേരളത്തിലും ഇതാണ് അനുഭവം. ഫ്രഞ്ച് ദാര്‍ശനികനും സാമൂഹികശാസ്ത്രജ്ഞനും സാഹിത്യനിരൂപകനുമായ ജീന്‍ ഫ്രാങ്ക്വാ ലിയോത്താര്‍ ആയിരുന്നു ഈ നിര്‍വചനത്തിനു പിന്നില്‍. ഉത്തരാധുനികതയുടെ പ്രഭാവം മനുഷ്യജീവിതത്തില്‍ എന്ത് മാറ്റങ്ങളുണ്ടാക്കുന്നു എന്ന് വിശകലനം ചെയ്തതിലൂടെ അദ്ദേഹം ലോകമെങ്ങും വായിക്കപ്പെട്ടു. ലിയോത്താര്‍  (1979) പോസ്റ്റ് മോഡേണ്‍ അവസ്ഥയെ ‘ഗ്രാന്‍ഡ് നരേറ്റീവുകളെ’ (ബൃഹദാഖ്യാനങ്ങള്‍) ചോദ്യം […]

Read more »

Hindutva Islamophobia Studies Kerala Islamophobia

നെയ്യാറ്റിൻകര ഗോപന്റെ സമാധി: മുസ് ലിം ദൃശ്യതയും അദൃശ്യതയും

2025 ജനുവരി മാസം കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നെയ്യാറ്റിൻകരയിൽ ഗോപന്റെ സമാധിയെപ്പറ്റിയുള്ള വാർത്തകൾ. ചർച്ചകളിൽ സമാധിയുടെ സാംഗത്യവും, നിയമ പ്രശ്നങ്ങളും, കുടുംബത്തിന്റെ ബുദ്ധിമോശവും, അന്ധവിശ്വാസവും, സ്റ്റേറ്റിന്റെ ഇടപെടലും, ആരോഗ്യ പരിചരണത്തിലെ അപാകതയും ഒക്കെ നിറഞ്ഞു നിന്നു. അതിൽ ഏറ്റവും പ്രധാനമായി കാണാൻ കഴിഞ്ഞത് ‘മുസ്‌ലിം തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന’ മകന്റെ പരാമർശത്തിലെ ഇസ്ലാമോഫോബിയയെ പറ്റിയുള്ള ചർച്ചകൾ ആണ്.   അന്ധവിശ്വാസമായും ബുദ്ധിയില്ലായ്മ ആയും ഒക്കെ ഈ സംഭവത്തെ പലരും കാണുന്നുണ്ട്. അന്ധവിശ്വാസമായി കാണപ്പെടുന്നത് കാലഹരണപ്പെട്ട വിശ്വാസം […]

Read more »

Islamophobia Studies Theorising Islamophobia

സത്യാനന്തരം, രാഷ്ട്രീയാനന്തരം

  ഭരണകൂടത്തിനും വിപണിക്കുമപ്പുറം ജനങ്ങൾ ഒരുമിച്ചുചേരുന്ന ഇടങ്ങളിലൂടെ നിർമിക്കുന്ന പൊതുമണ്ഡലം എന്ന ആശയം ചരിത്രപരമായിത്തന്നെ നിരവധി സംഘർഷങ്ങളിലൂടെ വികസിച്ചതാണ്. 1962-ൽ യൂറോപ്പിൽ ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ ചരിത്രമാണ് യുർഗൻ ഹേബർമാസ് വിവരിക്കുന്നതെങ്കിൽ, സ്ത്രീപക്ഷ നിലപാടുകളിലൂടെ അതിലെ ഒഴിവാക്കലുകളെയും വ്യത്യസ്തമായ ഭാവി പുനർനിർമാണത്തെയും കുറിച്ച് നാൻസി ഫ്രേസർ 1990-ൽ തിരുത്തെഴുതി. ജനാധിപത്യത്തിന്റെ സക്രിയമായ വികാസത്തിന് പൊതുമണ്ഡലം എന്ന സങ്കൽപം, വിശിഷ്യ പൗരസമൂഹ രാഷ്ട്രീയത്തിന്റെ ഇടമെന്ന നിലയിൽ ഒഴിച്ചുകൂടാനാവാത്തതാണ്. മാറുന്ന പൊതുമണ്ഡലം 90-കൾക്കുശേഷം ശക്തിപ്പെട്ട കോർപറേറ്റ് മാധ്യമങ്ങൾ ബഹുജനാഭിപ്രായത്തെ വരിഞ്ഞുമുറുക്കുകയും ഒപ്പം […]

Read more »

Islamophobia Studies Theorising Islamophobia

ദൈനംദിന ഇസ്‌ലാമോഫോബിയ: എട്ടു പ്രധാന രീതികള്‍

ഇസ്‌ലാമോഫോബിയ എങ്ങനെയാണ് ദൈനംദിനജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിയ മൂന്നു ഇംഗ്ലീഷ് ഗവേഷകരാണ് പീറ്റര്‍ ഹോപ്കിന്‍സും, ഗുര്‍ചെതന്‍ സന്‍ഘേരയും കാതറിന്‍ ബോട്ടറിലും. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ തന്നെ അവര്‍ രചിച്ചിട്ടുണ്ട്. ഇസ്‌ലാമോഫോബിയയുടെ എട്ട് രീതിയിലുള്ള ദൈനംദിന ആവിഷ്‌കാരങ്ങളെക്കുറിച്ച് ഇവര്‍ ഒരു ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ഇസ്‌ലാമോഫോബിയക്ക് ഒരു പ്രത്യയശാസ്ത്ര അടിത്തറ മാത്രമല്ല ദൈനംദിന ജീവിതത്തിന്റെ ഒരു ഘടനയും കൈവന്നിരിക്കുന്നു. ഓരോ ദിവസവും വിവിധ രീതികളില്‍ ഇസ്‌ലാമോഫോബിയ നമ്മുടെ ദൈനംദിനജീവിതത്തെ അടക്കി ഭരിക്കുന്നു. ഇസ്‌ലാമോഫോബിയ എന്നതു കാഴ്ചയില്‍ തെളിയുന്ന […]

Read more »

Global Islamophobia Indian Islamophobia Islamophobia Studies Theorising Islamophobia

സന്തുഷ്ട ജീവിതവും മുസ്‌ലിം രാഷ്ട്രങ്ങളും: നവനാസ്തിക ഇസ്‌ലാമോഫോബിയ

സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡനും ഡെന്‍മാര്‍ക്കും നിരീശ്വര – നിര്‍മത സമൂഹങ്ങളാണ്. മുസ്‌ലിംങ്ങള്‍ ഭൂരിപക്ഷമുള്ള ദേശരാഷ്ട്രങ്ങള്‍ ഹിംസയിലും യുദ്ധത്തിലും അഭിരമിക്കുമ്പോള്‍ സ്വീഡനും ഡെന്‍മാര്‍ക്കും സന്തോഷത്തിലും ജീവിതാഭിമുഖ്യത്തിലും മുന്നിലാണ്. മതത്തെ വിശിഷ്യ ഇസ്ലാമിനെ പടിക്കു പുറത്തു നിറുത്താന്‍ ഉയര്‍ത്തുന്ന ഒരു ചരിത്രമാതൃകയുമാണിത്. കേരളത്തിലെ നവനാസ്തികരുടെ പ്രചാരണത്തിന്റെ ഒരു ശൈലിയാണിത്. എന്നാല്‍ ഇത്തരമൊരു പ്രചാരണത്തില്‍ ഉള്ളടങ്ങിയ ഇസ്ലാമോഫോബിയ മതവിമര്‍ശനവും കഴിഞ്ഞു ഇസ്ലാമിനെ പ്രത്യേകം ലക്ഷ്യം വെക്കുന്ന ലളിതവായനയുടേതും വംശീയവല്‍ക്കരണശ്രമങ്ങളുടേയും ഭാഗമാണ്. ഫില്‍ സുക്കര്‍മാന്‍ 2008-ല്‍ എഴുതിയ ‘സൊസൈറ്റി വിത്തൗട്ട് ഗോഡ്: വാട്ട് […]

Read more »

Islamophobia Studies Theorising Islamophobia

ഇസ്‌ലാമോഫോബിയയും രാഷ്ട്രീയവും

ഇസ്‌ലാമോഫോബിയ ഒരു രാഷ്ട്രീയപ്രശ്‌നമാകുന്നത് എങ്ങനെയെന്ന പരിശോധന പ്രധാനമാണ്. ഉദാഹണത്തിന് ഇന്ത്യയില്‍ സിംഗിള്‍ ഇഷ്യു(ഒറ്റ പ്രശ്‌നം) എന്ന അര്‍ഥത്തില്‍ വ്യവഹരിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് പലരും ഇസ്‌ലാമോഫോബിയയെയും കാണുന്നത്. ഉദാഹണത്തിന് പരിസ്ഥിതി പ്രശ്‌നമോ ഒരു പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നമോ ഒക്കെ വിശാലമായ രാഷ്ട്രീയ മാനങ്ങള്‍ ഉണ്ടെങ്കിലും അതനുഭവിക്കുന്നവര്‍ക്ക് ഒറ്റ പ്രശ്‌നങ്ങളാണ്. ഇസ്‌ലാമോഫോബിയയും ഇതുപോലെയാണെന്ന് ചിലരെങ്കിലും കരുതുന്നു. ഒറ്റപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി നിരവധി രാഷ്ട്രീയ മുന്നേറ്റങ്ങളും രാജ്യത്തുണ്ടായിട്ടുണ്ട്. ഇത്തരം പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയത്തെ സമഗ്രമായി കാണുന്നതില്‍നിന്ന് നമ്മെ […]

Read more »

Islamophobia Studies Theorising Islamophobia

ഇസ്‌ലാമോഫോബിയയും പ്രായോഗിക നിലപാടുകളും

മുസ്‌ലിം വിരുദ്ധ വംശീയതയാണ് ഇസ്‌ലാമോഫോബിയ. വിവിധ സാമൂഹിക വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി മുസ്‌ലിംകളെ ഒറ്റതിരിച്ചു വിവേചനം മുതല്‍ ഉന്‍മൂലനം നടത്തുന്ന ആശയ പ്രവര്‍ത്തന നയപരിപാടിയാണ് ഇസ്‌ലാമോഫോബിയ. ഇസ്‌ലാമോ മോഫോബിക്കായ വ്യക്തികളെയും വിഭാഗങ്ങളെയും ഈ രീതിയില്‍ നിര്‍വചിക്കാവുന്നതാണ്. പൗരത്വ നിഷേധം, രാഷ്ട്രീയ അവകാശ നിഷേധം, വിദ്യാഭ്യാസ അവകാശ നിഷേധം മുതല്‍ പൊതുയിടത്തിലെ മുസ്‌ലിം എന്നു കരുതുന്ന വ്യക്തികള്‍ക്കുള്ള പ്രാതിനിധ്യ നിഷേധം വരെ ഈ വംശീയ വിവേചന വ്യവസ്ഥയുടെ പരിധിയില്‍പ്പെടുത്തി പരിശോധിക്കാവുന്നതാണ്. വംശീയവിരുദ്ധ നിലപാടിന്റെ പ്രശ്‌നം ഒരു വംശീയ നയത്തിനോ […]

Read more »

Islamophobia Studies Theorising Islamophobia

ഇവാന്‍ അഗ്വേലി: ഇസ്‌ലാമോഫോബിയ എന്ന പദത്തിന്റെ കര്‍ത്താവ്

ഇസ്‌ലാമോഫോബിയ എന്ന പദം ആദ്യം ഉപയോഗിക്കപ്പെട്ടത് ഇറ്റാലിയന്‍ ഭാഷയിലാണ്. 1904ല്‍ സ്വീഡിഷ് വേരുകളുള്ള ഇവാന്‍ അഗ്വേലിയാണ് പ്രസ്തുത വാക്ക് ഇറ്റാലിയനില്‍ ആദ്യമായി വികസിപ്പിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ ഇസ്‌ലാമോഫോബിയ എന്ന വാക്ക് ഉപയോഗിക്കപ്പെട്ടത് 1923ലാണ്. ഫ്രഞ്ചിലാവട്ടെ 1910ലും. 1869ല്‍ സ്വീഡനിലെ സല എന്ന കൊച്ചു പട്ടണത്തില്‍ ജനിച്ച അഗ്വേലി അക്കാലത്തെ വിമത യൂറോപ്യന്‍ ചിന്തകരുടെ ബദല്‍ ജീവിതാന്വേഷണങ്ങളുടെ ഭാഗമായിരുന്നു. ഒട്ടോമന്‍ ചാരനെന്നു മുദ്രകുത്തപ്പെട്ട് ഒരു കൊല്ലത്തിനു ശേഷം 1917ല്‍ ബാഴ്‌സലോണയില്‍വച്ച് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട അഗ്വേലിയുടെ ജീവിതവും ചിന്തകളും പ്രവര്‍ത്തനങ്ങളും […]

Read more »