പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി തുടങ്ങിയ വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് മുസ്‌ലിം സമുദായത്തിന് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പറഞ്ഞിരുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു (27 മെയ് 2024) മന്ത്രിയുടെ പ്രതികരണം. സാമൂഹിക_സാമ്പത്തിക സര്‍വേ നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ളതാണെന്നും വികസനത്തിനല്ല, വോട്ടിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടിരുന്നു. ‘കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്കിടയില്‍ ഭയത്തിന്റെ സാഹചര്യം സൃഷ്ടിക്കുകയാണ്. എങ്ങനെയാണ് ദരിദ്രരെ ഹിന്ദു/മുസ്‌ലിം എന്ന് വിഭജിക്കാന്‍ കഴിയുക? അതു ശരിയാണോ? ഞങ്ങള്‍ ദരിദ്രരെ ശാക്തീകരിക്കുകയാണെന്ന് നരേന്ദ്രമോദിതന്നെ വ്യക്തമാക്കിയിട്ടുണ്ടെ’ന്നും ഷാ പറയുന്നു. സമ്പത്ത്, തൊഴില്‍മേഖലകളില്‍ രാജ്യത്തെ മുസ്‌ലിംകള്‍ പ്രത്യേകമായ വിവേചനമോ പുറന്തള്ളലോ അനുഭവിക്കുന്നില്ലെന്ന ഹിന്ദുത്വരുടെ പൊതു റെട്ടറിക്കിന്റെ ഒരു സാമ്പിളാണിത്. ഷാ മാത്രമല്ല, രാജ്യത്ത് പല കോണുകളില്‍നിന്നും പലപ്പോഴായി ഉയര്‍ന്നുവന്നിട്ടുള്ള വാദവുമാണിത്. മുസ് ലിംകള്‍ അനര്‍ഹമായി സ്വത്തും സമ്പത്തും ജീവിതനിലവാരവും ആസ്വദിക്കുന്നുവെന്നുകൂടി ഇവര്‍ പ്രചരിപ്പിക്കുന്നു. ഇത്തരം ഇസ്‌ലാമോഫോബിക് പ്രചാരണത്തിന്റെ വസ്തുതയെന്താണ്? അതേക്കുറിച്ച് സ്ഥിതിവിവരക്കണക്കുകളും പഠനങ്ങളും എന്തുപറയുന്നുവെന്ന് പരിശോധിക്കുകയാണ് ഈ കുറിപ്പില്‍.
2021ലെ ഗാലപ് സര്‍വേ പ്രകാരം, ഇന്ത്യയിലെ ഭൂരിഭാഗം മുസ്‌ലിംകളും (51%) അവരുടെ ജീവിതനിലവാരം താഴ്ന്നുവരുന്നതായി അഭിപ്രായപ്പെട്ടപ്പോള്‍ ഹിന്ദുക്കളില്‍ 39 ശതമാനം പേര്‍ മാത്രമാണ് ഇതിനോട് യോജിച്ചത്. ഒരു ജനത എന്ന നിലയില്‍ മുസ് ലിംകളുടെ അനുഭവമാണ് ഈ സര്‍വേ റിപ്പോര്‍ട്ട് പ്രതിഫലിപ്പിക്കുന്നത്. മുസ് ലിംകള്‍ പറയുന്നത് വിശ്വാസത്തിലെടുക്കാത്ത ഒരാള്‍ക്ക് ഈ വിഷയത്തില്‍ സ്വതന്ത്രപഠനങ്ങള്‍ നല്‍കുന്ന ഉള്‍ക്കാഴ്ചയെന്താണെന്ന് പരിശോധിച്ചുനോക്കാവുന്നതാണ്.
ഐ.സി.എസ്.എസ്.ആര്‍ അംഗീകൃത ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദലിത് സ്റ്റഡീസ് 2020ല്‍ ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. നാഷനല്‍ സാംപിള്‍ സര്‍വേ ഓഫിസും ഇന്ത്യന്‍ ഇക്കണോമിക് സെന്‍സസും നടത്തിയ ആള്‍ ഇന്ത്യ ഡെബ്റ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വേയില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അതനുസരിച്ച് സമ്പത്തിന്റെ കാര്യത്തില്‍ പട്ടികവര്‍ഗക്കാര്‍, പട്ടികജാതിക്കാര്‍, മുസ്‌ലിംകള്‍ എന്നിവരാണ് ഏറ്റവും പിന്നില്‍. ഹിന്ദു_ – മുസ് ലിം എന്ന വിഭജനം മറച്ചുപിടിക്കുന്ന അടിസ്ഥാന യാഥാര്‍ഥ്യമിതാണ്.
2023ല്‍ നടന്ന മറ്റൊരു പഠനമനുസരിച്ച് മുസ്‌ലിംകളാണ് ഇന്ത്യയിലെ ഏറ്റവും അതിദരിദ്രജനവിഭാഗം. ആള്‍ ഇന്ത്യ ഡെബ്റ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്, പിരിയോഡിക് ലേബര്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ വിശകലനം നടത്തി ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈയൊരു നിഗമനത്തിലെത്തിയത്. തെരുവുഭിക്ഷാടകരില്‍ 25% മുസ്‌ലിംകളാണെന്നും പത്രം കണ്ടെത്തുന്നു. 2010ലെ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് റിപ്പോര്‍ട്ടനുസരിച്ച്, 31% മുസ്‌ലിംകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അവര്‍തന്നെ നടത്തിയ യൂനിറ്റുതല ഡാറ്റാ വിശകലന(2023) പ്രകാരം, ഇന്ത്യയിലെ മറ്റു പ്രധാന മതഗ്രൂപ്പുകളെക്കാള്‍ മുസ്‌ലിംകളുടെ സ്വത്തും ഉപഭോഗനിലയും വളരെ താഴെയാണ്. രാജ്യത്തെ മൊത്തം ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോഴും മുസ്‌ലിംകള്‍ ഏറെ പിന്നിലാണ്.
ഇതേ ഡാറ്റ മറ്റൊരു കാര്യംകൂടി വ്യക്തമാക്കുന്നു: ഉന്നതവിഭാഗം മുസ്‌ലിംകളിലെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ അവരുടെ ധനസമ്പത്ത് ഹിന്ദു പിന്നോക്ക വര്‍ഗങ്ങളേക്കാള്‍(ഒ.ബി.സി) കുറവായിരുന്നുവെന്നു കാണാം. ഹിന്ദുക്കളിലും മുസ്‌ലിംകളിലുമുള്ള സാമൂഹിക ഗ്രൂപ്പുകള്‍ തമ്മിലുള്ള ശരാശരി സ്വത്തുമൂല്യങ്ങളുടെ താരതമ്യത്തിലൂടെ ഇത് വ്യക്തമാകും. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗത്തില്‍പ്പെടാത്ത മുസ്‌ലിംകളുടെ, അഥവാ ഉന്നതവിഭാഗ മുസ് ലിംകളുടെ ശരാശരി സ്വത്തുമൂല്യം സവര്‍ണ ഹിന്ദുക്കളേതിനേക്കാള്‍ കുറവാണെന്നു മാത്രമല്ല, ഹിന്ദു ഒ.ബി.സികളെ അപേക്ഷിച്ചും കുറവാണ്.
റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം സമ്പത്തിന്റെ 41 ശതമാനവും ഹിന്ദുസവര്‍ണ ജാതികളുടെ കൈവശമാണ്. മുസ്‌ലിംകളുടെ കൈവശം എട്ടും എസ്.സി വിഭാഗത്തിന് 7.3ഉം എസ്.ടി വിഭാഗത്തിന് 3.7ഉം ശതമാനം സമ്പത്താണുള്ളത്. റിപ്പോര്‍ട്ടനുസരിച്ച് സവര്‍ണ ജാതി ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള സമ്പത്തിന്റെ ആകെ മൂല്യം 1,46,394 ബില്യൻ രൂപയാണ്. എസ്.ടി വിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ള സമ്പത്തിന്റെ (13,268 ബില്യൻ രൂപ) ഏകദേശം 11 ഇരട്ടിയാണിത്. മുസ്‌ലിംകളുടെ കൈവശമുള്ള ആകെ സ്വത്ത് 28,707 ബില്യൻ വരും. രാജ്യത്ത് ഓരോ കുടുംബത്തിന്റെയും കൈവശമുള്ള സ്വത്ത് ശരാശരി 15.04 ലക്ഷം രൂപയാണ്. കുടുംബങ്ങളിലെ ശരാശരി സമ്പത്തിന്റെ കണക്കെടുത്താല്‍ ഏറ്റവും മുന്നില്‍ ഹിന്ദു സവര്‍ണ വിഭാഗങ്ങളാണ്(27.73 ലക്ഷം രൂപ). തൊട്ടുപിന്നില്‍ ഹിന്ദു ഒ.ബി.സി വിഭാഗമുണ്ട്(12.96 ലക്ഷം രൂപ). മുസ്‌ലിം കുടുംബങ്ങളില്‍ 9.95 ലക്ഷം രൂപയാണ് ശരാശരി സമ്പത്ത്. എസ്.ടി വിഭാഗത്തില്‍ ഇത് 6.13 ലക്ഷം രൂപയും എസ്.സി വിഭാഗത്തിന് 6.12 ലക്ഷം രൂപയും വരും. ഇന്ത്യയിലെ മൊത്തം കുടുംബങ്ങളുടെ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹിന്ദു സവര്‍ണ ജാതികളുടെ സമ്പത്തിലെ വിഹിതം വളരെ ഉയര്‍ന്നതാണ്. സവര്‍ണ ജാതിക്കാരായ കുടുംബങ്ങളുടെ കൈയില്‍ 22.2 ശതമാനമുള്ളപ്പോള്‍ മുസ്‌ലിംകളില്‍ 12.1ശതമാനവും എസ്.സി വിഭാഗത്തില്‍ 17.9 ശതമാനവും എസ്.സി വിഭാഗത്തില്‍ 9.1 ശതമാനവും വരും.
രാജ്യത്ത് മധ്യവര്‍ഗ തൊഴിലവസരങ്ങളുടെ കാര്യത്തിലും വിവേചനം നിലനില്‍ക്കുന്നു. നിയമനങ്ങളില്‍ ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിവേചനത്തെക്കുറിച്ച് ഡോ. റുഹ ഷദാബിന്റെ നേതൃത്വത്തില്‍ ഒരു പഠനം നടന്നിരുന്നു. ഹയറിങ് ബയസ്: എംപ്ലോയ്‌മെന്റ് ഫോര്‍ മുസ് ലിം വിമന്‍ അറ്റ് എന്‍ട്രി ലെവല്‍ റോള്‍സ് എന്ന പേരില്‍ 2022-ല്‍ ഇത് പുറത്തുവന്നു. ഈ പഠനപ്രകാരം സവർണ ഹിന്ദുസ്ത്രീകളെ അപേക്ഷിച്ച് മുസ്‌ലിംസ്ത്രീകള്‍ക്ക് നിയമനങ്ങളില്‍ വിവേചനം നേരിടേണ്ടിവരുന്നുണ്ട്. ഒരേ യോഗ്യതയുള്ളവരില്‍ ജോലി സാധ്യത കൂടുതല്‍ സവർണ ഹിന്ദു സ്ത്രീകള്‍ക്കാണത്രെ. തുല്യയോഗ്യതയുള്ള രണ്ട് ഡമ്മി പ്രൊഫൈലുകള്‍_-ഒരു സവർണ ഹിന്ദുവും ഒരു മുസ്‌ലിമും_- സൃഷ്ടിച്ച് ജോലിക്ക് അപേക്ഷിച്ചാണ് ഈ പഠനം നടത്തിയത്. പത്ത് മാസത്തിനിടെ, ഒരേപോലെയുള്ള രണ്ട് പ്രൊഫൈലുകള്‍-_ഒരു സവർണ ഹിന്ദു (പ്രിയങ്ക ശര്‍മ്മ), ഒരു മുസ്‌ലിം (ഹബീബ അലി)- _വിവിധ വ്യവസായങ്ങളില്‍ ജോലിക്കപേക്ഷിച്ചു. പത്ത് മാസത്തിനിടെ 2000 ജോലികള്‍ക്കാണ് അപേക്ഷ നല്‍കിയത്. അതിന്റെ പ്രതികരണ നിരക്ക് പരിശോധിച്ചപ്പോള്‍ സവർണ ഹിന്ദു സ്ത്രീകള്‍ക്ക് ലഭിച്ച നല്ല പ്രതികരണങ്ങളുടെ പകുതി മാത്രമാണ് മുസ്‌ലിം സ്ത്രീകള്‍ക്ക് ലഭിച്ചതെന്ന് മനസിലായി.
നിയമനപ്രക്രിയകളില്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ വിവേചനനിരക്ക് 47.1% ആണെന്നാണ് ഈ പഠനം കണ്ടെത്തിയത്. ഇത് മുസ്‌ലിംകള്‍ക്കെതിരായ പക്ഷപാതത്തെ സൂചിപ്പിക്കുന്നു. സവർണ ഹിന്ദു സ്ത്രീകള്‍ക്ക് അവരുടെ മുസ്‌ലിം സ്ത്രീ ഉദ്യോഗാര്‍ഥികളെ അപേക്ഷിച്ച് ഏകദേശം ഇരട്ടി കോളുകള്‍ അഭിമുഖത്തിനായി ലഭിച്ചു. വിവിധ മേഖലകളില്‍ പക്ഷപാതങ്ങള്‍ വ്യാപകമാണെന്നും പഠനം കണ്ടെത്തി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും മാര്‍ക്കറ്റിങ്ങിലും ഈ പ്രവണത ശക്തമാണ്. ആ മേഖലയില്‍ ആകെ വിവേചന നിരക്ക് 50 ശതമാനത്തില്‍ കൂടുതലായിരുന്നു.
ഇന്ത്യയിലെ മുസ്‌ലിംകളുടെയും പട്ടികവര്‍ഗ വിഭാഗങ്ങളുടെയും ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുവരുന്നതായാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മുസ്‌ലിം ജനവിഭാഗങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 5.4 വര്‍ഷവും പട്ടികവര്‍ഗങ്ങളുടേത് 2.6 വര്‍ഷവും കുറയുന്നതായി സയന്‍സ് അഡ്വാന്‍സ് 2024ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു. കൊവിഡ് മഹാമാരിക്കുശേഷമാണ് ഈ പ്രവണത രൂക്ഷമായത്. 7,65,180 പേരുടെ ഡാറ്റയാണ് പഠനത്തിനുവേണ്ടി ഉപയോഗിച്ചത്. പാര്‍ശ്വവല്‍കൃത ജനങ്ങളുടെയിടയില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതിന്റെ അനന്തരഫലമാണ് ആയുര്‍ദൈര്‍ഘ്യത്തിലും പ്രതിഫലിക്കുന്നത്. 2019ല്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 68.8 ആയിരുന്നത് 2020ല്‍ 63.4 ആയി കുറഞ്ഞു. സവര്‍ണ ഹിന്ദുവിഭാഗത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തിലും നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 71 വയസ് 69.7 ആയി കുറഞ്ഞു. അതേസമയം പാര്‍ശ്വവല്‍കൃതവിഭാഗമായ പട്ടികജാതി-_വര്‍ഗ വിഭാഗത്തിന്റെ ആയുര്‍ദൈര്‍ഘ്യം 4.1 മുതല്‍ 2.7വര്‍ഷം വരെ കുറഞ്ഞു. കൊവിഡ് കാലത്ത് അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍, ഹിസ്പാനിക്കുകള്‍, തദ്ദേശീയ അമേരിക്കന്‍ ജനത എന്നിവര്‍ നേരിട്ട തകര്‍ച്ചയ്ക്ക് സമാനമായിരുന്നു ഇതും. ഇത്തരം കണക്കുകളെ ലിബറല്‍ ഫിലാന്ത്രോപിസ്റ്റായ ജോര്‍ജ് സോറോസിന്റെ കുപ്രചാരണമാണെന്നു ആക്ഷേപിച്ച് തള്ളിക്കളയുകയാണ് ഹിന്ദുത്വര്‍ ചെയ്യുന്നത്.