Category: Islamophobia Studies

Global Islamophobia Hindutva Indian Islamophobia Islamophobia Studies Theorising Islamophobia

പാശ്ചാത്യ-ഇന്ത്യന്‍ ഇസ്‌ലാമോഫോബിയകളും വർഗീയതയും

2022ല്‍ അന്താരാഷ്ട്ര ഇസ് ലാമോഫോബിയയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ നടന്ന ചര്‍ച്ചയില്‍ ആഗോളതലത്തില്‍ ഇസ് ലാമോഫോബിയ എന്ന പ്രശ്നം തന്നെയില്ലെന്നായിരുന്നു കേന്ദ്രത്തിലെ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ വാദം. എങ്കിലും ഇന്ത്യയടക്കമുള്ള ചില രാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്ന്  ഐക്യരാഷ്ട്രസഭ 2022 മാര്‍ച്ച് 15ന് ഒന്നാം ആഗോള ഇസ് ലാമോഫോബിയവിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഈ മാര്‍ച്ച് 15 മൂന്നാം ആഗോള ഇസ് ലാമോഫോബിയ വിരുദ്ധദിനമാണ്. വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ, ഗാര്‍ഡിയന്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യയിലെ ഇസ് […]

Read more »

Campus Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia

കാമ്പസ് ഇസ്‌ലാമോഫോബിയ

ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുസ്‌ലിംകള്‍ക്ക് വിദ്യഭ്യാസപരമായി വലിയ മുന്നേറ്റങ്ങള്‍ സാധിച്ച ഒരു സംസ്ഥാനമാണ് കേരളം. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യത്തെതെന്നു പറയാവുന്ന Report of the Commission for the Reservation of Seats in Educational Institutions (1965) പ്രകാരം ജനസംഖ്യാനുപാതികമായി പോലും വിദ്യാഭ്യാസ പങ്കാളിത്തമില്ലാത്ത സാമൂഹിക വിഭാഗമായിരുന്നു കേരളത്തിലെ മുസ്‌ലിംകള്‍, പ്രത്യേകിച്ച് മലബാര്‍ മുസ്‌ലിംകള്‍. 2000ത്തിനു ശേഷം മലപ്പുറത്ത് വിജയഭേരി പോലുള്ള പദ്ധതികളിലൂടെ എസ്.എസ്.എല്‍.സി പരീക്ഷയിലുണ്ടായ മുന്നേറ്റങ്ങളും കേരളത്തിലെ പ്രൊഫഷനല്‍, ആര്‍ട്സ് കോളേജുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ വിശിഷ്യ […]

Read more »

Global Islamophobia Islamophobia Studies Theorising Islamophobia

ഇസ്‌ലാമോഫോബിയയും ആന്ത്രോപൊസീനും

വര്‍ഗ, വര്‍ണ, വംശ, മത, പ്രദേശ, ലിംഗ വിവേചനമില്ലാതെ മുഴുവന്‍ ലോകത്തെയും ബാധിക്കുന്ന പ്രശ്‌നമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാറിയിരിക്കുന്നു. മുഴുവന്‍ മനുഷ്യരും പ്രകൃതിയും ഒരു പോലെ അനുഭവിക്കുന്ന ഏക ആഗോള പ്രശ്‌നം എന്ന സാര്‍വലൗകിക പദവിയും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കുണ്ട്. ഉദാഹരണമായി, കരയില്‍ അനുഭവിക്കുന്ന താപനത്തിലെ മാറ്റങ്ങളും കടലില്‍ വ്യാപകമായ ജലത്തിന്റെ അമ്ല വല്‍ക്കരണവും ഉണ്ടാക്കിയ കെടുതികള്‍ എല്ലാ പ്രദേശങ്ങളും ജനതകളും ഒരു പോലെ അനുഭവിക്കുന്ന പ്രശ്‌നങ്ങളായി മാറിയിരിക്കുന്നു. വെളളപ്പൊക്കം, വരള്‍ച്ച, ഭൂചലനം, കടലെടുക്കല്‍ തുടങ്ങി ആണവ പ്രശ്‌നം, […]

Read more »

Islamophobia Studies Theorising Islamophobia

പ്രാദേശിക ഇസ്‌ലാം, സൂഫി ഇസ്‌ലാം, മുസ്‌ലിംകളിലെ ജാതി

ഇന്ത്യയിലെ അറിയപ്പെട്ട സാമൂഹിക ശാസ്ത്രജ്ഞനായിരുന്നു 2023 ജൂൺ 19ന് അന്തരിച്ച പ്രൊഫ. ഇംതിയാസ് അഹമദ്. ഇന്ത്യൻ മുസ്‌ലിംകൾക്കിടയിലെ സാമൂഹിക ഉൾപ്പിരിവുകളെയും ഇസ്‌ലാമിൻ്റെ രൂപപ്പെടലുകളെയും കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങൾ നിരവധി ചർച്ചകൾക്കു വഴി തെളിയിച്ചിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിലെ ഒരു ഇടത്തരം മുസ്ലീം കുടുംബത്തിൽ 1940 ഏപ്രിൽ 28 ന് ജനിച്ച അഹമദ് ലഖ്‌നൗ സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. പഠനത്തിനായി ഡൽഹിയിലേക്ക് ചേക്കേറിയ അഹമദ് 1964-ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ സീനിയർ റിസർച്ച് അനലിസ്റ്റായും പിന്നീട് […]

Read more »

Indian Islamophobia Islamophobia Studies

ഇസ്‌ലാമോഫോബിയയും മുസ്‌ലിം പ്രാതിനിധ്യവും

മുസ്‌ലിം സാമൂഹിക രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ തകർച്ച ഇസ്‌ലാമോഫോബിയയുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യൻ മുസ്‌ലിംകളുടെ സാമൂഹിക രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ചുള്ള സാമാന്യമായ ഒരു വിവരണമാണ് ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിലുള്ള ഇസ്ലാമോഫോബിയയുടെ പ്രത്യേകതകൾ പഠിക്കാൻ ഈ കണക്കുകൾ സഹായിക്കുന്നുണ്ട്. പാർലമെന്റ്, മാധ്യമം, നിയമം, പോലിസ് തൊഴിൽ, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവിനെക്കുറിച്ചുള്ള 2006ലെ സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന് പതിനഞ്ചു വർഷത്തിനു ശേഷവും മുസ്‌ലിം പ്രാതിനിധ്യത്തിൽ […]

Read more »

Global Islamophobia Islamophobia Studies

ലോകം ഇസ്‍ലാമോഫോബിയ തിരിച്ചറിയുമ്പോൾ

ഇനിമേൽ മാർച്ച് 15 ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ആഗോള ഇസ്‍ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കും. 2004ൽ തന്നെ അന്നത്തെ സെക്രട്ടറി ജനറൽ കോഫീ അന്നന്റെ മുൻകൈയിൽ ഇസ്‍ലാമോഫോബിയക്കെതിരായ ഗവേഷണ – നയ രൂപവത്കരണ ശ്രമങ്ങൾ യു.എൻ ആരംഭിച്ചിരുന്നു. ഇസ് ലാമിക പണ്ഡിതൻ ഹുസൈൻ നസ്ർ അക്കാലത്ത് ഐക്യരാഷ്ട്ര സഭയിൽ ഇസ് ലാമോഫോബിയയെക്കുറിച്ച് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധ നേടിയതാണ്. ഇസ്‍ലാമോഫോബിയ ദിനം ആചരിക്കാനുള്ള യു.എൻ പൊതുസഭയിലെ പ്രമേയത്തെ 140 അംഗരാഷ്ട്രങ്ങൾ പിന്തുണച്ചു. ബി.ജെ.പി നേതൃത്വം നല്കുന്ന ഇന്ത്യൻ സർക്കാർ എതിർവാദമാണുയർത്തിയത്. […]

Read more »

Hindutva Indian Islamophobia Islamophobia Studies

ഹിന്ദുത്വ, ജാതി, മു​സ്‍ലിം അപരത്വം : ഭന്‍വർ മേഘവന്‍ഷിയുടെ ആത്മകഥ

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങൾ ഇന്ത്യയിലെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തിലും രാഷ്ട്രീയ മേഖലയിലും സവിശേഷമായ പ്രാധാന്യമുള്ളതാണെന്ന് സാമൂഹിക ചിന്തകരും രാഷ്ട്രീയ വിദ്യാര്‍ഥികളും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. പൊതുവേ ഇടതു-മതേതര കക്ഷികള്‍ക്ക് ഐക്യപ്പെടാനും ഒരുമിച്ച് പ്രക്ഷോഭം നയിക്കാനും കഴിയുന്നത്ര സ്വീകാര്യതയുണ്ടായിരുന്ന ജനസംഘം ബി.ജെ.പി.യായി മാറുകയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ദിശ അക്രമോല്‍സുകതയെയും സാമൂഹിക ധ്രുവീകരണത്തെയും മാത്രം ലക്ഷ്യംവെക്കുന്നതിലേക്ക് പരിണമിക്കുന്നത് 1980കളുടെ തുടക്കത്തിലാണ്. മറുഭാഗത്ത് പിന്നാക്ക വിഭാഗങ്ങളും ദലിതരും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് മൂര്‍ത്തവും അധികാരോന്മുഖവുമായ ഘടനയിലേക്ക് പരിവര്‍ത്തിക്കാനും […]

Read more »

Data Brief Hindutva Indian Islamophobia Islamophobia Studies

ഇന്ത്യൻ ജനാധിപത്യത്തിലെ മു​സ്‍ലിം ന്യൂനപക്ഷ പ്രാതിനിധ്യം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയിൽ ഏഴരപ്പതിറ്റാണ്ട് കാലത്തെ സ്വതന്ത്ര്യ ഇന്ത്യയുടെ രാഷ്ട്രീയ ജീവിതം പല തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ എങ്ങനെ പ്രതിനിധാനംചെയ്യുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഒരു ജനാധിപത്യസംവിധാനത്തിന്റെ ആരോഗ്യനിർണയത്തിലെ പ്രധാന മാനദണ്ഡങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ, സ്വതന്ത്ര ഇന്ത്യ എഴുപത്തി അഞ്ച് വയസ്സ് പിന്നിടുമ്പോൾ രാജ്യത്തെ ഏറ്റവും പ്രബല ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം എവിടെയെത്തി നിൽക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. ജനാധിപത്യത്തിലെ ന്യൂനപക്ഷം സാങ്കേതികമായി ഭൂരിപക്ഷം നേടിയവരുടെ ഭരണമാണ് ജനാധിപത്യത്തിൽ നടക്കുക. എന്നാൽ, ന്യൂനപക്ഷത്തെ കൂടി പരിഗണിക്കുകയും ഉൾക്കൊള്ളുകയും […]

Read more »

Islamophobia Studies Kerala Islamophobia Theorising Islamophobia

നവോഥാനം, പരിഷ്കരണം, മുസ്‌ലിം: എങ്ങിനെ വായിക്കണം ?

മുസ്‌ലിംകൾ: സാമുദായികതക്കും ദേശീയതക്കുമിടയിൽ കേരളീയ നവോഥാന മുന്നേറ്റങ്ങളുടെ ഘടകമായി പഠിതാക്കള്‍ പരിഗണിച്ചവയിലൊന്ന് ദേശീയതയുമായുള്ള അതിന്‍റെ ബന്ധമായിരുന്നു. നവോഥാന ശ്രമങ്ങള്‍ ക്രമേണ ദേശീയതയിലേക്കു വികസിക്കുമെന്ന് നവോഥാന ചരിത്രകാരന്മാര്‍ കരുതി. അവരുടെ നോട്ടത്തിൽ അത് ശരിയുമായിരുന്നു. അവര്‍ പഠനവിധേയമാക്കിയ ജാതി നവീകരണ പ്രസ്ഥാനങ്ങള്‍ പ്രധാനമായും ദേശീയ പ്രസ്ഥാനങ്ങളോടൊപ്പമാണ് വികസിച്ചുവന്നത്. നമ്പൂതിരിമാരുടെയും നായന്മാരുടെയും സാമുദായിക പ്രസ്ഥാനങ്ങള്‍ പൊതുവിൽ എല്ലാ കാലത്തും ദേശീയതയുമായി സജീവമായ ബന്ധം സ്ഥാപിച്ചു. സവര്‍ണരെ സംബന്ധിച്ചിടത്തോളം അത് ബുദ്ധിമുട്ടുളള കാര്യവുമായിരുന്നില്ല. ഹിന്ദുമത പരിഷ്കരണവും ദേശീയ പ്രസ്ഥാനവും പരസ്പരം വേര്‍തിരിക്കാനാവാത്ത […]

Read more »

Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയും മുസ്‌ലിം രാഷ്ട്രീയവും: അനുഭവവും തിരിച്ചറിവുകളും

ഇസ്ലാമോഫോബിയ ഒരു യൂറോപ്യൻ നിർമിതി ആയിട്ടാണ് പലപ്പോഴും പരിഗണിക്കപ്പെടുന്നത്. യൂറോപ്പ്യൻ ആധുനികതയും ‘പ്രാകൃത ഇസ്ലാമും’ തമ്മിലുള്ള സംഘർഷങ്ങളിലൂടെയാണ് ഇസ്ലാമോഫോബിയ രൂപപെട്ടത് എന്ന രീതിയിൽ വലിയ ചർച്ചകൾ നന്നിരുന്നു ഇപ്പോഴും നടക്കുന്നുണ്ട്. Runnymede Trust Commission on British Muslims and Islamophobia in 1997 എന്ന പഠന റിപ്പോർട്ടാണ് ഇസ്ലാമോഫോബിയ അഥവാ ഇസ്ലാംപേടിയെ കുറിച്ചുള്ള ബ്രിട്ടിഷ് അന്വേഷണം ഒരു അക്കാഡമിക്- രാഷ്ട്രീയ അന്വേഷണവിഷയമാക്കി തീർത്തത്. യൂറോപ്പ്യന് ചിന്തകർ ഈ പ്രശ്നത്തെ അധിനികതയുടെ ഒരു പ്രതിസന്ധി എന്ന നിലക്കാണ് […]

Read more »