Annual Islamophobia Report 2024 Hindutva Kerala Islamophobia ഫാറൂഖ് കോളജ്, ബദല്‍ ചികിത്സ, ഫാറൂഖ് കോളജ്: 2024 ഫെബ്രുവരിയില്‍ സംഭവിച്ചത് March 5, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് കേരളത്തിലെ ഇസ്ലാമോഫോബിയയെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രത്യേകം പഠിക്കുമ്പോള്‍ ശരാശരി രണ്ടു ദിവസം കൂടുമ്പോള്‍ ഒന്ന് എന്ന രീതിയില്‍ മുസ്‌ലിംവിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടക്കുന്നു. ഉത്തരേന്ത്യയിലേതുപോലെ നേരിട്ടുള്ള വിദ്വേഷ പ്രചാരണമല്ല കേരളത്തിലുള്ളത്. കേരളത്തില്‍ 2024 ഫെബ്രുവരി മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍. Read more » Alankode Leelakrishnan FathimaThahliya Harinarayanan BK islamophobia JohnBrittasMP K Sachidanandan Kendra sahithya Academi PCGeorge sreekumaranthampi
Campus Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia കാമ്പസ് ഇസ്ലാമോഫോബിയ March 1, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുസ്‌ലിംകള്‍ക്ക് വിദ്യഭ്യാസപരമായി വലിയ മുന്നേറ്റങ്ങള്‍ സാധിച്ച ഒരു സംസ്ഥാനമാണ് കേരളം. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യത്തെതെന്നു പറയാവുന്ന Report of the Commission for the Reservation of Seats in Educational Institutions (1965) പ്രകാരം ജനസംഖ്യാനുപാതികമായി പോലും വിദ്യാഭ്യാസ പങ്കാളിത്തമില്ലാത്ത സാമൂഹിക വിഭാഗമായിരുന്നു കേരളത്തിലെ മുസ്‌ലിംകള്‍, പ്രത്യേകിച്ച് മലബാര്‍ മുസ്‌ലിംകള്‍. 2000ത്തിനു ശേഷം മലപ്പുറത്ത് വിജയഭേരി പോലുള്ള പദ്ധതികളിലൂടെ എസ്.എസ്.എല്‍.സി പരീക്ഷയിലുണ്ടായ മുന്നേറ്റങ്ങളും കേരളത്തിലെ പ്രൊഫഷനല്‍, ആര്‍ട്സ് കോളേജുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ വിശിഷ്യ […] Read more » Baba Kalyani Campus Islamophobia Education Farook College Jeo Baby Mohan Lal Muslim Minority SIO Surgical Mask Trvandrum Medical College University
Annual Islamophobia Report 2024 Kerala Islamophobia ഹിന്ദുധര്‍മപരിഷത്തിലെ വിദ്വേഷപ്രസംഗം, രചന നാരായണന്‍കുട്ടി, ടി.എന്‍ പ്രതാപന്റെ മുസ്‌ലിം സഹായി: 2024 ജനുവരിയില്‍ സംഭവിച്ചത് February 13, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 ജനുവരി 01 മുതല്‍ 31 വരെ ഒരു മാസം കേരളത്തില്‍ നടന്ന പതിനൊന്ന് ഇസ്ലാമോഫോബിക് ആയ പ്രധാന പൊതുപ്രസ്താവനകളെയും പ്രധാനപ്പെട്ട സംഭവങ്ങളെയും വിശകലനം ചെയ്യുന്നു. Read more » APAbdullakutty BDSmovement bs babu FraternityMovement islamophobia Karipurairport KozhikodeStarbucksprotest ks chitra MaharajasCollege Ottayal Salim PC George Rachana Narayanankutty renjith murder case Shan murder Case starbucksboycott
Annual Islamophobia Report 2023 Hindutva Kerala Islamophobia കേരള ഇസ്‌ലാമോഫോബിയ റിപ്പോര്ട്ട് 2023 January 12, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2023 ലെ കേരളീയ ഇസ്ലാമോഫോബിയ: ഒരു വിശകലനം ഭക്ഷണം, വസ്ത്രം, തൊഴില്‍,അന്താരാഷ്ട്ര പ്രശ്നം, മാധ്യമം, വിദ്യാഭ്യാസം, പ്രദേശം,രാഷ്ട്രീയ പ്രവര്ത്തനം, സാമുദായിക ചിഹ്നങ്ങള്‍,ലിംഗ രാഷ്ട്രീയം, സാമൂഹ്യ മനോഭാവം തുടങ്ങിയ നിരവധി വ്യവഹാരങ്ങളുടെ സന്ദർഭത്തില് മുസ്‌ലിംകകളെ പ്രത്യേകം അടയാളപ്പെടുത്തുക. തുടർന്ന് മറ്റു സാമൂഹിക വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി നിർവചിക്കുകയും വിവേചനവും ബഹിഷ്കരണവും ഉച്ചനീചത്വവും കല്‍പിക്കുകയും ചെയ്യുന്ന വംശീയതയാണ് ഇസ്ലാമോഫോബിയ. ഒരു ജനവിഭാഗം എന്ന നിലയിൽ മുസ്‌ലിംകള് ‘വ്യത്യസ്തരാണ്’ എന്ന സ്വയം നിർണയനം ഒരു രാഷ്ട്രീയ അവകാശമാണ്. സ്വയം നിരണയവകാശത്തിന്റെ നിഷേധത്തിലൂടെ […] Read more » 2023 Islamophobia N M Shamseer Nikhila Vimal
Kerala Islamophobia കേരളത്തിനൊരു വാര്‍ഷികഇസ‌്ലാമോഫോബിയ റിപ്പോര്ട്ട് December 23, 2023 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് അനുഭവങ്ങള്‍ ഒരു പരിധിവരെ വ്യക്തിനിഷ്ഠമാണ്. വസ്തുനിഷ്ഠമായ വിവരശേഖരണവും ക്രോഡീകരണവും വ്യക്തിനിഷ്ഠമായ അനുഭവങ്ങളെ സാമൂഹ്യമായ അറിവായി പരിവര്‍ത്തിപ്പിക്കും. സാമൂഹ്യമായ അറിവ് ശാക്തീകരണത്തിന് സഹായിക്കും. ഇസ് ലാമോഫോബിയക്കെതിരായ പോരാട്ടത്തിന്റെ കാര്യത്തിലും അത് ശരിയാണ്. വാര്‍ഷിക ഇസ് ലാമോഫോബിയ റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ കേരളത്തിലെ വിവിധ സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗവേഷകരും ആക്റ്റിവിസ്റ്റുകളും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം വളരെ ഏറെയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും തൊണ്ണൂറുകള്‍ മുതല്‍ തന്നെ ഇസ് ലാമോഫോബിയ വലിയൊരു ആഭ്യന്തര സാമൂഹിക-രാഷ്ട്രീയ പ്രശ്നമായി അക്കാദമിക രംഗത്തും നയരൂപീകരണ രംഗത്തും ചര്‍ച്ചയായിട്ടുണ്ട്. […] Read more » islamophobia-documentation pan-indian-islamophobia
Global Islamophobia Kerala Islamophobia ഫലസ്തീനും കേരളീയ ഇസ്‌ലാമോഫോബിയയും November 9, 2023 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മുസ്‌ലിം ഉള്ളടക്കമുള്ള പൊതുപ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വസ്തുതകളെ ‘അവ്യക്തമാക്കി’ അവതരിപ്പിക്കുന്നതും മുസ്‌ലിം സൂചകമുള്ള രാഷ്ട്രീയ ആവിഷ്കാരങ്ങളെ ‘സംശയത്തിെൻറ നിഴലിൽ’ നിർത്തുന്നതും നിലനിൽക്കുന്ന അവകാശ നിഷേധങ്ങളെയും ഇസ്ലാമോഫോബിയയെയും ശക്തിപ്പെടുത്താനേ ഉപകരിക്കൂ Read more » Deepa Kumar Empire Hamas Ilan Pappe Islamophobia and the politics of empire kk shylaja MA Baby Noam Chomsky Palestine Shashi Tharoor VT Balram
Hindutva Kerala Islamophobia ഇസ്‌ലാമോഫോബിയയും മലയാള മാധ്യമങ്ങളും September 1, 2023 by കെ. അഷ്റഫ് ഇസ്‌ലാമോഫോബിയപഠനങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ ഏതെങ്കിലും പ്രത്യേക സാമൂഹികസ്ഥാപനങ്ങളോ സാമൂഹികവിഭാഗങ്ങളോ ഇസ്‌ലാമോഫോബിയയുടെ മൊത്തക്കച്ചവടക്കാരാണെന്ന് കരുതാന്‍ നിര്‍വാഹമില്ല. ചരിത്രപരമായി വികസിച്ച വംശീയവല്‍ക്കരണപ്രക്രിയയെന്ന നിലയില്‍ ഇസ്‌ലാമോഫോബിയയുടെ വ്യാവഹാരിക സ്വാധീനം അതിന്റെ പ്രത്യക്ഷ ഏജന്റുമാരില്‍ മാത്രമല്ല, അതിന്റെ ഇരകളിലും കാണാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇസ്‌ലാമോഫോബിയ ഒരു സ്ഥാപനം എന്നതിനേക്കാള്‍ ഒരു വ്യവഹാരം എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്‌ലാമോഫോബിയയുടെ വ്യാവഹാരിക സ്വഭാവം പക്ഷെ അതിന്റെ സ്ഥാപന രൂപങ്ങളെ പാടെ അവഗണിച്ചുകൊണ്ട് പ്രവര്‍ത്തനക്ഷമമാവുന്നുമില്ല. കേരളത്തില്‍ത്തന്നെ ഇസ്‌ലാമോഫോബിയയുടെ വിവിധങ്ങളായ സ്ഥാപനരൂപങ്ങള്‍ നിലവിലുണ്ട്. ആര്‍എസ്എസ്, ബിജെപി അടക്കമുള്ള സംഘപരിവാര്‍ശക്തികള്‍ […] Read more » Hindutva Journalism Kerala Journalism Media
Gendered Islamophobia Kerala Islamophobia സ്വവർഗ ലൈംഗികത, മുസ്‌ലിം, രാഷ്ട്രീയം: പ്രത്യയശാസ്ത്രവും പ്രയോഗവും June 23, 2022 by ബാബുരാജ് ഭഗവതി 90കളുടെ അവസാനമാണെന്നാണ് ഓര്‍മ, സിപിഐ(എം.എല്‍) ജനശക്തിയുടെ സമ്മേളനത്തില്‍ സ്വവര്‍ഗ ബന്ധങ്ങളെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം അവതരിപ്പിക്കുന്നത്. പ്രമേയം എതിരില്ലാതെ പാസായി. ‘സ്വവര്‍ഗ ബന്ധം’ എന്നതിനെ ‘സ്വവര്‍ഗ വിവാഹം’ എന്നാക്കിക്കൂടെയെന്ന് മേല്‍ക്കമ്മറ്റിയില്‍ നിന്നു വന്ന സഖാവിനോട് ചോദിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ആ സഖാവ് ചിരിച്ചു. ഈ പ്രമേയം എതിരില്ലാതെ പാസായെന്നതു ശരിതന്നെ, പക്ഷേ, ഇവിടെ ഇരിക്കുന്നവരില്‍ 90 ശതമാനം പേരും ഈ പ്രമേയത്തെ യഥാര്‍ഥത്തില്‍ പിന്തുണക്കുന്നവരല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പുരോഗമന നിലപാടെന്ന നിലയില്‍ അംഗീകരിക്കുന്നുവെന്നേയുള്ളൂ. ഒരു നിലപാട് […] Read more » Homophobia Homosexuality LGBTQ Rights Sexuality
Kerala Islamophobia ഇസ്‍ലാമോഫോബിയക്കെതിരെ ബഹുജന മുന്നേറ്റം കേരളത്തിലും May 5, 2022 by സുദേഷ് എം. രഘു കേരള നെറ്റ്‌വർക് എഗെൻസ്റ്റ് ഇസ്‌ലാമോഫോബിയ എന്നൊരു കൂട്ടായ്മക്ക് രൂപംനൽകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെഴുതുന്നത്. അതിനൊരു തുടക്കമെന്ന നിലയിൽ കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിനോട് അനുകൂലമായി പ്രതികരിച്ച് 250 ഓളം പേർ മുന്നോട്ടുവരുകയുണ്ടായി. സജീവ സംഘടന പ്രവർത്തകരല്ലാത്ത, വിവിധ സാമൂഹിക വിഭാഗങ്ങളുമായും വ്യക്തികളുമായും ഇവ്വിഷയകമായി സംവാദങ്ങളും ചർച്ചകളും നടത്തി, വരുംമാസങ്ങളിൽ ഈ കൂട്ടായ്മ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളീയ സമൂഹത്തിൽ ആഴത്തിൽ വേരോടിയ ഒരു സാമൂഹിക പ്രതിഭാസമാണ് ഇസ്‌ലാമോഫോബിയ എന്ന കാഴ്ചപ്പാട് എങ്ങനെ രൂപപ്പെട്ടുവെന്നു വിശദീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി, സംവരണം, […] Read more » Kerala Network Against Islamophobia
Islamophobia Studies Kerala Islamophobia Theorising Islamophobia നവോഥാനം, പരിഷ്കരണം, മുസ്‌ലിം: എങ്ങിനെ വായിക്കണം ? March 29, 2022 by ബാബുരാജ് ഭഗവതി മുസ്‌ലിംകൾ: സാമുദായികതക്കും ദേശീയതക്കുമിടയിൽ കേരളീയ നവോഥാന മുന്നേറ്റങ്ങളുടെ ഘടകമായി പഠിതാക്കള്‍ പരിഗണിച്ചവയിലൊന്ന് ദേശീയതയുമായുള്ള അതിന്‍റെ ബന്ധമായിരുന്നു. നവോഥാന ശ്രമങ്ങള്‍ ക്രമേണ ദേശീയതയിലേക്കു വികസിക്കുമെന്ന് നവോഥാന ചരിത്രകാരന്മാര്‍ കരുതി. അവരുടെ നോട്ടത്തിൽ അത് ശരിയുമായിരുന്നു. അവര്‍ പഠനവിധേയമാക്കിയ ജാതി നവീകരണ പ്രസ്ഥാനങ്ങള്‍ പ്രധാനമായും ദേശീയ പ്രസ്ഥാനങ്ങളോടൊപ്പമാണ് വികസിച്ചുവന്നത്. നമ്പൂതിരിമാരുടെയും നായന്മാരുടെയും സാമുദായിക പ്രസ്ഥാനങ്ങള്‍ പൊതുവിൽ എല്ലാ കാലത്തും ദേശീയതയുമായി സജീവമായ ബന്ധം സ്ഥാപിച്ചു. സവര്‍ണരെ സംബന്ധിച്ചിടത്തോളം അത് ബുദ്ധിമുട്ടുളള കാര്യവുമായിരുന്നില്ല. ഹിന്ദുമത പരിഷ്കരണവും ദേശീയ പ്രസ്ഥാനവും പരസ്പരം വേര്‍തിരിക്കാനാവാത്ത […] Read more » enlightenment Islamic reform Muslim reform P Givinda Pillai reform Vakkom Moulavi