Hindutva Islamophobia Studies ഇസ്‌ലാമോഫോബിയക്കാലത്തെ അംബേദ്ക്കർ വായന April 14, 2026 by ശ്രുതീഷ് കണ്ണാടി സമകാലിക ഇന്ത്യയിൽ ചരിത്രപരമായി തുടരുന്ന ജാതി സാമൂഹിക വ്യവസ്ഥയ്ക്ക് സമാന്തരമായി ഇസ്‌ലാമോഫോബിയ എന്ന വംശീയരൂപവും സ്വാഭാവികവത്കരിക്കപ്പെട്ടിരിക്കുന്നു. അസമത്വങ്ങളും അപരവത്കരണങ്ങളും ഉൽപാദിപ്പിക്കുകയും പുനരുൽപാദിപ്പിക്കുകയും ചെയ്യുന്ന ഈ കാലയളവിൽ അംബേദ്കറെന്ന ജൈവബുദ്ധിജീവി രാഷ്ട്രീയമായും സാമൂഹികമായും വിപുലമായി വായിക്കപ്പെടേണ്ടതുണ്ട്. ഒരുകാലത്ത്, ബോധപൂർവ്വമായ രാഷ്ട്രീയ തിരസ്കരണങ്ങളാൽ പൊതുമണ്ഡലത്തിൽനിന്ന് അംബേദ്കറുടെ ആശയവ്യവഹാരങ്ങൾ അന്യമാക്കപ്പെട്ടു. എന്നാലിന്ന്, ഇസ്‌ലാമോഫോബിയയെ സാധൂകരിക്കുന്ന രീതിയിൽ ദുർവ്യാഖ്യാനിക്കപ്പെടുകയോ അപഹരിക്കപ്പെടുകയോ ചെയ്യുന്ന വൈരുദ്ധ്യാത്മകമായ സാഹചര്യങ്ങൾക്കായി അദ്ദേഹത്തിന്റെ ചിന്താധാരകൾ ദുരുപയോഗിക്കപ്പെടുകയാണ്. ഒരുപക്ഷേ, ചരിത്രത്തിൽത്തന്നെ ഇത്തരം അസാധാരണമായ രാഷ്ട്രീയ വൈപരീത്യത്തിന് വിധേയമാകുന്ന അപൂർവ്വം വ്യക്തികളിൽ ഒരാളാകുമദ്ദേഹം. […] Read more » AmbedkarReading AmbedkarThought Caste FraternityAndDemocracy islamophobia Islamophobia and caste MajoritarianPolitics
Campus Islamophobia Hindutva Islamophobia Studies Kerala Islamophobia “ഒരു ജാതി പിള്ളേരിഷ്ടാ”: സംവരണവും ഇസ്‌ലാമോഫോബിക് ഉപപാഠവും February 25, 2025 by ഷെഫി കബീർ സംവരണമെന്ന സംവിധാനത്തെപ്പോലെ ; ഒരേ സമയം നിർമാണാത്മകമായും, അതേ സമയം കാലുഷ്യങ്ങളിലൂടെയും, ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തെ മാറ്റിത്തീർക്കുകയും, ഉലക്കുകയും ചെയ്ത മറ്റൊരു രാഷ്ട്രീയ ആയുധം ഉണ്ടെന്നു തോന്നുന്നില്ല; മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നുള്ള ഒബിസി സംവരണവും അതിനെതിരെയുള്ള സവർണ്ണ – ഹിന്ദുത്വ ശക്തികളുടെ വിധ്വംസാത്മകമായ കലാപകളും ഇന്ത്യയെ മാറ്റിപ്പണിത പോലെ മറ്റെരു പൊളിട്ടിക്കൽ ഇവൻ്റിനും സാധിച്ചിട്ടില്ല എന്നു തന്നെ ഉറപ്പിച്ച് പറയാനാവും. ‘മണ്ഡൽ മസ്ജിദ്’ ‘ മസ്ജിദ് മന്തിർ’ , ‘അവരും നമ്മളും’ എന്നിങ്ങനെയൊക്കെയുള്ള […] Read more » Caste EWS Islamophobia and caste Lower Caste Reservation Savarna Reservation