Category: Hindutva

Campus Islamophobia Hindutva Islamophobia Studies Kerala Islamophobia

“ഒരു ജാതി പിള്ളേരിഷ്ടാ”: സംവരണവും ഇസ്‌ലാമോഫോബിക് ഉപപാഠവും

സംവരണമെന്ന സംവിധാനത്തെപ്പോലെ ; ഒരേ സമയം നിർമാണാത്മകമായും, അതേ സമയം കാലുഷ്യങ്ങളിലൂടെയും, ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തെ മാറ്റിത്തീർക്കുകയും, ഉലക്കുകയും ചെയ്ത മറ്റൊരു രാഷ്ട്രീയ ആയുധം ഉണ്ടെന്നു തോന്നുന്നില്ല; മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നുള്ള ഒബിസി സംവരണവും അതിനെതിരെയുള്ള സവർണ്ണ – ഹിന്ദുത്വ ശക്തികളുടെ വിധ്വംസാത്മകമായ കലാപകളും ഇന്ത്യയെ മാറ്റിപ്പണിത പോലെ മറ്റെരു പൊളിട്ടിക്കൽ ഇവൻ്റിനും സാധിച്ചിട്ടില്ല എന്നു തന്നെ ഉറപ്പിച്ച് പറയാനാവും.   ‘മണ്ഡൽ മസ്ജിദ്’ ‘ മസ്ജിദ് മന്തിർ’ , ‘അവരും നമ്മളും’ എന്നിങ്ങനെയൊക്കെയുള്ള […]

Read more »

Hindutva Islamophobia Studies Kerala Islamophobia

നെയ്യാറ്റിൻകര ഗോപന്റെ സമാധി: മുസ് ലിം ദൃശ്യതയും അദൃശ്യതയും

2025 ജനുവരി മാസം കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നെയ്യാറ്റിൻകരയിൽ ഗോപന്റെ സമാധിയെപ്പറ്റിയുള്ള വാർത്തകൾ. ചർച്ചകളിൽ സമാധിയുടെ സാംഗത്യവും, നിയമ പ്രശ്നങ്ങളും, കുടുംബത്തിന്റെ ബുദ്ധിമോശവും, അന്ധവിശ്വാസവും, സ്റ്റേറ്റിന്റെ ഇടപെടലും, ആരോഗ്യ പരിചരണത്തിലെ അപാകതയും ഒക്കെ നിറഞ്ഞു നിന്നു. അതിൽ ഏറ്റവും പ്രധാനമായി കാണാൻ കഴിഞ്ഞത് ‘മുസ്‌ലിം തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന’ മകന്റെ പരാമർശത്തിലെ ഇസ്ലാമോഫോബിയയെ പറ്റിയുള്ള ചർച്ചകൾ ആണ്.   അന്ധവിശ്വാസമായും ബുദ്ധിയില്ലായ്മ ആയും ഒക്കെ ഈ സംഭവത്തെ പലരും കാണുന്നുണ്ട്. അന്ധവിശ്വാസമായി കാണപ്പെടുന്നത് കാലഹരണപ്പെട്ട വിശ്വാസം […]

Read more »

Annual Islamophobia Report 2024 Hindutva Kerala Islamophobia Special Report

220 ഇസ്‍ലാമോഫോബിക് പ്രസ്താവനകള്‍ (2024)

ജനുവരി 1. സ്വാമിമാരായി നടന്ന് ചിലര്‍ ഇസ്‌ലാംമതം പറയുന്നു, ലാല്‍സലാം പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുന്നു: സനാതനധര്‍മ സമ്മേളനത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മി ഭായ്. (07 ജനുവരി 2024, ഫോര്‍ത്ത് ന്യൂസ്) 2. ടി.എന്‍ പ്രതാപന്‍ എംപിക്ക് പോപുലര്‍ ഫ്രണ്ടുമായി ബന്ധം. ടി.എന്‍ പ്രതാപന്റെ സോഷ്യല്‍ മീഡിയ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് കൈകാര്യം ചെയ്യുന്നത് പി.എഫ്.ഐക്കാരനായ അബ്ദുല്‍ ഹമീദ് ആണ്. ജാമിയ മില്ലിയ കേസില്‍ ഇയാളെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ട്. ഡല്‍ഹി കലാപത്തില്‍ അബ്ദുല്‍ ഹമീദിന് പങ്കുണ്ട്: ബി.ജെ.പി […]

Read more »

Hindutva Indian Islamophobia

‘വോട്ട് ജിഹാദ്’: വിദ്വേഷ പ്രചാരണത്തിന്റെ പുതിയ മാതൃക

ഇസ്-ലാമിലെ സാങ്കേതിക ശബ്ദങ്ങളില്‍ പ്രധാനമായ ജിഹാദ് എന്ന വാക്കിന് വ്യക്തിഗതവും സാമൂഹികവുമായ പോരാട്ടം, പരിശ്രമം തുടങ്ങിയ അര്‍ഥങ്ങളാണുള്ളത്. എന്നാല്‍, മുസ് ലിംകളുമായി ബന്ധപ്പെട്ട ഏതു സാങ്കേതിക പദവും വിവാദ രൂപകമാക്കി മാറ്റുന്നതില്‍ ഇസ്-ലാമോഫോബിയ വിജയിച്ചിരിക്കുന്നു. 2006ല്‍ തുടങ്ങിയ ലൗജിഹാദിനു ശേഷം വിവിധ സന്ദര്‍ഭങ്ങളില്‍ പലരുടെയും മനോധര്‍മങ്ങളനുസരിച്ച് വിവിധ തരത്തിലുള്ള ജിഹാദുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.  അതില്‍ ഏറ്റവും ഒടുവിലത്തേതാണ് “വോട്ട് ജിഹാദ്’ പ്രചാരണം. പ്രത്യേക സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി മു-സ്‌ലിംകള്‍ കുട്ടമായി വോട്ട് ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളെയാണ് “വോട്ട് ജിഹാദ്’ എന്നതുകൊണ്ട് […]

Read more »

Annual Islamophobia Report 2024 Gendered Islamophobia Hindutva Kerala Islamophobia

മാധവിക്കുട്ടി,ടി.എന്‍ ജോയി, മതം മാറ്റം : 2024 ഒക്ടോബര്‍ മാസം സംഭവിച്ചത്

മാധവിക്കുട്ടി മതംമാറി കമലാസുരയ്യയായി മാറിയത് കേരളീയ സമൂഹത്തില്‍ വലിയ ചര്‍ച്ചക്ക് ഇടവരുത്തിയ സംഭവമാണ്. ഇതുനടക്കുന്ന സമയത്ത് ആരും ലൗജിഹാദ് ആരോപണം ഉയര്‍ത്തിയിരുന്നില്ലെങ്കിലും ഏകദേശം കാല്‍നൂറ്റാണ്ടിനുശേഷം ചർച്ചയാകുമ്പോൾ പ്രണയം നടിച്ച് മതംമാറ്റുകയെന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെയും ആഗോള ഫണ്ടിങിന്റെയും കഥകള്‍ സമാന്തരമായി ഉണ്ടായിരുന്നു | ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ - ഭാഗം -4 | islamophobiakerala| MediaoneShelf |

Read more »

Hindutva Indian Islamophobia

ബുള്‍ഡോസര്‍ ആക്രമണത്തിന്റെ രാഷ്ട്രീയം

2024 നവംബര്‍ 6ന് യു.പി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രിംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു. റോഡ് വികസനത്തിന്റെ പേരില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് വീടുകള്‍ പൊളിച്ച നടപടിക്കെതിരായ ഹരജിയിലാണ് കോടതിയുടെ വിമര്‍ശനം. നിയമനടപടികള്‍ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകര്‍ക്കാന്‍ കഴിയുകയെന്നും നോട്ടിസുപോലും നല്‍കാതെ ഒരാളുടെ വീട്ടില്‍ പ്രവേശിക്കാനും നിയമനടപടികള്‍ പാലിക്കാതെ അത് പൊളിച്ചുകളയാനും എന്ത് അധികാരമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാന്‍ യു.പി സര്‍ക്കാരിനോട് നിര്‍ദേശിച്ചാണ് ഹരജി […]

Read more »

Hindutva Indian Islamophobia

വ്യാജവാർത്തകളും ഹിന്ദുത്വ ഇക്കോസിസ്റ്റവും

അഭിപ്രായങ്ങളുടെ മാറ്റുരക്കലാണ് രാഷ്ട്രീയത്തെ സാധ്യമാക്കുന്നത്. ഓരോരുത്തര്‍ക്കും ഏതഭിപ്രായം സൂക്ഷിക്കാനും അവകാശമുണ്ട്. പക്ഷേ, വസ്തുതകള്‍ ഒരാള്‍ക്ക് ഇഷ്ടംപോലെ തിരഞ്ഞെടുക്കാന്‍ കഴിയില്ല. മറ്റൊരു വ്യത്യാസം,  എല്ലാ അഭിപ്രായങ്ങളും ഒരവകാശമാണ്. എന്നുവച്ച് അവ വസ്തുതാപരമാവണമെന്നില്ല. എന്നാൽ  വസ്തുതകൾക്ക് വഴങ്ങാത്ത അഭിപ്രായങ്ങളുമുണ്ട്. ശക്തമായ അഭിപ്രായങ്ങൾ എന്ന നിലയിൽ സ്വതന്ത്രമായി തന്നെ അവ നിലനിൽക്കുന്ന അവസ്ഥയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വസ്തുതയും അഭിപ്രായവും തമ്മിലുള്ള വ്യത്യാസം വളരെ പ്രധാനമാണ്. രണ്ടിനും അതിൻ്റേതായ പ്രാധാന്യവുമുണ്ട്.  വാർത്തകളുടെ മേഖലയിൽ അഭിപ്രായവും വസ്തുതയും  തമ്മിലുള്ള  വ്യത്യാസത്തെ ഇല്ലാതാക്കിയാണ് വ്യാജവാർത്തകൾ   നിലനില്‍ക്കുന്നത്. […]

Read more »

Data Brief Hindutva Indian Islamophobia

ഇന്ത്യൻ മുസ് ലിംകള്‍: സമ്പത്തും ജീവിതനിലവാരവും

പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി തുടങ്ങിയ വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് മുസ്‌ലിം സമുദായത്തിന് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പറഞ്ഞിരുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു (27 മെയ് 2024) മന്ത്രിയുടെ പ്രതികരണം. സാമൂഹിക_സാമ്പത്തിക സര്‍വേ നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ളതാണെന്നും വികസനത്തിനല്ല, വോട്ടിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടിരുന്നു. ‘കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്കിടയില്‍ ഭയത്തിന്റെ സാഹചര്യം സൃഷ്ടിക്കുകയാണ്. എങ്ങനെയാണ് ദരിദ്രരെ ഹിന്ദു/മുസ്‌ലിം എന്ന് വിഭജിക്കാന്‍ […]

Read more »