Tag: AmbedkarReading

Hindutva Islamophobia Studies

ഇസ്‌ലാമോഫോബിയക്കാലത്തെ അംബേദ്ക്കർ വായന

സമകാലിക ഇന്ത്യയിൽ ചരിത്രപരമായി തുടരുന്ന ജാതി സാമൂഹിക വ്യവസ്ഥയ്ക്ക് സമാന്തരമായി  ഇസ്‌ലാമോഫോബിയ എന്ന വംശീയരൂപവും സ്വാഭാവികവത്കരിക്കപ്പെട്ടിരിക്കുന്നു. അസമത്വങ്ങളും അപരവത്കരണങ്ങളും ഉൽപാദിപ്പിക്കുകയും പുനരുൽപാദിപ്പിക്കുകയും ചെയ്യുന്ന ഈ കാലയളവിൽ അംബേദ്കറെന്ന ജൈവബുദ്ധിജീവി രാഷ്ട്രീയമായും സാമൂഹികമായും വിപുലമായി വായിക്കപ്പെടേണ്ടതുണ്ട്. ഒരുകാലത്ത്, ബോധപൂർവ്വമായ രാഷ്ട്രീയ തിരസ്കരണങ്ങളാൽ പൊതുമണ്ഡലത്തിൽനിന്ന് അംബേദ്കറുടെ ആശയവ്യവഹാരങ്ങൾ അന്യമാക്കപ്പെട്ടു. എന്നാലിന്ന്, ഇസ്‌ലാമോഫോബിയയെ സാധൂകരിക്കുന്ന രീതിയിൽ ദുർവ്യാഖ്യാനിക്കപ്പെടുകയോ അപഹരിക്കപ്പെടുകയോ ചെയ്യുന്ന വൈരുദ്ധ്യാത്മകമായ സാഹചര്യങ്ങൾക്കായി അദ്ദേഹത്തിന്റെ ചിന്താധാരകൾ ദുരുപയോഗിക്കപ്പെടുകയാണ്. ഒരുപക്ഷേ, ചരിത്രത്തിൽത്തന്നെ ഇത്തരം അസാധാരണമായ രാഷ്ട്രീയ വൈപരീത്യത്തിന് വിധേയമാകുന്ന അപൂർവ്വം വ്യക്തികളിൽ ഒരാളാകുമദ്ദേഹം. […]

Read more »