Islamophobia Watch

Document It. Name It. Resist It.

വ്യാജവാർത്തകളും ഹിന്ദുത്വ ഇക്കോസിസ്റ്റവും

അഭിപ്രായങ്ങളുടെ മാറ്റുരക്കലാണ് രാഷ്ട്രീയത്തെ സാധ്യമാക്കുന്നത്. ഓരോരുത്തര്‍ക്കും ഏതഭിപ്രായം സൂക്ഷിക്കാനും അവകാശമുണ്ട്. പക്ഷേ, വസ്തുതകള്‍ ഒരാള്‍ക്ക് ഇഷ്ടംപോലെ തിരഞ്ഞെടുക്കാന്‍ കഴിയില്ല. മറ്റൊരു വ്യത്യാസം,  എല്ലാ അഭിപ്രായങ്ങളും ഒരവകാശമാണ്. എന്നുവച്ച് അവ വസ്തുതാപരമാവണമെന്നില്ല. എന്നാൽ  വസ്തുതകൾക്ക് വഴങ്ങാത്ത അഭിപ്രായങ്ങളുമുണ്ട്. ശക്തമായ അഭിപ്രായങ്ങൾ എന്ന നിലയിൽ സ്വതന്ത്രമായി തന്നെ അവ നിലനിൽക്കുന്ന അവസ്ഥയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വസ്തുതയും അഭിപ്രായവും തമ്മിലുള്ള വ്യത്യാസം വളരെ പ്രധാനമാണ്. രണ്ടിനും അതിൻ്റേതായ പ്രാധാന്യവുമുണ്ട്.  വാർത്തകളുടെ മേഖലയിൽ അഭിപ്രായവും വസ്തുതയും  തമ്മിലുള്ള  വ്യത്യാസത്തെ ഇല്ലാതാക്കിയാണ് വ്യാജവാർത്തകൾ   നിലനില്‍ക്കുന്നത്. […]

Read more »

ദൈനംദിന ഇസ്‌ലാമോഫോബിയ: എട്ടു പ്രധാന രീതികള്‍

ഇസ്‌ലാമോഫോബിയ എങ്ങനെയാണ് ദൈനംദിനജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിയ മൂന്നു ഇംഗ്ലീഷ് ഗവേഷകരാണ് പീറ്റര്‍ ഹോപ്കിന്‍സും, ഗുര്‍ചെതന്‍ സന്‍ഘേരയും കാതറിന്‍ ബോട്ടറിലും. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ തന്നെ അവര്‍ രചിച്ചിട്ടുണ്ട്. ഇസ്‌ലാമോഫോബിയയുടെ എട്ട് രീതിയിലുള്ള ദൈനംദിന ആവിഷ്‌കാരങ്ങളെക്കുറിച്ച് ഇവര്‍ ഒരു ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ഇസ്‌ലാമോഫോബിയക്ക് ഒരു പ്രത്യയശാസ്ത്ര അടിത്തറ മാത്രമല്ല ദൈനംദിന ജീവിതത്തിന്റെ ഒരു ഘടനയും കൈവന്നിരിക്കുന്നു. ഓരോ ദിവസവും വിവിധ രീതികളില്‍ ഇസ്‌ലാമോഫോബിയ നമ്മുടെ ദൈനംദിനജീവിതത്തെ അടക്കി ഭരിക്കുന്നു. ഇസ്‌ലാമോഫോബിയ എന്നതു കാഴ്ചയില്‍ തെളിയുന്ന […]

Read more »

സന്തുഷ്ട ജീവിതവും മുസ്‌ലിം രാഷ്ട്രങ്ങളും: നവനാസ്തിക ഇസ്‌ലാമോഫോബിയ

സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡനും ഡെന്‍മാര്‍ക്കും നിരീശ്വര – നിര്‍മത സമൂഹങ്ങളാണ്. മുസ്‌ലിംങ്ങള്‍ ഭൂരിപക്ഷമുള്ള ദേശരാഷ്ട്രങ്ങള്‍ ഹിംസയിലും യുദ്ധത്തിലും അഭിരമിക്കുമ്പോള്‍ സ്വീഡനും ഡെന്‍മാര്‍ക്കും സന്തോഷത്തിലും ജീവിതാഭിമുഖ്യത്തിലും മുന്നിലാണ്. മതത്തെ വിശിഷ്യ ഇസ്ലാമിനെ പടിക്കു പുറത്തു നിറുത്താന്‍ ഉയര്‍ത്തുന്ന ഒരു ചരിത്രമാതൃകയുമാണിത്. കേരളത്തിലെ നവനാസ്തികരുടെ പ്രചാരണത്തിന്റെ ഒരു ശൈലിയാണിത്. എന്നാല്‍ ഇത്തരമൊരു പ്രചാരണത്തില്‍ ഉള്ളടങ്ങിയ ഇസ്ലാമോഫോബിയ മതവിമര്‍ശനവും കഴിഞ്ഞു ഇസ്ലാമിനെ പ്രത്യേകം ലക്ഷ്യം വെക്കുന്ന ലളിതവായനയുടേതും വംശീയവല്‍ക്കരണശ്രമങ്ങളുടേയും ഭാഗമാണ്. ഫില്‍ സുക്കര്‍മാന്‍ 2008-ല്‍ എഴുതിയ ‘സൊസൈറ്റി വിത്തൗട്ട് ഗോഡ്: വാട്ട് […]

Read more »