Indian Islamophobia Source Suprabhatham

‘വോട്ട് ജിഹാദ്’: വിദ്വേഷ പ്രചാരണത്തിന്റെ പുതിയ മാതൃക

| Leave a comment

ഇസ്-ലാമിലെ സാങ്കേതിക ശബ്ദങ്ങളില്‍ പ്രധാനമായ ജിഹാദ് എന്ന വാക്കിന് വ്യക്തിഗതവും സാമൂഹികവുമായ പോരാട്ടം, പരിശ്രമം തുടങ്ങിയ അര്‍ഥങ്ങളാണുള്ളത്. എന്നാല്‍, മുസ് ലിംകളുമായി ബന്ധപ്പെട്ട ഏതു സാങ്കേതിക പദവും വിവാദ രൂപകമാക്കി മാറ്റുന്നതില്‍ ഇസ്-ലാമോഫോബിയ വിജയിച്ചിരിക്കുന്നു. 2006ല്‍ തുടങ്ങിയ ലൗജിഹാദിനു ശേഷം വിവിധ സന്ദര്‍ഭങ്ങളില്‍ പലരുടെയും മനോധര്‍മങ്ങളനുസരിച്ച് വിവിധ തരത്തിലുള്ള ജിഹാദുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.  അതില്‍ ഏറ്റവും ഒടുവിലത്തേതാണ് “വോട്ട് ജിഹാദ്’ പ്രചാരണം. 
പ്രത്യേക സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി മു-സ്‌ലിംകള്‍ കുട്ടമായി വോട്ട് ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളെയാണ് “വോട്ട് ജിഹാദ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏകീകരിച്ച സമുദായമായി മുസ്-ലിംകള്‍ ഭൂരിപക്ഷത്തിന്റെ അധികാരം തകര്‍ക്കുന്നതിനു വേണ്ടി തന്ത്രപ്രധാനമായ നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് ഇതിലൂടെ അർഥമാക്കുന്നത്. ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പദം ഉപയോഗിച്ച് മുസ്‌ലിംകളെ ജനാധിപത്യവിരുദ്ധരായും അവിഹിതമായ രാഷ്ട്രീയസ്വാധീനം ചെലുത്തുന്നവരായും ചിത്രീകരിക്കുന്നു. ഇത് ഇസ്-ലാമോഫോബിയയെ ശക്തിപ്പെടുത്തുന്നു. മാത്രമല്ല,  മു-സ്‌ലിം വോട്ടിങ് പെരുമാറ്റത്തെ വേറിട്ടു ചിത്രീകരിക്കുന്നതിലൂടെ,  ജനാധിപത്യത്തില്‍ അവരുടെ സ്വാഭാവിക പങ്കാളിത്തത്തെയാണ് ചോദ്യംചെയ്യുന്നത്. 

നവംബര്‍ 20ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്  മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലുള്ളവര്‍ സംഘടിതമായി വോട്ട് ചെയ്ത് ബി.ജെ.പി സ്ഥാനാര്‍ഥികളെ തോൽപ്പിക്കാന്‍ ശ്രമിച്ചെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു. മഹാരാഷ്ട്രയില്‍ “വോട്ട് ജിഹാദ്’ ആരംഭിച്ചുവെന്നും അതിനെ ധര്‍മയുദ്ധ വോട്ടിലൂടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സകല്‍ ഹിന്ദു സമാജ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ലൗവ് ജിഹാദ് വിരുദ്ധ റാലി സംഘടിപ്പിച്ചായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഹിന്ദുത്വ പ്രചാരണത്തിന്റെ തുടക്കം. തെരഞ്ഞെടുപ്പ് തീയതി അടുക്കുന്തോറും പ്രചാരണത്തിന്റെ ആക്കം കൂടിക്കൂടി വന്നു. ഫഡ്‌നാവിസിന്റെ പ്രചാരണത്തിനു മറ്റൊരു കാരണവുമുണ്ടായിരുന്നു.

വ്യാജ പ്രചാരണവും വസ്തുതകളും 
മഹാരാഷ്ട്രയിലെ മുസ്‌ലിം വോട്ടര്‍മാര്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 11.54% ആണ്, 2011ലെ സെന്‍സസ് പ്രകാരം ഇത് 1.3 കോടി വരും. മുസ്‌ലിം വോട്ടര്‍മാര്‍ 35% മുതല്‍ 50% വരെയുള്ള 11 മണ്ഡലങ്ങളില്‍ ആറ് എണ്ണം മഹാ വികാസ് അഘാഡി (എം.വി.എ) നേടി. ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് നാല് സീറ്റും, അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്-ലിമീന്‍ ഒരു സീറ്റും നേടി. മുസ്‌ലിം വോട്ടര്‍മാര്‍ 25 ശതമാനമോ അതിലധികമോ ഉള്ള 22 മണ്ഡലങ്ങളില്‍, 19 എണ്ണത്തിലും പോളിങ് സംസ്ഥാന ശരാശരിയേക്കാള്‍ കുറവായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതായത് മുസ്‌ലിം വോട്ടര്‍മാര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ വോട്ടിങ് ശതമാനം സംസ്ഥാന ശരാശരിയേക്കാള്‍ കുറവായിരുന്നു (22 നവംബര്‍ 2024, ഇന്ത്യന്‍ എക്‌സ്പ്രസ്). ബി.ജെ.പി ആരോപിക്കുന്ന രീതിയില്‍ “വോട്ട് ജിഹാദി’നുള്ള സംഘടിത ശ്രമങ്ങള്‍ നടന്നില്ലെന്നാണ് തെരഞ്ഞെടുപ്പാനന്തര കണക്കുകള്‍ വ്യക്തമാക്കുന്നത്. 

മുസ്‌ലിം വോട്ടിങ് ശീലങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ സങ്കീർണവും വൈവിധ്യപൂർണവുമാണ്. ക്രിസ്റ്റോഫ് ജഫ്രെലോട്ട് മുതലായവര്‍ ഹിന്ദുത്വ ശക്തികളുടെ വർധനവിനെ പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ കോണ്‍ഗ്രസ് പോലുള്ള മതേതര പാര്‍ട്ടികളില്‍ കൂടുതല്‍ പ്രതീക്ഷവയ്ക്കുന്നുവെന്ന അഭിപ്രായക്കാരാണ്. മുസ്-ലിം വോട്ടര്‍മാരുടെ ഏകീകൃത “വോട്ട്ബാങ്ക്’ എന്ന ആശയം ഒരു മിത്താണെന്നാണ് സോയ ഹസന്റെ അഭിപ്രായം. കാരണം മുസ്‌ലിംകള്‍ പ്രാദേശിക, സാമ്പത്തിക, സാംസ്‌കാരിക ഘടകങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തങ്ങളായ അഭിരുചികളുള്ളവരാണ്. മുസ്-ലിം വോട്ടിങ് ശീലങ്ങളില്‍ സാമ്പത്തിക നിലയും  പ്രാഗ്മാറ്റിസവും ഒരു പ്രധാന ഘടകമെന്ന് വാദിക്കുന്നയാളാണ് ഹിലാല്‍ അഹ്മദ്. പഠനങ്ങളും വസ്തുതകളും എന്തായാലും വ്യാജ പ്രചാരണങ്ങൾ നിലയ്ക്കുന്നില്ല. 

“വോട്ട് ജിഹാദ്’ ഒരു സിദ്ധാന്തമോ നിഷ്പക്ഷ ആശയമോ അല്ല; മറിച്ച് ഇന്ത്യന്‍ രാഷ്ട്രീയ വ്യാഖ്യാനത്തില്‍ ഉപയോഗിക്കുന്ന വിവാദമായ പദമാണ്. ഇതു പ്രധാനമായും തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ചില സമുദായങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തെ, ബ്ലോക്ക് വോട്ടിങ്  നടത്തുകയോ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായുള്ള തന്ത്രപ്രധാനമായ നീക്കങ്ങള്‍ നടത്തുകയോ ചെയ്യുന്നവരായി കുറ്റപ്പെടുത്തുന്നു. മുസ്‌ലിം വോട്ടര്‍മാരുടെ കൂട്ടായ്മ ഒരു വിശാല തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ആരോപണം. വോട്ട് ചെയ്യാനുള്ള പൗരന്റെ അവകാശം ജനാധിപത്യത്തിന്റെ അടിത്തറയാണ്. “വോട്ട് ജിഹാദ്’ പോലുള്ള പദങ്ങള്‍ ഈ അവകാശത്തെ ചോദ്യംചെയ്യുന്നു. മുസ്‌ലിം രാഷ്ട്രീയ പങ്കാളിത്തത്തിനെതിരേ ഉയരുന്ന രാഷ്ട്രീയപ്രേരിതമായ പദപ്രയോഗമാണ് ഇത്. 

മുസ്‌ലിം പണ്ഡിതന്റെ ഇടപെടല്‍ 
2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ്, മഹാരാഷ്ട്രയിലെ പ്രമുഖ ഇസ് ലാമിക പണ്ഡിതനും ഉത്തര്‍പ്രദേശിലെ ദയൂബന്ദ്, നദ്വ സെമിനാരികളിലെ പൂര്‍വവിദ്യാർഥിയുമായ മൗലാന ഷെയ്ഖ് ഖലീലുറഹ്‌മാന്‍ സജ്ജാദ് നോമാനി രണ്ട് സ്ഥാനാർഥി പട്ടികകള്‍ പുറത്തിറക്കി. മഹാ വികാസ് അഘാഡി സഖ്യവുമായി ബന്ധപ്പെട്ട 269 സ്ഥാനാർഥികളെയും ചില സ്വതന്ത്രര്‍ ഉള്‍പ്പെടെ 16 മറ്റു സ്ഥാനാർഥികളെയും പിന്തുണയ്ക്കാന്‍ അദ്ദേഹം മുസ്‌ലിം സമൂഹത്തോട് ആവശ്യപ്പെട്ടു. 

മഹാരാഷ്ട്രയിലെ പ്രധാന പോരാട്ടം പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും ഭരണകക്ഷിയായ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യവും തമ്മിലായിരുന്നു. ബി.ജെ.പിയുടെ ആധിപത്യം ചെറുക്കാന്‍ രൂപീകരിച്ച മഹാ വികാസ് അഘാഡി സഖ്യത്തില്‍ ഉദ്ധവ് താക്കറെയുടെ ശിവസേനയും ശരദ് പവാറിന്റെ എൻ.സി.പിയും (എസ്.പി വിഭാഗം) കോണ്‍ഗ്രസുമാണ് ഉള്ളത്. സമാജ് വാദി പാര്‍ട്ടി, ഇന്ത്യന്‍ കര്‍ഷകത്തൊഴിലാളി പാര്‍ട്ടി, സി.പി.ഐ, സി.പി.എം തുടങ്ങി ചില സ്വതന്ത്ര എം.എല്‍.എമാരുടെയും പിന്തുണ ഈ സഖ്യത്തിനായിരുന്നു. ശിവസേന, കോണ്‍ഗ്രസ്, സി.പി.എം അടക്കമുള്ള കക്ഷികള്‍ക്ക് ഒരു മുസ്-ലിം സാമൂഹിക നേതാവ് പിന്തുണ നല്‍കിയതോടെയാണ് “വോട്ട്ജിഹാദ്’ പ്രചാരണം തുടങ്ങുന്നത്.  

ഉവൈസിയുടെ പാർട്ടിയെ  വരെ തള്ളിക്കളഞ്ഞ നോമാനിയുടെ മതേതര നിലപാടാണ് വോട്ട് ജിഹാദായി വ്യാഖ്യാനിക്കപ്പെട്ടത്. നവംബര്‍ 20 നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍, സ്വതന്ത്ര മുസ്-ലിം കക്ഷിയായ ഓള്‍ ഇന്ത്യ മുത്തഹിദെ  മജ്‌ലിസ് 16 സീറ്റുകളില്‍ മത്സരിച്ചു, മാലേഗാവ് സെന്‍ട്രല്‍ സീറ്റില്‍ മാത്രം വിജയിക്കാനായി. ആ സീറ്റില്‍, മൗലാന മുഫ്തി മുഹമ്മദ് ഇസ്മയില്‍ വെറും 162 വോട്ടുകള്‍ക്കാണ് വിജയിച്ചത്.  ഒരു കാലത്ത് ബി.എസ്.പി അടക്കമുള്ള ദലിത് ബഹുജന്‍ പിന്നോക്ക രാഷ്ട്രീയ മുന്നേറ്റത്തിന്റെ ശക്തനായ വക്താവായിരുന്ന നോമാനി. പുതിയ രാഷ്ട്രീയ സാഹചര്യത്തിന്‍ ദലിത് ബഹുജൻ മുസ്-ലിം കക്ഷികളെയല്ല മറിച്ച് ശിവസേന അടക്കം അണിനിരക്കുന്ന ഇന്‍ഡ്യ മുന്നണിയെയാണ് പിന്തുണച്ചത്. 

നല്ല ഉദ്ദേശ്യങ്ങളോടെയായാലും ഒരു മുസ് -ലിം മതപണ്ഡിതന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പങ്കാളിത്തം മതനിരപേക്ഷത സംരക്ഷിക്കാനുള്ള ലക്ഷ്യത്തെ തന്നെ തകര്‍ക്കാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയവരും ഉണ്ടായിരുന്നു. എന്നാൽ, ഒരു മുസ്-ലിം മതപണ്ഡിതന്, മറ്റു പൗരന്മാരെപ്പോലെ തന്നെ, രാഷ്ട്രീയത്തില്‍ പങ്കുചേരാനും ഏതെങ്കിലും സ്ഥാനാർഥിയെ പിന്തുണയ്ക്കാനും സ്വാതന്ത്ര്യമുണ്ടെന്ന മറുവാദവുമുണ്ടായി.   ഒരു കാര്യം വ്യക്തമാണ്. രാഷ്ട്രീയപങ്കാളിത്തം ഒരു പൊതുപ്രവര്‍ത്തനമാണ്. അതിനാല്‍ മതപണ്ഡിതരുടെ പ്രവര്‍ത്തനങ്ങളോട് യോജിക്കാനോ എതിര്‍ക്കാനോ ആളുകള്‍ക്കും   അവകാശമുണ്ട്. പക്ഷേ, അവരുടെ പങ്കാളിത്തത്തെ നിഷേധിക്കാൻ കഴിയില്ല. മതേതരവാദികൾ പങ്കാളിത്തത്തെയാണോ ഫലപ്രാപ്തിയെയാണോ വിമർശിക്കുന്നതെന്ന ചോദ്യവുമുണ്ട്. മതനേതാക്കളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും വിശാലമായ ജനാധിപത്യ സംവാദത്തിന്റെ ഭാഗമാണ്. എന്നാല്‍, വോട്ട്ജിഹാദ് എന്ന പ്രയോഗം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി  വിദ്വേഷപ്രചാരണത്തിനായാണ് ഉപയോഗിച്ചത്. 

‘വോട്ട് ജിഹാദ്’: വാക്കിന്റെ ചരിത്രം  
2024 ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ അനന്തരവളും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മരിയ ആലം ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മുസ്‌ലിംകളോട് “വോട്ട്ജിഹാദ്’ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്ന ആരോപണമുണ്ടായി.  അങ്ങിനെയാണ് ദേശീയതലത്തില്‍ ഈ വാക്ക് പ്രചാരത്തിലാകുന്നത്. 

ഏപ്രില്‍ 30ന് ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് മണ്ഡലത്തില്‍ ഇന്ത്യന്‍ ബ്ലോക്കിന്റെ സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ട് തേടുന്നതിനിടെയായിരുന്നു സംഭവം. പ്രസംഗത്തിനു പിന്നാലെ ഇവര്‍ക്കെതിരേ കേസെടുത്തു. മരിയ ആലം ഖാന്‍ ന്യൂനപക്ഷ സമുദായത്തോട് “വോട്ട് ജിഹാദിന്’ ആഹ്വാനം ചെയ്‌തെന്നാണ് എഫ്‌.ഐ.ആറില്‍ പറയുന്നത്.

തുടര്‍ന്ന് 2024ന് മെയ് ഏഴിന് ഖാര്‍ഗോണില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ഉന്നയിച്ചു: “”ഇന്ത്യ ചരിത്രത്തിലെ ഒരു വഴിത്തിരിവിലാണ്, വോട്ട് ജിഹാദ് പ്രവര്‍ത്തിക്കുമോ അതോ രാമരാജ്യമോ എന്ന് നിങ്ങള്‍ തീരുമാനിക്കണം. പാകിസ്ഥാനിലെ തീവ്രവാദികള്‍ ഇന്ത്യക്കെതിരേ ജിഹാദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇവിടെ, കോണ്‍ഗ്രസിലുള്ളവരും മോദിക്കെതിരേ വോട്ട് ജിഹാദ് പ്രഖ്യാപിച്ചു”.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ “വോട്ട് ജിഹാദ്’ എന്ന പദം ഉപയോഗിക്കുന്നതിനെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ വിമര്‍ശിച്ചു. വിഭജനത്തെയും ഇന്ത്യയുടെ മതനിരപേക്ഷ നിലപാടുകളെയും തകര്‍ക്കുന്ന മുസ്-ലിംവിരുദ്ധ പ്രസംഗമായി ഇതിനെ വിലയിരുത്തണമെന്നാണ് ആംനസ്റ്റി അഭിപ്രായപ്പെട്ടത്. മോദിയുടെ തുടര്‍ച്ചയായ വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യന്‍ മുസ്-ലിംകള്‍ക്കെതിരായ വ്യവസ്ഥാപിത വിവേചനത്തെ തീവ്രമാക്കുന്നുവെന്നാണ് ആഗോള മനുഷ്യാവകാശ സംഘടനയുടെ അഭിപ്രായം.