Tag: Hindutva

Hindutva Indian Islamophobia Theorising Islamophobia

സംഘ്പരിവാർ ഇസ് ലാമോഫോബിയ

സംഘ്പരിവാർ ഹിന്ദുത്വ കാഴ്ചപ്പാടുള്ളവരിൽ തന്നെ ഇസ് ലാമോഫോബിയയെക്കുറിച്ചു വിവിധ സമീപനങ്ങളുണ്ട്. ഓരോ സാഹചര്യത്തിലും സംഘ്പരിവാർ വക്താക്കൾ ഇസ്‌ലാമോഫോബിയയെക്കുറിച്ചു സംസാരിക്കുന്നതിന്റെ വ്യത്യാസം ഗൗരവത്തിൽ പഠിക്കേണ്ടതുണ്ട്. ഇസ് ലാമോഫോബിയയെക്കുറിച്ചു ഹിന്ദുത്വ ആഖ്യാന മാതൃകകൾ ലഘുവായി പരിചയപ്പെടാം. ഇസ് ലാമോഫോബിയ നിഷേധം  സംഘ്പരിവാറിലെ ഒരുവിഭാഗം ഇസ് ലാമോഫോബിയ തന്നെ ഇല്ലെന്ന പക്ഷക്കാരാണ്. മതസഹിഷ്ണുതയെ തള്ളിക്കളയുന്ന പദമാണ് ഇസ് ലാമോഫോബിയയെന്ന് അവർ കരുതുന്നു. 2022ൽ യു.എൻ പൊതുസഭയിൽ മാർച്ച് 15 ഇസ് ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കണമെന്ന പ്രമേയം വന്നപ്പോൾ ബി.ജെ.പി നേതൃത്വം നൽകുന്ന ഇന്ത്യൻ സർക്കാർ ഉന്നയിച്ചത് ഇസ് ലാമോഫോബിയ എന്ന പദമല്ല […]

Read more »

Hindutva Kerala Islamophobia

ഇസ്‌ലാമോഫോബിയയും മലയാള മാധ്യമങ്ങളും

ഇസ്‌ലാമോഫോബിയപഠനങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ ഏതെങ്കിലും പ്രത്യേക സാമൂഹികസ്ഥാപനങ്ങളോ സാമൂഹികവിഭാഗങ്ങളോ ഇസ്‌ലാമോഫോബിയയുടെ മൊത്തക്കച്ചവടക്കാരാണെന്ന് കരുതാന്‍ നിര്‍വാഹമില്ല. ചരിത്രപരമായി വികസിച്ച വംശീയവല്‍ക്കരണപ്രക്രിയയെന്ന നിലയില്‍ ഇസ്‌ലാമോഫോബിയയുടെ വ്യാവഹാരിക സ്വാധീനം അതിന്റെ പ്രത്യക്ഷ ഏജന്റുമാരില്‍ മാത്രമല്ല, അതിന്റെ ഇരകളിലും കാണാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇസ്‌ലാമോഫോബിയ ഒരു സ്ഥാപനം എന്നതിനേക്കാള്‍ ഒരു വ്യവഹാരം എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്‌ലാമോഫോബിയയുടെ വ്യാവഹാരിക സ്വഭാവം പക്ഷെ അതിന്റെ സ്ഥാപന രൂപങ്ങളെ പാടെ അവഗണിച്ചുകൊണ്ട് പ്രവര്‍ത്തനക്ഷമമാവുന്നുമില്ല. കേരളത്തില്‍ത്തന്നെ ഇസ്‌ലാമോഫോബിയയുടെ വിവിധങ്ങളായ സ്ഥാപനരൂപങ്ങള്‍ നിലവിലുണ്ട്. ആര്‍എസ്എസ്, ബിജെപി അടക്കമുള്ള സംഘപരിവാര്‍ശക്തികള്‍ […]

Read more »

Hindutva Indian Islamophobia Islamophobia Studies

ഹിന്ദുത്വ, ജാതി, മു​സ്‍ലിം അപരത്വം : ഭന്‍വർ മേഘവന്‍ഷിയുടെ ആത്മകഥ

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങൾ ഇന്ത്യയിലെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തിലും രാഷ്ട്രീയ മേഖലയിലും സവിശേഷമായ പ്രാധാന്യമുള്ളതാണെന്ന് സാമൂഹിക ചിന്തകരും രാഷ്ട്രീയ വിദ്യാര്‍ഥികളും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. പൊതുവേ ഇടതു-മതേതര കക്ഷികള്‍ക്ക് ഐക്യപ്പെടാനും ഒരുമിച്ച് പ്രക്ഷോഭം നയിക്കാനും കഴിയുന്നത്ര സ്വീകാര്യതയുണ്ടായിരുന്ന ജനസംഘം ബി.ജെ.പി.യായി മാറുകയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ദിശ അക്രമോല്‍സുകതയെയും സാമൂഹിക ധ്രുവീകരണത്തെയും മാത്രം ലക്ഷ്യംവെക്കുന്നതിലേക്ക് പരിണമിക്കുന്നത് 1980കളുടെ തുടക്കത്തിലാണ്. മറുഭാഗത്ത് പിന്നാക്ക വിഭാഗങ്ങളും ദലിതരും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് മൂര്‍ത്തവും അധികാരോന്മുഖവുമായ ഘടനയിലേക്ക് പരിവര്‍ത്തിക്കാനും […]

Read more »

Hindutva Indian Islamophobia

പൗരത്വം, ദേശീയത, മുസ്‌ലിം പ്രശ്നം

പ്രസിദ്ധ ഉർദു കഥാകൃത്ത് സാദത്ത് ഹസൻ മന്റോയുടെ ഇന്ത്യാ-പാക് വിഭജന പശ്ചാത്തലത്തിലുള്ള വളരെ പ്രസിദ്ധമായ കഥയാണ് തോബ തേക് സിങ്. കൊളോണിയൽ ഭരണ സംവിധാനത്തിന്റെയും ഇന്ത്യൻ ഉപഭൂഖണ്ഡ പശ്ചാത്തലത്തിലെ പോസ്റ്റ്-കൊളോണിയൽ ദേശരാഷ്ട്രത്തിന്റെ പൗരത്വ-ഭൂരാഷ്ട്രീയ പ്രതിസന്ധികളും കൃത്യമായി വരച്ചിടുന്ന മന്റോ തന്റെ കഥ അവസാനിപ്പിക്കുന്നത് ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ നോ മാൻസ് ലാൻഡിൽ മരിച്ചുകിടക്കുന്ന തോബ തേക് സിങിലാണ്. പടിഞ്ഞാറിന്റെ ദേശരാഷ്ട്ര സങ്കൽപങ്ങളിൽ നിന്നു മാറി വളരെ സങ്കീർണമായ പ്രക്രിയകളിലൂടെയാണ് പോസ്റ്റ്-കൊളോണിയൽ ഇന്ത്യയുടെ ആരംഭം. ‘ഹൗ ഇന്ത്യ ബികേം ഡെമോക്രാറ്റിക്: […]

Read more »

Gendered Islamophobia Indian Islamophobia Kerala Islamophobia

അപകടകരമായ പ്രണയങ്ങള്‍: മത പരിവര്‍ത്തനവും ഹിന്ദുത്വ,മതേതര ആശങ്കകളും

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്നില്‍ മീനാക്ഷിപുരത്തെ ദലിതര്‍ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ച സംഭവം ഹിന്ദു ജാതി വ്യവഹാരത്തിന് ഏല്‍പ്പിച്ച പ്രഹരം വലുതായിരുന്നു. അതിന്റെ പ്രത്യാഘാതം തന്നെയായിരിക്കണം 2002 ല്‍ തമിഴ്നാട്ടില്‍ മതമാററ്ത്തിനെതിരായ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ജയലളിതയെ പ്രേരിപ്പിച്ചത്. പിന്നീടു അത് പിന്‍വലിചെങ്കിലും അത് കൊണ്ട് വന്ന വ്യവഹാരങ്ങള്‍ ഹിന്ദു വ്യവഹാരത്തിന്റെ ആശങ്കകളെ തുറന്നു കാണിക്കുന്നതായിരുന്നു. മീനാക്ഷിപുരത്തെ ഈ സംഭവങ്ങള്‍ നടന്നതുമായി ബന്ധപെട്ട വ്യവ്ഹാര്ങ്ങളിലെ ഒരു പ്രണയ കഥ പല തരത്തില്‍ വ്യഖ്യാനിക്കപെട്ടിട്ടുന്ടെങ്കിലും അത് ചില കാര്യങ്ങളെ വ്യക്തമാക്കുന്നു. പള്ളര്‍ […]

Read more »