Category: Hindutva

Annual Islamophobia Report 2024 Hindutva Kerala Islamophobia Special Report

നിലവിളക്ക് വിവാദം: 1968 മുതല്‍ 2024 വരെ

നിലവിളക്ക് പോലുള്ള ഒരു പ്രശ്നത്തോട് മതപരമായും അല്ലാതെയും വിയോജിക്കാന്‍ ഒരു മുസ്‌ലിമിന് അവകാശമുണ്ട്. എന്നാല്‍, ഇസ്‌ലാമോഫോബിക് പൊതുബോധം മുസ്‌ലിംകളില്‍നിന്ന് ഈ അവകാശത്തെ എടുത്തുമാറ്റുന്നു. നിലവിളക്ക് കത്തിക്കാനുള്ള അവകാശം മാത്രമല്ല, അതിനുള്ള കാരണം തെരഞ്ഞെടുക്കാനും ഒരു മുസ്‌ലിമിന് അവകാശമുണ്ടാവേണ്ടത് പ്രധാനമാണ്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 09)

Read more »

Annual Islamophobia Report 2024 Hindutva Kerala Islamophobia

ഉദ്യോഗ പ്രാതിനിധ്യം, മദ്റസ, സലഫി/സൂഫി ഇസ്‌ലാം : 2024 ജൂലൈ മാസം സംഭവിച്ചത്

ഇസ്‌ലാമോഫോബിയ നിര്‍മിച്ച നിരീക്ഷണസംവിധാനങ്ങളുടെ ആത്യന്തികമായ ലക്ഷ്യം മുസ്ലിംകളുടെ രാഷ്ട്രീയനിയന്ത്രണം വിവിധ രീതിയില്‍ ഉറപ്പുവരുത്തുകയെന്നുള്ളതും മുസ്‌ലിംകളുടെ സാമുദായികമായ ജീവിതത്തെ രാഷ്ട്രീയമായി നിയന്ത്രിക്കുകയെന്നുള്ളതുമാണ്. മാറുന്ന രാഷ്ട്രീയസാഹചര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കാനുള്ള വഴികള്‍ ഇത് തുറന്നുതരുന്നു. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 08)

Read more »

Data Brief Hindutva Indian Islamophobia

പുതിയ മുസ്‌ലിം മധ്യവർഗം

മധ്യവർഗ കുടുംബങ്ങളുടെ വളർച്ചയിൽ ഇന്ത്യയിൽ മുന്നിലുള്ള നഗരം മലപ്പുറമാണെന്ന് ഗവേഷണ സ്ഥാപനമായ പീപ്പിൾ റിസർച്ച് ഓൺ ഇന്ത്യാസ് കൺസ്യൂമർ എക്കണോമി (2022) രാജ്യവ്യാപകമായി നടത്തിയ സർവേ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വളരെ ദുർബലമായ സാമ്പിളുകളാണ് പഠനത്തിനു ഉപയോഗിച്ചതെന്നാണ് വിമർശകർ കരുതുന്നത്. ഈ സാഹചര്യത്തിൽ  മുസ് ലിം മധ്യവർഗം എന്ന പരികൽപന ഇവ്വിഷയകമായ  ഗവേഷണ പഠനങ്ങൾ വിശദീകരിക്കുന്നതെങ്ങനെയെന്നു നോക്കാം. അതിസമ്പന്നരായ മുസ്ലിംകൾ ആകെ മുസ് ലിം ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെയാണ്. ഒന്ന്, ബ്രിട്ടിഷ് ഭരണകാലത്ത് ഭൂമി, പരമ്പരാഗത […]

Read more »

Hindutva Indian Islamophobia Theorising Islamophobia

സംഘ്പരിവാർ ഇസ് ലാമോഫോബിയ

സംഘ്പരിവാർ ഹിന്ദുത്വ കാഴ്ചപ്പാടുള്ളവരിൽ തന്നെ ഇസ് ലാമോഫോബിയയെക്കുറിച്ചു വിവിധ സമീപനങ്ങളുണ്ട്. ഓരോ സാഹചര്യത്തിലും സംഘ്പരിവാർ വക്താക്കൾ ഇസ്‌ലാമോഫോബിയയെക്കുറിച്ചു സംസാരിക്കുന്നതിന്റെ വ്യത്യാസം ഗൗരവത്തിൽ പഠിക്കേണ്ടതുണ്ട്. ഇസ് ലാമോഫോബിയയെക്കുറിച്ചു ഹിന്ദുത്വ ആഖ്യാന മാതൃകകൾ ലഘുവായി പരിചയപ്പെടാം. ഇസ് ലാമോഫോബിയ നിഷേധം  സംഘ്പരിവാറിലെ ഒരുവിഭാഗം ഇസ് ലാമോഫോബിയ തന്നെ ഇല്ലെന്ന പക്ഷക്കാരാണ്. മതസഹിഷ്ണുതയെ തള്ളിക്കളയുന്ന പദമാണ് ഇസ് ലാമോഫോബിയയെന്ന് അവർ കരുതുന്നു. 2022ൽ യു.എൻ പൊതുസഭയിൽ മാർച്ച് 15 ഇസ് ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കണമെന്ന പ്രമേയം വന്നപ്പോൾ ബി.ജെ.പി നേതൃത്വം നൽകുന്ന ഇന്ത്യൻ സർക്കാർ ഉന്നയിച്ചത് ഇസ് ലാമോഫോബിയ എന്ന പദമല്ല […]

Read more »

Data Brief Hindutva Indian Islamophobia

ഇന്ത്യൻ ജനാധിപത്യവും മുസ് ലിം പ്രാതിനിധ്യവും

മുസ് ലിംകൾ അടക്കമുള്ള  വിവിധ ജനവിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട സാമൂഹിക കരാര്‍ എന്ന നിലയില്‍  ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നൈതിക  ആവിഷ്കാരമായി  പ്രവർത്തിക്കുന്നു. സംഘടിക്കാനും സ്വയം പ്രതിനിധീകരിക്കാനും അവകാശങ്ങള്‍ നേടാനും  ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്ക് അവസരം നല്‍കുന്നു. എങ്കിലും രാഷ്ട്രഘടനയിലും ദേശീയ വ്യവഹാരങ്ങളിലും മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങള്‍ ഭൂരിപക്ഷാധിപത്യത്തിന്റെ പിടിയിലാണെന്നതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ  അനുഭവം. കാരണം ഭരണഘടനാധിഷ്ഠിത, പ്രാതിനിധ്യ  ജനാധിപത്യ മാതൃകയുടെ  നിഷേധമായി ഇലക്ടറല്‍ ജനാധിപത്യം മാറിയിരിക്കുന്നു. ഈ മേഖലയിൽ വികസിച്ച ഇസ്‌ലാമോഫോബിയയുടെ […]

Read more »

Annual Islamophobia Report 2024 Hindutva Kerala Islamophobia

സത്യഭാമ വിവാദത്തിലും ഇസ്‌ലാമോഫോബിയക്ക് ഒരിടമുണ്ട്: 2024 മാര്ച്ച് മാസം സംഭവിച്ചത്

അധികാരം കയ്യാളുന്ന വിഭാഗങ്ങള്‍ പ്രതിക്കൂട്ടിലാക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവരെ ആരോപണങ്ങളില്‍ നിന്ന് വിമുക്തരാക്കാന്‍ മുസ്‌ലിംവിരുദ്ധ വംശീയ ആഖ്യാനങ്ങള്‍ രൂപപ്പെടുത്തിവരുന്നുണ്ട്. ഇസ്‌ലാമോഫോബിയ മുസ്‌ലിംകളെ മാത്രമല്ല മറ്റിതര വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ മറച്ചുവെച്ചു കൊണ്ട് ഇതര സാമൂഹിക വിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്നു. കലാമണ്ഡലം സത്യഭാമ - ആര്‍.എല്‍.വി രാമകൃഷ്ണന്‍ വിവാദത്തില്‍ ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് പരിശോധിക്കുന്നു.

Read more »