Indian Islamophobia Source Suprabhatham

മുസ് ലിം ഓണ്‍ലൈന്‍ അനുഭവം

| Leave a comment

ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ നടക്കുന്ന ഇസ്‌ലാമോഫോബിക് പ്രചാരണങ്ങള്‍ പഠിക്കാനും അളക്കാനും പ്രയാസമാണ്. ഉള്ളടക്ക വിശകലനം അതിലേറെ ബുദ്ധിമുട്ടാണ്. ലക്ഷക്കണക്കിനു വ്യക്തികള്‍ നടത്തുന്ന പ്രതികരണങ്ങള്‍ ഒരു മാപിനി ഉപയോഗിച്ചു പഠിക്കാനും കഴിയില്ല. എങ്കിലും ഈ ഡിജിറ്റല്‍ മണ്ഡലത്തെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ പുതിയ രീതിയില്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്.

രണ്ടുരീതിയിലാണ് ഗവേഷകര്‍ ഇത് പഠിക്കുന്നത്. തീവ്ര-വലതുപക്ഷ (ആള്‍ട്ട്-റൈറ്റ്) വിഭാഗങ്ങളുടെ ട്വിറ്റര്‍-ഫേസ്ബുക്ക് ഹാഷ്ടാഗുകള്‍, ഉപയോക്താക്കള്‍ എന്നിവയെ പിന്തുടര്‍ന്ന് ആവശ്യമായ ഡാറ്റ ശേഖരിക്കുകയാണ് ആദ്യത്തേത്. അതിനുവേണ്ടി വിവിധ നെറ്റ്‌വര്‍ക്കുകള്‍, ഭാഷാപ്രയോഗങ്ങള്‍, കാംപയിന്‍ പ്രമേയങ്ങള്‍ തുടങ്ങിയവ പരിശോധിക്കുന്നു. ഇന്ത്യ, യു.എസ്.എ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ വലതുപക്ഷ വിഭാഗങ്ങള്‍ ഡിജിറ്റല്‍ ലോകത്ത് ശക്തമായ ഇസ്‌ലാമോഫോബിക് ശൃംഖല സാധ്യമാക്കിക്കഴിഞ്ഞുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇസ്‌ലാമോഫോബിക് ട്വിറ്റര്‍ ഉള്ളടക്കത്തിന്റെ നല്ലൊരു ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഉമര്‍ ബട്ലറിന്റെ (2022) പഠനം പറയുന്നു. 2023ല്‍ പുറത്തിറങ്ങിയ ‘ഡിജിറ്റല്‍ ഇസ്‌ലാമോഫോബിയ: ട്രാക്കിങ് എ ഫാര്‍ – റൈറ്റ് ക്രൈസിസ്’ എന്ന ഗവേഷണ ഗ്രന്ഥത്തില്‍ ഇന്ത്യയെക്കുറിച്ച് ഒരധ്യായംതന്നെ നീക്കിവച്ചിരിക്കുന്നു. അതനുസരിച്ച് 2014 മുതല്‍ ഡൊണാള്‍ഡ് ട്രംപിനെ മുന്‍നിര്‍ത്തിയുള്ള ട്രാന്‍സ്-നാഷനല്‍ ട്രംപിസമാണ് ഇന്ത്യ, അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ തീവ്ര-വലതുപക്ഷ ദേശീയവാദികളെ ഒന്നിപ്പിക്കുന്നത്. 12,677 പ്രൊഫൈലുകള്‍ പരിശോധിച്ചാണ് ഗവേഷക എമിലി ലിനല്‍ എഡ്വാഡ്‌സ് ഈ നിഗമനത്തിലെത്തിയത്. എങ്കിലും ചില വൈരുധ്യങ്ങള്‍ കൗതുകകരമാണ്: അമേരിക്കയിലെ പരമ്പരാഗത വലതുപക്ഷ വെള്ള ദേശീയവാദികള്‍ അമേരിക്കകത്തെ പ്രശ്‌നങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെങ്കില്‍ തീവ്ര -ഹിന്ദുത്വ  ട്വിറ്റര്‍ ഇസ്‌ലാമോഫോബിയ ഇന്ത്യയിലെ ആഭ്യന്തര പ്രശ്‌നങ്ങളോടൊപ്പമോ അതിലേറെയോ ആഗോള വ്യാഖ്യാനങ്ങളില്‍ താല്‍പര്യമെടുക്കുന്നു.

മുസ് ലിം അനുഭവം 

മുസ് ലിം ഉപയോക്താക്കളുടെ അനുഭവത്തെ അളക്കാനും പഠിക്കാനും  ശ്രമിക്കുന്ന പഠനങ്ങളാണ് രണ്ടാമത്തേത്. ഈ രീതിയിൽ ഉള്ളടക്ക വിശകലനത്തിന്റെ പരിമിതികള്‍ മറികടക്കാന്‍ ശ്രമിക്കുന്ന ഗവേഷകരാണ് മോഹന്‍ ജെ.  ദത്തയും മഹുയാ പാലയും. ഇവരും ചേര്‍ന്നു നടത്തിയ പഠനം (മുസ് ലിംവിരുദ്ധ വിദ്വേഷത്തെക്കുറിച്ചുള്ള മുസ് ലിം അനുഭവങ്ങള്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍) 2024ല്‍ പ്രസിദ്ധീകരിച്ചതാണ്. ഈ വിഷയത്തെക്കുറിച്ച് ക്വാണ്ടിറ്റേറ്റീവ് ഡാറ്റയില്‍ ചിട്ടപ്പെടുത്തിയ ആദ്യ പഠനം ഇതായിരിക്കുമെന്ന് ഇരുവരും കരുതുന്നു. ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ആദ്യത്തെ ഡിജിറ്റല്‍ എത്നോഗ്രാഫിക് പഠനവും ഇതായിരിക്കാമെന്നാണ് അവരുടെ നിഗമനം.

രീതിശാസ്ത്രം

ക്വാള്‍ട്രിക്സ് എന്ന പാനല്‍ അടിസ്ഥാനമാക്കി 1,056 മുസ് ലിംകളെയാണ് ഗവേഷകര്‍ അഭിമുഖം ചെയ്തത്. പഠനത്തിനുവേണ്ടി ഡിജിറ്റല്‍ എത്‌നോഗ്രാഫിക് മെതഡോളജി ഉപയോഗിച്ചു. ക്വാള്‍ട്രിക്സ് പാനലില്‍ നിന്നുള്ള പങ്കാളികള്‍ക്ക് ക്ഷണം നല്‍കിയ ശേഷം, മുസ് ലിം എന്ന് തിരിച്ചറിയുന്നവരെ മാത്രം തെരഞ്ഞെടുത്തു. പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുവേണ്ടി, സാമ്പിളിന്റെ പ്രായവും ലിംഗവുമനുസരിച്ച് ദേശീയതലത്തിലുള്ള ക്വാട്ടകളുമായി പൊരുത്തപ്പെടുത്തി. നവംബര്‍ 2021 മുതല്‍ ഡിസംബര്‍ 2021വരെയുള്ള കാലയളവില്‍ ശേഖരിച്ച ഡാറ്റ സംശോധന നടപടികള്‍ക്ക് വിധേയമാക്കി. സര്‍വേയില്‍ പങ്കാളികളായവര്‍ ഗവേഷകര്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നു. പങ്കാളികളായവരുടെ ഐഡന്റിറ്റി സംരക്ഷിക്കുമെന്ന് മോഹന്‍ ജെ.  ദത്ത ഉറപ്പുനല്‍കി. സോഷ്യല്‍ മീഡിയ ഡാറ്റ പ്ലാറ്റ്ഫോമുകളുടെ ഉപയോഗ നിബന്ധനകള്‍ക്കും ബന്ധപ്പെട്ട സ്ഥാപന/പ്രാദേശിക ചട്ടങ്ങള്‍ക്കും അനുസൃതമായാണ് ഇതു ചെയ്തത്.

വിദ്വേഷത്തിനും ഹിംസയ്ക്കും എത്രത്തോളം മുസ് ലിംകള്‍ അനുഭവപരമായി വിധേയമാകുന്നുവെന്ന് അളക്കുന്നതിന് ഒരു പ്രത്യേക ചോദ്യാവലി രൂപകൽപന ചെയ്തിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് എന്നീ മൂന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് പ്രത്യേകം ശ്രദ്ധ നല്‍കി ചോദ്യാവലി ചിട്ടപ്പെടുത്തി. കാരണം മറ്റു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നു വ്യത്യസ്തമായി മുസ് ലിംകള്‍തന്നെ ഈ മൂന്നു പ്ലാറ്റ്ഫോമുകളെയാണ് വിദ്വേഷ പ്രസ്താവനകളുടെ ഏറ്റവും പ്രധാന സ്ഥലങ്ങളായി തിരിച്ചറിഞ്ഞത്. ന്യൂസിലാന്‍ഡിലെ മാസ്സി സര്‍വകലാശാലയുടെ നൈതിക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സര്‍വേ ഫലങ്ങള്‍ വിലയിരുത്തിയത്. സര്‍വകലാശാലയുടെ ഡാറ്റാബേസില്‍ ഈ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്.

സര്‍വേ ഫലങ്ങള്‍ 

മുസ് ലിംകള്‍ക്കെതിരേ ഹിംസയെ പ്രേരിപ്പിക്കുന്ന ഡിജിറ്റല്‍ ഉള്ളടക്കത്തെക്കുറിച്ച് സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് അവബോധമുണ്ടെന്ന് സര്‍വേ കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെപ്പേര്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ മുസ് ലിംവിരുദ്ധ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ അഭിമുഖീകരിച്ചവരാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഇന്ത്യൻ മുസ് ലിംകളുടെ നേരെ ഹിംസയെ പ്രേരിപ്പിക്കുന്ന ഉള്ളടക്കം താന്‍ കണ്ടിട്ടുണ്ടെന്ന സര്‍വേ പ്രസ്താവനയോട് യോജിച്ചവര്‍ 59.7% ശതമാനമാണ്.

പൗരത്വനിഷേധം ലക്ഷ്യമാക്കിയ സി.എ.എ/എന്‍.ആര്‍.സി പ്രശ്‌നം ചോദ്യാവലിയുടെ ഭാഗമായിരുന്നു. മുസ് ലിം കുടിയേറ്റക്കാര്‍ രാജ്യം പിടിച്ചടക്കും എന്ന പ്രചാരണം അക്കാലത്തു വ്യാപകമായിരുന്നു. മുസ് ലിം കുടിയേറ്റക്കാര്‍ ഇന്ത്യ കൈയേറി കൈവശംവയ്ക്കുമെന്ന ആശയം പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ ആളുകള്‍ പോസ്റ്റു ചെയ്തു കണ്ടിട്ടുണ്ടെന്നു 60% പേര്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് മഹാമാരി വ്യാപിപ്പിച്ചതിന് ഉത്തരവാദികള്‍ മുസ്‌ലിംകളാണെന്ന് ആരോപിക്കുന്ന തരത്തിലുള്ള ഡിജിറ്റല്‍ ഉള്ളടക്കങ്ങളുമായി 64 ശതമാനം പേരും ഏതെങ്കിലും തരത്തില്‍ ഇടപെട്ടു. ‘ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് എന്നിവയില്‍, മുസ് ലിംകള്‍ ഹിന്ദു സ്ത്രീകളെ വിവാഹത്തിന് ലക്ഷ്യമിടുന്നു എന്ന ഉള്ളടക്കം ഞാന്‍ കണ്ടിട്ടുണ്ട്’ എന്ന പ്രസ്താവനയോട് 58.9% പേരും യോജിച്ചു.

മുസ് ലിംകളെ പന്നികളോടും നായകളോടും ഉപമിക്കുന്നത് കണ്ടവര്‍ 55.3 ശതമാനമാണ്. ന്യൂനപക്ഷ സമൂഹത്തെ മൃഗങ്ങളായി ചിത്രീകരിച്ചുകൊണ്ടുള്ള  അപമാനവീകരണ പ്രചാരണങ്ങള്‍ വംശഹത്യയുടെ നിര്‍ണായക ഘട്ടങ്ങളിലൊന്നാണ്. മുസ് ലിംകളെ മനുഷ്യരല്ലാത്തവരായി ചിത്രീകരിക്കുന്ന സന്ദേശങ്ങള്‍, ജിഹാദ് എന്ന പേരില്‍ മുസ് ലിംവിരുദ്ധ പ്രചാരണം, മുസ് ലിംകളുടെ നേരെയുള്ള ഹിംസയെ ഉണര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ തുടങ്ങിയവയാണ് മറ്റ് കണ്ടെത്തലുകള്‍. ഒരു വലിയ വിഭാഗം മുസ് ലിംകള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ തങ്ങളുടെ ആത്മാഭിമാനത്തിനും ജീവിത സുരക്ഷയുമായും ബന്ധപ്പെട്ട് ഭീഷണി അനുഭവിക്കുന്നതായി  ഈ പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിജിറ്റല്‍ ഇസ്‌ലാമോഫോബിയ

മേല്‍ സൂചിപ്പിച്ച പഠനങ്ങള്‍ ഡിജിറ്റല്‍ ഇസ്‌ലാമോഫോബിയയുടെ മാധ്യമ ഉള്ളടക്ക വിശകലനമാണ് നല്‍കുന്നത്. എന്നാൽ ഡിജിറ്റല്‍ ഇടങ്ങള്‍ ഒരു സാമൂഹിക ഇടം എന്ന നിലയില്‍ രൂപപ്പെട്ടതിന്റെ ചരിത്രവുമായി ചേര്‍ത്തുവേണം ഈ പ്രശ്‌നത്തെ വിലയിരുത്താന്‍. ആഗോള നവ ഇസ്‌ലാമോഫോബിയയുടെ പ്രഭാവകാലമായ ശീതയുദ്ധാനന്തര കാലത്തു രൂപപ്പെട്ട സൈബര്‍ ലോകം ദേശാന്തരീയവും ദേശീയാനന്തരവുമായ ഭാവിയെക്കുറിച്ചും ആഗോള പൗരസമൂഹത്തിന്റെ ചലനാത്മകതയെക്കുറിച്ചുമുള്ള സ്വപ്നങ്ങള്‍  മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ സൈബറിടത്തെ ചരിത്രരഹിതമായും ഒരുപരിധിയും കഴിഞ്ഞു പ്രത്യയശാസ്ത്രാനന്തരവുമായും കണ്ട ഈ ലിബറല്‍ കോസ്‌മോപൊളിറ്റന്‍ ലോകത്തിനുള്ളില്‍കൂടിതന്നെയാണ് ഇസ്‌ലാമോഫോബിയ അടക്കമുള്ള  വംശീയതകള്‍ പുതിയ ജീവിതം കൈവരിക്കുന്നതെന്നതാണ്  വൈരുധ്യം. പരമ്പരാഗത ഭരണകൂടങ്ങള്‍ ഭൂപ്രദേശങ്ങളിലൂടെയും മറ്റും നടത്തിയിരുന്ന നിയന്ത്രണങ്ങളേക്കാള്‍ വലുതാണ് സൈബറിടങ്ങളില്‍ സംഭവിക്കുന്നതെന്നതിന്റെ തെളിവായിരുന്നു  വിക്കിലീക്‌സ് രേഖകള്‍. പരമ്പരാഗത പ്രിന്റ് മാധ്യമങ്ങളില്‍  നടക്കാത്ത വംശീയത സൈബറിടങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നത് ചരിത്രരഹിതമായ വിമോചന ഇടം എന്ന അവകാശവാദത്തിന്റെ മറപിടിച്ചാണ്. സൈബര്‍ നവമാധ്യമ പ്രയോഗത്തിന്റെ ഇസ്‌ലാമോഫോബിയയെ തിരിച്ചറിയുന്നതിന്റെ പ്രസക്തിയും അതാണ്.

ഇസ്‌ലാമോഫോബിക് ട്വിറ്റര്‍ ഉള്ളടക്കത്തിന്റെ നല്ലൊരു ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഉമര്‍ ബട്ലറിന്റെ (2022) പഠനം പറയുന്നു. 2023ല്‍ പുറത്തിറങ്ങിയ ‘ഡിജിറ്റല്‍ ഇസ്‌ലാമോഫോബിയ: ട്രാക്കിങ് എ ഫാര്‍ – റൈറ്റ് ക്രൈസിസ്’ എന്ന ഗവേഷണ ഗ്രന്ഥത്തില്‍ ഇന്ത്യയെക്കുറിച്ച് ഒരധ്യായംതന്നെ നീക്കിവച്ചിരിക്കുന്നു.