അമേരിക്കയില്‍ വളര്‍ന്നുവരുന്ന ഹിന്ദുത്വ ഭീഷണിയുടെ ആഴം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് റട്ട്‌ഗേഴ്‌സ് യൂനിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി റേസ് ആന്‍ഡ് റൈറ്റ്‌സ് 2025-ല്‍ പുറത്തിറക്കിയ ‘ഹിന്ദുത്വ ഇന്‍ അമേരിക്ക: ആൻ എത്‌നോനാഷണലിസ്റ്റ് ത്രെറ്റ് ടു ഈക്വാലിറ്റി ആന്‍ഡ് റിലീജിയസ് പ്ലൂറലിസം’. ആഗോള ഭീകരവിരുദ്ധ യുദ്ധത്തിന്റെ (വാര്‍ ഓണ്‍ ടെറര്‍) പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ഇസ് ലാമോഫോബിയയെ അമേരിക്കയിലെ ഹിന്ദുത്വ ദേശീയവാദികള്‍ എങ്ങനെ ഉപയോഗപ്പെടുത്തിയെന്ന് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
കഴിഞ്ഞ അമ്പതു വര്‍ഷംകൊണ്ട് വലിയ സ്വാധീനം അമേരിക്കന്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ ഹിന്ദുത്വർക്ക് കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിംകളെ സംശയാസ്പദമായി കാണേണ്ട വിദേശികളായി ചിത്രീകരിക്കുക, ഹിന്ദുത്വത്തെ വിമര്‍ശിക്കുന്നവരുടെ അക്കാദമിക സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുക- തുടങ്ങി രണ്ട് രീതിയിലാണ് ഹിന്ദുത്വര്‍ അമേരിക്കയിലെ മുസ്‌ലിം സമൂഹത്തില്‍ ഇടപെടുന്നത്.
ഹിന്ദുത്വ സംഘടനകളുടെ ഘടന
യു.എസിലെ ഹിന്ദുത്വഗ്രൂപ്പുകള്‍ ദേശീയതലത്തില്‍ മാത്രമല്ല, പ്രാദേശികതലത്തിലും പ്രവര്‍ത്തിക്കുന്നു. ഡസന്‍ കണക്കിനു വരുന്ന ഇത്തരം ഗ്രൂപ്പുകളെ രണ്ട് വിഭാഗങ്ങളായി തിരിക്കാം. ഇന്ത്യയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘ്പരിവാര്‍-ഹിന്ദുത്വ സംഘടനകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവയാണ് ഇതില്‍ ആദ്യത്തേത്. 1970-90 കാലത്താണ് ഇത്തരം സംഘടനകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ രണ്ടാം തലമുറ സ്ഥാപിച്ചവയാണ് രണ്ടാമത്തെ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്.
ആര്‍.എസ്.എസിന്റെ വിദേശശാഖയെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സ്വയം സേവക് സംഘ് ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രധാന സംഘടനയാണ്. വിശ്വഹിന്ദു പരിഷത്-അമേരിക്ക, ഇന്ത്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഭാഗമാണ്. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി പേര് സൂചിപ്പിക്കുന്നതുപോലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭാഗമാണ്. സേവാ ഇന്റര്‍നാഷണല്‍, സേവാ ഭാരതിയുടെ വിദേശ ശാഖയാണ്. ഹിന്ദു യുവാ, ഹിന്ദു സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ എന്നീ സംഘടനകള്‍ യഥാക്രമം ഹിന്ദു സ്വയംസേവക് സംഘ്, വിശ്വഹിന്ദു പരിഷത്-അമേരിക്ക തുടങ്ങിയ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനകളാണ്. എ.ബി.വി.പിയാണ് ഇവയുടെ മാതൃക.
രണ്ടായിരത്തിനുശേഷം സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ ഗ്രൂപ്പില്‍പ്പെട്ട സംഘടനകള്‍ ഇന്ത്യന്‍ സംഘടനകളുടെ കേവലം വിദേശ പതിപ്പുകളല്ല. അവയ്ക്ക് സ്വതന്ത്രമായ പരിപാടികളും ലക്ഷ്യങ്ങളും അജൻഡകളുമുണ്ട്. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍, ഹിന്ദു മന്ദിര്‍ എക്‌സിക്യൂട്ടീവ്‌സ് കോണ്‍ഫറന്‍സ്, ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്‍, കോലിഷന്‍ ഓഫ് ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
ഹിന്ദുത്വയും ആഗോള വംശീയതയും
ഇത്തരം സംഘടനകളെക്കുറിച്ചുള്ള അന്വേഷണം കൊളോണിയല്‍ കാലത്തുനിന്ന് വേണം ആരംഭിക്കാന്‍. ഇക്കാലത്താണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഹിന്ദുത്വം ഒരു പ്രത്യയശാസ്ത്രമെന്ന നിലയിലും പ്രയോഗമെന്ന നിലയിലും സജീവമാകുന്നത്. കൊളോണിയൽ ഇന്ത്യന്‍ സാഹചര്യത്തില്‍നിന്ന് വികസിച്ച ഒരു പ്രതിഭാസമാണ് ഹിന്ദുത്വമെങ്കിലും വളരുന്നതിനാവശ്യമായ വെള്ളവും വളവും സ്വീകരിച്ചത് ഒരേസമയം വെള്ള വംശീയതയോടും സയണിസത്തോടും ചേര്‍ന്നുനിന്നുകൊണ്ടാണ്. പ്രവാസസമൂഹത്തോടൊപ്പം അമേരിക്കയിലേക്കും യു.കെ പോലുള്ള യുറോപ്യന്‍ രാജ്യങ്ങളിലേക്കും പില്‍ക്കാലത്ത് ഇത് കുടിയേറുകയും ചെയ്തു. പുതിയ കാലത്ത് ഹിന്ദുത്വം ഒരു ട്രാന്‍സ് നാഷണല്‍ പ്രതിഭാഗമായിക്കഴിഞ്ഞുവെന്ന് പറഞ്ഞാല്‍ അത് തെറ്റാവുകയില്ല.
സവര്‍ണ ഹിന്ദുത്വ രാഷ്ട്രീയവും വെളുത്ത വംശീയമേധാവിത്വവും തമ്മില്‍ സഹകരിച്ച് രൂപപ്പെടുത്തിയ ഈ ബന്ധം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയോടെ വികസിച്ച ചരിത്രസാഹചര്യങ്ങളുടെ ഉൽപന്നമാണ്. സുബോ ബസുവിന്റെ (2010) ‘ദ ഡയലക്റ്റിക്‌സ് ഓഫ് റെസിസ്റ്റന്‍സ്: കോളോണിയല്‍ ജിയോഗ്രഫി, ബംഗാളി ലിറ്ററാറ്റി ആന്‍ഡ് ദ റേഷ്യല്‍ മാപ്പിങ് ഓഫ് ഇന്ത്യന്‍ ഐഡന്റിറ്റി’ എന്ന ഗവേഷണ പഠനം ഇക്കാര്യം ചര്‍ച്ച ചെയ്യുന്നു. ഇന്ത്യയിലെ മേല്‍ജാതി ഹിന്ദു ബുദ്ധിജീവികള്‍ ആഭ്യന്തര അപരരായ ദലിതുകള്‍, മുസ്‌ലിംകള്‍, തദ്ദേശീയ ജനസമൂഹങ്ങള്‍, ചെറുഗോത്രങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്ന് അകലം സൂക്ഷിച്ചുകൊണ്ട് ആര്യന്‍-കൊക്കേഷ്യന്‍ സാമൂഹിക വീക്ഷണം നേടിയെടുക്കാന്‍ ശ്രമിച്ചതിന്റെ ചരിത്രം ഈ പഠനം നല്‍കുന്നു. വൈദേശിക അപരരായ ആഫ്രിക്കക്കാരില്‍നിന്നും എഷ്യക്കാരില്‍ നിന്നും സ്വയം വേറിട്ടുനിന്നാണ് ഇത് സാധ്യമാക്കിയത്. വെള്ളക്കാരുടെ പിന്മുറക്കാര്‍ എന്ന പദവി നേടിയെടുക്കുന്നതിന്റെ ഭാഗമായിരുന്നു അത്. ബ്രിട്ടിഷ് കൊളോണിയല്‍ രാഷ്ട്രീയത്തിന്റെ നേരിട്ടുള്ള സ്വാധീനം ഇന്ത്യയില്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇതൊക്കെ സംഭവിക്കുന്നത്.
പ്രഭവകേന്ദ്രത്തിലെ കൊളോണിയല്‍ വംശീയതയുടെ ഈ സ്വാധീനം ഹിന്ദുത്വ സംഘടനകളുടെ സാമൂഹ്യ വീക്ഷണങ്ങളിലും കാണാം. അമേരിക്കയിലെ ഹിന്ദു ദേശീയവാദികളുടെയും വലതുപക്ഷ ഗ്രൂപ്പുകളുടെയും വാദമുഖങ്ങളില്‍ ദൃശ്യമാകുന്ന സമാനതകള്‍ ഇതിന്റെ ഭാഗമാണ്. ഉദാഹരണത്തിന്, അമേരിക്കയിലെ വെള്ളക്കാരായ വംശീയവാദികള്‍ പ്രചരിപ്പിക്കുന്ന പ്രധാന ആശയങ്ങളിലൊന്നാണ് ‘ഗ്രേറ്റ് റീപ്ലേസ്‌മെന്റ് തിയറി’. അമേരിക്കയിലേക്ക് കുടിയേറുന്ന മുസ് ലിംകള്‍ യൂറോപ്യന്‍ സംസ്‌കാരത്തെ നശിപ്പിക്കുന്നുവെന്ന് ഈ സിദ്ധാന്തത്തിന്റെ പ്രചാരകര്‍ ആരോപിക്കുന്നു. മാത്രമല്ല, കുടിയേറ്റക്കാര്‍ ജനസംഖ്യാ വര്‍ധനയിലൂടെ കൂടുതല്‍ അപകടം സൃഷ്ടിക്കുന്നുവെന്നും പരാതിയുണ്ട്. മുസ്‌ലിംകള്‍ ഹിന്ദു സംസ്‌കാരത്തിന് ഭീഷണിയാണെന്ന ഇന്ത്യന്‍ ഹിന്ദുത്വരുടെ വംശീയസ്വഭാവമുള്ള ആക്ഷേപത്തിന്റെ ആവര്‍ത്തനമാണിത്. ഹിന്ദുത്വരെ വിമര്‍ശിക്കുന്ന അമേരിക്കയിലെ ഇന്ത്യന്‍ മുസ്‌ലിംകളെ ഇന്ത്യാവിരുദ്ധരായി ചിത്രീകരിക്കുന്ന പതിവും ഇവര്‍ക്കുണ്ട്. സയണിസത്തെ വിമര്‍ശിക്കുന്നവരെ ആന്റി സെമിറ്റിക്കായി ചിത്രീകരിക്കുന്ന ഇസ്റാഇൗല്‍ തന്ത്രത്തിന് സമാനമാണിത്.
ഇത്തരം സൈദ്ധാന്തികവും ചരിത്രപരവുമായ ആനുകൂല്യമുണ്ടെങ്കിലും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഹിന്ദുത്വര്‍ അമേരിക്കന്‍ സമൂഹത്തില്‍ വ്യാപിച്ചത്. അതിനുവേണ്ടി എതിരാളികളെപ്പോലും അവര്‍ ഉപയോഗപ്പെടുത്തി. ഡെമോക്രാറ്റുകളുമായും റിപ്പബ്ലിക്കന്മാരുമായും ആവശ്യാനുസരണം ചേര്‍ന്നുനിന്നുകൊണ്ടാണ് അവര്‍ അമേരിക്കന്‍ സമൂഹത്തിലേക്കുള്ള തങ്ങളുടെ നുഴഞ്ഞുകയറ്റം സാധ്യമാക്കിയത്. മുസ്‌ലിംകള്‍ക്കും ദലിത്, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയില്‍നിന്ന് മറച്ചുവയ്ക്കാന്‍ ഇത്തരം ബന്ധങ്ങള്‍ ഹിന്ദുത്വരെ സഹായിക്കുന്നു.
അപരിചിതത്വത്തിന്റെ
ആനുകൂല്യം
അതേസമയം, ഈ വംശീയചിന്തകളും രൂപകങ്ങളും അമേരിക്കന്‍ സമൂഹത്തിലേക്ക് ഒളിച്ചുകടത്താന്‍ അവരെ സഹായിച്ചതിനു പിന്നില്‍ മറ്റു ചില ഘടകങ്ങള്‍ക്കൂടിയുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തോടും ചരിത്രത്തോടും അമേരിക്കന്‍ ജനതയ്ക്കുള്ള അപരിചിതത്വമാണ് ഇതില്‍ മുഖ്യപങ്കുവഹിച്ചത്.
2024 ജൂലൈ 30-ന് സാന്‍ ജോസിലെ മോണ്ട്‌ഗോമറി തിയേറ്ററില്‍ ‘മേ നാഥുറാം ഗോഡ്‌സെ ബോള്‍ത്തോയ്’ എന്ന മറാഠി നാടകം അവതരിപ്പിച്ചു. ആര്‍.എസ്.എസുകാരനായ ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ രചിച്ച, നാഥുറാം ഗോഡ്‌സെയുടെ അക്രമത്തെ ന്യായീകരിക്കുന്ന ഈ നാടകം ഇന്ത്യയില്‍ അസ്വീകാര്യമായിരുന്നു. എന്നാല്‍ യു.എസില്‍ നാടകത്തിന്റെ അവതരണത്തിന് പ്രത്യേകിച്ച് തടസമൊന്നും നേരിടേണ്ടിവന്നില്ല. ഗാന്ധിവധത്തിന്റെ ചരിത്രസന്ദര്‍ഭം അമേരിക്കന്‍ ജനതയ്ക്കു മാത്രമല്ല, സര്‍വകലാശാലകള്‍ക്കും നിയമപാലന ഏജന്‍സികള്‍ക്കും അടക്കം അപരിചിതമായിരുന്നുവെന്നതാണ് ഇതിന്റെ ഒരു കാരണം.
ജാതി
യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ സവര്‍ണ ജാതി ആധിപത്യം 1960-കളുടെ മധ്യം മുതല്‍ യു.എസ് കുടിയേറ്റ നിയമങ്ങളില്‍ നിന്നാണ് ഉരുത്തിരിഞ്ഞുവന്നത്. ഈ നിയമങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള സവർണ ജാതിയില്‍പ്പെട്ട വിദഗ്ധരായ കുടിയേറ്റക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരുന്നു. സ്വാഭാവികമായും ദലിതരും പിന്നോക്കരും പൊതുവെ ദക്ഷിണേന്ത്യക്കാരും അവഗണിക്കപ്പെട്ടു. സമീപ കാലത്ത് യു.എസിലെ ദലിത് ഗ്രൂപ്പുകള്‍ ജാതി അടിച്ചമര്‍ത്തലിനെതിരേ പോരാടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം സംവരണമെന്ന ആശയവും ഇത്തരം ഗ്രൂപ്പുകള്‍ മുന്നോട്ടു വയ്ക്കുന്നു.
യു.എസിനെ സംബന്ധിച്ചിടത്തോളം ജാതിവിവേചനം ഒരു ഇന്ത്യന്‍ കയറ്റുമതിച്ചരക്കായതുകൊണ്ടുതന്നെ ഇതിനെതിരേ നിയമങ്ങളൊന്നും നിലവിലില്ല. ഇവിടങ്ങളിലെ ജാതിവിവേചനത്തിനെതിരേയുള്ള നീക്കങ്ങള്‍ ദുര്‍ബലമകുന്നതിനു പിന്നില്‍ ഇതൊരു കാരണമാണ്. 2023-ല്‍, കാലിഫോര്‍ണിയ ഗവര്‍ണര്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരേ നിയമം കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അത് വീറ്റോ ചെയ്യപ്പെട്ടു. ഒരു സവര്‍ണ ബിസിനസ് പ്രമുഖന്റെ സമ്മര്‍ദത്തിന്റെ ഭാഗമായിരുന്നു അതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശുപാർശകൾ
ഹിന്ദുത്വഭീഷണി അമേരിക്കന്‍ സമൂഹത്തില്‍ ഒരു യാഥാര്‍ഥമായ സാഹചര്യത്തില്‍ അഞ്ച് പ്രധാന ശിപാര്‍ശകളാണുള്ളത്: നിയമപാലകരും രാഷ്ട്രീയക്കാരും സിവില്‍ സമൂഹ ഗ്രൂപ്പുകളും ഹിന്ദുത്വ ദേശീയവാദ ഗ്രൂപ്പുകളുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുക, ആര്‍.എസ്.എസ് പ്രോക്‌സികളായ സംഘടനകള്‍ ഫോറിന്‍ ഏജന്റ്‌സ് രജിസ്‌ട്രേഷന്‍ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ജീവകാരുണ്യ സ്ഥാപനങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹിന്ദുത്വ ദേശീയവാദ ഗ്രൂപ്പുകളുടെ സാമ്പത്തിക ഇടപാടുകളും വിദേശസര്‍ക്കാരുകളുമായുള്ള ബന്ധവും സുതാര്യമാക്കുക, ഇന്ത്യയില്‍ ന്യൂനപക്ഷ വിരുദ്ധ അക്രമത്തിന് സഹായിക്കുകയോ പിന്തുണ നല്‍കുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തുക, സര്‍വകലാശാലാ അധികാരികള്‍ ഹിന്ദുത്വ-പ്രേരിത വിവേചനം മൂലമുണ്ടാകുന്ന ഭീഷണികളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും അവരുടെ സര്‍വകലാശാലകളിലെ ജീവനക്കാരെയും വിദ്യാര്‍ഥികളെയും ജാതി-മത അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുക.