Data Brief Hindutva Indian Islamophobia

ധ്വംസിക്കപ്പെടുന്ന പള്ളികളും ആവർത്തിക്കപ്പെടുന്ന ബാബരിയും

ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും അടക്കമുള്ള തീവ്ര ഹിന്ദുത്വസംഘടനകൾ 200 വർഷത്തിലധികം പഴക്കമുള്ള നവാബ് അബ്ദുൽ സമദിന്റെ ദർഗ അക്രമിച്ചത് ഈ മാസം(ഒാഗസ്റ്റ് 2025) ആദ്യ വാരത്തിലാണ്. വടിയും കാവിപ്പതാകയും ജയ്ശ്രീറാം ആക്രോശവുമായെത്തിയ 1000ത്തോളം പേർ ദർഗ പരിസരത്ത് ആക്രമണം അഴിച്ചുവിട്ടെന്നും പൂജ നടത്തിയെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാന സർക്കാർ പൊലിസിനെ നിയോഗിച്ചെങ്കിലും അതൊന്നും കൂസാതെ ആക്രമണം തുടർന്നു. ദർഗ നിൽക്കുന്നത് കൃഷ്ണന്റെയും ശിവന്റെയും അമ്പലമുണ്ടായിരുന്ന സ്ഥലത്താണെന്നാണ് ബജ്റംഗ്ദളിന്റെയും മത് മന്ദിർ സൻരക്ഷൺ സംഘർഷ് സമിതിയുടെയും വാദം. ദർഗ ആയിരത്തോളം വർഷം പഴക്കമുള്ള ക്ഷേത്രമായിരുന്നെന്നും അതിനുള്ളിൽ ശിവലിംഗമുണ്ടെന്നും ഇവർ ആരോപിക്കുന്നു.

2019ൽ ബാബരി മസ്ജിദ് വിധി പുറത്തുവന്ന സമയത്ത് ഇത് അവസാനത്തേതാണെന്നും ഇത്തരം ധ്വംസനങ്ങൾ രാജ്യത്ത് ആവർത്തിക്കില്ലെന്നുമുള്ള വാദം പല കോണുകളിലുള്ളവരും പ്രചരിപ്പിച്ചിരുന്നു. നിയമവൃത്തങ്ങളും ഇത്തരമൊരു പ്രതീതി ജനിപ്പിക്കുന്നതിൽ പങ്കുവഹിക്കുകയുണ്ടായി. എന്നാൽ ആ വിധി പുറത്തുവന്നശേഷം ഇത്തരം നിരവധി സംഭവങ്ങൾ രാജ്യത്താകമാനം അരങ്ങേറി. ഈ ആക്രമണശൃംഖലയിലെ അവസാനത്തേതാണ് ഫത്തേപൂരിലേത്.

മസ്ജിദുകളെ കേന്ദ്രീകരിച്ചു നടന്ന ആക്രമണങ്ങൾ ക്രമേണ മുസ്‌ലിംകൾ വ്യാപരിക്കുന്ന മറ്റിടങ്ങളെയും വ്യക്തികളെത്തന്നെയും ലക്ഷ്യമിട്ടുവെന്നതാണ് പിന്നീടുണ്ടായ മാറ്റം. ശാരീരിക ഉന്മൂലനം, വീടുകൾ തകർക്കൽ,  ആൾക്കൂട്ടാക്രമണം, വ്യാപാരസ്ഥാപനങ്ങൾ തകർക്കൽ, ബഹിഷ്‌കരണം, പൗരത്വനിഷേധം, വിദ്യാഭ്യാസ നിഷേധം, തൊഴിൽനിഷേധം, ആരോഗ്യാവകാശ നിഷേധം, ഖബർസ്ഥാനുകൾ അടച്ചുപൂട്ടൽ തുടങ്ങി നിരവധി രീതികളിൽ ഇത് അരങ്ങേറുന്നു. 1992 ബാബരി മസ്ജിദ് തകർത്തതിനുശേഷം ഹിന്ദുത്വർക്കെതിരേ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമാണ് അരങ്ങേറിയത്. എന്നിട്ടും 2014ൽ ഹിന്ദുത്വർ രാജ്യത്തിന്റെ ഭരണനേതൃത്വം ഏറ്റെടുത്തശേഷം പള്ളികൾ തകർക്കുന്നത് ഒരു വാർത്ത പോലുമല്ലാതായി. മുസ് ലിംകൾക്കെതിരേയുള്ള വംശീയചിന്തയെന്ന നിലയിൽ ഇസ്‌ലാമോഫോബിയയുടെ വ്യാപനം, വിവിധ സാമൂഹികവിഭാഗങ്ങളെ കേന്ദ്രീകരിച്ചുനടന്ന ഹിന്ദുത്വവൽക്കരണപ്രക്രിയ, പൊതുവെ ജനങ്ങളുടെ മനോഭാവത്തിൽ ഭരണകൂട ചിന്ത നടത്തിയ അട്ടിമറി തുടങ്ങി വിവിധ കാരണങ്ങൾ നമുക്ക് കണ്ടെത്താം.

2025 ജനുവരി – ജൂൺ

2025 ജനുവരി മുതൽ ജൂൺ വരെ മാത്രം പരിശോധിച്ചാൽ ആറു മാസംകൊണ്ട് ഒമ്പത് സംസ്ഥാനങ്ങളിലായി രാജ്യത്ത് ആകെ 34 മസ്ജിദ്/ ദർഗ/ മസാറുകൾ പൂർണമായോ ഭാഗികമായോ തകർക്കുകയോ അടച്ചുപൂട്ടുകയോ നിയമനടപടി ആരംഭിക്കുകയോ അക്രമിക്കപ്പെടുകയോ ചെയ്തുവെന്നാണ് മുസ് ലിം മിറർ എന്ന വെബ് പോർട്ടൽ നൽകുന്ന കണക്ക്. അതിന്റെ സംസ്ഥാനം തിരിച്ച കണക്ക് ഇങ്ങനെ: ഉത്തർപ്രദേശ് 20, ഉത്തരാഖണ്ഡ് 4, മധ്യപ്രദേശ് 2, ഹരിയാന 2, മഹാരാഷ്ട്ര 2, ഗുജറാത്ത് 1, തെലങ്കാന 1, ഹിമാചൽ പ്രദേശ് 2, അസം 1. ഈ ആക്രമണങ്ങളിൽ 14 മസ്ജിദുകൾ പൂർണമായോ ഭാഗികമായോ തകർത്തു. 6 ദർഗകളും 4 മസാറുകളും പൂർണമായും തകർത്തു. ഈദ് ഗാഹുകൾ തടയുക, പള്ളിയിലേക്കുള്ള പ്രവേശനം തടയുക, പള്ളികൾക്കെതിരേ പലതരത്തിലുള്ള നിയമനടപടികൾ ആരംഭിക്കുക, പള്ളികളെ ലക്ഷ്യമിട്ട് പ്രതിഷേധമാർച്ചുകൾ സംഘടിപ്പിക്കുക ഇതും ഇക്കാലത്ത് നടന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് മസ്ജിദ് വേട്ടകൾ ഭൂരിഭാഗവും നടന്നതെന്നാണ് കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഭൂരിഭാഗവും നടന്നത്. തെലങ്കാന മാത്രമാണ് മറിച്ചുള്ളത്.
വിവിധ മാധ്യമങ്ങളിൽനിന്ന് മുസ്‌ലിം മിറർ ശേഖരിച്ച കണക്കനുസരിച്ച് 2025 ജനുവരി മാസത്തിൽ മസ്ജിദുകളടക്കം നാല് സ്ഥാപനങ്ങളാണ് വിവിധതരത്തിലുള്ള ആക്രമണത്തിനിരയായത്: ജനുവരി 08- (ചരിത്രപരമായ ജുമാ മസ്ജിദിനെതിരായ പെറ്റീഷൻ), അലിഗഡ്- ഉത്തർപ്രദേശ്. ജനുവരി 12- (മസ്ജിദും വീടുകളും ബുൾഡോസർ ഉപയോഗിച്ച് തകർത്തു), നിസാമുദ്ദീൻ കോളനി, ഉജ്ജയിൻ- മധ്യപ്രദേശ്. ജനുവരി 29- (കർബല ലാൻഡ് എന്ന പ്രാർഥനാ സ്ഥലം തകർത്തു) അകുന, ശ്രാവസ്തി- ഉത്തർപ്രദേശ്. ജനുവരി 30- (മസ്ജിദ് തകർത്തു), ആസാദ് നഗർ, ബന്ദ- ഉത്തർപ്രദേശ്.

ഫെബ്രുവരി മാസത്തിലെ കണക്കിൽ ഏഴെണ്ണമാണുള്ളത്: ഫെബ്രുവരി 4- (മസ്ജിദ് തകർത്തു) ബലാപൂർ ഗ്രാമം, ബേത് ദ്വാരക- ഗുജറാത്ത്. ഫെബ്രുവരി 9- (മസ്ജിദിന്റെ ഒരു ഭാഗം തകർത്തു), ഹാത ടൗൺ, കുശിനഗർ- ഉത്തർപ്രദേശ്.  ഫെബ്രുവരി 9- (മസ്ജിദ് തകർത്തു), കുശിനഗർ ജില്ല- ഉത്തർപ്രദേശ്. ഫെബ്രുവരി 10- (മസ്ജിദിന്റെ നിയമസാധുത അന്വേഷണം), ജില്ലാ മജിസ്ട്രേറ്റ് ഓഫിസ് പരിസരം, സഹാറൻപൂർ- ഉത്തർപ്രദേശ്. ഫെബ്രുവരി 17- (മസ്ജിദ് നിർമാണം തടഞ്ഞു) ജോധ്പൂർ ഗ്രാമം, ഭദോഹി ജില്ല- ഉത്തർപ്രദേശ്. ഫെബ്രുവരി 21- (മസ്ജിദ് തകർത്തു), മീററ്റ്- ഉത്തർപ്രദേശ്. ഫെബ്രുവരി 28- (മസ്ജിദിൽ നിന്നുള്ള ബാങ്ക് വിളിക്കെതിരേ ഹിന്ദുത്വ സംഘടനയുടെ പ്രകോപനപരമായ റാലി) ഡെറാഡൂൺ- ഉത്തരാഖണ്ഡ്. ഫെബ്രുവരിൽ തകർത്ത മസ്ജിദുകളുടെ എണ്ണം നാലാണ്.

മാർച്ചിൽ രണ്ട് മസ്ജിദുകൾ തകർക്കുകയും ഒരു ദർഗ അടച്ചുപൂട്ടുകയും ഒരു ദർഗ ആക്രമിക്കപ്പെടുകയും ചെയ്തു:  മാർച്ച് 2- (മസ്ജിദിന്റെ മുകൾനിലകൾ തകർത്തു) ഗോരഖ്പൂർ- ഉത്തർ പ്രദേശ്. മാർച്ച് 3- (നിർമാണത്തിലിരിക്കുന്ന മസ്ജിദ് തകർത്തു) ഹമീർപൂർ ജില്ല, കാൺപൂർ- ഉത്തർപ്രദേശ്.  മാർച്ച് 24- (ദർഗ അടച്ചുപൂട്ടി), സികന്ദ്ര, പ്രയാഗ്രാജ്- ഉത്തർപ്രദേശ്. മാർച്ച് 26- (ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ദർഗയിലേക്കുള്ള ആക്രമണം), രാഹുരി- മഹാരാഷ്ട്ര.

ഏപ്രിലിൽ നടന്ന ആക്രമണങ്ങളുടെ എണ്ണം അഞ്ചാണ്: ഏപ്രിൽ 11 (മസ്ജിദിൽ അറുത്ത മൃഗത്തിന്റെ തല കണ്ടെത്തിയതിനെതിരേ പ്രതിഷേധം)  ആഗ്ര- ഉത്തർപ്രദേശ്. ഏപ്രിൽ 12- (ജനേത ദർഗയുടെ ഭൂമി ഉടമസ്ഥതയെക്കുറിച്ചുള്ള തർക്കം) സംഭാൽ- ഉത്തർപ്രദേശ്. ഏപ്രിൽ 16- (മസ്ജിദ് തകർത്തു) ഫരീദാബാദ്- ഹരിയാന. ഏപ്രിൽ 24- (ദർഗയിൽ ആൾക്കൂട്ട ആക്രമണം) ജിന്നാരം ഗ്രാമം, സംഗാരെഡ്ഡി ജില്ല- തെലങ്കാന. ഏപ്രിൽ 25- (അധികാരികൾ ദർഗ തകർത്തു) ഗവൺമെന്റ് ഡൂൺ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ, ഡെറാഡൂൺ- ഉത്തരാഖണ്ഡ്.

മെയിൽ ദർഗകൾക്കെതിരേ ആക്രമണം മാത്രമല്ല, ചിലയിടങ്ങളിൽ മസ്ജിദുകളിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തു:  മെയ് 1- (മസ്ജിദിൽ പ്രാർഥനയ്ക്ക് ഗ്രാമം വിലക്ക് ഏർപ്പെടുത്തി) മുൾഷി തെഹ്സിൽ, പൂനെ ജില്ല- മഹാരാഷ്ട്ര.  മെയ് 3- (മസ്ജിദ് നിർമാണം സംഘർഷം സൃഷ്ടിച്ചു) ബുദൗൺ ഗ്രാമം- ഉത്തർപ്രദേശ്.  മെയ് 3- (മസ്ജിദ് തകർത്തു) ഷിംല- ഹിമാചൽ പ്രദേശ്. മെയ് 4- (ഉത്തരാഖണ്ഡിലെ രുദ്രപൂരിൽ ദർഗ തകർത്തു) രുദ്രപൂർ- ഉത്തരാഖണ്ഡ്. മെയ് 23- (മസ്ജിദിനെതിരേ പ്രതിഷേധം) സഞ്‌ജോലി, ഷിംല- ഹിമാചൽ പ്രദേശ്. മെയ് 29- (മസ്ജിദ് തകർത്തു) ഭോജ്പൂർ ഗ്രാമം, നകുർ ബ്ലോക്ക്- സഹാറൻപൂർ, ഉത്തർപ്രദേശ്.

പെരുന്നാൾ നിസ്‌കാരം ലക്ഷ്യമിട്ടുള്ള സംഭവങ്ങൾ ജൂൺ മാസത്തിൽനടന്നു: ജൂൺ 5- (മസ്ജിദുകളിലും ഈദ്ഗാഹുകളിലും നിസ്‌കാരം നടത്തുന്നവർക്ക് ഭീഷണി മുന്നറിയിപ്പ്) മോറി ഗ്രാമം, ഉത്തർകാശി- ഉത്തരാഖണ്ഡ്. ജൂൺ 7- (ഈദുൽ-അദ്ഹാ സമയത്ത് മസ്ജിദിലെ പ്രാർഥന തടസപ്പെടുത്താൻ ശ്രമം) ചന്ദൗലി ജില്ല- ഉത്തർപ്രദേശ്. ജൂൺ 8- ( മസ്ജിദും ദർഗയും തകർത്തു) ഹയാത്‌നഗർ, സംഭാൽ ജില്ല- ഉത്തർപ്രദേശ്. ജൂൺ 9- (ബഹ്‌റൈച്ചിൽ നാല് മസാറുകൾ തകർത്തു) കടേർനിയാഘട്ട് വന്യജീവി സങ്കേതം, ബഹ്‌റൈച്ച് ജില്ല- ഉത്തർപ്രദേശ്.  ജൂൺ 10- (മസ്ജിദ് ഭിത്തി തകർക്കാൻ ശ്രമം), ഫരീദാബാദ്- ഹരിയാന. ജൂൺ 23- (മസ്ജിദും വീടുകളും തകർത്തു) സംഭാൽ- ഉത്തർപ്രദേശ്. ജൂൺ 26- (ഡ്രെയിനേജ് പദ്ധതിക്കായി ചരിത്രപരമായ മസ്ജിദ് തകർത്തു) ദിബ്രുഗഢ്- അസം. ജൂൺ 28- (രഥയാത്രയ്ക്കിടെ ഉജ്ജയിൻ മസ്ജിദിൽ ചെരിപ്പുകൾ എറിഞ്ഞു), ഉജ്ജയിൻ- മധ്യപ്രദേശ്.

തുല്യ പൗരത്വം

സൂക്ഷ്മമായി പരിശോധിച്ചാൽ രാജ്യത്തെ പല മസ്ജിദ് ധ്വംസനങ്ങളും നടന്നത് ഭൂമി കൈയേറ്റം ആരോപിച്ചുകൊണ്ടായിരുന്നുവെന്നു കാണാം. പൗരാണികമായ മസ്ജിദുകളുടെയെന്നല്ല ഏത് സ്ഥാപനങ്ങൾക്കും സ്വാഭാവികമായും സംഭവിക്കാവുന്ന രേഖകളുടെ അഭാവം ചിലതിനെ കൈയേറ്റമായി ചിത്രീകരിക്കാനുള്ള അവസരം നൽകി. തങ്ങളുടെ ഭാഗം തെളിയിക്കാൻ കോടതിയെ സമീപിക്കുന്നതിനുള്ള അവസരംപോലും നൽകാതെയാണ് പലതും പൊളിച്ചുനീക്കിയത്. മസ്ജിദുകൾക്ക് അനുകൂലമായ കോടതിവിധി നിലനിൽക്കെത്തന്നെ തകർക്കപ്പെട്ടവയുമുണ്ട്. ഇത് രാജ്യത്തെ നിയമവ്യവസ്ഥയുടെ നിലനിൽപ്പിനെപ്പറ്റി തന്നെ വലിയ ആശങ്കകൾ അവശേഷിപ്പിക്കുന്നു. മസ്ജിദുകൾക്കെതിരേയുള്ള ആക്രമണം മുസ് ലിംകളടക്കമുള്ള ന്യൂനപക്ഷസമൂഹങ്ങളുടെ ആത്മഭിമാനത്തിനും സുരക്ഷയ്ക്കുമെതിരേയുള്ള ആക്രമണമെന്നതിനുപരി ഒരു മതന്യൂനപക്ഷ ജനസമൂഹമെന്ന മുസ്‌ലിംകളുടെ തുല്യ പൗരത്വത്തെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്.