Indian Islamophobia Source Suprabhatham

സംഘ്പരിവാറും മുസ് ലിം പ്രശ്നവും

| Leave a comment

സംഘ്പരിവാർ ഹിന്ദുത്വ കാഴ്ചപ്പാടുള്ളവരിൽ തന്നെ ഇസ് ലാമോഫോബിയയെക്കുറിച്ചു വിവിധ സമീപനങ്ങളുണ്ട്. ഓരോ സാഹചര്യത്തിലും സംഘ്പരിവാർ വക്താക്കൾ ഇസ്‌ലാമോഫോബിയയെക്കുറിച്ചു സംസാരിക്കുന്നതിന്റെ വ്യത്യാസം ഗൗരവത്തിൽ പഠിക്കേണ്ടതുണ്ട്. ഇസ് ലാമോഫോബിയയെക്കുറിച്ചു ഹിന്ദുത്വ ആഖ്യാന മാതൃകകൾ ലഘുവായി പരിചയപ്പെടാം. 

ഇസ് ലാമോഫോബിയ നിഷേധം 
സംഘ്പരിവാറിലെ ഒരുവിഭാഗം ഇസ് ലാമോഫോബിയ തന്നെ ഇല്ലെന്ന പക്ഷക്കാരാണ്. മതസഹിഷ്ണുതയെ തള്ളിക്കളയുന്ന പദമാണ് ഇസ് ലാമോഫോബിയയെന്ന് അവർ കരുതുന്നു. 2022ൽ യു.എൻ പൊതുസഭയിൽ മാർച്ച് 15 ഇസ് ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കണമെന്ന പ്രമേയം വന്നപ്പോൾ ബി.ജെ.പി നേതൃത്വം നൽകുന്ന ഇന്ത്യൻ സർക്കാർ ഉന്നയിച്ചത് ഇസ് ലാമോഫോബിയ എന്ന പദമല്ല റിലീജോഫോബിയയാണ് വേണ്ടതെന്ന വാദമാണ്. ആർ.എസ്.എസ് മുൻ വക്താവായ റാം മാധവ്  മാർച്ച് 23നു അന്താരാഷ്ട്ര ഇസ് ലാമോഫോബിയ വിരുദ്ധദിനത്തിൽ ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിൽ ‘എ നാരോ റെസല്യൂഷൻ’ എന്ന തലക്കെട്ടിൽ ഒരു ലേഖനമെഴുതി. മതസഹിഷ്ണുതക്കെതിരായ ആശയമായാണ് ഇസ് ലാമോഫോബിയയെ ലേഖനം അവതരിപ്പിച്ചത്. സിഖ്, ജൈന, ബുദ്ധ മതങ്ങൾക്കെതിരേ വിവിധ സന്ദർഭങ്ങളിൽ വിവേചനങ്ങൾ നടക്കുന്നുണ്ടെന്നും ഇസ് ലാമിനെതിരേമാത്രം വിവേചനം നടക്കുന്നുവെന്ന അർഥത്തിൽ ആഗോള പൊതുസഭയായ ഐക്യരാഷ്ട്രസഭ നിലപാടെടുക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും ലേഖനം വാദിക്കുന്നു. ഇൻഡിക് മതങ്ങളുടെ കാര്യത്തിൽ പരിഗണന നൽകാൻ അന്താരാഷ്ട്ര വേദിയായ യു.എൻ പരാജയപ്പെടുന്നുവെന്നാണ് ധ്വനി.

ഇസ് ലാമോഫോബിയ എന്ന യാഥാർഥ്യം 
എന്നാൽ മറ്റൊരു വിഭാഗം സംഘ്പരിവാർ നേതാക്കൾ ഇസ് ലാമോഫോബിയ നിലവിലുണ്ടെന്ന പക്ഷക്കാരാണ്. ഇസ് ലാമോഫോബിയ ഹിന്ദുക്കളുടെ അവകാശമാണെന്ന് അവരുടെ വാദം. ഇന്ത്യൻ എക്‌സ്പ്രസിൽ തന്നെ കഴിഞ്ഞ മെയ് 30നു ലിസ് മാത്യുവിനു നൽകിയ അഭിമുഖത്തിൽ ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹേമന്ത് ബിശ്വ ശർമയാണ് ഈ സമീപനവുമായി രംഗത്തു വന്നിരിക്കുന്നത്. മിശ്രയുടെ അഭിപ്രായത്തിൽ ഇസ് ലാമോഫോബിയ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. മുസ് ലിംകൾ സ്വയം പരിഷ്‌കരിക്കാത്തതാണ് അതിനു കാരണം. ഹിന്ദുക്കളെ വെറുക്കുന്ന മുസ് ലിംകൾ ഇസ് ലാമോഫോബിയയും അസഹിഷ്ണുതയും ക്ഷണിച്ചുവരുത്തുന്നു. മതസഹിഷ്ണുത എന്ന പൊതുമൂല്യത്തെക്കുറിച്ചുള്ള റാം മാധവിന്റെ നിലപാടിന്റെ വിപരീതമാണിത്. 

അസമിൽ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തു മുസ്‌ലിം എന്ന വാക്കുപോലും ഉച്ചരിക്കാതെ പ്രചാരണം നടത്തിയതുകൊണ്ട് മുസ് ലിംകൾക്ക് അനർഹമായ പരിഗണന കിട്ടുന്ന സാഹചര്യം ഇല്ലാതായെന്നും എവിടെയൊക്കെ മുസ് ലിംകൾക്ക് അനർഹമായ പരിഗണന കിട്ടിയോ അവിടെയൊക്കെ അത് തിരുത്തിയെന്നും അങ്ങനെ ഇസ് ലാമോഫോബിയ കുറഞ്ഞുവെന്നും മിശ്ര കരുതുന്നു. ‘കശ്മിരിൽ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതും ഇസ് ലാമോഫോബിയ കുറയാൻ കാരണമായി. മുസ് ലിംകളെ വെറുക്കാനുള്ള അവകാശം ന്യായമാണ്. അതിന്റെ കാരണങ്ങൾ കണ്ടെത്തി അവർ സ്വയം തിരുത്തിയാൽ ഇസ് ലാമോഫോബിയ കുറയും. മാത്രമല്ല, മുസ് ലിംകൾ നല്ല മുസ് ലിംകളായാൽ പരിഹരിക്കാവുന്ന പ്രശ്‌നമാണ് ഇസ് ലാമോഫോബിയ. മഥുര, കാശി പള്ളിയുടെ മേലുള്ള അവകാശ വാദം പിൻവലിക്കുക, ഏക സിവിൽ കോഡ് അംഗീകരിക്കുക തുടങ്ങിയ നടപടികളിലൂടെ ഇസ് ലാമോഫോബിയ തടയാൻ കഴിയും. മുസ് ലിംകൾ സഹിഷ്ണുത കാണിക്കുകയാണ് ഇസ് ലാമോഫോബിയ ഇല്ലാതാക്കാനുള്ള മറ്റൊരു വഴി. അതിനുവേണ്ടി ഹിന്ദു -_മുസ് ലിം ഡയലോഗുകൾ ആരംഭിക്കണം. മതേതരവാദികൾക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാനില്ലെന്നും’ മിശ്ര നിരീക്ഷിക്കുന്നു.  

ഇന്ത്യ, ഹിന്ദു ആന്റ് നരേന്ദ്ര മോദി(2024)   എന്ന പുസ്തകത്തിലൂടെ നരേന്ദ്ര മോദിയുടെ ഉയർച്ചയെപ്പറ്റി എഴുതിയ വംശീയ പ്രചാരകനായ ഫ്രഞ്ച് പത്രപ്രവർത്തകനാണ്  ഫ്രാൻസ്വാ ഗോതിയേർ. ഗരുഡ പ്രകാശൻ എന്ന ഹിന്ദുത്വ പ്രസാധകരാണ് പുസ്തകം അടിച്ചിറക്കിയത്. ഹിന്ദുഫോബിയയും ഇസ് ലാമോഫോബിയയും കുറിച്ചുള്ള ഇദ്ദേഹത്തിന്റെ വിശകലനം 2016ൽ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു (ഇസ് ലാമോഫോബിയ ആന്റ് ഹിന്ദുഫോബിയ, 25 നവംബർ 2016). ലോകത്ത് ഇസ് ലാമോഫോബിയ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാൽ പലരും കരുതുന്നതിന്റെ പത്തു ശതമാനം മാത്രമേ അതുള്ളൂ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഹിന്ദുഫോബിയയാണ്_ -ഇന്ത്യയിലടക്കം_ യഥാർഥ പ്രശ്‌നം. ഹിമന്ത ശർമയോട് ചേർന്നുനിൽക്കുന്ന യുക്തിയാണിത്. പക്ഷേ, അദ്ദേഹത്തെപ്പോലെ ഇസ്‌ലാമോഫോബിയയുടെ നൂറ് ശതമാനം ഉത്തരവാദിത്വവും മുസ്‌ലിംകളുടേതായി ഗോതിയേർ  കാണുന്നില്ല. 

ഇസ് ലാമോഫോബിയ എന്ന സമീകരണം 
അന്താരാഷ്ട്ര തലത്തിൽ ഇസ് ലാമോഫോബിയ എന്ന പദം നിഷേധിക്കാതെത്തന്നെ ഹിന്ദുഫോബിയ നിലവിലുണ്ടെന്നു വാദിക്കുകയാണ് പ്രവാസി/ദേശി ഹിന്ദുത്വത്തിന്റെ പ്രത്യേകത. ഇസ് ലാമോഫോബിയ പോലെ മറ്റൊരു ഫോബിയയായി ഹിന്ദുഫോബിയയെ പ്രതിഷ്ഠിക്കാനും ശ്രമിക്കുന്നു. ബി.ജെ.പി അനുകൂലികളെന്ന് ആക്ഷേപിക്കപ്പെടുന്ന ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ 2024 മെയ് 20നു പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കാലിഫോർണിയയിൽ ജൂതരെക്കാൾ താഴെയും മുസ് ലിംകളേക്കാൾ അധികവും വിദ്വേഷാക്രമണങ്ങൾക്ക് ഹിന്ദുക്കൾ വിധേയമാകുന്നു. ആയിരത്തോളം സംഭവങ്ങൾ കോർത്തിണക്കിയ  ഇത്തരമൊരു റിപ്പോർട്ടിന്റെ ഗവേഷണ സാധുത ഒരു പ്രശ്‌നം തന്നെയാണെങ്കിലും ഒരു മതന്യൂനപക്ഷം എന്ന നിലയിലാണ് ഇതിൽ ഹിന്ദുഫോബിയയെ പരാമർശിച്ചിട്ടുള്ളത്. കൗതുകകരമായ കാര്യം അവർ ഇസ്‌ലാമോഫോബിയ നിഷേധിക്കുന്നില്ലെന്നതാണ്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും വംശീയത അനുഭവിക്കുന്നുവെന്നാണ് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ റിപ്പോർട്ടും പറയുന്നത്. 

 ഫൗണ്ടേഷന്റെ ചില അംഗങ്ങൾ ബി.ജെ.പി പരിപാടിയിൽ പങ്കെടുത്തത് പക്ഷേ  സംഘ്പരിവാറിന്റെ അമേരിക്കൻ ബ്രാൻഡാണെന്നതിനു തെളിവല്ലെന്നും അവർ പറയുന്നു. ഈ നിലപാട് മാറ്റത്തിന്റെ കാരണം അമേരിക്കയിലെ രാഷ്ട്രീയ മാറ്റമാണ്.  ഫൗണ്ടേഷൻ അംഗങ്ങൾ പലരും ഉറച്ച ട്രംപ് പക്ഷക്കാരായിരുന്നു. ഹൂസ്റ്റണിൽ മോദിയും ഡൊണാൾഡ്  ട്രംപും പങ്കെടുത്ത റാലി നടത്തിയതിലും ഫൗണ്ടേഷൻ അംഗങ്ങൾക്ക് പങ്കുണ്ടായിരുന്നു.  കുടിയേറ്റ വിരുദ്ധമായ, വെളുത്ത വംശീയ സ്വാഭിമാന പ്രസ്ഥാനങ്ങളെ ഉത്തേജിപ്പിച്ചാണ് ട്രംപ് പ്രചാരണങ്ങൾ നടത്താറുള്ളത്. ഇന്ത്യൻ കുടിയേറ്റക്കാരെ വംശീയമായി ആക്ഷേപിച്ച ചരിത്രവും ട്രംപിനുണ്ടെന്നതും  ഹിന്ദുഫോബിയയയുക്കുറിച്ചു പ്രചാരണം നടത്താൻ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനു തടസമായി നിന്നിരുന്നു. എന്നാൽ ഇപ്പോൾ ട്രംപ് മാറി ബൈഡൻ അധികാരത്തിലെത്തിയപ്പോൾ വംശീയവിരുദ്ധതയെ മൂലധനമാക്കി നടത്തുന്ന ആഖ്യാനനിർമിതി ഹിന്ദുത്വർ നടത്തുന്നുവെന്നു മാത്രം. 

ഹിന്ദുത്വരുടെ സന്ദേഹങ്ങൾ 
ഐക്യരാഷ്ട്ര സഭയിലും അന്താരാഷ്ട്ര വേദികളിലും മതസഹിഷ്ണുതയുടെ വിശാല കാഴ്ചപ്പാടിൽ നിന്നാണ് സംഘ്പരിവാർ ഹിന്ദുത്വർ ഇസ്‌ലാമോഫോബിയയെ നിഷേധിക്കുന്നത്. ഇസ്‌ലാമോഫോബിയ ഒരു മതപ്രശ്നമാക്കി ചുരുക്കിക്കൊണ്ട്  വംശീയതയെ അഭിമുഖീകരിക്കാതിരിക്കാൻ നടത്തുന്ന കുറെക്കൂടി ‘മാന്യമായ’ ഒരു ശ്രമമാണിത്. എന്നാൽ അസം മുഖ്യമന്ത്രി പറയുന്നതു മറ്റൊന്നാണ്. മുസ്‌ലിംകളുടെ കൈയിലിരുപ്പുകൊണ്ടാണ് ഇസ്‌ലാമോഫോബിയ വർധിക്കുന്നതെന്നാണ് ആക്ഷേപം. താഴെ തട്ടിൽ ഹിന്ദുത്വർ ഇസ്‌ലാമോഫോബിയയെ വ്യാഖ്യാനിക്കുന്നതിന്റെ ഒരു രീതിശാസ്ത്രമാണിത്. നഗ്നമായ വംശീയ  വിദ്വേഷ പ്രചാരണമാണ് രാജ്യത്തെ ഗ്രാസ്റൂട്ട് ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാന സ്വഭാവം. ഏതുരീതിയിലും അതു നിർവഹിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ അടക്കമുള്ളവർ പ്രവാസി ഹിന്ദുത്വത്തിന്റെ  താൽപര്യത്തിനനുസൃതമായി  വംശീയതയെ അംഗീകരിക്കുന്നവരാണ്. വേറൊരു രീതിയിൽ പറഞ്ഞാൽ ഇന്ത്യയിലെ  അടിത്തട്ടിൽ ഹിന്ദുത്വർ പ്രചരിപ്പിക്കുന്ന മുസ് ലിം വിരുദ്ധ വംശീയത അതുപോലെ അന്താരാഷ്ട്രരംഗത്തു പിന്തുടരാൻ ഹിന്ദുത്വർക്ക് കഴിയുന്നില്ല. ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തിന്റെ   വ്യാവഹാരിക ശക്തിയോടു ഇടഞ്ഞും അനുകൂലിച്ചും  ഒത്തുതീർപ്പും നടത്തിയാണ് ഹിന്ദുത്വരും മുന്നോട്ടു പോകുന്നത്.