2022ല്‍ അന്താരാഷ്ട്ര ഇസ് ലാമോഫോബിയയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ നടന്ന ചര്‍ച്ചയില്‍ ആഗോളതലത്തില്‍ ഇസ് ലാമോഫോബിയ എന്ന പ്രശ്നം തന്നെയില്ലെന്നായിരുന്നു കേന്ദ്രത്തിലെ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ വാദം. എങ്കിലും ഇന്ത്യയടക്കമുള്ള ചില രാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് ഐക്യരാഷ്ട്രസഭ 2022 മാര്‍ച്ച് 15ന് ഒന്നാം ആഗോള ഇസ് ലാമോഫോബിയവിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഈ മാര്‍ച്ച് 15 മൂന്നാം ആഗോള ഇസ് ലാമോഫോബിയ വിരുദ്ധദിനമാണ്.
വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ, ഗാര്ഡിയന് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യയിലെ ഇസ് ലാമോഫോബിയയെക്കുറിച്ച് വിശദ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയിലെ ഇസ് ലാമോഫോബിയ മാരകരൂപം കൈവരിച്ചിരിക്കുന്നുവെന്ന് നോം ചോസ്കിയെ പോലുള്ളവര്‍ അഭിപ്രായപ്പെടുന്നു. ദി ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ഇന്ത്യന്‍ പത്രങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളായ ദി വയര്‍, സ്ക്രോള്‍ എന്നിവയും ഇന്ത്യയിലെ ഇസ് ലാമോഫോബിയയുടെ വിവിധ രൂപഭാവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്നിരുന്നു.
അക്കാദമികരംഗം
ഇന്ത്യയിലെ ഇസ് ലാമോഫോബിയയുടെ പ്രത്യേകതകള്‍ ഇന്ന് പത്രപ്രവര്‍ത്തകരുടെ മാത്രം പരിഗണനാ വിഷയമല്ല, അക്കാദമികരംഗത്തും നിരവധി പഠനങ്ങളും അന്വേഷണങ്ങളും വന്നുകൊണ്ടിരിക്കുന്നു. ഫരീദ് ഹാഫിസും നവീദ് ബകലിയും ചേര്‍ന്ന് 2022ല്‍ പുറത്തിറക്കിയ ‘ദി റൈസ് ഓഫ് ഗ്ലോബല്‍ ഇസ് ലാമോഫോബിയ ഇന്‍ ദി വാര് ഓണ്‍ ടെറര്‍: കൊളോണിയാലിറ്റി, റൈസ് ആന്റ് ഇസ് ലാം’ എന്ന മാഞ്ചസ്റ്റര്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ആഗോള ഇസ് ലാമോഫോബിയയുടെ വ്യാപനത്തില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള വിശദമായ പഠനമുണ്ട്.
ഇസ് ലാമോഫോബിയയെക്കുറിച്ച് പുറത്തിറങ്ങുന്ന മിക്ക അക്കാദമിക പ്രസിദ്ധീകരണങ്ങളിലും ഇന്ത്യയിലെ ഇസ് ലാമോഫോബിയ പഠനവിഷയമായി മാറിയിരിക്കുന്നു. ഇന്ത്യയിലെ ഇസ് ലാമോഫോബിയയുടെ വിവിധ വശങ്ങള് പരിശോധിക്കുന്ന അക്കാദമിക പ്രസിദ്ധീകരണങ്ങളുടെ ഒരു ശേഖരംതന്നെ യൂനിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ കേന്ദ്രമാക്കിയുള്ള ‘ഒതറിങ് ആന്റ് ബിലോങ്ങിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2023 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഇസ് ലാമോഫോബിയ ഇന്‍ ഏഷ്യ പസഫിക് റീജിയന് എന്ന പഠനത്തില്‍ ഇന്ത്യയിലെ ഇസ് ലാമോഫോബിയയെക്കുറിച്ച് 120 അക്കാദമിക പ്രസിദ്ധീകരണങ്ങളുടെ പട്ടിക നല്‍കുന്നുണ്ട്. രാജ്യത്ത് നടക്കുന്ന ഇസ് ലാമോഫോബിയയുടെ വൈവിധ്യങ്ങളെ ഈ പഠനം അടയാളപ്പെടുത്തുന്നു.
ഇസ് ലാമോഫോബിയ എന്നാല്‍ മറ്റൊരു രൂപത്തിലുള്ള ‘വര്‍ഗീയത’യാണെന്നായിരുന്നു ഇന്ത്യയിലെ ഇതിനെക്കുറിച്ചുള്ള പഠനങ്ങളിലെ ആദ്യകാല സമീപനം. അക്കാലത്തെ പഠനങ്ങളും ഈ മാതൃക പിന്തുടര്ന്നു. എന്നാല്‍, ഇന്ന് ‘വര്‍ഗീയതാ പഠന’ങ്ങളുടെ (കമ്യൂനലിസം സ്റ്റഡീസ്) സാമ്പ്രദായിക യുക്തികളെ നിരാകരിച്ചുകൊണ്ട് ഇസ് ലാമോഫോബിയ പഠനങ്ങള്‍ പുതിയൊരു രീതിശാസ്ത്രത്തിലേക്ക് വികസിച്ചുകഴിഞ്ഞു. ഇര്ഫാന് അഹ്മദിന്റെ പഠനങ്ങളാണ് ഇതില്‍ പ്രധാനം. 2013ല്‍ അദേഹം എഴുതിയ ‘ഇന്‍ ഡിഫന്‍സ് ഓഫ് ഹോസ്റ്റല്‍സ്: ഇസ് ലാമോഫോബിയ, ഡൊമഫീലിയ, ലിബറലിസം’ എന്ന പഠനമാണ് (പൊളിറ്റിക്സ്, റിലീജ്യന്‍ ആന്റ് ഐഡിയോളജി ജേണല്‍) ഇന്ത്യയിലെ ഇസ് ലാമോഫോബിയയും പാശ്ചാത്യ ഇസ് ലാമോഫോബിയയും വേര്‍തിരിച്ചു കാണുന്ന പ്രധാന കൃതി. ഇന്ത്യയിലെ ഇസ് ലാമോഫോബിയയും ആഗോള ഇസ് ലാമോഫോബിയയും തമ്മിലുള്ള സാമ്യതയും വ്യത്യാസവും ഈ ലേഖനം പരിശോധിക്കുന്നു. പാശ്ചാത്യ-ഇന്ത്യന്‍ ഇസ്ലാമോഫോബിയകൾ തമ്മിലുള്ള വ്യത്യാസമാണ് അദ്ദേഹം അന്വേഷിക്കുന്നത്.
ഇര്ഫാന് അഹ്മദിന്റെ നിരീക്ഷണങ്ങള്‍
ഇര്ഫാന് അഹ്മദിന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ ഇസ് ലാമോഫോബിയക്ക് 200 വര്‍ഷത്തെ പഴക്കമാണുള്ളത്. എന്നാല്‍, പാശ്ചാത്യ ഇസ് ലാമോഫോബിയക്കാകട്ടെ 500 വര്‍ഷത്തെ പഴക്കമുണ്ട്. കൊളോണിയല്‍ രാഷ്ട്രീയവും ദേശീയവാദ രാഷ്ട്രീയവുമാണ് ഇന്ത്യന്‍ ഇസ്ലാമോഫോബിയയെ സ്വാധീനിച്ച രണ്ട് പ്രധാന ഘടകങ്ങള്‍. രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള പാശ്ചാത്യ ലോകത്തേക്കുള്ള മുസ് ലിം ജനവിഭാഗങ്ങളുടെ തൊഴില്‍ കുടിയേറ്റവും ശീതയുദ്ധാനന്തരമുള്ള പുതുലോക ക്രമവുമാണ് പശ്ചാത്യലോകത്ത് ഇന്ന് കാണുന്ന ഇസ് ലാമോഫോബിയയെ ഇത്രയേറെ രൂക്ഷമാക്കിയത്. ഈ രണ്ട് ചരിത്ര സാഹചര്യങ്ങളുടെയും വ്യത്യസ്തതകളെ പഠിക്കാനാണ് ഇര്ഫാന് അഹ്മദ് ആഹ്വാനം ചെയ്യുന്നത്.
ഇന്ത്യന്‍ മുസ് ലിംകളുടെ അപരത്വത്തിന്റെ സ്വഭാവം ചരിത്രപരവും അനുഭവാത്മകവുമാണ്. ഇന്ത്യയിലെ മുസ് ലിം രാഷ്ട്രീയചരിത്രം, സാമൂഹികസാന്നിധ്യം തുടങ്ങിയവയുമായാണ് ഇവയ്ക്ക് ബന്ധം. ദീര്‍ഘകാലത്തെ സഹജീവിതം സൃഷ്ടിക്കുന്ന ഇഴയടുപ്പത്തിലൂടെയുമുണ്ടാകുന്ന ഒരുതരം ഉറ്റ അപരത്വമാണിത്. എന്നാല്‍ പാശ്ചാത്യലോകത്തെ മുസ് ലിം അപരത്വം വിദൂര അപരത്വമാണ്. മുസ് ലിം അപരത്വത്തിന്റെ സ്വഭാവം പ്രതീകാത്മകവും അറിവധികാരവും ഉള്ളടങ്ങിയതാണ്. മുസ് ലിംകളുടെ കുടിയേറ്റം, തൊഴില്‍ എന്നിവയുമായി വിദൂര അപരത്വത്തിന് അഭേദ്യമായ ബന്ധമുണ്ട്. പാശ്ചാത്യ ലോകത്തെ വിദൂര അപരത്വവും ഇന്ത്യന്‍ സാഹചര്യത്തിലെ ഉറ്റ അപരത്വവും ഇസ് ലാമോഫോബിയയുടെ ഗതി നിര്‍ണയിക്കുന്നു.
ദേശരാഷ്ട്രവും ദേശീയതയും
ഇസ്ലാമോഫോബിയയുടെ ആഗോള സാഹചര്യത്തെയും ഇന്ത്യന്‍ സാഹചര്യത്തെയും ഒന്നുചേര്‍ക്കുന്ന പ്രധാന ഘടകം ദേശ-_രാഷ്ട്രത്തിനകത്തുള്ള മുസ് ലിംകളുടെ നിര്‍ണായക സ്ഥാനമാണ്. ഈ രണ്ട് സാഹചര്യത്തിലും അതത് ദേശരാഷ്ട്രങ്ങള്‍ക്കുള്ളില്‍ അഗതികളോ അതിഥികളോ ആയാണ് മുസ് ലിംകള്‍ പരിഗണിക്കപ്പെടുന്നത്. ആധുനിക ദേശരാഷ്ട്രത്തിനുള്ളിലെ മുസ്ലിംകളുടെ ഈ അഗതി – അതിഥി-പൗരത്വ സ്വഭാവമാണ് പാശ്ചാത്യ ഇസ് ലാമോഫോബിയയെയും ഇന്ത്യന്‍ ഇസ്ലാമോഫോബിയയെയും ഒന്നിപ്പിക്കുന്നത്. അതാകട്ടെ, ലോകം മുഴുവന്‍ വ്യാപിച്ച ദേശീയതയുടെയും ദേശരാഷ്ട്രത്തിന്റെയും രാഷ്ട്രീയ യുക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആധുനിക രാഷ്ട്രീയ-സാമൂഹികക്രമത്തെ ഭരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളാണ് ദേശ-രാഷ്ട്രങ്ങള്‍. ഇവ ദേശീയതയുടെ നിര്‍മാണപ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ദേശീയതയും ദേശരാഷ്ട്രവും അകത്തും പുറത്തുമുള്ളവരെ നിരന്തരം നിര്‍ണയിക്കുന്നു. ഈ രാഷ്ട്രീയ പ്രതിസന്ധികളിലാണ് സമകാലിക ഇസ് ലാമോഫോബിയ പാശ്ചാത്യ ലോകത്തും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്നത്. ഇതാകട്ടെ, മുസ് ലിംകളെ ദേശീയതയില്‍ നിന്നും ദേശരാഷ്ട്രത്തില്‍ നിന്നും പൗരത്വത്തില്‍ നിന്നും പുറന്തള്ളുകയും ബഹിഷ്കരിക്കുകയും പാർശ്വവൽകരിക്കുകയും ചെയ്യുന്നു.
വ്യക്തികളുടെയും സമുദായങ്ങളുടെയും പൗരാവകാശങ്ങള്‍ ഒരുപരിധിവരെ സംരക്ഷിക്കുന്ന ലിബറലിസം, ജനാധിപത്യം, സെക്കുലറിസം തുടങ്ങിയ ആശയങ്ങള്‍പോലും അറിഞ്ഞും അറിയാതെയും ഇത്തരമൊരു പുറന്തള്ളല്‍ പ്രക്രിയയില്‍ പങ്കെടുക്കുന്നുവെന്ന് ഇര്ഫാന് അഹ്മദ് ചൂണ്ടിക്കാണിക്കുന്നു. മതേതര/ദേശീയ അധികാരത്തിന്റെ പുറന്തള്ളല്‍ പ്രക്രിയകളെ മൂടിവെക്കുന്ന ‘വര്‍ഗീയത’ എന്ന വിശകലന മാതൃകയെ അദ്ദേഹം കൈയൊഴിയുന്നത് അതുകൊണ്ടാണ്. എല്ലാ വർഗീയതയും ഒരുപോലെയാണ് എന്ന മതേതര സമീകരണ യുക്തി സൃഷ്ടിക്കുന്ന ആശയക്കുഴപ്പം മുസ്ലിം ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ആവിഷ്കാരങ്ങളെ റദ്ദു ചെയ്യുന്നു.
ദേശരാഷ്ട്രത്തിനും ദേശീയതക്കും അടിസ്ഥാനമായി വര്‍ത്തിക്കുന്ന പുറന്തള്ളല്‍ യുക്തികളെയും അതിന് സഹായകമാകുന്ന രാഷ്ട്രീയയുക്തികളെയും ഒരുപോലെ പരിശോധിക്കുന്ന ഒരു വിമര്‍ശന രാഷ്ട്രീയ രീതിശാസ്ത്രമാണ് ഇർഫാൻ അഹ് മദ് പകരം വയ്ക്കുന്നത്. ഇന്ത്യയിലെ ഇസ് ലാമോഫോബിയയെക്കുറിച്ചുള്ള പഠനങ്ങളില്‍ ഈ നിലപാട് വളരെയധികം പ്രാധാന്യമുള്ളതാണ്.