Indian Islamophobia Theorising Islamophobia മുസ്‌ലിം ന്യൂനപക്ഷത്തെ ആരാണ് പ്രതിനിധീകരിക്കുന്നത്? August 1, 2023 by കെ. അഷ്റഫ് ആരാണ് മുസ്‌ലിം ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യം പൊതുമണ്ഡലത്തില്‍ ധാരാളമായി ഉയര്‍ന്നുകേള്‍ക്കാറുണ്ട്. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹിക പ്രസ്ഥാനങളുടെയും വിമര്‍ശനമായും ഇത് ഉയര്‍ന്നു വരാറുണ്ട്. ന്യൂനപക്ഷ അവകാശങ്ങളെയും ന്യൂനപക്ഷ പ്രശ്‌നങ്ങളെയും കുറിച്ചുള്ള രാഷ്ട്രീയ അവബോധത്തിന്റെ കുറവാണ് ഇത്തരം പ്രസ്താവനകളില്‍ തെളിഞ്ഞു കാണാറുള്ളത്. ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ പലപ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ സ്വയം സംഘാടനത്തെ അസ്ഥിരപ്പെടുത്തുന്ന സമീപനത്തിന്റെ ഭാഗമായും ഈ ചോദ്യം കടന്നുവരുന്നു. ഇസ്‌ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം നല്ല മുസ്‌ലിമിനെയും ചീത്ത മുസ്‌ലിമിനെയും നിര്‍ണയിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായും മാറുന്നുണ്ട്. […] Read more » Constitution COnstitutionalism Indian Democracy Minority Politics Muslim Minority Muslim Representation Partha Chatterjee Politics of the Governed Secularism
Gendered Islamophobia Hindutva Indian Islamophobia ഏകസിവില്‍കോഡും വോട്ടുബാങ്ക് രാഷ്ട്രീയവും July 1, 2023 by കെ. അഷ്റഫ് ഏകസിവില്‍കോഡ് ചര്‍ച്ച ബിജെപിയുടെ അവസരവാദരാഷ്ട്രീയവുമായി ബന്ധപ്പെട്ടും മുസ്‌ലിംകളെ ഒറ്റതിരിച്ചുകൊണ്ട് ഹിന്ദു വോട്ട് ഏകീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമുള്ള വിമര്‍ശനം വ്യാപകമാണ്. ഒരു നിയമസങ്കല്‍പ്പമെന്ന നിലയില്‍ ഏക സിവില്‍കോഡ് ബിജെപിയുടെ ഹിന്ദു ദേശീയവാദ അജണ്ടകളുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ത്തന്നെ കഴിഞ്ഞ 75 വര്‍ഷമായി ഇതിനു സംഭവിച്ച മാറ്റങ്ങള്‍കൂടി പരിശോധിക്കണം. കഴിഞ്ഞ 75 വര്‍ഷത്തെ സംവാദം പരിശോധിച്ചാല്‍ യഥാര്‍ഥത്തില്‍ ഏകസിവില്‍കോഡിനെ തുടക്കം മുതല്‍ ഏകപക്ഷീയമായി എതിര്‍ത്തത് മുസ്‌ലിം ന്യൂനപക്ഷ സമീപനമുള്ള പ്രസ്ഥാനങ്ങളാണ്. പാര്‍ലമന്ററി നിയമനിര്‍മാണത്തിന്റെ ഭാഗമായി ഹിന്ദുത്വര്‍, കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സന്ദര്‍ഭവും സാഹചര്യവും […] Read more » Indian Secularism Minority Rights Muslim Women Rights Uniform Civil Code
Indian Islamophobia Islamophobia Studies ഇസ്‌ലാമോഫോബിയയും മുസ്‌ലിം പ്രാതിനിധ്യവും May 1, 2023 by കെ. അഷ്റഫ് മുസ്ലിം സാമൂഹിക രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ തകർച്ച ഇസ്‌ലാമോഫോബിയയുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യൻ മുസ്‌ലിംകളുടെ സാമൂഹിക രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ചുള്ള സാമാന്യമായ ഒരു വിവരണമാണ് ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിലുള്ള ഇസ്ലാമോഫോബിയയുടെ പ്രത്യേകതകൾ പഠിക്കാൻ ഈ കണക്കുകൾ സഹായിക്കുന്നുണ്ട്. പാർലമെന്റ്, മാധ്യമം, നിയമം, പോലിസ് തൊഴിൽ, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവിനെക്കുറിച്ചുള്ള 2006ലെ സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന് പതിനഞ്ചു വർഷത്തിനു ശേഷവും മുസ്‌ലിം പ്രാതിനിധ്യത്തിൽ […] Read more » Indian Muslims Media and Muslims in India Muslim in Indian Parliament Muslims and Policing in India Muslims in Indian Judiciary Reservation
Hindutva Indian Islamophobia Islamophobia Studies ഹിന്ദുത്വ, ജാതി, മുസ്ലിം അപരത്വം : ഭന്‍വർ മേഘവന്‍ഷിയുടെ ആത്മകഥ October 8, 2022 by ഒ.കെ. സന്തോഷ് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങൾ ഇന്ത്യയിലെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തിലും രാഷ്ട്രീയ മേഖലയിലും സവിശേഷമായ പ്രാധാന്യമുള്ളതാണെന്ന് സാമൂഹിക ചിന്തകരും രാഷ്ട്രീയ വിദ്യാര്‍ഥികളും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. പൊതുവേ ഇടതു-മതേതര കക്ഷികള്‍ക്ക് ഐക്യപ്പെടാനും ഒരുമിച്ച് പ്രക്ഷോഭം നയിക്കാനും കഴിയുന്നത്ര സ്വീകാര്യതയുണ്ടായിരുന്ന ജനസംഘം ബി.ജെ.പി.യായി മാറുകയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ദിശ അക്രമോല്‍സുകതയെയും സാമൂഹിക ധ്രുവീകരണത്തെയും മാത്രം ലക്ഷ്യംവെക്കുന്നതിലേക്ക് പരിണമിക്കുന്നത് 1980കളുടെ തുടക്കത്തിലാണ്. മറുഭാഗത്ത് പിന്നാക്ക വിഭാഗങ്ങളും ദലിതരും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് മൂര്‍ത്തവും അധികാരോന്മുഖവുമായ ഘടനയിലേക്ക് പരിവര്‍ത്തിക്കാനും […] Read more » Ambedkar Babri Masjid Bhanwar Meghwans Caste Caste and Islamophobia Dalit Hindutva
Data Brief Hindutva Indian Islamophobia Islamophobia Studies ഇന്ത്യൻ ജനാധിപത്യത്തിലെ മുസ്ലിം ന്യൂനപക്ഷ പ്രാതിനിധ്യം August 25, 2022 by അഷ്റഫ് വാളൂർ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയിൽ ഏഴരപ്പതിറ്റാണ്ട് കാലത്തെ സ്വതന്ത്ര്യ ഇന്ത്യയുടെ രാഷ്ട്രീയ ജീവിതം പല തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ എങ്ങനെ പ്രതിനിധാനംചെയ്യുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഒരു ജനാധിപത്യസംവിധാനത്തിന്റെ ആരോഗ്യനിർണയത്തിലെ പ്രധാന മാനദണ്ഡങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ, സ്വതന്ത്ര ഇന്ത്യ എഴുപത്തി അഞ്ച് വയസ്സ് പിന്നിടുമ്പോൾ രാജ്യത്തെ ഏറ്റവും പ്രബല ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം എവിടെയെത്തി നിൽക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. ജനാധിപത്യത്തിലെ ന്യൂനപക്ഷം സാങ്കേതികമായി ഭൂരിപക്ഷം നേടിയവരുടെ ഭരണമാണ് ജനാധിപത്യത്തിൽ നടക്കുക. എന്നാൽ, ന്യൂനപക്ഷത്തെ കൂടി പരിഗണിക്കുകയും ഉൾക്കൊള്ളുകയും […] Read more » Class Analysis Democracy and Identity Indian Democracy Indian Muslims and Secular Politics Muslims and Indian Democracy
Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയയും മുസ്‌ലിം രാഷ്ട്രീയവും: അനുഭവവും തിരിച്ചറിവുകളും December 29, 2020 by എസ്. മുഹമ്മദ് ഇർഷാദ് ഇസ്ലാമോഫോബിയ ഒരു യൂറോപ്യൻ നിർമിതി ആയിട്ടാണ് പലപ്പോഴും പരിഗണിക്കപ്പെടുന്നത്. യൂറോപ്പ്യൻ ആധുനികതയും ‘പ്രാകൃത ഇസ്ലാമും’ തമ്മിലുള്ള സംഘർഷങ്ങളിലൂടെയാണ് ഇസ്ലാമോഫോബിയ രൂപപെട്ടത് എന്ന രീതിയിൽ വലിയ ചർച്ചകൾ നന്നിരുന്നു ഇപ്പോഴും നടക്കുന്നുണ്ട്. Runnymede Trust Commission on British Muslims and Islamophobia in 1997 എന്ന പഠന റിപ്പോർട്ടാണ് ഇസ്ലാമോഫോബിയ അഥവാ ഇസ്ലാംപേടിയെ കുറിച്ചുള്ള ബ്രിട്ടിഷ് അന്വേഷണം ഒരു അക്കാഡമിക്- രാഷ്ട്രീയ അന്വേഷണവിഷയമാക്കി തീർത്തത്. യൂറോപ്പ്യന് ചിന്തകർ ഈ പ്രശ്നത്തെ അധിനികതയുടെ ഒരു പ്രതിസന്ധി എന്ന നിലക്കാണ് […] Read more » Experience Kerala Left Left Islamophobia Mumbai
Hindutva Indian Islamophobia പൗരത്വം, ദേശീയത, മുസ്‌ലിം പ്രശ്നം January 10, 2020 by അഫീഫ് അഹ്മദ് പ്രസിദ്ധ ഉർദു കഥാകൃത്ത് സാദത്ത് ഹസൻ മന്റോയുടെ ഇന്ത്യാ-പാക് വിഭജന പശ്ചാത്തലത്തിലുള്ള വളരെ പ്രസിദ്ധമായ കഥയാണ് തോബ തേക് സിങ്. കൊളോണിയൽ ഭരണ സംവിധാനത്തിന്റെയും ഇന്ത്യൻ ഉപഭൂഖണ്ഡ പശ്ചാത്തലത്തിലെ പോസ്റ്റ്-കൊളോണിയൽ ദേശരാഷ്ട്രത്തിന്റെ പൗരത്വ-ഭൂരാഷ്ട്രീയ പ്രതിസന്ധികളും കൃത്യമായി വരച്ചിടുന്ന മന്റോ തന്റെ കഥ അവസാനിപ്പിക്കുന്നത് ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ നോ മാൻസ് ലാൻഡിൽ മരിച്ചുകിടക്കുന്ന തോബ തേക് സിങിലാണ്. പടിഞ്ഞാറിന്റെ ദേശരാഷ്ട്ര സങ്കൽപങ്ങളിൽ നിന്നു മാറി വളരെ സങ്കീർണമായ പ്രക്രിയകളിലൂടെയാണ് പോസ്റ്റ്-കൊളോണിയൽ ഇന്ത്യയുടെ ആരംഭം. ‘ഹൗ ഇന്ത്യ ബികേം ഡെമോക്രാറ്റിക്: […] Read more » CAA Citizenship Hindutva M T Ansari Nationalism NRC Saadat Hasan Manto
Campus Islamophobia Gendered Islamophobia Hindutva Indian Islamophobia Islamophobia Studies Kerala Islamophobia ഫാത്തിമ ലത്തീഫിന്റെ മരണം : കാമ്പസ് / ലിംഗവൽകൃത ഇസ്ലാമോഫോബിയ November 16, 2019 by സിമി കെ സലീം 2018ല്‍ ഐ ഐ ടി മദ്രാസില്‍ റിസര്‍ച്ച് സ്‌കോളറായി ഞാന്‍ ചേര്‍ന്നതു മുതല്‍ 2019 വരെ ഐ ഐ ടിയില്‍ നിന്ന് അഞ്ച് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ രണ്ട് പേര്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ ആയിരുന്നു. മലപ്പുറത്തെ മഞ്ചേരിയില്‍ നിന്നുള്ള ഷഹല്‍ കോര്‍മാത്തും ഈ അടുത്ത് ആത്മഹത്യ ചെയ്ത ഫാത്വിമ ലത്തീഫും. മുസ്‌ലിം വിദ്യാര്‍ഥികളും ഝാര്‍ഖണ്ഡ് പോലുള്ള രാജ്യത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള പി എച്ച് ഡി സ്‌കോളറുമടക്കം ഭയാനകമായ ആത്മഹത്യകള്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു സ്ഥാപനത്തില്‍ നടമാടിയിട്ടും […] Read more » Campus Islamophobia Education Education and Development Fathima Latheef Gendered Islamophobia ITT Madras Minority and Education Rohit Vemula University
Indian Islamophobia Islamophobia Studies ബാബരി മസ്ജിദ് വിധിയും ഭൂരിപക്ഷത്തിന്റെ ദൈവിക അവകാശവും November 12, 2019 by കെ.കെ. ബാബുരാജ് ”ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നിർഭാഗ്യത്തിനു ഇന്ത്യൻ ദേശീയത ഒരു തത്വം വികസിപ്പിച്ചിരിക്കുന്നു. ഭൂരിപക്ഷത്തിന്റെ ദൈവിക അവകാശം എന്ന് അതിനെ വിളിക്കാം.” ഡോ.ബി.ആർ.അംബേഡ്ക്കർ ചൂണ്ടിക്കാട്ടിയ ഈ ദൈവിക അവകാശത്തെ അടിവരയിട്ടുറപ്പിക്കുകയാണ് നവംബർ 9ലെ ബാബരി മസ്ജിദിന് മേലുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിയിലൂടെ ഇന്ത്യയിലെ പരമോന്നത നീതിപീഠം ചെയ്തതെന്ന് പറയാതെ വയ്യ. നൂറ്റാണ്ടുകൾക്ക് മുന്നേ മുസ്‌ലിംകൾ ആരാധന നടത്തിയിരുന്ന ഒരു ഇടമാണ് ബാബരി മസ്ജിദ് എന്നും 1949ൽ അന്യായമായാണ് അവിടെ രാമവിഗ്രഹം പ്രതിഷ്ഠിച്ചതെന്നും കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇതേ കണ്ടെത്തലുകളെ തന്നെ […] Read more » Ambedkar Babri Masjid Caste
Campus Islamophobia Hindutva Indian Islamophobia Islamophobia Studies കാമ്പസ് രാഷ്ട്രീയവും മുസ്‍ലിം വിദ്യാർഥി രാഷ്ട്രീയവും October 24, 2019 by താഹിർ ജമാൽ കെ. എം രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്ന് രാജ്യത്താകമാനം പടർന്നു പന്തലിച്ച നവവിദ്യാർഥി രാഷ്ട്രീയത്തിൻ്റെ കേന്ദ്രമാണു ഹൈദരബാദ് യൂണിവേഴ്‍സിറ്റി. ജാതി നിർമൂലന ചിന്തയെ സാമൂഹിക ഇടപെടലുകളുടെ മുഖ്യസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നതാണ് ആ വിദ്യാർഥി രാഷ്ട്രീയത്തിൻ്റെ പ്രസക്തി. യഥാർഥത്തിൽ ഇതിന് രോഹിത് വെമുലയുടെ ആത്മഹത്യക്ക് മുമ്പേയുള്ള ജാതി വിരുദ്ധ ഇടപെടലുകളുടെ ഒരു ചരിത്രപശ്ചാത്തലം കൂടിയുണ്ട്. വിവിധ കീഴാള സമുദായങ്ങളുടെ സ്വന്തന്ത്രമായ സംഘാടനവും അത് വരേണ്യ അക്കാദമിക പരിസരങ്ങളോടു നടത്തിയ നിരന്തര പോരാട്ടവുമാണ് അതിൻ്റെ കാതൽ. ഹൈദരാബാദ് യൂണിവേഴ്‍സിറ്റിയിൽ 1993ൽ രൂപംകൊണ്ട അംബേദ്‍കര്‍ […] Read more » Campus Islamophobia HCU MSF Muslim Students Sachar Commission Report SFI SIO Student Politics University