Kerala Islamophobia ഞാനുമൊരു ഇസ്‌ലാമോഫോബായിരുന്നു March 17, 2026 by ലാലി പി. എം. കത്തുന്ന വേനൽചൂടിനിടയിലും, നോമ്പിന്റെ അവസാന പത്തിലെ ആ തീക്ഷ്ണ സമയത്തും ഇത്രയും വലിയൊരു സദസ്സിനെ അഭിസംബോധന ചെയ്യേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്തായാലും ഇവിടെ എത്തിയിരിക്കുന്ന എല്ലാവർക്കും എന്റെ നമസ്കാരം. ഇസ് ലാമോഫോബിയയ്‌ക്കെതിരായ ഒരു യൂട്യൂബ് ചാനലിന്റെ (ടോപ് മീഡിയ) ഉദ്ഘാടനം നിർവഹിക്കാൻ ഞാൻ യോജിച്ച ഒരാളാണെന്ന് എനിക്ക് തോന്നുന്നു. അതിന് ഒരു പ്രത്യേക കാരണമുണ്ട്. മറ്റൊന്നുമല്ല. ഞാൻ ഒരിക്കൽ നല്ലൊരു ഇസ് ലാമോഫോബായിരുന്നു. അത് പറയാൻ എനിക്ക് യാതൊരു മടിയും ഇല്ല. ഞാൻ വളർന്നത് ആദ്യം […] Read more » Cinema Indian Secularism Lali P.M. Malappuram Ramadan Secular Muslim Vayalar Zakath
Global Islamophobia Kerala Islamophobia Theorising Islamophobia ആഗോള ഇസ്‌ലാമോഫോബിയയും കേരളവും: ഫ്രെഡറിക് ഫോര്‍സൈത്ത് മുതൽ ടോം ലൂറ്റ്‌സ് വരെ March 16, 2026 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2023ല്‍ ഒരു ദിവസം രണ്ടെന്ന തോതില്‍ ഇന്ത്യയില്‍ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടന്നുവെന്ന് വാഷിംഗ്ടണ് ഡിസി കേന്ദ്രമായ ‘ഇന്ത്യ ഹെയ്റ്റ് ലാബ്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 75 ശതമാനം വിദ്വേഷ പ്രസ്താവനകളുടെയും കേന്ദ്രം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 2025-ല്‍ 1318 വിദ്വേഷ പ്രസ്താവനകളാണ് ഇന്‍ഡ്യ ഹേറ്റ്ലാബ് റിപ്പോര്‍ട്ട് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഏഴെണ്ണം മാത്രമാണ് കേരളത്തിന്റെ വിഹിതം. എന്തായിരിക്കും കേരളത്തിലെ ഈ വ്യത്യാസത്തിന്റെ കാരണം? ഹിന്ദുത്വരുടെ കേരള വിരുദ്ധത കേരളം തീര്‍ച്ചയായും ഹിന്ദുത്വരുടെ ഒരു ടാര്‍ഗറ്റാണ്. […] Read more » And the Monkey Learned Nothing: Dispatches from a Life in Transit Dharmasthala Fiction Frederick Forsyth Karnataka Malappuram Malappuramdistrict Novel The Afghan Novel by Frederick Forsyth Tom Lutz Travel Writing
Indian Islamophobia Islamophobia Studies ഇസ്‌ലാമോഫോബിയയുടെ ഇന്ത്യൻ വർത്തമാനം March 16, 2026 by അഷ്റഫ് വാളൂർ 2015 സെപ്തംബർ 28 നാണ് ഉത്തർപ്രദേശിലെ ദാദ്രിയില്‍ 52 കാരനായ മുഹമ്മദ് അഖ്ലാഖിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് നടത്തിയ ഈ കൊലപാതകം രാജ്യമാകെ ചർച്ചയായി. പാർലമെന്‍റിന് അകത്തും പുറത്തും പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വന്നു. ദേശീയ അന്തർദേശീയ മാധ്യമങ്ങളില്‍ അഖ്ലാഖ് വധം വലിയ തോതില്‍ ചർച്ച ചെയ്യപ്പെട്ടു. തൊട്ടടുത്ത വർഷം ഹരിയാനയിലെ ക്ഷീരകർഷകനായ പെഹ്ലു ഖാൻ, പിന്നാലെ വിദ്യാർത്ഥിയായ ജുനൈദ് ഖാൻ, ഝാർഖണ്ഡില്‍ തബ്രീസ് അൻസാരി, അധികം വൈകാതെ മജ്നൂൻ അൻസാരിയും അദ്ദേഹത്തിന്‍റെ […] Read more » Hate Speech International Islamophobia Day Mob Lynching Saji Cheriyan United Nations Vellapalli Nadesan
Global Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയ, ഇറാനോഫോബിയ: സാമ്രാജ്യത്വവിരുദ്ധതയുടെ പ്രതിസന്ധികൾ March 15, 2026 by വസീം ആർ. എസ്. ഇറാനെതിരെ അമേരിക്കൻ സാമ്രാജ്യത്വവും സയണിസ്റ്റ് ശക്തികളും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ-സൈനിക സമ്മർദ്ദങ്ങളും ആക്രമണങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയയും ഇറാനോഫോബിയയും ഒന്നു ചേരുകയും വഴിപിരിയുകയും ചെയ്യുന്ന സന്ദർഭങ്ങൾ പ്രത്യേക വിശകലനം അർഹിക്കുന്നു. സമകാലിക ലോകത്ത് സാമ്രാജ്യത്വവിരുദ്ധതയും ഇസ്‌ലാമോഫോബിയവിരുദ്ധതയും തമ്മിലുള്ള പരസ്പര ബന്ധങ്ങൾ കൂടുതൽ വ്യക്തത ആവശ്യപ്പെടുന്നുണ്ട്. ഇസ്ലാമോഫോബിയയുടെ ആധുനിക ചരിത്രത്തിൽ 1980-കളെ പല ഗവേഷകരും നിർണായക ഘട്ടമായി കാണുന്നു. 1979-ൽ ഇറാനിൽ നടന്ന ഇസ്ലാമിക വിപ്ലവം പാശ്ചാത്യ ശക്തികൾ പിന്തുണച്ചിരുന്ന ഷാ ഭരണത്തെ അവസാനിപ്പിക്കുകയും പുതിയ രാഷ്ട്രീയ വ്യവസ്ഥ […] Read more » Benjamin Netanyahu Bernard Lewis Good Muslim Bad Muslim Good Sunni Bad Shia Imperialism Iranian Revolution
Islamophobia Studies Kerala Islamophobia ഇസ്‌ലാമോഫോബിയ: ആത്മപരിശോധനയില്ലാതെ പ്രതിരോധം സാധ്യമല്ല March 14, 2026 by സുദേഷ് എം. രഘു 2022 മാർച്ച് 15-ന് ഐക്യരാഷ്ട്രസഭ രാജ്യാന്തര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചപ്പോൾ, അത് കഴിഞ്ഞകാലത്തെ അനീതികളെ ഓർമിപ്പിക്കുന്നതോടൊപ്പം, ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായിരുന്നു. 2023- മുതൽ ഗസ്സയിൽ ഇസ്രായേൽ വംശഹത്യകൾക്കെതിരായി അമേരിക്കയിലെയും യൂറോപ്പിലെയും യുവസമൂഹത്തിൽ വളരുന്ന ഐക്യദാർഢ്യ പ്രസ്ഥാനങ്ങൾ, ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ മുന്നേറ്റത്തിന്റെകൂടി തെളിവുകളാണ്. എന്നാൽ അതേ രാജ്യങ്ങളിൽത്തന്നെ ഭരണകൂടങ്ങൾ പലപ്പോഴും, യാതൊരു മറയുമില്ലാതെ ഇസ്‌ലാമോഫോബിയയുടെ വാഹകരായി മാറുന്നു. ഇറാനെതിരെ നടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ- സയണിസ്റ്റ് കടന്നാക്രമണത്തിൻ്റെ കൂടി പശ്ചാത്തലത്തിലാണ് അഞ്ചാമത്തെ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം കടന്നു വരുന്നത്. നിലവിലെ […] Read more » Anti Immigration CPIM Harkishan Singh Surjeet Hate Speech Imperialism Iran Kerala M M Narayanan March 15 PC George Sasikala teacher Sikh Homeland Vipin Das
Gendered Islamophobia Global Islamophobia Islamophobia Studies Theorising Islamophobia ലിംഗവൽകൃത ഇസ്‌ലാമോഫോബിയ: ഒരു പരിചയം March 13, 2026 by സഫ പി പാശ്ചാത്യ ലോകത്തും അതിന്റെ സ്വാധീനത്തിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള പൊതുചർച്ചകളിൽ പലപ്പോഴും ഉയരുന്ന ഒരു ധാരണയുണ്ട്. മുസ്ലിം ആകുക എന്നത് തന്നെ സ്ത്രീകളെ സംബന്ധിച്ചുള്ള വിവേചനപരമായ സമീപനങ്ങളെ ഉൾക്കൊള്ളുന്ന ഒരു മതപരമായ അവസ്ഥയാണ് എന്നും അതുകൊണ്ടുതന്നെ മുസ്ലിം സമൂഹം ആധുനിക മതേതര സമൂഹത്തിന്റെ മൂല്യങ്ങളോട് അടിസ്ഥാനപരമായി പൊരുത്തപ്പെടാത്തതാണ് എന്നുമാണത്. അതായത്, ലിംഗസമത്വം, വ്യക്തിസ്വാതന്ത്ര്യം, ആധുനികത എന്നിവയെ അടിസ്ഥാനമാക്കി രൂപപ്പെട്ട ഒരു മതേതര സാമൂഹിക ക്രമത്തിന്റെ പുറത്താണ് മുസ്ലിം സമൂഹം നിലകൊള്ളുന്നതെന്നൊരു ഭാവന ഇവിടെ സൃഷ്ടിക്കപ്പെടുന്നു. ഇത്തരം ധാരണകൾ […] Read more » Gendered Islamophobia Masculinity Muslim Men Muslim Women and Islamophobia Stereotypes
Islamophobia Studies Kerala Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയയുടെ കേരളീയ വര്‍ത്തമാനം March 12, 2026 by ശ്രുതീഷ് കണ്ണാടി കേരളീയ പൊതുമണ്ഡലത്തിന്റെ ഒരു സ്ഥിരപ്രശ്നം, അത് പലപ്പോഴും പ്രബല രാഷ്ട്രീയ ധാരകളോട് ചേര്‍ന്നുനില്‍ക്കുകയും ചെറുതുകളെയും അപരങ്ങളെയും പുറന്തള്ളാന്‍ സ്വാഭാവിക പ്രവണത കാണിക്കുകയും ചെയ്യുന്നതാണ്. ഈ പ്രവണതയ്‌ക്കെതിരെ നിന്നുകൊണ്ട് ഇസ്ലാമോഫോബിയക്കെതിരെ മറ്റൊരു രാഷ്ട്രീയ ഇടം കണ്ടെത്തേണ്ട ആവശ്യം ഇന്നത്തെ സാഹചര്യത്തില്‍ ശക്തമായി അനുഭവപ്പെടുന്നു. ഇസ്‌ലാമോഫോബിയ എന്ന ആധുനിക വംശീയ രൂപത്തെ ഇന്ത്യന്‍ പശ്ചാത്തലത്തിലും പ്രത്യേകിച്ച് കേരളീയ സാമൂഹിക ഘടനയ്ക്കുള്ളിലും പരിശോധിക്കാനുള്ള ശ്രമങ്ങള്‍ അതിനാലാണ് പ്രാധാന്യമാര്‍ഹിക്കുന്നത്. മലയാളികള്‍ ആന്തരികവത്കരിച്ചിരിക്കുന്ന ‘ഇസ്‌ലാമോഫോബിയയെ’ദൃശ്യതയിലേക്ക് കൊണ്ടുവരിക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പുരോഗമനമെന്നും മതേതരമെന്നും […] Read more » Kerala Model of Islamophobia Politics of Mourning Public Sphere
Global Islamophobia Islamophobia Studies ഹ്യൂമറും മീമുകളും: 9/11 ജോക്കുകളെ കുറിച്ച് ഒരു സംഭാഷണം March 12, 2026 by ബാസിൽ ഇസ്ലാം 9/11 എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 2001 സെപ്റ്റംബർ 11നു അമേരിക്കയിൽ നടന്ന അക്രമത്തെ കുറിച്ചുള്ള ഇന്റർനെറ്റ് ജോക്കുകൾ പഠിക്കുന്ന ഒരു മീഡിയ എത്‌നോഗ്രഫിയുടെ ഭാഗമാണ് ഈ ലേഖനം. ദക്ഷിണേഷ്യയെ കേന്ദ്രീകരിച്ചുള്ള ഈ അന്വേഷണം ഒരു നിർണ്ണായക ചോദ്യം ഉന്നയിക്കുന്നു: സംഭവം നടന്ന ഇടത്തിൽ നിന്ന് ഏറെ അകലെയുള്ള ദക്ഷിണേഷ്യൻ സന്ദർഭങ്ങളിൽ, 9/11-നെക്കുറിച്ചുള്ള ഡിജിറ്റൽ ഹ്യൂമർ എങ്ങനെ പ്രവർത്തിക്കുന്നു? ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോൾ ട്രോമ, രാഷ്ട്രീയം, ഓൺലൈൻ സംസ്കാരം എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ അന്തർബന്ധങ്ങൾ തെളിഞ്ഞുവരുന്നു. അൽ-ഖ്വയ്ദ നടത്തിയ […] Read more » 9/11 Art Art and Islamophobia Comedy Digital Humour Digital Islamophobia Imperialism Instagram Jokes Meme Muslim experience
Global Islamophobia Islamophobia Studies Theorising Islamophobia ഇസ്‌ലാമോഫോബിയ: മൂന്ന് സ്കൂൾ ഓഫ് തോട്ടുകൾ March 10, 2026 by മുഹമ്മദ് മുസ്തഫ ഏലംകുളം ഇസ്ലാമോഫോബിയ (Islamophobia) അഥവാ മുസ്ലിം വിരുദ്ധ വംശീയത (anti-Muslim racism) എന്നത് ഒരു സമകാലിക സാമൂഹിക പ്രശ്നമെന്നതിലുപരി, ഇന്ന് അക്കാദമിക ലോകത്ത് പ്രത്യേകമായി പഠിക്കപ്പെടുന്ന ഒരു ജ്ഞാന വിഷയമായി മാറിയിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള പഠനങ്ങളെ പൊതുവെ “ഇസ്ലാമോഫോബിയ പഠനങ്ങൾ” (Islamophobia Studies) എന്നാണ് വിളിക്കുന്നത്. സമൂഹത്തിൽ മുസ്ലിംകളെക്കുറിച്ച് രൂപപ്പെടുന്ന വംശീയമായ ഭീതികളും മുൻവിധികളും, രാഷ്ട്രീയവും മാധ്യമവും നിയമവും സാമൂഹിക ഇടപെടലുകളും വഴി, എങ്ങനെ രൂപപ്പെടുന്നു എന്നത് മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഈ പഠനങ്ങളുടെ ലക്ഷ്യം. ഈ മേഖലയിൽ നടക്കുന്ന […] Read more » Anti- Muslim Racism Brian Klug cultural racism Decoloniality Edward Said Hatem Bazian Iman Attia Islamophobia Studies John Esposito Nasar Meer Orientalism othering Post-colonial Studies Prejudice Studies racialisation Ramon Grosfoguel Runnymede Trust Salman Sayyid Wolfgang Benz
Gendered Islamophobia Hindutva Indian Islamophobia ഹിജാബ്, ഉച്ചഭാഷിണികൾ: നിയമ പരീക്ഷയും ഹിന്ദുത്വമാനദണ്ഡങ്ങളും March 8, 2026 by നിദ പർവീൻ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുന്ന പ്രക്രിയയിൽ, ഇന്ത്യൻ മതസ്വാതന്ത്ര്യവും ഭരണഘടനാപരമായ മതേതരത്വവും മുസ്ലിം മതജീവിതത്തെ നിയന്ത്രിക്കുന്ന നിയമപരവും രാഷ്ട്രീയവുമായ നടപടികളിലൂടെ കൂടുതൽ പുനർനിർവചിക്കപ്പെടുകയാണ്. മതബഹുസ്വരതയുടെ സംരക്ഷണത്തിനു പകരം, മതം എങ്ങനെ, എവിടെ, ഏതുരൂപത്തിൽ ആചരിക്കണമെന്ന് തീരുമാനിച്ചുകൊണ്ട് ഇത്തരം വൈവിധ്യങ്ങളെ പിൻപറ്റുന്നവരിൽ രാഷ്ട്രബോധ്യത്തിലധിഷ്ഠിതമായ അച്ചടക്കം അടിച്ചേല്പിക്കാനാണ് ഈ ഭരണഘടനാതത്ത്വങ്ങളിപ്പോൾ പ്രയോഗിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ, മതേതരത്വമെന്നത് സഹവർത്തിത്വത്തിനുള്ള നിഷ്പക്ഷമായ വെറുമൊരു ചട്ടക്കൂടായല്ല വർത്തിക്കുന്നത്, മറിച്ച് ഹിന്ദുദേശീയതയുടെ സാംസ്കാരിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന വിധം ന്യൂനപക്ഷമതങ്ങളെ നിരീക്ഷണത്തിലൂടെയും നിയന്ത്രണത്തിലൂടെയും പരുവപ്പെടുത്തുന്നൊരു ഭരണകൂടതന്ത്രമായാണ്. മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ […] Read more » Essential Religious Practice Hijab Hijab Ban Hindutva Indian Law Indian Secularism Judgements Judges Karanataka Muslim Girls Karnataka Hijab Law and Court Law and Gender Loud Speaker Ban Muslim Girls Muslim Women and Islamophobia Ratna Kapoor Religious Freedom School Students Secularism Talal Asad