Islamophobia Watch

Document It. Name It. Resist It.

അടിയന്തിരാവസ്ഥയും ഇന്ത്യന്‍ മുസ്‌ലിംകളും

അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള (1975-1977) പഠനങ്ങളില്‍ രണ്ടു പ്രധാന ധാരകളാണ് ഉള്ളത്. ഉമ വാസുദേവ്, കാതറിന്‍ ഫ്രാങ്ക് തുടങ്ങിയവരുടെ ധാരയാണ് ആദ്യത്തേത്. ഗ്യാന്‍ പ്രകാശിനെപ്പോലുള്ള എഴുത്തുകാരാണ് രണ്ടാമത്തെ ധാരയില്‍ ഉള്‍പ്പെടുന്നത്. ആദ്യ വിഭാഗം അടിയന്തരാവസ്ഥയെക്കുറിച്ച് പരമ്പരാഗത വീക്ഷണം വച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ അടിയന്തിരാവസ്ഥയെ ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യവാസനയും വ്യക്തിപരമായ പരിഭ്രാന്തിയുമായി ബന്ധപ്പെടുത്തുന്നു. രണ്ടാമത്തെ പക്ഷക്കാര്‍ അടിയന്തിരാവസ്ഥയെ വെറും വ്യക്തിനിഷ്ഠമായ തീരുമാനമായി കാണുന്നതിനു പകരം, ഇന്ത്യന്‍ സമൂഹത്തിന്റെ ഘടനാപരമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തുന്നു. 2018ല്‍ ഗ്യാന്‍ പ്രകാശ് എഴുതിയ ‘എമര്‍ജന്‍സി ക്രോണിക്കിള്‍: ഇന്ദിര ഗാന്ധി […]

Read more »

ധ്വംസിക്കപ്പെടുന്ന പള്ളികളും ആവർത്തിക്കപ്പെടുന്ന ബാബരിയും

ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും അടക്കമുള്ള തീവ്ര ഹിന്ദുത്വസംഘടനകൾ 200 വർഷത്തിലധികം പഴക്കമുള്ള നവാബ് അബ്ദുൽ സമദിന്റെ ദർഗ അക്രമിച്ചത് ഈ മാസം(ഒാഗസ്റ്റ് 2025) ആദ്യ വാരത്തിലാണ്. വടിയും കാവിപ്പതാകയും ജയ്ശ്രീറാം ആക്രോശവുമായെത്തിയ 1000ത്തോളം പേർ ദർഗ പരിസരത്ത് ആക്രമണം അഴിച്ചുവിട്ടെന്നും പൂജ നടത്തിയെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാന സർക്കാർ പൊലിസിനെ നിയോഗിച്ചെങ്കിലും അതൊന്നും കൂസാതെ ആക്രമണം തുടർന്നു. ദർഗ നിൽക്കുന്നത് കൃഷ്ണന്റെയും ശിവന്റെയും അമ്പലമുണ്ടായിരുന്ന സ്ഥലത്താണെന്നാണ് ബജ്റംഗ്ദളിന്റെയും മത് മന്ദിർ സൻരക്ഷൺ സംഘർഷ് […]

Read more »

മതവും മയക്കുമരുന്നും: സാമ്രാജ്യത്വവിരുദ്ധതയും ഇസ്‌ലാമോഫോബിയയും

ലാറ്റിനമേരിക്കയിൽ നടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ ഇടപെടലുകൾ ആഗോളതലത്തിൽ ഗൗരവ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ലാറ്റിനമേരിക്കയിൽ അമേരിക്ക സ്വീകരിച്ച സാമ്പത്തിക ഉപരോധങ്ങൾ, നയതന്ത്ര സമ്മർദങ്ങൾ, സൈനിക അട്ടിമറികൾ എന്നിവ ഈ ചർച്ചകളുടെ ഭാഗമായിരുന്നു. ഫലസ്തീനിലും ഇറാനിലും ഉക്രൈനിലുമൊക്കെ തുടരുന്ന അധിനിവേശ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ആഗോള രാഷ്ട്രീയത്തിന്റെ വിവിധ അധികാരഘടനകൾ നമ്മുടെ ശ്രദ്ധയിലേക്കു വരുന്നു. ഇതൊക്കെ പ്രാദേശിക സംഘർഷമായോ അധികാരരാഷ്ട്രീയമായോ മാത്രം വായിക്കാനാവില്ല. മറിച്ച്, സാമ്രാജ്യത്വത്തിന്റെ ദീർഘകാല ചരിത്രവും അതിന്റെ ആഗോള പ്രവർത്തനരീതികളും മനസിലാക്കേണ്ട നിർണായക ഘട്ടമായാണിത് നിലകൊള്ളുന്നത്. ഈ […]

Read more »

അമേരിക്കന്‍ ഇസ്‌ലാമോഫോബിയ

പാശ്ചാത്യ ഇസ്ലാമോഫോബിയയില്‍ വിവിധ ധാരകളുണ്ട്. യൂറോപ്യന്‍ ഇസ്ലാമോഫോബിയയും അമേരിക്കന്‍ ഇസ്ലാമോഫോബിയയും തമ്മിലുള്ള പ്രധാന വ്യത്യാസം, യൂറോപ്പിന് പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നി മുസ്‌ലിം അധിവസിക്കുന്ന ഭൂവിടങ്ങളില്‍ നൂറ്റാണ്ടുകള്‍ നീണ്ട കൊളോണിയല്‍ ചരിത്രമുണ്ട് എന്നതാണ്. ഫ്രാന്‍സിന്റെ കാര്യമെടുക്കുക: , 1798-ല്‍ നെപ്പോളിയന്റെ ഈജിപ്ത് അധിനിവേശവും പിന്നീട് അള്‍ജീരിയയുടെ കീഴടക്കലും ഓറിയന്റലിസ്റ്റിക് കാഴ്ചപ്പാടുകളും നിര്‍ണായകമായിരുന്നു. അള്‍ജീരിയയില്‍ ആദ്യം പ്രയോഗിച്ചതും പിന്നീട് മറ്റ് ഫ്രഞ്ച് കോളനികളിലേക്ക് വ്യാപിപ്പിച്ചതുമായ നിയമങ്ങളുടെ ഒരു കൂട്ടമായ ‘കോഡ് ഡി ലിന്റിജനാറ്റി’ലൂടെ ഫ്രാന്‍സ് വ്യവസ്ഥാപിത വംശീയ […]

Read more »

നജീബ്  എവിടെ?

നജീബ് അഹമ്മദിന്റെ ‘നിര്‍ബന്ധിത തിരോധാന’ത്തിന് എട്ടുവര്‍ഷവും എട്ടു മാസവും രണ്ട്  ദിവസവും കഴിഞ്ഞപ്പോള്‍ ഒരു തുമ്പും കിട്ടാതെ സി.ബി.ഐ കേസ് അവസാനിപ്പിച്ചു(1 ജൂലൈ 2025). ഈ കേസില്‍ ഒരു സാധ്യതയും അവശേഷിക്കുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി കോടതിയാണ് കേസവസാനിപ്പിക്കാനുള്ള അനുമതി നല്‍കിയത്. 2016 ജനുവരി 17 നു  ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ‘സ്ഥാപനവല്‍കൃത കൊലപാതക’ത്തിന്റെ ഭീതി വിട്ടൊഴിയുന്നതിനു മുമ്പാണ് ജെ.എന്‍.യുവില്‍ നജീബിന്റെ ‘നിര്‍ബന്ധിത തിരോധാനം’ സംഭവിച്ചത്. 2019ല്‍ ചെന്നൈ ഐ.ഐ.ടിയിലെ മലയാളി  വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ ‘ആത്മഹത്യ’യാണ് […]

Read more »

അമേരിക്കയിൽ വളരുന്ന ഹിന്ദുത്വ

അമേരിക്കയില്‍ വളര്‍ന്നുവരുന്ന ഹിന്ദുത്വ ഭീഷണിയുടെ ആഴം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് റട്ട്‌ഗേഴ്‌സ് യൂനിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി റേസ് ആന്‍ഡ് റൈറ്റ്‌സ് 2025-ല്‍ പുറത്തിറക്കിയ ‘ഹിന്ദുത്വ ഇന്‍ അമേരിക്ക: ആൻ എത്‌നോനാഷണലിസ്റ്റ് ത്രെറ്റ് ടു ഈക്വാലിറ്റി ആന്‍ഡ് റിലീജിയസ് പ്ലൂറലിസം’. ആഗോള ഭീകരവിരുദ്ധ യുദ്ധത്തിന്റെ (വാര്‍ ഓണ്‍ ടെറര്‍) പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ഇസ് ലാമോഫോബിയയെ അമേരിക്കയിലെ ഹിന്ദുത്വ ദേശീയവാദികള്‍ എങ്ങനെ ഉപയോഗപ്പെടുത്തിയെന്ന് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ അമ്പതു വര്‍ഷംകൊണ്ട് വലിയ സ്വാധീനം അമേരിക്കന്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ ഹിന്ദുത്വർക്ക് […]

Read more »

മുസ്‌ലിംകള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല: മൃഗവല്‍ക്കരണത്തെക്കുറിച്ച്

പഹല്‍ഗാം ആക്രമണത്തിനു ശേഷമുള്ള (22 ഏപ്രിൽ 2025) രണ്ടാഴ്ചകളില്‍, ഇന്ത്യ ഹേറ്റ് ലാബ് പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം 16 സംസ്ഥാനങ്ങളിലായി 64 ഇസ്‌ലാമോഫോബിക് വിദ്വേഷ പ്രസംഗങ്ങള്‍ രേഖപ്പെടുത്തി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. മുസ്‌ലിംകള്‍ക്കെതിരായ സാമ്പത്തിക ബഹിഷ്‌കരണത്തിനുള്ള പരസ്യമായ ആഹ്വാനങ്ങള്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍, ഭീഷണികള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദ്വേഷപ്രസംഗങ്ങളുടെ ഈ തരംഗത്തോടൊപ്പം, വിദ്വേഷ കുറ്റകൃത്യങ്ങളിലും അക്രമ പ്രവര്‍ത്തനങ്ങളിലും വര്‍ധനവുണ്ടായി. പ്രത്യേകിച്ച് കശ്മീരികളെയും മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെയും ലക്ഷ്യം വച്ച്. റിപോര്‍ട്ട് പ്രകാരം, ഏപ്രില്‍ 23 […]

Read more »

‘സബ് യാദ് രഖാ ജായേഗ’ എന്ന കവിതയും അപ്രത്യക്ഷമായ മുസ്‌ലിം കവിയും

2025 മാര്‍ച്ച് 18ന് ബിഹാറില്‍ നിന്നുള്ള കവി ആമിര്‍ അസീസിന് ഒരു സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നു. ഡല്‍ഹിയിലെ പ്രശസ്തമായ വധേര ആര്‍ട്ട് ഗാലറിയില്‍ അദ്ദേഹത്തിന്റെ കവിത ‘സബ് യാദ് രഖാ ജായേഗ’ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഭിത്തിയില്‍ തൂക്കിയ മൂന്ന് ഇന്‍സ്റ്റലേഷനുകള്‍ക്കൊപ്പമാണ് ആമിറിന്റെ കവിതാ ശകലങ്ങള്‍ പശ്ചാത്തലമായി ഉപയോഗിച്ചത്. പക്ഷേ, അദ്ദേഹത്തിന്റെ പേര് എവിടെയും ഇല്ലായിരുന്നു. കലാകാരിയായി ക്രഡിറ്റ് ചെയ്തത് അനിത ദുബെയാണ്. ലഖ്‌നോവിലെ ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച ദുബെ 1980കളില്‍ ബറോഡയിലെ റാഡിക്കല്‍ കലാ പ്രസ്ഥാന […]

Read more »

ഇന്ത്യയും ഓണ്‍ലൈന്‍ മുസ് ലിം മാധ്യമങ്ങളും

പ്രസ് ഗസറ്റ് 2024 ഏപ്രില്‍ 10ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, ലോകത്തെ പ്രധാന 50 ന്യൂസ് പോര്‍ട്ടലുകളില്‍ രണ്ടെണ്ണം ഇന്ത്യയില്‍നിന്നാണ്-ഇന്ത്യാ ടുഡേയും ലൈവ് മിന്റും. ആദ്യ പത്തില്‍ ഒരൊറ്റ ഇന്ത്യന്‍ വെബ്‌സൈറ്റു പോലുമില്ല. എങ്കിലും ആഗോള മാധ്യമ വളര്‍ച്ചയുടെ ഭാഗമാണ് ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍. ഇന്ത്യയിലെ ആദ്യ 100 ന്യൂസ് പോര്‍ട്ടലുകള്‍ പരിശോധിച്ചാല്‍, മുസ് ലിം, ദലിത്, പിന്നോക്ക വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു വെബ്‌സൈറ്റ് പോലുമില്ല. ദേശീയ പ്രാധാന്യമുള്ള ദൃശ്യമാധ്യമ ചാനലുകളുടെയും സ്വകാര്യ വാര്‍ത്താ ശൃംഖലയുടെയും കാര്യത്തിലും സ്ഥിതി […]

Read more »

പൊലിസും ഇന്ത്യൻ മുസ്‌ലിംകളും

ലോക്‌നീതി സി.എസ്.ഡി.എസും കോമണ്‍കോസും സംയുക്തമായി തയാറാക്കിയ പൊലിസിങ്ങിനെക്കുറിച്ചുള്ള സര്‍വേ ‘സ്റ്റാറ്റസ് ഓഫ് പൊലിസ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട്’(2025) കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. മുസ്‌ലിംകളടക്കമുള്ള വിവിധ വിഭാഗങ്ങളോടുള്ള പൊലിസ് സേനയിലെ ഉദ്യേഗസ്ഥരുടെ   മനോഭാവത്തെക്കുറിച്ചാണ് സര്‍വേ പ്രധാനമായും പഠിച്ചത്. 17 സംസ്ഥാനങ്ങളിലും രാജ്യത്തെ കേന്ദ്രഭരണപ്രദേശങ്ങളിലുമായി  82 പ്രധാനപ്പെട്ട ഇടങ്ങളിലുള്ള 8,276 സീനിയര്‍, ജൂനിയര്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. മുസ്‌ലിംകളെ ‘സ്വാഭാവിക കുറ്റവാളികളായി’ കാണുന്ന പ്രവണത ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലിസുകാര്‍ക്കിടയില്‍ ശക്തമാണ്. സര്‍വേയോട് സഹകരിച്ച […]

Read more »