Islamophobia Watch

Document It. Name It. Resist It.

ജെഎൻയുവിലെ ഇസ്‌ലാമോഫോബിയ: അനുഭവം, രാഷ്ട്രീയം

സമകാലിക ഇന്ത്യയിലെ കാമ്പസുകളില്‍ മുസ്ലീം ജീവിതങ്ങള്‍ എങ്ങനെയൊക്കെ കടന്നു വരുന്നുവെന്ന് അന്വേഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണീ ലേഖനം. ഭരണകൂടത്തിന്റെയും ദേശീയതയെക്കുറിച്ചുള്ള അധീശ വ്യവഹാരങ്ങളുടെയും സാമൂഹിക മുന്‍ വിധികളുടെയും ഭാരം പേറുന്ന ഒരു സാമൂഹിക സ്ഥാനം എന്ന നിലയില്‍ മുസ്ലീം എന്ന നാമം പേറുന്ന അനിശ്ചിതാവസ്ഥകള്‍ വിശദമായിത്തന്നെ അന്വേഷിക്കപ്പെടേണ്ടതുണ്ട്. ഇതെഴുതുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുസ്ലീം സാമൂഹിക സ്ഥാനത്ത് നിന്ന് ഒരാള്‍ എഴുതുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ ധാരാളമുണ്ട്. കാമ്പസില്‍ നിങ്ങള്‍ ഒരു മുസ്ലീം എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടുമ്പോള്‍ ഉണ്ടാവുന്ന […]

Read more »

വംശഹത്യയുടെ ഹിന്ദുത്വപദ്ധതി: മുസ്‌ലിംകളും ഇതര കീഴാള ബഹുജനങ്ങളും

ഇന്ത്യയിൽ ഹിന്ദുത്വശക്തികൾ നടപ്പിലാക്കുന്ന ഫാഷിസം യൂറോപ്യൻ മാതൃകയിൽ നിന്നും വ്യത്യസ്തമാണെന്നു പറയേണ്ടതുണ്ട്. ഭരണവർഗത്തിനകത്ത് കനത്ത ചേരിതിരിവുകളുണ്ടാക്കിയും, പ്രതിപക്ഷ കക്ഷികളെയും ട്രേഡ് യൂണിയൻ നേതാക്കളെയും അറസ്റ്റു ചെയ്തും, വിമത ശബ്ദങ്ങളെ ഇല്ലാതാക്കിയും, ഫാഷിസ്റ്റിതര സംഘടനകളെ ബലം പ്രയോഗിച്ച് തകർത്തുമാണ് യൂറോപ്പിൽ നാസിസവും ഫാഷിസവും വേരുറപ്പിച്ചത്. പിന്നീട്, ജൂതഹിംസ പോലുള്ള വംശീയ ഉന്മൂലന പദ്ധതികളിലേക്ക് അതു മാറുകയാണ് ചെയ്തത്. ഇന്ത്യയിൽ മേൽപറഞ്ഞ രീതിയിലല്ല കാര്യങ്ങൾ നടക്കുന്നത്. ഇവിടെ മുഖ്യധാരാ പാർട്ടികളുടെ ഓഫീസുകൾ അടച്ചുപൂട്ടുകയോ അവയുടെ നേതാക്കളെ തടവറയിൽ അടക്കുകയോ ചെയ്തിട്ടില്ല. […]

Read more »

മുസ്‌ലിംങ്ങളും ഇടതുപക്ഷ രക്ഷാകര്‍ത്തൃത്വവും: ഗുജറാത്ത് മുതല്‍ ബീമാപ്പള്ളി വരെ

2009 മെയ് 17 നു നടന്ന  ബീമാപ്പള്ളിവെടിവയ്പ്പിനു ശേഷമുള്ള നിരവധി ദിവസങ്ങളിലെ മൌനത്തിനും പോലീസ് നടപടികളുടെ ഏകപക്ഷീയമായ സ്ഥിരീകരണത്തിനും ശേഷം സര്‍ക്കാരും മാധ്യമങ്ങളും ചില കാര്യങ്ങളെങ്കിലും മാറ്റിപ്പറയുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. തീര്‍ച്ചയായും, പ്രാദേശികമുസ്‌ലിംലീഗ് നേതൃത്വം, സോളിഡാരിറ്റി, പി.ഡി.പി, എസ്.ഡി.പി.ഐ മുതലായ സംഘടനകളുടെയും മുസ്‌ലിംസമുദായത്തിലെ ഊര്‍ജ്ജസ്വലരായ ചില പത്രപ്രവര്‍ത്തകരുടെയും ശ്രമഫലമായിട്ടാണ് ഈ കാര്യങ്ങള്‍ നടന്നത്. അവര്‍ക്കൊപ്പം നിന്നവരാകട്ടെ തീരദേശത്തെ സ്വതന്ത്രമത്സ്യത്തൊഴിലാളി സംഘടനയും, ചില ദലിത് സംഘടനകളും, മനുഷ്യാവകാശ പ്രസ്ഥാനങ്ങളും. ഈ വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കുന്നതാണ്. മുകളില്‍ […]

Read more »