Data Brief Kerala Islamophobia Special Report

സിപിഎമ്മിന്റെ ഇസ്‌ലാമോഫോബിയ (2016–2021): തിരഞ്ഞെടുത്ത 56 പ്രസ്താവനകള്‍

 

  1. പി. ജയരാജന്‍ — “സലഫി സംഘടനകള്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നു.” (സന്ദർഭം: ‘ഭീകരതയ്ക്ക് മതമില്ല, രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തുക’ എന്ന ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി ജാഗ്രതാ പരേഡ്. തിയ്യതി: 7 ഒക്ടോബര്‍ 2016. മാധ്യമം: സുപ്രഭാതം.)
  2. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി — “ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്നും ജനങ്ങളെ ഇളക്കി വിടുന്ന തീവ്രവാദി സംഘങ്ങളെ ഒറ്റപ്പെടുത്തുക.” (സന്ദർഭം: ഗെയിൽ സമരം. തിയ്യതി: 2 ഫെബ്രുവരി 2017. മാധ്യമം: സിപിഎം ജില്ലാ കമ്മിറ്റി സർക്കുലർ.)
  3. എസ്എഫ്ഐ മടപ്പള്ളി കോളേജ് യൂണിറ്റ് — പർദയിട്ട മുസ്‌ലിം സ്ത്രീയെ “തീവ്രവാദി”, “വിഷജന്തു” എന്നു വിളിച്ചു. (സന്ദർഭം: മടപ്പള്ളി കോളേജില്‍ സൽവ അബ്ദുൽ ഖാദറിനെ എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതിനു ശേഷം. തിയ്യതി: 9 ഫെബ്രുവരി 2017. മാധ്യമം: മടപ്പള്ളി കോളേജ് എസ്എഫ്ഐ പുറത്തിറക്കിയ ഫേസ്ബുക് പോസ്റ്റ്.)
  4. കോടിയേരി ബാലകൃഷ്ണന്‍ — “പാണക്കാട് തങ്ങൾ യോഗി ആദിത്യനാഥിനെ പോലെയാണ്.” (സന്ദർഭം: മലപ്പുറം ഉപതിരഞ്ഞെടുപ്പ്. തിയ്യതി: 4 ഏപ്രില്‍ 2017. മാധ്യമം: അഴിമുഖം.)
  5. കടകംപള്ളി സുരേന്ദ്രൻ — “മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയത.” (സന്ദർഭം: മലപ്പുറം ഉപതിരഞ്ഞെടുപ്പ്. തിയ്യതി: 18 ഏപ്രില്‍ 2017. മാധ്യമം: മാധ്യമം.)
  6. എ. വിജയരാഘവൻ — “ഗെയിൽ സമരം: പിന്നിൽ മുസ്‌ലിം തീവ്രവാദികള്‍.” (സന്ദർഭം: ഗെയിൽ സമരം. തിയ്യതി: 22 ആഗസ്റ്റ് 2017. മാധ്യമം: മീഡിയാവൺ.)
  7. പിണറായി വിജയൻ — “ആർഎസ്എസ്സിനു മരുന്നിട്ടു കൊടുക്കരുത്.” (സന്ദർഭം: പറവൂരിൽ മുജാഹിദ്‌ പ്രവർത്തകരെ സംഘപരിവാർ ആക്രമിച്ചു; പോലീസ് മുജാഹിദ്‌ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. തിയ്യതി: 24 ആഗസ്റ്റ് 2017. മാധ്യമം: സമകാലിക മലയാളം.)
  8. എം.സി. ജോസഫൈൻ — “അഖില ഹാദിയയുടെ കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്.” (സന്ദർഭം: ഹാദിയ കേസ്. തിയ്യതി: 19 സെപ്തംമ്പര്‍ 2017. മാധ്യമം: തേജസ്.)
  9. കോടിയേരി ബാലകൃഷ്ണന്‍ — “എസ്എഫ്ഐയെ ഇല്ലാതാക്കാന്‍ ഹിന്ദു വർഗീയവാദികളും മുസ്ലിം വർഗീയവാദികളും ഒന്നിക്കുന്നു.” (സന്ദർഭം: കാമ്പസ് രാഷ്ട്രീയം. തിയ്യതി: 2 മാര്‍ച്ച് 2018. മാധ്യമം: മീഡിയാവൺ.)
  10. ജി. സുധാകരൻ — “മലപ്പുറത്ത് അക്രമം നടത്തിയത് രാജ്യദ്രോഹികൾ.” (സന്ദർഭം: ദേശീയപാത സമരം. തിയ്യതി: 6 ഏപ്രിൽ 2018. മാധ്യമം: മനോരമ.)
  11. എ. വിജയരാഘവൻ — “ദേശീയ പാത സർവേക്കെതിരെ മലപ്പുറത്ത് സമരം ചെയ്യുന്നത് മുസ്‌ലിം തീവ്രവാദികള്‍.” (സന്ദർഭം: ദേശീയപാത സമരം. തിയ്യതി: 7 ഏപ്രിൽ 2018. മാധ്യമം: ഡൂൾ ന്യൂസ്.)
  12. വൈക്കം വിശ്വൻ — “ഹര്‍ത്താലിന് പിന്നിൽ ചില തീവ്രവാദ സംഘടനകള്‍.” (സന്ദർഭം: കശ്മീരില്‍ എട്ട് വയസ്സുകാരിയുടെ അറുകൊലക്കതിരെ നടന്ന പ്രക്ഷോഭം. തിയ്യതി: 16 ഏപ്രില്‍ 2018. മാധ്യമം: മാധ്യമം.)
  13. എ. വിജയരാഘവൻ — “കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസ് മുസ്‌ലിം തീവ്രവാദി.” (സന്ദർഭം: ഗെയിൽ സമരം. തിയ്യതി: 24 ഏപ്രിൽ 2018. മാധ്യമം: റിപ്പോർട്ടർ.)
  14. കോടിയേരി ബാലകൃഷ്ണൻ — “മതത്തിന്റെ പേരിൽ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം സുപ്രീംകോടതി പരിശോധിക്കണം.” (സന്ദർഭം: ഗെയിൽ സമരം. തിയ്യതി: 8 മെയ് 2018. മാധ്യമം: മീഡിയാവൺ.)
  15. പിണറായി വിജയൻ — “ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല; പോലിസിനെതിരായ സമരത്തിനെത്തിയത് തീവ്രവാദികളും കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും.” (സന്ദർഭം: ആലുവ പോലീസ് മർദനം. തിയ്യതി: 7 ജൂൺ 2018. മാധ്യമം: മീഡിയാവൺ.)
  16. പിണറായി വിജയൻ — “ആലുവയിൽ അറസ്റ്റിലായവർക്ക് തീവ്രവാദ ബന്ധം മാത്രമല്ല ഭീകരവാദ ബന്ധവും.” (സന്ദർഭം: ആലുവ പോലീസ് മർദനം. തിയ്യതി: 16 ജൂൺ 2018. മാധ്യമം: മീഡിയാവൺ.)
  17. ദേശാഭിമാനി — “കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇസ്‌ലാമിക പുഞ്ചിരി.” (സന്ദർഭം: എസ്എഫ്ഐ വിമർശകരായ കോളേജ് യൂണിയന്‍. തിയ്യതി: 8 ജൂലൈ 2018. മാധ്യമം: ദേശാഭിമാനി.)
  18. എളമരം കരീം — “പോപ്പുലര്‍ ഫ്രണ്ട് മനുഷ്യാവകാശ പ്രവർത്തകരെ വിലയ്ക്ക് വാങ്ങുന്നു.” (സന്ദർഭം: അഭിമന്യു വധം. തിയ്യതി: 11 ജൂലൈ 2018. മാധ്യമം: ദേശാഭിമാനി.)
  19. എം.സി. ജോസഫൈൻ — “ഹാദിയ കേസില്‍ ലക്ഷങ്ങള്‍ മുടക്കി കേസ് വാദിച്ചത് വനിതാ കമ്മീഷന്‍.” (സന്ദർഭം: ഹാദിയ കേസ്. തിയ്യതി: 12 ജൂലൈ 2018. മാധ്യമം: മീഡിയാവൺ.)
  20. കോടിയേരി ബാലകൃഷ്ണൻ — “എസ്‌ഡിപിഐ: ഐഎസിന്റെ ഇൻഡ്യൻ പതിപ്പ്.” (സന്ദർഭം: അഭിമന്യു വധം. തിയ്യതി: 18 ജൂലൈ 2018. മാധ്യമം: മീഡിയാവൺ.)
  21. ഇ.പി. ജയരാജൻ — “സമരക്കാര്‍ മലപ്പുറത്തുകാർ.” (സന്ദർഭം: ആലപ്പാട് ഖനനവിരുദ്ധ സമരം. തിയ്യതി: 13 ജനുവരി 2019. മാധ്യമം: മീഡിയാവൺ.)
  22. പ്രകാശ് കാരാട്ട് — “ലീഗുമായുള്ള കൂട്ടുകെട്ട് രാഹുലിന്റെ മതനിരപേക്ഷതയ്ക്ക് യോജിച്ചതല്ല.” (സന്ദർഭം: ദേശാഭിമാനിയിലെ പംക്തി. തിയ്യതി: 4 ഏപ്രില്‍ 2019. മാധ്യമം: മാധ്യമം.)
  23. കെ.ടി. ജലീൽ — “മീഡിയാവൺ: ഐഎസ് സ്‌പോൺസേഡ് ചാനൽ.” (സന്ദർഭം: വളാഞ്ചേരി പീഢന കേസ്. തിയ്യതി: 5 ജൂൺ 2019. മാധ്യമം: മീഡിയാവൺ ടി വി.)
  24. എ. വിജയരാഘവൻ — “ദേശീയപാത വികസനം തടസ്സപ്പെടുത്തിയത് മുസ്‌ലിം തീവ്രവാദികൾ.” (സന്ദർഭം: ദേശീയപാത വികസനം. തിയ്യതി: 26 ജൂണ്‍ 2019. മാധ്യമം: മലയാളം ന്യൂസ് 18.)
  25. പി. മോഹനന്‍ — “മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത് ഇസ്‌ലാമിസ്റ്റുകൾ.” (സന്ദർഭം: അലന്‍-താഹ യുഎപിഎ കേസ്. തിയ്യതി: 19 നവംബര്‍ 2019. മാധ്യമം: ഏഷ്യാനെറ്റ്‌.)
  26. പി. ജയരാജന്‍ — “മനുഷ്യാവകാശ സംഘടനകളെ ഇസ്‌ലാം തീവ്രവാദികള്‍ മറയാക്കുന്നു.” (സന്ദർഭം: അലന്‍-താഹ യുഎപിഎ കേസ്. തിയ്യതി: 20 നവംബര്‍ 2019. മാധ്യമം: ഏഷ്യാനെറ്റ്‌.)
  27. എം.ബി രാജേഷ് — “മാവോയിസ്റ്റുകളുടെ സഖ്യകക്ഷികള്‍ ലോകത്തുള്ള ഇസ്‌ലാമിക തീവ്രവാദികൾ.” (സന്ദർഭം: അലന്‍-താഹ യുഎപിഎ കേസ്. തിയ്യതി: 22 നവംബര്‍ 2019. മാധ്യമം: മലയാളം ന്യൂസ് 18.)
  28. പി. മോഹനന്‍ — “തീവ്രവാദികളെ ന്യായീകരിക്കുന്നവർക്ക് ജമാഅത്തെ ഇസ്‌ലാമി മാധ്യമങ്ങള്‍ മുൻഗണന നൽകുന്നു.” (സന്ദർഭം: അലന്‍-താഹ യുഎപിഎ കേസ്. തിയ്യതി: 22 നവംബര്‍ 2019. മാധ്യമം: മലയാളം ന്യൂസ് 18.)
  29. എം. സ്വരാജ് — “ഹിന്ദുവായ മൗദൂദിയാണ് ഗോള്‍വാള്‍ക്കര്‍, മുസ്ലിമായ ഗോള്‍വാള്‍ക്കറാണ് മൗദൂദി.” (സന്ദർഭം: പൗരത്വ പ്രക്ഷോഭം. തിയ്യതി: 31 ഡിസംബര്‍ 2019. മാധ്യമം: ഐ വിറ്റ്നസ് ന്യൂസ്.)
  30. പിണറായി വിജയൻ — “മഹല്ലുകളിൽ നുഴഞ്ഞ് കയറി സമരങ്ങളിൽ അക്രമം നടത്തുന്നത് എസ്‌ഡിപിഐ; സമരങ്ങൾ വഴിതിരിച്ചുവിടാൻ തീവ്രവാദ സംഘടനകൾ.” (സന്ദർഭം: പൗരത്വ പ്രക്ഷോഭം; നിയമസഭാ പ്രസംഗം. തിയ്യതി: 3 ഫെബ്രുവരി 2020. മാധ്യമം: മനോരമ ന്യൂസ്.)
  31. നരേന്ദ്ര മോദി — “സിഎഎ വിരുദ്ധ സമരങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞുകയറി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം സ്ഥിരീകരിച്ചു.” (സന്ദർഭം: പൗരത്വ പ്രക്ഷോഭം. തിയ്യതി: 6 ഫെബ്രുവരി 2020. മാധ്യമം: മീഡിയാവൺ.)
  32. കെ.കെ. രാഗേഷ് — “പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ പൗരത്വ പ്രക്ഷോഭത്തെ ഹൈജാക്ക് ചെയ്യുകയാണ്.” (സന്ദർഭം: പൗരത്വ പ്രക്ഷോഭം. തിയ്യതി: 8 ഫെബ്രുവരി 2020. മാധ്യമം: അഴിമുഖം.)
  33. പിണറായി വിജയൻ — “പൗരത്വ പ്രക്ഷോഭങ്ങളിൽ മഹല്ലുകളിൽ നുഴഞ്ഞുകയറുന്നത് മുസ്‌ലിം തീവ്രവാദികൾ.” (സന്ദർഭം: പൗരത്വ പ്രക്ഷോഭം. തിയ്യതി: 10 ഫെബ്രുവരി 2020. മാധ്യമം: ഡൂൾ ന്യുസ്.)
  34. കോടിയേരി ബാലകൃഷ്ണൻ — “‘ബോലോ തക്ബീർ’ വിളിക്കുന്നത് മുസ്‌ലിം തീവ്രവാദികൾ.” (സന്ദർഭം: പൗരത്വ പ്രക്ഷോഭം. തിയ്യതി: 16 ഫെബ്രുവരി 2020. മാധ്യമം: ഏഷ്യാവില്ലെ.)
  35. കെ.ടി. ജലീൽ — “‘മാധ്യമം’ കൊറോണയെക്കാൾ മാരകമായ വൈറസ് വാഹകർ.” (സന്ദർഭം: കോവിഡ് 19; ഗൾഫ് പ്രവാസി മരണത്തെ കുറിച്ച മാധ്യമം ഗൾഫ് പ്രവാസി സപ്ലിമെന്റ്. തിയ്യതി: 25 ജൂൺ 2020. മാധ്യമം: ദേശാഭിമാനി.)
  36. കടകംപള്ളി സുരേന്ദ്രന്‍ — “അഭിമന്യുവിനെ ഇല്ലാതാക്കിയത് ഇസ്‌ലാമിക തീവ്രവാദം.” (സന്ദർഭം: അഭിമന്യു വധം. തിയ്യതി: 2 ജൂലൈ 2020. മാധ്യമം: മലയാള മനോരമ.)
  37. കോടിയേരി ബാലകൃഷ്ണൻ — “മുസ്‌ലിം ലീഗ്-ജമാഅത്തെ ഇസ്‌ലാമി-എസ്‌ഡിപിഐ കൂട്ടുക്കെട്ടിലൂടെ വർഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നത്.” (സന്ദർഭം: യു ഡി എഫ് വിമര്‍ശനം. തിയ്യതി: 3 ജൂലൈ 2020. മാധ്യമം: ഇൻഡ്യൻ എക്സ്പ്രസ് മലയാളം.)
  38. എ. വിജയരാഘവൻ — “പാലത്തായിയിൽ മുസ്‌ലിം തീവ്രവാദ സംഘടനകൾ നുണ പ്രചരിപ്പിക്കുന്നു.” (സന്ദർഭം: പാലത്തായി പീഢന കേസ്. തിയ്യതി: 19 ജൂലൈ 2020. മാധ്യമം: ദി ക്യൂ.)
  39. എ. വിജയരാഘവൻ — “സാദിഖലി തങ്ങളുടേത് സാക്കിർ നായിക്കിന്റെ നിലപാട്.” (സന്ദർഭം: ഹാഗിയ സോഫിയ ലേഖനം. തിയ്യതി: 17 ആഗസ്റ്റ് 2020. മാധ്യമം: മാധ്യമം.)
  40. കോടിയേരി ബാലകൃഷ്ണൻ — “യുഡിഎഫ് മുന്നണിയിൽ കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റുകളിൽ ജയിച്ചു മുസ്‌ലിം ലീഗുകാർ മുഖ്യമന്ത്രി പദവി പിടിക്കാൻ ശ്രമിക്കുന്നു.” (സന്ദർഭം: തിരഞ്ഞെടുപ്പ് രാഷ്ട്രീയം. തിയ്യതി: 2 സെപ്തംബര്‍ 2020. മാധ്യമം: മലയാളം ന്യൂസ്.)
  41. കോടിയേരി ബാലകൃഷ്ണൻ — “മാവോവാദികൾക്ക് ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുണ്ട്.” (സന്ദർഭം: അലന്‍-താഹ കേസ്. തിയ്യതി: 23 സപ്തംബർ 2020. മാധ്യമം: മീഡിയാവൺ.)
  42. കോടിയേരി ബാലകൃഷ്ണൻ — “മുന്നാക്ക സംവരണം: മത-ജാതി കലാപത്തിലേക്ക് നയിക്കാൻ ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നു.” (സന്ദർഭം: മുന്നാക്ക സംവരണ ബിൽ. തിയ്യതി: 3 ഒക്ടോബര്‍ 2020. മാധ്യമം: മീഡിയാവൺ.)
  43. തോമസ് ഐസക് — “ആർഎസ്എസ്സിന്റെ കൊലപാതക രാഷ്ട്രീയത്തിനു ജമാഅത്തെ ഇസ്‌ലാമിയുടെ സഹായം.” (സന്ദർഭം: തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ടു. തിയ്യതി: 12 ഒക്ടോബർ 2020. മാധ്യമം: കൈരളി ന്യൂസ്.)
  44. കോടിയേരി ബാലകൃഷ്ണൻ — “കേരളത്തിൽ ഹസൻ-കുഞ്ഞാലികുട്ടി-അമീർ കൂട്ടുകെട്ട്.” (സന്ദർഭം: തദ്ദേശ തെരഞ്ഞെടുപ്പ്. തിയ്യതി: 23 ഒക്ടോബര്‍ 2020. മാധ്യമം: സമകാലിക കേരളം.)
  45. കോടിയേരി ബാലകൃഷ്ണൻ — “യുഡിഎഫ് നേതൃത്വം ലീഗിന് കൈമാറി: മത നിരപേക്ഷത അടിയറവ് വെച്ചു.” (സന്ദർഭം: തദ്ദേശ തെരഞ്ഞെടുപ്പ്. തിയ്യതി: 23 ഒക്ടോബർ 2020. മാധ്യമം: മലയാള മനോരമ.)
  46. എ. വിജയരാഘവൻ — “മുന്നാക്ക സംവരണം നടത്തിയതിനു സർക്കാരിനെതിരെ വിമർശനം നടത്തുന്നവർ വർഗീയവാദികൾ.” (സന്ദർഭം: മുന്നാക്ക സംവരണ ബിൽ. തിയ്യതി: 26 ഒക്ടോബർ 2020. മാധ്യമം: മാധ്യമം.)
  47. പി. ജയരാജൻ — “മനസിൽ വർഗീയ ചിന്തയുള്ളവരാണ് സമസ്തക്കാർ.” (സന്ദർഭം: മുസ്‌ലിം ലീഗ് നേതൃത്വത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുപ്രഭാതം ദിനപത്രം മുഖപ്രസംഗം എഴുതിയതിനു ശേഷം. തിയ്യതി: 21 ഡിസംബര്‍ 2020. മാധ്യമം: മാധ്യമം.)
  48. എ. വിജയരാഘവൻ — “മുസ്‌ലിം ലീഗ് വർഗീയ പാർട്ടി: മതമൗലികവാദ ചേരിയിലേക്ക് വഴിമാറി.” (സന്ദർഭം: മുന്നാക്ക സംവരണ ബില്‍. തിയ്യതി: 21 ഡിസംബര്‍ 2020. മാധ്യമം: ഇൻഡ്യൻ എക്‌സ്‌പ്രസ് മലയാളം.)
  49. എ. വിജയരാഘവൻ — “മുന്നാക്ക സവരണത്തിനെതിരെ ലീഗ് ശ്രമിച്ചത് ധ്രുവീകരണത്തിന്.” (സന്ദർഭം: മുന്നാക്ക സംവരണ ബില്‍. തിയ്യതി: 1 ഫെബ്രുവരി 2021. മാധ്യമം: ഏഷ്യാനെറ്റ്.)
  50. പി. രാജീവ് — “ചാണ്ടി ഉമ്മൻ ഹാഗിയ സോഫിയ ദേവാലയത്തെ മുസ്‌ലിം വിശ്വാസികളുടെ ആരാധനാലയമാക്കി മാറ്റിയ നടപടിയെ പരസ്യമായി ന്യായീകരിക്കുന്നു. നേരത്തേ ലീഗ്‌ നേതൃത്വം ഇങ്ങനെയൊരു സമീപനം സ്വീകരിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടനുസരിച്ചാണെന്ന വിമർശം ശക്തമായി ഉയർന്നിരുന്നു.” (സന്ദർഭം: ഹാഗിയ സോഫിയ വിവാദം. തിയ്യതി: 9 ഫെബ്രുവരി 2021. മാധ്യമം: ദേശാഭിമാനി.)
  51. എ. വിജയരാഘവൻ — “ഏറ്റവും വലിയ വർഗീയത ന്യൂനപക്ഷ വർഗീയത.” (സന്ദർഭം: എൽഡിഎഫ് വികസന മുന്നേറ്റ യാത്ര. തിയ്യതി: 18 ഫെബ്രുവരി 2021. മാധ്യമം: മാധ്യമം.)
  52. എളമരം കരീം — “ഡിയു, ജെഎൻയു കാമ്പസുകളിലേക്ക് ജമാഅത്തെ ഇസ്‌ലാമി റിക്ക്രൂട്ട്മെന്റ് നടത്തുന്നു.” (സന്ദർഭം: സിപിഎം പൊതു പരിപാടി. തിയ്യതി: 21 ഫെബ്രുവരി 2021. മാധ്യമം: മീഡിയാവൺ.)
  53. പി. ജയരാജൻ — “ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആർഎസ്എസ്-സിപിഎം ചർച്ച നടത്തി. വിവാദത്തിനു പിന്നിൽ ജമാഅത്തെ ഇസ്‌ലാമി.” (സന്ദർഭം: ശ്രീ എമ്മിന്റെ മുൻകയ്യിൽ ആർഎസ്എസും സിപിഎമ്മും തമ്മിൽ മധ്യസ്ഥതയ്ക്ക് ശ്രമിച്ചതിന് ശേഷം. തിയ്യതി: 2 മാർച്ച് 2021. മാധ്യമം: പ്രസ് ഫോർ ന്യൂസ്.)
  54. പിണറായി വിജയൻ — “ജോസ് കെ.മാണിയുടെ ലവ് ജിഹാദ്‌ പരാമർശത്തെ കുറിച്ച് അറിയില്ല.” (സന്ദർഭം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജോസ് കെ. മാണി നടത്തിയ ലവ് ജിഹാദ് പരാമർശം. തിയ്യതി: 29 മാർച്ച് 2021. മാധ്യമം: ചന്ദ്രിക.)
  55. പി. ജയരാജൻ — “ആ ബോർഡിൽ സന്തോഷിക്കുന്നത് ആർഎസ്എസ്സും തീവ്രസലഫികളും.” (സന്ദർഭം: കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ സ്ഥാപിച്ച ബോർഡിൽ ‘ഉൽസവ കാലങ്ങളില്‍ മുസ്‌ലിംകൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനമില്ല’ എന്ന നിർദേശം. തിയ്യതി: 18 ഏപ്രില്‍ 2021. മാധ്യമം: മീഡിയാവൺ.)
  56. എം. പ്രകാശൻ — “ചില പ്രത്യേക ആളുകളെ കണ്ടാൽ മനസ്സിലാകും അവർ കുറ്റക്കാരാണെന്ന്.” (സന്ദർഭം: സിദ്ദീഖ് കാപ്പന്റെ മോചനം. തിയ്യതി: 26 ഏപ്രിൽ 2021. മാധ്യമം: മീഡിയാവൺ.)